മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്ലാനിംഗ് കമ്മീഷനിലേക്ക് അഡ്വ. ഐസക്ക് രാജുവിനെ നാമനിര്‍ദ്ദേശം ചെയ്തു

എടത്വ: ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ് വാത പള്ളിൽ അഡ്വ. ഐസക്ക് രാജുവിനെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്ലാനിംഗ് കമ്മീഷൻ അംഗമായി സഭാ കൗൺസിൽ നാമനിര്‍ദ്ദേശം ചെയ്തു.

വൈ.എം.സി.എ എടത്വ യൂണിറ്റ് പ്രസിഡൻ്റ്, എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്ന അഡ്വ. ഐസക്ക് രാജു, ഗവ. സെക്രട്ടേറിയറ്റ് പൊതു ഭരണവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ആണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ആണ് സഹധർമ്മിണി.

Print Friendly, PDF & Email

Leave a Comment

More News