മറൈൻ ഡ്രൈവിൽ വള്ളംകളിയുടെ ആരവമുയരാന്‍ ദിവസങ്ങള്‍മാത്രം; സിബി‌എല്‍ മത്സരം സെപ്തംബര്‍ 16 മുതല്‍

കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന് സെപ്തംബര്‍ 16ന് മറൈൻ ഡ്രൈവിൽ തുടക്കമാകും. മറൈൻ ഡ്രൈവിലും പിറവത്തുമാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്. സെപ്തംബര്‍ 30-നാണ് പിറവത്ത് വള്ളം കളി നടക്കുന്നത്. മറൈൻ ഡ്രൈവിൽ CBL-ന്റെ ഭാഗമായി ചെറുവള്ളംകളിയും സംഘടിപ്പിക്കും. സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന വേദി കൂടിയായ മറൈൻ ഡ്രൈവിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളിൽ ചെളിനിറഞ്ഞ മണ്ണുണ്ട്. മണ്ണ് നീക്കി കായലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കലക്ടർ എൻ.എസ്.കെ.ഉമേഷ്, ടൂറിസം റീജണൽ ജോയിന്റ് ഡയറക്ടർ എ.ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, കേശവക്കുറുപ്പ്, എ.എം.ഇക്ബാൽ, കെ.കെ.ഷാജു എന്നിവർ സംസാരിച്ചു.

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനം ഹരിത ദിനമായി ആചരിച്ചു

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അത്തിമരച്ചുവട്ടിൽ സുഹൃത്തുക്കൾ ഒത്തുചേർന്നു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ 80-ാം ജന്മദിനത്തിൽ അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ട 80 മരങ്ങളിൽ ഒന്നാണ് അത്തി മരം. സംസ്ഥാന വനമിത്ര അവാർഡ്‌ ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ മുഖ്യ സന്ദേശം നല്‍കി. ഫാ. ബെന്നി വെട്ടിത്താനം, ഫാ. ടോണി കോയിൽപറമ്പിൽ, ഡീക്കൻ ജോസഫ് കാമിച്ചേരിൽ, ബ്ലോക്ക് പഞ്ചായത്ത്…

തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: ജനാധിപത്യ ഭരണസംവിധാനത്തിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്ന കാലമായെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരനിക്ഷേപമായി അടിമപ്പണി ചെയ്യാന്‍ കര്‍ഷകരെ കിട്ടില്ല. അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കാത്തവർ കർഷകസ്നേഹം പ്രസംഗിക്കുന്നതിൽ അർത്ഥമില്ല. അസംഘടിത കര്‍ഷകരോട് എന്തുമാകാമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്  കര്‍ഷകരുടെയടുക്കല്‍ ഇനിയും വിലപ്പോവില്ല. അന്നം തരുന്ന നെല്‍കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിച്ചിട്ട് പണം നല്‍കാതെ സര്‍ക്കാരുകള്‍ നിരന്തരം നടത്തുന്ന വിഴുപ്പലക്കലുകളില്‍ പ്രതികരിക്കാന്‍ പൊതുസമൂഹമിന്ന് ഉണര്‍ന്നിരിക്കുന്നു. ഏഴര ലക്ഷം ഹെക്ടറിൽ നിന്ന് നെൽകൃഷി ഒന്നരലക്ഷം ഹെക്ടറിലേക്ക് ഇടിഞ്ഞുവീണിട്ടും കേരളം കാർഷിക രംഗത്ത് കുതിക്കുന്നുവെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരം. പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നുവെങ്കിൽ അതിന് കാരണം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണീരും ദാരിദ്ര്യവും കൃഷി നഷ്ടവുമാണ്. വാഗ്ദാനങ്ങൾ നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയും…

വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് നേതൃ സംഗമം സംഘടിപ്പിച്ചു

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം കെ ജമാലുദ്ദീൻ, സെക്രട്ടറി ജാസിം കടന്നമണ്ണ, അസീസ് എ, ഹബീബ് പിപി, അലീഫ് കൂട്ടിൽ, സമീറ സി തുടങ്ങിയവർ സംസാരിച്ചു.

