സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ജൂലൈ നാലിന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജൂലൈ നാലിന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഐഎംഡി ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് ബാക്കിയുള്ള 12 ജില്ലകളിൽ 10 എണ്ണത്തിനും അന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് സൂചിപ്പിക്കുന്നത് 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ്, ഓറഞ്ച് അലേർട്ട് എന്നാൽ 6 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ വളരെ ശക്തമായ മഴയാണ്. മഞ്ഞ അലർട്ട് എന്നാൽ 6 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയാണ്.

ഏറെ കൊട്ടിഘോഷിച്ച വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസന്വേഷണം മരവിച്ചു; പോലീസ് ഇരുട്ടില്‍ തപ്പുന്നു

ആലപ്പുഴ: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍ തോമസ്‌ കായംകുളം എംഎസ്‌എം കോളജില്‍ പിജി പ്രവേശനം നേടിയ കേസില്‍ അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിലും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിലും തടസ്സം നേരിട്ടതാണ്‌ കായംകുളം പൊലീസിന്റെ അന്വേഷണത്തിന്‌ തടസ്സമായിരിക്കുന്നത്. കഴിഞ്ഞ രണ്ട്‌ ദിവസമായി നിഖിലിനുവേണ്ടി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയ എറണാകുളത്തെ റിക്രൂട്ടിംഗ്‌ ഏജന്‍സി ഉടമ സാജു ശശിധരനെ പോലീസ്‌ ചോദ്യം ചെയുന്നുണ്ടെങ്കിലും ആരാണ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയതെന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം കൊച്ചി പൊലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന കംപ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കോടതിക്ക്‌ കൈമാറിയതായാണ് റിപ്പോര്‍ട്ട്. 2022ല്‍ കൊച്ചി പോലീസ്‌ റജിസ്റ്റര്‍ ചെയ്ത വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്‌ സാജു. വ്യാജ ബിരുദ…

വിമാന ടിക്കറ്റ് കൊള്ള നിയന്ത്രിക്കുന്നതിൽ സർക്കാർ ശക്തമായി ഇടപെടുക: റസാഖ് പാലേരി

വർഷങ്ങളായി പ്രവാസികളിൽ നിന്നും വിശിഷ്യാ ഗൾഫു നാടുകളിൽ നിന്നും യാത്ര ചെയ്യുന്നതിന് ടിക്കറ്റുകൾക്ക് അമിതമായ വില ഈടാക്കുന്ന വിമാന കമ്പനികളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശക്തമായി നിയന്ത്രിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളക്കെതിരെ പ്രവാസി വെൽഫെയർ ഫോറം സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീസൺ സമയത്ത് വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് അമിതമായ വില ഈടാക്കുന്ന ഈ സ്ഥിരം പ്രവണത അവസാനിപ്പിക്കാൻ ടിക്കറ്റ് വിലക്ക് സീലിംഗ് ഏർപ്പെടുത്തിയും കൂടുതൽ സീറ്റുകൾ വർധിപ്പിച്ചും ബജറ്റ് എയറുകൾ സംവിധാനിച്ചും പ്രായോഗിക പരിഹാരങ്ങൾ നടപ്പിലാക്കി കേന്ദ്ര – സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ പക്ഷം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗമത്തിൽ ആശംസകളർപ്പിച്ച് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഗൾഫ് പ്രതിനിധികളായ മുനീഷ് എ സി (ഖത്തർ), മുഹ്സിൻ…

ചമ്പക്കുളം മൂലം ജലോത്സവം; കിരീടമണിഞ്ഞ് നടുഭാഗം ചുണ്ടൻ; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ റയാൻ ഏബ്രഹാം പാലത്തിങ്കൽ

ചമ്പക്കുളം:സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടനും  ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള  പോരാട്ടത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തുഴഞ്ഞ ചെറുതന രണ്ടാം സ്ഥാനത്ത് എത്തി.രണ്ടാം ഹീറ്റ്‌സില്‍ ചെറുതന ചുണ്ടൻ നിരണം ചുണ്ടനെയാണ് പരാജയപെടുത്തിയത്. പ്രഗത്ഭരായ ടീമുകളെ പരാജയപ്പെടുത്തിയ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ കന്നിയങ്കം ജനമനസ്സുകളെ ഒന്നടങ്കം കീഴടക്കി. മികച്ച പ്രകടനത്തിൽ  തലവടി ഗ്രാമം ആഹ്ളാദത്തിലാണ്. ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുള്ള സമ്മാനം മാമൂടൻ വള്ളത്തിൻ്റെ ക്യാപ്റ്റൻ മാസ്റ്റർ റയാൻ പാലത്തിങ്കൽ ഏബ്രഹാമിന് (5) നല്കി. തലവടി ടൗൺ ബോട്ട് ക്ലബ് ട്രഷറാറും പുണ്യാളൻ ഡെക്കറേഷൻ ഉടമയുമായ  ഏബ്രഹാം പീറ്ററിൻ്റെയും സ്വപ്ന ഏബ്രഹാമിൻ്റെയും മകനാണ് റയാൻ. ജലോത്സവത്തിന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ പതാക ഉയര്‍ത്തി.കൃഷിമന്ത്രി…

