മലപ്പുറം: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നാളെ(വെള്ളിയാഴ്ച) വൈകീട്ട് 4.30 ന് മലപ്പുറത്ത് വെച്ച് നടക്കും. പൊതുസമ്മേളനത്തിൽ ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ഡോ. അബ്ദുസ്സലാം അഹ്മദ്, നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് സി ടി സുഹൈബ്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ഷിഹാബ് പുക്കോട്ടൂർ, സാമൂഹ്യ പ്രവർത്തകരായ അനൂപ് വി ആർ, ബി എസ് ബാബുരാജ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള, എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടികെ, ജി ഐ…
Category: KERALA
കെല്‍സയുടെ പ്രത്യേക അദാലത്തു വഴി ലീലയ്ക്ക് ആറ് സെന്റ് സ്ഥലം അനുവദിച്ചു
പറവൂര്‍: സഹോദരന്റെ മകന്‍ വീട് തകര്‍ത്തതിനെ തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രത്യേക അദാലത്ത് വഴി ലീലയ്ക്ക് ആറ് സെറ്റ് ഭൂമി ലഭിച്ചു. കെല്‍സ എക്സിക്യൂട്ടീവ് ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റുസ് മുഹമ്മദ് മുഷ്താഖ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എന്‍ രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. താലുക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ലീലയുടെ വസതിയില്‍ കുടികിടപ്പായി ലഭിച്ച ഏഴ് സെന്റ് ഭൂമിയുണ്ടെന്നറിഞ്ഞ് അവകാശികളുമായി സംസാരിച്ചു. ഏഴ് അവകാശികളില്‍ ഒരാള്‍ ഒഴികെയുള്ള ഭൂമി ലീലയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. വീട് പൊളിച്ച സഹോദരന്റെ മകന്‍ രമേശിന്റെ ഒരു സെന്റ് ഭൂമി ഒഴികെയുള്ള ആറ് സെന്റ് ഭുമി ലീലയ്ക്ക് ഇന്നലെ പ്രത്യേക കോടതി വിധിച്ചിരുന്നു. സഹോദരി സരസ്വതിയും മരണപ്പെട്ട സഹോദരങ്ങളായ ശിവന്‍, ബാലന്‍, പാര്‍വതി, ലക്ഷ്മി എന്നിവരുടെ അനന്തരാവകാശികളും…
2.15 കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണം വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് ഡി ആര്‍ ഐ കണ്ടെടുത്തു
നെടുമ്പാശേരി: വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ 2.15 കോടി രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്നാണ് 3.461 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ ബിസ്കററുകളും സ്വര്‍ണ മിശ്രിതവും കണ്ടെത്തി. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ഡിആര്‍ഐ ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശുചിമുറിയില്‍ പോകാനെന്ന വ്യാജേന സ്വര്‍ണം ഒളിപ്പിച്ച ശേഷം ക്ലീനിംഗ് ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം പുറത്തെടുക്കുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ സഹോദരീ ഭർത്താവ് കുമാരനെല്ലൂർ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു
കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 11 മണിക്ക് ഇല്ലം വളപ്പിൽ. ഭാര്യ: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി. മക്കൾ: സത്യജിത്ത്, സന്ധ്യ, സൗമ്യ. മരുമക്കൾ: സ്മിത, രാജേഷ്, വാസുദേവൻ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ 60 വർഷത്തോളം പൂജകളിൽ കാർമികൻ ആയിരുന്നു. തലവടി തിരുപനയനൂർ കാവ് ദേവിക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ സഹോദരീ ഭർത്താവാണ് പരേതൻ. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അനുശോചിച്ചു.