ആദ്യ ആഴ്ചയിൽ 36 കോടിയിൽപ്പരം കളക്ഷൻ നേടി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത വിജയകരമായ രണ്ടാം വാരത്തിലേക്ക്

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകർക്ക് എന്നും സ്വീകാര്യനായ ദുൽഖർ സൽമാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്.…

ചാണ്ടി ഉമ്മൻ ജനഹൃദയങ്ങളിൽ; ജയ്ക്കും ലിജിനും പ്രചരണത്തിൽ ഒപ്പത്തിനൊപ്പം

പുതുപ്പള്ളി: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ ചാണ്ടി ഉമ്മനു ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞുവെന്നതും റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതും ഉറപ്പായി. കേരള-കേന്ദ്ര ഭരണകക്ഷിയുടെ ഊറ്റമായ പിന്തുണയും പണക്കൊഴുപ്പും പ്രകടമാകും വിധം പോസ്റ്റുകളും പ്രചരണവും അതിഗംഭീരമായി നടക്കുന്നത് ജയ്ക് തോമസിനും ലിജിൻ ലാലിനും വേണ്ടിയാണെന്നുള്ള യാഥാർത്ഥ്യവും ഇവിടെ വിസ്മരിക്കാവതല്ല. ഓഗസ്റ്റ് 29ന് പുതുപ്പള്ളി മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് ഇത്രയും കാര്യങ്ങൾ ബോധ്യമായത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിരവധി പേരെ നേരിൽ കണ്ടു തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനും അവസരം ലഭിച്ചു. മഹാഭൂരിപക്ഷവും ചാണ്ടി ഉമ്മനെ പിന്തുണച്ചപ്പോൾ ജയിക്കിന് ഒരു ശതമാനം പോലും വിജയ സാധ്യതയില്ലെന്നു മാത്രമല്ല കെട്ടിവെച്ച തുക പോലും ലഭിക്കുമോ എന്ന ആശങ്കയും ചിലരെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തു. ജനഹൃദയങ്ങളിൽ ആഴമായി പതിഞ്ഞ ഒരു വികാരമായി മാറികഴിഞ്ഞിരിക്കുന്നു ചാണ്ടി ഉമ്മൻ. ഡാളസ്സിൽ നിന്നും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ചൊവ്വാഴ്ച…

ആനപ്രമ്പാൽ ജലോത്സവം 3ന്; വിളംബര ഘോഷയാത്ര നടത്തി

എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സത്തിൻ്റെ വിളംബര ഘോഷയാത്ര തലവടി സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തില്‍ സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ ഫ്ളാഗ് ഓഫ് ചെയ്തു. ജലോത്സവ സ്വാഗതസംഘം ചെയർമാൻ ബിജു പറമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു . ഘോഷയാത്ര ക്യാപ്റ്റൻ മോനിച്ചൻ കൊച്ചുവീട്, വൈസ് ക്യാപ്റ്റൻ അമ്പാടി പുന്നശ്ശേരിൽ, വർക്കിംഗ് ചെയർമാൻ അരുൺ പുന്നശ്ശേരിൽ, കുട്ടനാട് സാംസ്കാരിക വേദി പ്രസിഡൻ്റ് പീയൂഷ് പി. പ്രസന്നന്‍, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, സ്വാഗത സംഘം ജനറൽ കൺവീനർ സുനിൽ മൂലയിൽ, ട്രഷറർ എം.ജി കൊച്ചുമോൻ, ജലോത്സവം സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ: ജോൺസൺ വി ഇടിക്കുള, തോമസുകുട്ടി ചാലുങ്കന്‍, വിൻസൻ പൊയ്യാലുമാലിൽ, മനോജ് തുണ്ടിയിൽ, അജയകുമാർ, സി സുരേഷ് എന്നിവർ നേതൃത്വം…