പ്രണയിനികളുടെ ദാമ്പത്യജീവിതത്തിന് ആയുസ്സ് 15 ദിവസം മാത്രം; യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികളുടെ ദാമ്പത്യജീവിതത്തിന് ആയുസ്സ് 15 ദിവസം മാത്രം. തിരുവനന്തപുരം പന്നിയോടിലാണ് ഭര്‍തൃഗൃഹത്തില്‍ നവവധു ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ്‌ ഭര്‍ത്താവ്‌ വിപിന്‍ ഭാര്യ സോനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിപിനും സോനയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട്‌ ഇരുവരുടെയും വിവാഹത്തിന്‌ അനുവാദം നല്‍കി. എന്നാല്‍, അടുത്തിടെ സോന തന്റെ വീട്ടിലെത്തിയപ്പോള്‍ സന്തോഷവതിയായി കാണപ്പെട്ടു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണമോ അതിനു പ്രേരിപ്പിച്ചതെന്താണെന്നോ ആര്‍ക്കും അറിയില്ല. ഓട്ടോ ഡ്രൈവറാണ് വിപിന്‍. കാട്ടാക്കട പോലീസ് അസ്വാഭിക മരണത്തിന് കേസെടുത്തു.

വധശ്രമം ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതി ഖത്തറിലേക്ക് കടന്നു; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത പോലീസ് വെട്ടിലായി

പത്തനംതിട്ട: കാപ്പ കേസ് പ്രതി പോലീസിനെ കബളിപ്പിച്ച് വെട്ടിച്ച് വിദേശത്തേക്ക്. പറക്കോട് സ്വദേശി നിർമൽ ജനാർദനനാണ് പൊലീസിനെ കബളിപ്പിച്ച് നാടുവിട്ടത്. സംഭവം പോലീസിന് വലിയ നാണക്കേടായി മാറിയതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. വധശ്രമം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിർമ്മൽ. പോലീസിന് സ്ഥിരം തലവേദനയായതോടെ കഴിഞ്ഞ ജൂലൈയിലാണ് നിർമ്മലിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. എന്നാൽ ഇതിന് പിന്നാലെ നിർമ്മൽ രഹസ്യമായി ഖത്തറിലേക്ക് കടക്കുകയായിരുന്നു. പാസ്‌പോർട്ടിന്റെ കാലാവധി തീരാനായതിനാൽ പുതുക്കാൻ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയിൽ നിർമ്മൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം നാലിന് പോലീസ് ക്ലിയറൻസും നൽകി. അടൂർ പോലീസാണ് ഫീൽഡ് വെരിഫിക്കേഷൻ നടത്തി ഗുഡ് സർട്ടിഫിക്കേറ്റ് നൽകിയത്. സംഭവം പുറത്തുവന്നതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അടൂർ…

ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്തനാടകമായ ‘ഒഥല്ലോ ‘എടത്വ സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥികൾ അരങ്ങിലെത്തിച്ചു

എടത്വ: സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്തനാടകമായ ‘ഒഥല്ലോ ‘ അരങ്ങിലെത്തിച്ചു. അഞ്ചാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികളാണ് അവരുടെ അധ്യാപകനും നാടക സംവിധായകനുമായ എൻ.ജെ. ജോസഫ് കുഞ്ഞിനൊപ്പം വിവിധ വേഷങ്ങളിൽ രംഗത്തെത്തിയത്. 1565 ൽ പ്രസിദ്ധീകരിച്ച അൺകാപിറ്റാനൊമൊറൊ ഒരു മൂറിഷ് നാവികൻ എന്ന ഇറ്റാലിയൻ ചെറുകഥയെ ആധാരമാക്കിയാണ് ഒഥല്ലോ എഴുതപ്പെട്ടത്.കുട്ടനാടൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന എൻ.ജെ. ജോസഫ് കുഞ്ഞാണ് കുട്ടികൾക്കൊപ്പം ‘ഒഥല്ലോ ‘ സ്റ്റേജിൽ അവതരിപ്പിച്ചത്. 9 ഷേക്സ്പിയർ നാടകങ്ങൾ അദ്ദേഹം സ്കൂൾ കുട്ടികൾക്കൊപ്പം അരങ്ങിലെത്തിച്ചിട്ടുണ്ട്.ഇതിൽ ജൂലിയസ് സീസറിലെ സീസറിൻ്റെയും മാർക്ക് ആന്റണിയുടെയും ഇരട്ടവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇയാഗോയായി ആൽവിൻ പി. ബ്ലസിയും, ഡെസ്ഡിമോണയായി ബ്ലസൻ കെ. ബിനീഷും കാഷ്യോയായി ജെറിൻ തോമസ് ലാജിയും റോഡറീഗോയായി ഷാനു തോമസ് വർഗീസും യമിലിയയായി കെൽവിൻ ജോർജ്ജും ബ്രബാൻഷ്യോയായി ആൻജോ…

