വൈക്കത്ത് മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കത്ത് മൂവാറ്റുപുഴയാറിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ജോൺസൺ (56), സഹോദരിയുടെ മകൻ അലോഷി (16), സഹോദരന്റെ മകൾ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം.

ഒരു കുടുംബ യാത്രയുടെ ഭാഗമായാണ് അവർ അവിടെ എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേരെ കാണാതായതോടെ മറ്റുള്ളവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യൂ ടീമും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ജോൺസന്റെ സഹോദരൻ ജോബി മാത്യു, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവരുൾപ്പെടെ കുളിക്കാനായി പുഴയിലിറങ്ങിയ സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു. അവധിക്കാലം ആസ്വദിക്കാനാണ് കുടുംബം അവിടെ എത്തിയതെന്നാണ് കരുതുന്നത്. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment