കൊച്ചി: മുൻ വർഷത്തെ അപേക്ഷിച്ച് 2025-ലെ ആദ്യ എട്ട് മാസങ്ങളിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെയും അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023-ൽ കൊച്ചി സിറ്റി പോലീസ് പരിധിയിൽ ആകെ 2,475 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ഈ വർഷം അത് ഇതിനകം 2,138 ആയി ഉയർന്നിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ മയക്കുമരുന്ന് കേസുകളിൽ ആകെ 2,793 പേരെ അറസ്റ്റ് ചെയ്തു, 2025 ഓഗസ്റ്റ് വരെ 2,372 പേരെ പിടികൂടി. പിടിച്ചെടുക്കലുകളിൽ കഴിഞ്ഞ വർഷം 44 പേരും ഈ വർഷം ഇതുവരെ 34 പേരും വാണിജ്യ അളവിലായിരുന്നു. ഇന്റർമീഡിയറ്റ് ക്വാണ്ടിറ്റിറ്റി വിഭാഗത്തിൽ, 2025 ഇതിനകം മുൻ വർഷത്തെ കണക്കിനേക്കാൾ അടുക്കുകയാണ് – 2024-ൽ 118 ഉം ഈ വർഷം ഇതുവരെ…
Category: KERALA
കെ വി മാത്യു (90) പാപ്പച്ചൻ കരമുണ്ടക്കൽ നിര്യാതനായി
തിരുവനന്തപുരം: കേശവദാസപുരം കൈലാസ് നഗർ k -18 -ൽ റിട്ട.സീനിയർ ഓഡിറ്റ് ആഫീസർ (എ ജി സ്) കരമുണ്ടക്കൽ കെ വി മാത്യു (90 വയസ്സ്) 8/31/2025 ഞായറാഴ്ച്ച സ്വ ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസകരം തിങ്കളാഴ്ച സെപ്റ്റംബർ 1 നു രാവിലെ 10 മണിക്ക് ഭവനത്തിൽ വെച്ച് നടത്തപെടുന്ന ശുശ്രുഷകൾക്കു ശേഷം പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. ഭാര്യ: ചങ്ങനാശേരി പാലാത്തറ സെലിൻ ജോസഫ് (റിട്ട പ്രിൻസിപ്പൽ സെന്റ് മേരിസ് റ്റി റ്റി ഐ, പട്ടം) മക്കൾ: ആൻസി മാത്യു (മേധാവി, സിവിൽ വിഭാഗം സെന്റ് ജോസഫ് കോളേജ്, പാല), അജോയ് മാത്യു (ബിസിനസ്) തിരുവനന്തപുരം. മരുമക്കൾ: ബോസ് ജോസെഫ് മൂന്നുമാക്കൽ (റിട്ട .ഡെപ്യൂട്ടി ഡയറക്ടർ),ഷീബ ജോൺ തോമ്പിൽ (ടീച്ചർ സെന്റ് മേരിസ് ഹൈ സെക്കൻഡറി പട്ടം). കൊച്ചു മക്കൾ:കിരൺ കീർത്തി കൃപ…
ഹയാത്ത് റീജന്‍സിയുടെ ഫ്രൂട്ട് മിക്സിംഗില് ആവേശമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാർ
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യപടിയായി നടക്കുന്ന ഫ്രൂട്ട് മിക്സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരും. വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരും ഹയാത്ത് റീജൻസി ജീവനക്കാരും ചേര്‍ന്നാണ് ഫ്രൂട്ട് ജ്യൂസില്‍ വിവിധ ഫലചേരുവകളുടെ മിശ്രണം നടത്തിയത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ നിബു മാത്യു പരിപാടികൾക്ക് നേതൃത്വം നല്കി. ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷി കുട്ടികൾക്ക് കിട്ടിയ വലിയ സൗഭാഗ്യമാണിതെന്നും ഫ്രൂട്ട് മിക്സിംഗ് പ്രക്രിയയിൽ ഭിന്നശേഷി കുട്ടികളെകൂടി ഉൾപ്പെടുത്തിയ ഹയാത്തിന്റെ നടപടി സമൂഹത്തിന് നൽകിയ വലിയൊരു സന്ദേശമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സമൂഹത്തോടും ഭൂമിയോടുമുള്ള കരുതലിന് ഊന്നല്‍ നല്കുന്ന ഹയാത്തിന്റെ ആഗോള സംരംഭമായ വേള്‍ഡ് ഓഫ് കെയര്‍ പരിപാടിയുടെയുടെയും…
ജനാധിപത്യ മോഷണത്തിലൂടെ മോദി ഭരണം സംശയത്തിന്റെ നിഴലിൽ: ഹമീദ് വാണിയമ്പലം
മലപ്പുറം: വോട്ട് ബന്ദിയിലൂടെയും വോട്ട് ചോരിയിലൂടെയും ജനാധിപത്യമോഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇത് മോദി ഭരണത്തെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ബീഹാറിൽ 20% മുസ്ലിം ദലിത് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയും ബോഡ്ഗയിലെ നിദാനി ഗ്രാമത്തിൽ ഒറ്റ വീട്ടുനമ്പറിൽ 947 വോട്ടർമാരെ ചേർത്തതും ഇതിന്റെ തെളിവാണ്. വരാണസിയിലും മഹാദേവപുരത്തും തൃശൂരിലും ഉൾപ്പെടെ നടന്ന വോട്ട് കൊള്ള മോദി ഗവൺമെൻറിനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. വികസന പെരുമഴ തീർത്ത അഞ്ച് വർഷങ്ങൾ എന്ന ശീർഷകത്തിൽ മിനി ഊട്ടിയിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ ഒത്തുകൂടൽ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ വിഷയാവതരണം നടത്തി. നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, നസീറാ ബാനു, സുഭദ്ര വണ്ടൂർ, നൗഷാദ്…