ഏകീകൃത സിവിൽ കോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ഗൂഢ നീക്കം: റസാഖ് പാലേരി

മലപ്പുറം: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല. 2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്കുന്നത് ആ ഐക്യത്തെ തുരങ്കം വെയ്ക്കാനുള്ള തന്ത്രമാണ്. ചില പ്രതിപക്ഷ പാർട്ടികൾ ഈ ചൂണ്ടയിൽ പോയി കൊത്തി. ഈ ഗൂഢ തന്ത്രം തിരിച്ചറിയാനുള്ള വിവേകം എല്ലാ പ്രതിപക്ഷ പാർട്ടികളും പുലർത്തണം. 2019 ൽ സവർണ്ണ സംവരണം കൊണ്ടു…

അരിയിൽ ഷുക്കൂർ വധക്കേസിൽ കെ സുധാകരനെതിരെ പുതിയ ആയുധവുമായി സിപിഎം

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളോടെ സംസ്ഥാന കോൺഗ്രസ് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ കെ.സുധാകരനെ നിരന്തരം ആക്രമിക്കാനുള്ള ദൗത്യവുമായി ഇറങ്ങിയ സിപിഎം നേതൃത്വത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായി. കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ വെളിപ്പെടുത്തലാണ് 2012ൽ മുസ്ലീം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം നേതാക്കളായ പി. ജയരാജനും എം.വി. ജയരാജനുമാണ് മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് പിന്നോക്കാവസ്ഥയിലായ സുധാകരനെതിരെ തിരിക്കാന്‍ പ്രേരിതമായത്. ഷുക്കൂർ കേസിൽ പി ജയരാജനും സി പി എം നേതാവ് ടി വി രാജേഷിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് സുധാകരൻ പോലീസിനെ ഭീഷണിപ്പെടുത്തിയതായി വ്യാഴാഴ്ച കണ്ണൂരിൽ പൊതുയോഗത്തിൽ സംസാരിക്കവെ ഷഫീർ പറഞ്ഞു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. സുധാകരൻ ക്രിമിനൽ ഗൂഢാലോചനയുടെ…

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസില്‍ അറസ്റ്റു ചെയ്ത എക്സൈസ് ഇന്‍സ്പെക്ടര്‍ സതീശനെ സസ്പെന്‍ഡ് ചെയ്തു

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ അറസ്റ്റു ചെയ്ത ഇരിങ്ങാലക്കുട എക്സൈസ്‌ ഓഫീസര്‍ കെ സതീശനെ സര്‍വീസില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്തു. സംഭവത്തില്‍ ഷീല സണ്ണിക്കെതിരെ കള്ളക്കേസ്‌ ചമച്ച സതീശനെതിരെ തെളിവുകള്‍ ലഭിച്ചതിനാലാണ് എക്സൈസ് കമ്മീഷണര്‍ സതീശനെ സസ്പെന്‍ഡ് ചെയ്തത്. ഷീലയുടെ ബ്യൂട്ടിപാര്‍ലറില്‍ മയക്കുമരുന്ന്‌ സൂക്ഷിച്ചതായി വിവരം ലഭിച്ചതനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 27-നാണ് എക്സൈസ് റെയ്ഡ് നടത്തിയത്. പാര്‍ലറില്‍ നിന്ന്‌ 12 എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ വീമ്പിളക്കുകയും അത്‌ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഷീലയെ അറസ്റ്റു ചെയ്യുകയും 72 ദിവസത്തോളം തടവിലിടുകയും ചെയ്യു. എന്നാല്‍, ജൂണ്‍ 29ന്‌ എക്സൈസിന്റെ അവകാശവാദങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ ലാബ്‌ റിപ്പോര്‍ട്ട് പുറത്തുവന്നത്‌. പിടിച്ചെടുത്ത സ്റ്റാമ്പുകള്‍ക്ക് 5000 രൂപയിലധികം വിലവരുമെന്ന് നേരത്തെ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലാബ് റിപ്പോര്‍ട്ടിലാകട്ടേ ആ സ്റ്റാമ്പുകള്‍ എല്‍‌എസ്‌ഡി അടങ്ങിയതല്ലെന്നും  വെറും കടലാസ്…