120-ാം വയസ്സിലും ഊര്‍ജ്ജസ്വലയായി കുഞ്ഞീരുമ്മ

മലപ്പുറം: 120-ാം വയസ്സിലും ഊര്‍ജ്ജസ്വലയായി ജീവിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശിനി കുഞ്ഞീരുമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ജൂണിൽ 120-ാം പിറന്നാൾ ആഘോഷിച്ചെന്നാണ് കുഞ്ഞീരുമ്മയുടെ ആധാർ കാർഡിലെ വിവരം. അഞ്ച് തലമുറയിലെ മക്കളെയും കാണാനും സ്നേഹം പങ്കിടാനും കുഞ്ഞീരുമ്മയ്ക്ക് ഭാഗ്യമുണ്ടായി. 116 വയസ്സുള്ള സ്‌പെയിനിൽ താമസിക്കുന്ന മരിയ ബ്രാന്യാസാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 120 വയസ്സുള്ള കുഞ്ഞിരുമ്മ, പ്രായത്തിൽ മരിയ ബ്രാന്യാസിനെ മറികടന്ന് ഊർജ്ജസ്വലമായി ജീവിക്കുന്നു. തന്റെ ജീവിതത്തിൽ അഞ്ച് തലമുറ കുട്ടികളും കൊച്ചുമക്കളും കൊച്ചുമക്കളും ഉള്ളതിൽ കുഞ്ഞീരുമ്മ സന്തോഷം കണ്ടെത്തുന്നു. ഈ പ്രായത്തിലും കുഞ്ഞിരുമ്മയ്ക്ക് നല്ല കാഴ്ചയും കേൾവിയും ഉണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വീണതിനെ തുടർന്ന് കുഞ്ഞീരുമ്മ വീൽചെയറിലേക്ക് ഒതുങ്ങി. അതല്ലാതെ വാർദ്ധക്യസഹജമായ യാതൊരു അസുഖങ്ങളും കുഞ്ഞീരമ്മയ്ക്ക്…

ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

എറണാകുളം : ആലുവയിൽ അഞ്ചുവയസ്സുള്ള കുഞ്ഞിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് വിശദമായ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 800 പേജുകളുള്ള കുറ്റപത്രം എറണാകുളത്തെ പോക്‌സോ കോടതിയിലാണ് സമര്‍പ്പിക്കുന്നത്. കേസിലെ മുഖ്യപ്രതി അസ്ഫാഖിനെതിരെ പത്തിലധികം ഐപിസി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിരപരാധിയായ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കഴിഞ്ഞ് 34 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കുന്നത്. സമഗ്രമായ കുറ്റപത്രത്തിൽ കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഉൾക്കൊള്ളിച്ചത് കുറ്റകൃത്യത്തിന്റെ തീവ്രതയിലേക്കും ഹീനമായ സ്വഭാവത്തിലേക്കും വെളിച്ചം വീശുന്നു. ആകെ 99 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രോസിക്യൂഷന്റെ കേസ് ബലപ്പെടുത്തും. കൂടാതെ, കുറ്റപത്രത്തിൽ ഗണ്യമായ തെളിവുകളുടെ ശേഖരവും ഉണ്ട്. 62 വിവിധ തെളിവുകള്‍ പ്രതികള്‍ക്കെക്കെതിരായ കേസ് കൂടുതൽ ശക്തിപ്പെടുത്തും. ഈ ക്രൂരമായ കൃത്യത്തിലെ ഏക കുറ്റവാളി അസ്ഫാഖാണെന്ന് കുറ്റപത്രം അസന്ദിഗ്ധമായി തിരിച്ചറിയുന്നു. വിചാരണ നടപടികൾ വേഗത്തിലാക്കാൻ എസ്പി വിവേക്…

ഇടതുപക്ഷ വിരുദ്ധ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് കലാകാരന്മാർ വിട്ടുനിൽക്കണം: ഇപി ജയരാജൻ

തിരുവനന്തപുരം: ഇടതുപക്ഷ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതിൽ നിന്ന് കലാകാരന്മാർ വിട്ടുനിൽക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സപ്ലൈകോയുടെ നെല്ലു സംഭരണത്തിന് യഥാസമയം ഫണ്ട് അനുവദിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യയുടെ രൂക്ഷ വിമർശനത്തിന് മറുപടിയായാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. കളമശേരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നടൻ ജയസൂര്യ കർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ മന്ത്രിമാരായ പി രാജീവ്, കൃഷി മന്ത്രി പി പ്രസാദ എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. ഈ പരിപാടിക്ക് പിന്നാലെ കർഷകരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ വിമർശിച്ച് നടൻ കൃഷ്ണ പ്രസാദ് രംഗത്തെത്തി. തുടർന്ന് നടൻ ഹരീഷ് പേരടിയും കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഈ സാഹചര്യത്തിൽ നെൽകർഷകർക്ക് പണം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് ജയരാജൻ സമ്മതിച്ചു. ബാങ്കുകളുടെ ഒരു കൺസോർഷ്യത്തിൽ നിന്നുള്ള ധനസഹായം തടഞ്ഞുവച്ചതാണ്…