പാലക്കാട് നഗരത്തിലെ സ്ഫോടനം: കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി എസ്.പി.ഓഫീസ് മാർച്ച് നടത്തി
പാലക്കാട് : പാലക്കാട് നഗരത്തിലെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മൂത്താന്‍ത്തറ ദേവി വിദ്യാനികേതന്‍ സ്കൂൾ വളപ്പിലെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രേമജി പിഷാരടി മാർച്ച് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ ഭരിക്കുന്ന കേരളത്തിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ സ്ഫോടനം നടന്നിട്ടും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാത്തത് ആർ.എസ്.എസും സിപിഎമ്മും തമ്മിലുള്ള ഒത്തുകിളിയുടെ ഭാഗമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടക്കം മുതലേ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി പോലീസ് സ്വീകരിച്ചു വരുന്നത്. സമാധാനത്തോടെ ജനങ്ങൾ ജീവിച്ചുവരുന്ന പാലക്കാട് പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയെ താഴെയിറക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രാമാജി പിഷാരടി ആഹ്വാനം ചെയ്തു.…
നാട്ടുനൻമയെ ഓർമിപ്പിച്ച് ഓണക്കളികളുമായി ടാലന്റ് പബ്ലിക് സ്കൂൾ
വടക്കാങ്ങര: സുന്ദരിക്ക് പൊട്ടു കുത്തിയും കൈക്കുമ്പിളിൽ വെള്ളം നിറച്ചും മത്സരിച്ച് കമ്പവലിച്ചും ഓണാഘോഷത്തിന്റെ നന്മകളെ വീണ്ടെടുത്ത് ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ. പോയ കാലത്തിൻറെ നന്മകളെ തൊട്ടറിഞ്ഞ് കളികളിൽ ലയിച്ച് കുട്ടികൾ ഓണാഘോഷത്തിലമർന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും കൂടെക്കൂടി. ഓണാഘോഷത്തിന്റെ ഭാഗമായി വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലാണ് നാടൻ കളികളുടെ വീണ്ടെടുപ്പിന് വേദിയൊരുക്കിയത്. വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം കളികളും ഒത്തുചേർന്നപ്പോൾ കുട്ടികളും ഓണാഘോഷത്തിൽ ലയിച്ചു. ആഘോഷ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി നേതൃത്വം നൽകി. സി.സി.എ കൺവീനർ രജീഷ്, അസിസ്റ്റൻറ് കൺവീനർ റഫീഖ്, സ്റ്റാഫ് സെക്രട്ടറി ജസീന, ഉഷ, തഹ്സീൻ, അർജുൻ, മോണ്ടിസോറി ഹെഡ് സാമിയ, പ്രൈമറി ഹെഡ് മെറീന തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരിലെ റിപ്പോർട്ടർ ടിവി ഓഫീസ് ആക്രമിച്ചു; കരി ഓയില്‍ ഒഴിച്ചു
തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. വെള്ളിയാഴ്ചയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകർ ഓഫീസിന്റെ ചുമരുകളിൽ കരി ഓയില്‍ ഒഴിക്കുകയും കമ്പനി കാറിൽ പതാക ഉയർത്തുകയും ചെയ്തു. ചാനലിനെ അപമാനിക്കുന്ന തരത്തിലുള്ള നോട്ടീസുകൾ ഓഫീസിന്റെ ചുമരുകളിൽ പതിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് മോബൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുതിർന്ന പത്രപ്രവർത്തകരിൽ ഒരാൾ ലൈംഗിക പീഡനം നടത്തിയതായി സ്ഥാപനത്തിലെ മുൻ പത്രപ്രവർത്തകൻ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങളും കടന്നുകയറ്റങ്ങളും ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.സംഭവത്തെ സിപിഎം…