ജനിച്ച് ആറാം മാസം കോവിഡ് മൂലം അമ്മയെ നഷ്ടപ്പെട്ട സഞ്ചനമോള്‍ ‘അമ്മ’യെന്ന് എഴുതി അക്ഷര ലോകത്തേക്ക് പ്രവേശിച്ചു
എടത്വ: കോവിഡ് മൂലം ആറാം മാസം അമ്മ നഷ്ടപ്പെട്ട സഞ്ചനമോൾ ആദ്യാക്ഷരം കുറിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറിയും തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ മാനേജരുമായ റവ.ഫാദർ വില്യംസ് ചിറയത്ത് നെൽമണി താലത്തിൽ സഞ്ചനയുടെ ചൂണ്ടുവിരൽ പിടിച്ച് ‘അമ്മ’ യെന്ന് എഴുതിപ്പിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു; ഒപ്പം തൊഴുകൈകളുമായി മുത്തച്ഛി വത്സലയും അരികിൽ ചേർന്ന് നിന്നു. ആദ്യാക്ഷരം കുറിക്കുന്നതിന് മുന്നോടിയായി സൗഹൃദ നഗർ വാലയിൽ ബെറാഖാ ഭവനിൽ നടന്ന പ്രാർത്ഥന ശുശ്രൂഷ ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. അജോയി കെ വർഗ്ഗീസ്,തോമസ്ക്കുട്ടി പാലപറമ്പിൽ, പി.ഡി സുരേഷ്, ശ്രീജയൻ മറ്റത്തിൽ, ഡാനി തോമസ് എന്നിവർ പ്രസംഗിച്ചു. അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച സജ്ഞനയ്ക്ക് സമ്മാനങ്ങളും പുതുവസ്ത്രവും കൈമാറി. 2021…
നിര്‍ധന കുടുംബങ്ങള്‍ക്കായി ആര്‍ എസ് എസിന്റേയും സേവാഭാരതിയുടെയും സഹായ ഹസ്തം; പാലക്കാട് അഞ്ച് വീടുകള്‍ക്ക് തറക്കല്ലിട്ടു
പാലക്കാട്: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ആർ.എസ്.എസും സേവാഭാരതിയുടെയും രംഗത്ത്. പാലക്കാട് നിർധനരായ അഞ്ച് കുടുംബങ്ങൾക്കായി നിര്‍മ്മിക്കുന്ന അഞ്ച് വീടുകള്‍ക്കുള്ള ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും നടന്നു. ഇലപ്പള്ളി പണ്ടാരക്കാവിൽ കിഷോർ ഭാർഗവൻ ഉദാരമായി നൽകിയ 25 സെന്റ് സ്ഥലത്താണ് ഈ അഞ്ച് പുതിയ വീടുകൾ നിർമിക്കുന്നത്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം ആർഎസ്എസ് പ്രാന്ത കാര്യവാഹക് കെ.പി.രാധാകൃഷ്ണൻ നിർവഹിച്ചു. ഭവന പദ്ധതിക്ക് പുറമെ വിവിധ ഉപജീവനമാർഗങ്ങൾക്ക് അവസരമൊരുക്കി സ്ത്രീശാക്തീകരണത്തിനായി പ്രദേശത്ത് ഒരു സേവാകേന്ദ്രവും സ്ഥാപിക്കുന്നുണ്ട്. ആറു മാസത്തിനകം ഈ വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കും. ആർഎസ്എസ് വിഭാഗ് സംഘ് ചാലക് വി കെ സോമസുന്ദരം, വിഭാഗ് പ്രചാരക് എ ഗോപാല കൃഷ്ണൻ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയിൽ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ എന്ന പേരിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിനു തുടക്കമിട്ടത്. നവംബർ ഒന്നോടെ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ പ്രദർശനത്തിന്റെ ഭാഗമായ ഗ്രാഫിറ്റി രചന പൂർത്തിയാകും. കേരളീയത്തിന്റെ ലോഗോയും ബ്രാൻഡ് ഡിസൈന്റെ നിറവും രൂപകൽപന ചെയ്ത കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകനായ ബോസ് കൃഷ്ണമാചരിയാണ് മ്യൂറൽ എക്സിബിഷൻ ക്യൂറേറ്റ് ചെയ്യുന്നത്. അനുപമ ഇല്യാസ്, അക്ഷയ കെ. സുരേഷ്, പി.എസ്.ജലജ, പി.എസ്.ജയ, ഹെൽന മെറിൻ ജോസഫ്, ഹിമ ഹരിഹരൻ, മറിയം ജാസ്മിൻ, മോണ ഇസ, സബിത കടന്നപ്പള്ളി, സാറ…
കേരളീയം 2023-ലെ എല്ലാ പ്രദര്‍ശനങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും: മന്ത്രി
തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്സോണിലേക്കു കെ.എസ്.ആർ.ടി.സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും…
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാം, ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരം കരമന പുഴയിലെ വള്ളക്കടവ് സ്റ്റേഷനിൽ നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ, കാറ്റിന്റെ വേഗത ക്രമേണ മണിക്കൂറിൽ 120-130 കിലോമീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇടയ്ക്കിടെയുള്ള കാറ്റ് മണിക്കൂറിൽ 140 കിലോമീറ്റർ വരെ എത്തും. അർദ്ധരാത്രിയിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്ലാനിംഗ് കമ്മീഷനിലേക്ക് അഡ്വ. ഐസക്ക് രാജുവിനെ നാമനിര്‍ദ്ദേശം ചെയ്തു
എടത്വ: ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ് വാത പള്ളിൽ അഡ്വ. ഐസക്ക് രാജുവിനെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്ലാനിംഗ് കമ്മീഷൻ അംഗമായി സഭാ കൗൺസിൽ നാമനിര്‍ദ്ദേശം ചെയ്തു. വൈ.എം.സി.എ എടത്വ യൂണിറ്റ് പ്രസിഡൻ്റ്, എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്ന അഡ്വ. ഐസക്ക് രാജു, ഗവ. സെക്രട്ടേറിയറ്റ് പൊതു ഭരണവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ആണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ആണ് സഹധർമ്മിണി.
