സൗദിയിലെ ബാങ്ക് വിളി: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ ഉടന്‍ മാപ്പു പറഞ്ഞതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സൗദിയിൽ ആസാൻ (ബാങ്ക് വിളി) കേട്ടില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈന്ദവ വിശ്വാസങ്ങളുടെയും ന്യൂനപക്ഷ വിശ്വാസങ്ങളുടെയും കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പാണ് കണ്ടതെന്ന് സുരേന്ദ്രൻ വിമർശിച്ചു. വിഷയത്തിൽ മാപ്പ് പറയാൻ സജി ചെറിയാന് 24 മണിക്കൂർ പോലും വേണ്ടി വന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തിൽ ഇസ്‌ലാമിനെയോ പ്രവാചകനെയോ അവഹേളിച്ചിട്ടില്ലെങ്കിലും പ്രസ്താവന പിൻവലിക്കേണ്ടി വന്നു. ഗണപതി ഭഗവാനെതിരായ പ്രസ്താവനകളിൽ സ്പീക്കർ എഎൻ ഷംസീർ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും ബിജെപി നേതാവ് ഓർമിപ്പിച്ചു. സൗദി അറേബ്യയിൽ സന്ദർശനത്തിന് പോയപ്പോൾ താന്‍ ആസാൻ കേട്ടില്ലെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മന്ത്രി സജി ചെറിയാൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആരോ പറഞ്ഞു, അസാൻ പുറത്ത് കേട്ടാൽ അത് പ്രത്യാഘാതമുണ്ടാക്കുമെന്ന്. എന്നാൽ,…

കാണം വിറ്റും ഓണമുണ്ണാൻ കഴിയാത്ത സ്ഥിതി: നാസർ കീഴുപറമ്പ്

മലപ്പുറം : വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പിണറായി സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ട് ഇത്തവണ കാണം വിറ്റാല്‍പോലും ഓണം ആഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കാണം വില്‍ക്കാതെതന്നെ ഓണമുണ്ണാനുള്ള സംവിധാനം ഉണ്ടാക്കുക എന്നത് ജനാധിപത്യ സർക്കാരുകളുടെ ഉത്തരവാദിത്തമാണന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് പറഞ്ഞു. ‘വിലക്കയറ്റം കൊടുമുടി കയറുമ്പോൾ അധികാരികളെ നിങ്ങൾ എന്തെടുക്കുകയാണ്..? അതിജീവന സമരം’ എന്ന പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയുമടക്കം നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവണ്ണം വില വർദ്ധിച്ചിരിക്കുകയാണ്. നാളുകളായി തുടരുന്ന വിലക്കയറ്റം ജനജീവിതം ദുഃസഹമാക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന പരാതികളോ പരിദേവനങ്ങളോ പ്രതിഷേധങ്ങളോ ഒന്നും കാണാനോ കേള്‍ക്കാനോ അതിന് പ്രായോഗികമായി പരിഹാരം കാണാനോ സര്‍ക്കാര്‍ സർക്കാറിന് ആവുന്നില്ല. നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യസാധനങ്ങളും…

റോഡിന് വേണ്ടി നാല് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമം; സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡ് യാഥാർത്ഥ്യമായി

എടത്വ: ജനകീയ കൂട്ടായ്മയിലൂടെ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് സൗഹൃദ നഗറിലെ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഒന്നര മീറ്റർ വീതിയുണ്ടായിരുന്ന റോഡാണ് ഇപ്പോൾ മൂന്ന് മീറ്റർ വീതിയിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശവാസികൾ വാലയിൽ ബെറാഖാ ഭവനിൽ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന് തീരുമാനമെടുത്ത പ്രകാരമാണ് റോഡിന് വീതി കൂട്ടിയത്. യാത്രാ ക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള ജൂൺ 28ന് നല്‍കിയ ഹർജിയെ തുടർന്ന് റോഡിൻ്റെ ദുരവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ…