സ്മാർട്ട് 1000 ഫ്രറ്റേണൽ യൂത്ത് ബീറ്റ്സ് ഇന്ന് പെരിന്തൽമണ്ണയിൽ നടക്കും
പെരിന്തൽമണ്ണ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട യൂത്ത് വളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്യാമ്പ് സ്മാർട്ട് 1000 യൂത്ത് ബീറ്റ്സ് എന്ന പേരിൽ ഇന്ന് പെരിന്തൽമണ്ണ പൂപ്പലം ദാറുൽ ഫലാഹ് സ്കൂളിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന മൂല്യങ്ങളും, മതനിരപേക്ഷ ആശയങ്ങളും വെല്ലുവിളി നേരിടുന്ന പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് യൂത്ത് ബീറ്റിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. ഇന്ത്യയിലെ പ്രധാന സർവകലാശാലകളിലും, ക്യാമ്പസുകളിലും നിരവധി മത്സര വിജയങ്ങൾ അടയാളപ്പെടുത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റിന് വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ ജയിപ്പിച്ചെടുക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്കും യൂത്ത് ബീറ്റ്സ് രൂപം നൽകും. സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ജില്ലാ…
മർകസ് റൈഹാൻവാലി നബിദിന വിളംബരം
കാരന്തൂർ: നബിദിനത്തെ വരവേറ്റ് മർകസ് റൈഹാൻ വാലിയിലെയും ഐ-ഷോർ അക്കാദമിയിലെയും വിദ്യാർഥികൾ സംയുക്തമായി നടത്തിയ ‘ത്വലഅൽ ബദ്റു’ വിളംബര റാലി വർണാഭമായി. ക്യാമ്പസ് മീലാദ് ക്യാമ്പയിൻ ‘അൽ മഹബ്ബ’യുടെ വിഭാഗമായി നടന്ന റാലിയിൽ ദഫ്, സ്കൗട്ട്, ഫ്ളവർഷോ ടീമുകൾ അണിനിരന്നു. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി, പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി നേതൃത്വം നൽകി. വിദ്യാർഥി കൂട്ടായ്മകളായ ഹിറ, ഇസ്റ, സ്മൈൽ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. മൗലിദ് പാരായണം, മഹബ്ബാ ബോക്സ്, മിമ്പറുൽ മഹബ്ബ, ബുക്ക് ടെസ്റ്റ്, സ്നേഹ വായന, വിദാഅ റബീഅ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. വിളംബര റാലിയിൽ ഇസ്മാഈൽ മദനി, ഉബൈദുല്ല സഖാഫി, ആശിഖ് സഖാഫി, മാജിദ് സഖാഫി, ആശിഖ് സഖാഫി അരീക്കോട്, ഖലീൽ സഖാഫി, ഇല്യാസ് സഖാഫി, റാശിദ് സഖാഫി,…
‘എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ്’ സെപ്റ്റംബർ 5ന്; ട്രെയ്ലർ പുറത്തിറക്കി
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘എലിയൻ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ്’ എന്ന ഫീച്ചർ ഡോക്യൂമെന്ററി ചിത്രത്തിന്റെ ട്രെയ്ലർ വീഡിയോ പുറത്തിറക്കി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് ഇന്നലെ വൈകുന്നേരം ട്രെയ്ലർ റിലീസ് ചെയ്തത്. ഹൊറർ, സയൻസ് ഫിക്ഷൻ, മിസ്റ്ററി എന്നിവ സംയോജിപ്പിച്ച് ഒരുക്കിയ ഈ ചിത്രം, നമ്മൾ ഈ പ്രപഞ്ചത്തിൽ തനിച്ചാണോ എന്ന ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. ഇന്ത്യയിൽ സെപ്റ്റംബർ 5 ന് ബുക്ക്മൈഷോ ആപ്പിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. പിന്നീട് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വിവിധ ഗ്ലോബൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ലഭ്യമാകും. ചിത്രം ഇതിനോടകം തന്നെ ഈ വർഷത്തെ സൂപ്രാക്സിസ്കോപ്പ് ഹോളിവുഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്ററിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ ഫിലിം ട്രെയ്ലർ ആൻഡ് പോസ്റ്റർ ഗാലയിൽ മികച്ച ട്രെയ്ലർ, മികച്ച പോസ്റ്റർ എന്നീ…