ആരെൻഖിന്റെ സഹകരണം; കേരള സർക്കാരിന്റെ 30 ഇ-ഓട്ടോകൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നതും. ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും ആരെൻഖിനാണ്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ആരെൻഖ് തന്നെയാണ് വാഹനങ്ങൾക്ക് സർവീസും നൽകുന്നത്. മാസങ്ങൾക്ക് മുൻപാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് കെഎഎല്ലിന് നൽകിയത്. അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇലട്രിക് ഓട്ടോകളുടെ വിതരണം ആരംഭിക്കുമെന്ന് ആരെൻഖ് മാർക്കറ്റിംഗ് ഹെഡ് മനോജ് സുന്ദരം പറഞ്ഞു.…

ഹിന്ദു സമുദായത്തെ അവഹേളിച്ച സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണം: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്എൻഡിപി) ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടെ വാക്കുകള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതര മതങ്ങളിൽ ഇടപെടാൻ എഎൻ ഷംസീർ തയ്യാറാണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ, എന്തുകൊണ്ടാണ് ഷംസീര്‍ സ്വന്തം മതത്തെക്കുറിച്ച് പറയാത്തതെന്നും ചോദിച്ചു. എസ്എൻഡിപി യോഗം കായംകുളം യൂണിറ്റ് സംഘടിപ്പിച്ച ഗുരുകീർത്തി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തിൽ മറ്റുള്ളവർക്ക് നേട്ടമുണ്ടാക്കാൻ അവസരം നൽകുന്നതിന് മുമ്പ് ഷംസീർ പ്രസ്താവന പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ഒരു സ്പീക്കർക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഈ പ്രശ്നം കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ…

വൈക്കത്ത് മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കത്ത് മൂവാറ്റുപുഴയാറിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ജോൺസൺ (56), സഹോദരിയുടെ മകൻ അലോഷി (16), സഹോദരന്റെ മകൾ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം. ഒരു കുടുംബ യാത്രയുടെ ഭാഗമായാണ് അവർ അവിടെ എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേരെ കാണാതായതോടെ മറ്റുള്ളവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യൂ ടീമും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജോൺസന്റെ സഹോദരൻ ജോബി മാത്യു, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവരുൾപ്പെടെ കുളിക്കാനായി പുഴയിലിറങ്ങിയ സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു. അവധിക്കാലം ആസ്വദിക്കാനാണ് കുടുംബം അവിടെ എത്തിയതെന്നാണ് കരുതുന്നത്. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.  

ജനങ്ങളെ അടിമകളാക്കാൻ ബ്രാഹ്മണർ കെട്ടിച്ചമച്ച കഥയാണ് പരശുരാമന്റേതെന്ന് സിപിഐ‌എം നേതാവ് പി ജയരാജന്‍

കാസര്‍ഗോഡ്: സി.പി.ഐ.എം നേതാക്കള്‍ക്കിടയില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ അടിക്കടി പുറത്തുവന്നു കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഗണപതി ഭഗവാനേയും പുണ്യപുരാണങ്ങളേയും സ്പീക്കർ എ എൻ ഷംസീർ അധിക്ഷേപിച്ചതിന് പിന്നാലെ, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഇത്തവണ പരശുരാമനെയാണ് കണ്ണൂരിലെ സിപിഐഎം നേതാവായ പി ജയരാജൻ ലക്ഷ്യം വെച്ചത്. സി.പി.ഐ.എം നേതാക്കൾ ഹിന്ദു ദൈവങ്ങളെ മാത്രം ലക്ഷ്യമിടുന്നതും, മറ്റ് സമുദായങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതും വിരോധാഭാസമായി വിമര്‍ശകര്‍ വിലയിരുത്തുന്നു. പരശുരാമനെയും കേരള തീരത്തിന്റെ ഉത്ഭവ കഥയെയും അധിക്ഷേപിച്ചാണ് പി ജയരാജൻ പ്രസംഗിച്ചത്. ഇന്നലെ കാസർഗോഡില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ അധിക്ഷേപ പരാമർശം നടത്തിയത്. പരശുരാമൻ മഴു എറിഞ്ഞതാണ് കേരളത്തിന്റെ ഉത്ഭവം എന്നത് ബ്രാഹ്മണർ കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങളെ അടിമകളാക്കാനാണ് ബ്രാഹ്മണർ കഥ മെനഞ്ഞെടുത്തതെന്നും കേരളത്തിലെ എല്ലാ ഭൂമിയിലും ബ്രാഹ്മണർക്ക് അവകാശമുണ്ടെന്ന് കഥ പറയുന്നുണ്ടെന്നും അദ്ദേഹം…

ഹരിയാന – മഹാരാഷ്ട്ര വംശീയ ആക്രമണം : വെൽഫെയർ പാർട്ടി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഘപരിവാർ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ഗുജറാത്തിലും മണിപ്പൂരിലും പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ ഹരിയാനയിലും മഹാരാഷ്ട്രയിലും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത് പറഞ്ഞു. അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിൽ വംശീയമായി ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭയപ്പെടുത്താനും ശ്രമിക്കുന്നത് എന്നും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ ട്രഷറർ സദീഖ് വെണ്ണല, സെക്രട്ടറിമാരായ ആബിദ വൈപ്പിൻ, നിസാർ കളമശ്ശേരി, ഇല്യാസ് കോതമംഗലം, നാദിർഷ, അഡ്വ. സഹീർ മനയത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ അബ്ദുൽ മജീദ്, ആഷിഖ് കൊച്ചി തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവുകൾ ഉണരണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരൂർ: ഓരോ ദിവസവും ഭീകരമായ വംശഹത്യകൾ പെരുകുന്ന ഇന്ത്യയിൽ ഹിന്ദുത്വ ഭീകരരുടെ വംശഹത്യകൾക്കെതിരെ പോരാട്ടങ്ങൾ കനക്കേണ്ട സമയമായിരിക്കുന്ന എന്ന് *ഫ്രറ്റേണിറ്റി മൂവ്മെന്റ്*. മണിപ്പൂർ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കിരാതമായ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ തെരുവുകൾ നിശബ്ദമാണ്. പൗരത്വ സമര പോരാട്ടങ്ങളെ പോലെ തെരുവുകൾ ഉണരട്ടെ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിയാന, മണിപ്പൂർ , മഹാരാഷ്ട്ര ഹിന്ദുത്വ ഭീകരതയ്ക്കെതിരെ എന്ന തലക്കെട്ടിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ്‌ റഷീദ് രണ്ടത്താണി പരിപാടിക്ക് ആശംസകൾ അർപ്പിക്കുകയും ജില്ലാ വൈസ് പ്രസിഡന്റ്…

രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിൽ: നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ്

ഹരിയാനയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മുസ്‍ലിം വിരുദ്ധ വംശഹത്യയെ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് അപലപിച്ചു. ക്രമസമാധാനപാലനത്തിലെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്നതെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സുഹൈബ് സി.ടി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മസ്ജിദിനു തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇമാമിന്റെയും മറ്റുള്ളവരുടെയും കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു മുംബൈയിൽ ട്രെയിനിൽ ഒരു സഹ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് മുസ്‍ലിം യാത്രക്കാരെ ആർ.പി.എഫ് ജവാന്റെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. മുസ്‍ലിം പേരുള്ള യാത്രക്കാരെ മൂന്ന് വ്യത്യസ്ത ബോഗികളിൽ കയറി കൊലപ്പെടുത്തുകയും സംഘ് പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് മൊഴി നൽകുകയും ചെയ്യുന്നത് പ്രതിയുടെ മാനസികനിലയാണ് തെളിയിക്കുന്നതെന്ന് സുഹൈബ് സി.ടി പറഞ്ഞു.…