തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരി ഉൾപ്പെടെ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരി തസ്ലീന, താഴെ വെളളറയിലെ രാജേഷ് എന്നിവരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.…
Category: KERALA
പങ്കാളിത്ത പെൻഷൻ നിർത്തുന്നത് വരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ ദ്വിദിന പഠനക്യാമ്പ് സമാപിച്ചു
ആലുവ: പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുന്നതുവരെ ജോയിന്റ് കൗൺസിൽ സമരം നടത്തുമെന്ന് ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടന്ന ജോയിന്റ് കൗൺസിലിന്റെ ദ്വിദിന പഠന ക്യാമ്പില്‍ സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ ഏക പ്രതീക്ഷ കേരളം മാത്രമാണ്. സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദൽ നയങ്ങൾക്കായി രാജ്യത്തെ മറ്റ് വിഭാഗങ്ങൾ ഉറ്റുനോക്കുന്നു. പക്ഷേ, കേരളത്തിലും ചില നയങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. സർക്കാർ സർവീസിലും മറ്റ് തൊഴിൽ മേഖലകളിലും വർധിച്ചുവരുന്ന കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കണം. കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കനുസരിച്ച് സിവിൽ സർവീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വളരേണ്ടതുണ്ട്. പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള വലതുപക്ഷ പദ്ധതികൾ തള്ളിക്കളയാൻ സർക്കാർ തയ്യാറാകണം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് നിയമാനുസൃത പെൻഷൻ നടപ്പാക്കണം. ഇക്കാര്യത്തിൽ ഇനിയും കാലതാമസം ഉണ്ടായാൽ തുറന്ന സമര പരിപാടിയിലേക്ക് നീങ്ങാൻ നിർബന്ധിതരാവും. ഒക്‌ടോബർ 27ന് പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യം…
ശബരി റെയിൽ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ല: കേന്ദ്രം
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കൽ, വ്യവഹാരം, സംസ്ഥാന സർക്കാരിന്റെ അപര്യാപ്തമായ പ്രതികരണം എന്നിവയ്‌ക്കെതിരായ പ്രാദേശിക പ്രതിഷേധങ്ങൾ 116 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽ പദ്ധതിയുടെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നതിലും കേരള സർക്കാർ വളരെ അലംഭാവമാണ് കാട്ടിയത്. ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജെബി മേത്തർ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 1997-98 സാമ്പത്തിക വര്‍ഷത്തിലാണ് അനുമതി നല്‍കിയത്. അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ ദൂരം 2002ല്‍ സര്‍വെ പൂര്‍ത്തിയാക്കി. കോട്ടയം ജില്ലയില്‍ ജനങ്ങളുടെ എതിര്‍പ്പ് കൂടിയതിനെ തുടര്‍ന്ന് 2007ല്‍ സര്‍വെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കവും കോടതി കേസുകളും പദ്ധതി വൈകാനുള്ള മറ്റ് കാരണങ്ങളാണ്.…
ആഫ്രിക്കൻ പന്നിപ്പനി പടരുന്നു; കണ്ണൂർ ജില്ലയിലെ രണ്ട് ഫാമുകളിലായി 273 പന്നികളെ നശിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു
കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം മേഖലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ ഉന്മൂലനം ചെയ്യാന്‍ നിർദേശം. രോഗം പടരാതിരിക്കാൻ എപിസെന്റർ ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലും ആകെ 273 പന്നികളെ നശിപ്പിക്കാനും കുഴിച്ചുമൂടാനും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. ഇതിനുള്ള നടപടികൾ ചൊവ്വാഴ്ച രാവിലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്.ജെ. ലേഖ ചെയര്‍പേഴ്സനായും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ.എം. അജിത നോഡല്‍ ഓഫീസറായും റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. ആഗസ്റ്റ് ഒന്ന് മുതല്‍…
സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണാഭമാക്കുമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍
കണ്ണൂര്‍: കോവിഡ് നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിക്കാൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ സവിശേഷത കണക്കിലെടുത്ത് നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ വിപുലമായ രീതിയിലാണ് പരേഡ് സംഘടിപ്പിക്കുക. പോലീസ്, മറ്റു സേനാ വിഭാഗങ്ങള്‍, എൻസിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവർ പരേഡിൽ പങ്കെടുക്കും. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 13 മുതല്‍ 15 വരെ ദീപാലങ്കാരം നടത്താനും യോഗം നിര്‍ദേശം നല്‍കി. അതാത് ഓഫീസുകള്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിമിതമായ നിലയില്‍ മാത്രമാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ രീതിയിലായിരിക്കും സ്വാതന്ത്ര്യ ദിനാഘോഷം. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സംവിധാനം…
തിരുവനന്തപുരം കോർപ്പറേഷൻ ജാതി തിരിച്ചുള്ള കായിക ടീം രൂപീകരിക്കാൻ ഒരുങ്ങുന്നു
തിരുവനന്തപുരം: ജാതി തിരിച്ചുള്ള കായിക ടീം രൂപീകരിക്കാൻ തിരുവനന്തപുരം കോർപറേഷൻ ആലോചിക്കുന്നു. ജനറൽ, എസ്‌സി/എസ്‌ടി വിഭാഗങ്ങളിലായി കോർപ്പറേഷൻ സ്വന്തമായി സ്‌പോർട്‌സ് ടീം രൂപീകരിക്കുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കായികരംഗത്ത് ജാതിയുടെ പേരിൽ ഇതുവരെ ഭിന്നതയൊന്നും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്. തന്റെ പോസ്റ്റ് വിവാദമായതോടെ മറ്റൊരു പോസ്റ്റിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് മേയർ. മുനിസിപ്പൽ കൗൺസിൽ എടുത്ത സദുദ്ദേശ്യപരമായ തീരുമാനം തെറ്റായി വ്യാഖ്യാനിച്ചതിൽ ഖേദമുണ്ടെന്ന് മേയര്‍ സൂചിപ്പിച്ചു. നഗരത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനറല്‍ ഫണ്ട് ഉപയോഗിച്ചും എസ്സി ഫണ്ട് ഉപയോഗിച്ചും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. “സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ജനറൽ/എസ്‌സി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാമെന്നതാണ് പ്രത്യേകത.…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ കുടുംബത്തിന് സുരേഷ് ഗോപിയുടെ സഹായ ഹസ്തം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പെട്ട് പണം നഷ്ടപ്പെട്ട വൃക്ക രോഗിയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായഹസ്തവുമായി സുരേഷ് ഗോപി എത്തി. സെറിബ്രൽ പാൾസി ബാധിച്ച രണ്ട് കുട്ടികളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ജോസഫിന് ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കൂടാതെ, ഇവര്‍ക്ക് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മക്കളുടെയും ചികിത്സയ്ക്ക് പ്രതിമാസം 20,000 രൂപയിലധികം വേണം. ജോസഫിന്റെ ചികിത്സയ്ക്ക് 4,000ത്തിലധികം രൂപയും ആവശ്യമാണ്. ഒരു മകന്റെ മാത്രം വരുമാനത്തിലാണ് ജോസഫിന്റെ കുടുംബം പിടിച്ചുനില്‍ക്കുന്നത്. റാണിയ്ക്ക് വയറ്റില്‍ മുഴയുണ്ടെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ചികിത്സ മാത്രമല്ല, ജോസഫിന്റെ കുടുംബത്തിന്റെ ജീവിതവും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വഴിമുട്ടിയിരിക്കുകയാണ്. കൂടാതെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണമില്ലാതെ കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ വീടും സുരേഷ് ഗോപി സന്ദർശിച്ചു.…
മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു
കോട്ടയം: മുതിർന്ന പത്രപ്രവർത്തകനും മലയാളത്തിലെ പ്രാദേശിക ഭാഷാ ദിനപത്രമായ മെട്രോ വാർത്തയുടെ ചീഫ് എഡിറ്ററുമായ ആർ. ഗോപീകൃഷ്ണൻ (67) ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് സ്വവസതിയിൽ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കോട്ടയം മുട്ടമ്പലം മുനിസിപ്പാലിറ്റി ഇലക്‌ട്രിക് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. “ഗോപീകൃഷ്ണൻ പത്രപ്രവർത്തനത്തിന്റെ നൈതികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനാണ്. തന്റെ കരിയറിൽ, അദ്ദേഹം നിരവധി രസകരമായ വാർത്താ റിപ്പോർട്ടുകളും അഭിമുഖങ്ങളും ചെയ്തിട്ടുണ്ട്. നിരവധി മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും പത്രപ്രവർത്തകൻ മുതൽ ചീഫ് എഡിറ്റർ വരെയുള്ള…
പുനലൂര്‍ വെള്ളച്ചാട്ടത്തിലെ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ക്ക് പരിക്ക്; അപകടത്തില്‍ പെട്ട അഞ്ചു പേരെ രക്ഷപ്പെടുത്തി
കൊല്ലം: പുനലൂർ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട അഞ്ച് പേരെ പോലീസും ഫയർഫോഴ്‌സും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് കുംഭാവുരുട്ടിയിലും അച്ചൻകോവിലിലും സന്ദർശകർക്ക് കുളിക്കുന്നതിന് വിലക്കേർപ്പെടുത്തി. ചെങ്കോട്ട-അച്ചൻകോവിൽ റോഡിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉൾവനത്തിലാണ് കുംഭവരുട്ടി വെള്ളച്ചാട്ടം. തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണിത്. അവധി ദിനമായതിനാല്‍ ഇന്ന് ഇവിടേക്ക് നിരവധി സഞ്ചാരികളെത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്‌തത്. വനമേഖലയില്‍ പെയ്‌ത മഴയെ തുടർന്ന് ഉരുള്‍പൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണം എന്നാണ് സംശയം. അച്ചന്‍കോവില്‍ ആറിന്‍റെ കൈവഴിയാറും, പുലിക്കവല, കാനയാര്‍ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തില്‍ എത്തുന്നത്. 250…
തിരമാലകളിൽ തുള്ളിക്കളിച്ച് മത്തിക്കൂട്ടം; തിരൂരുകാര്‍ക്ക് ചാകരക്കൊയ്ത്ത്!
മലപ്പുറം: ഇന്ന് അര്‍ദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ, തിരൂരുകാര്‍ക്ക് ചാകരക്കൊയ്ത്ത് നല്‍കി മത്തിക്കൂട്ടം കടര്‍ല്‍ത്തീരത്തടിഞ്ഞത് കൗതുകമായി. പടിഞ്ഞാറേക്കര, താനൂർ, കൂട്ടായി തീരപ്രദേശങ്ങളിലാണ് തിരമാലകളോടെ വൻതോതിൽ മത്തികൾ കരയിലടിഞ്ഞത്. വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചെറുതും വലുതുമായ പാത്രങ്ങളിലും, ബക്കറ്റുകളിലും കവറുകളിലും ആവശ്യത്തിലേറെ മത്തി ശേഖരിച്ചു. മത്സ്യത്തൊഴിലാളികൾ വലയും വള്ളവുമായി എത്തി മീൻ പിടിച്ചു. ട്രോളിംഗ് നിരോധനം ആരംഭിച്ചത് മുതൽ തിരൂരിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിരുന്നു. ചാകരയുടെ അപ്രതീക്ഷിത വരവ് അവര്‍ക്ക് താൽക്കാലിക ആശ്വാസമായി. ട്രോളിങ് നിരോധനം പൂർത്തിയാകുന്നതോടെ മത്സ്യബന്ധനത്തിന് പോകാനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു തിരൂർ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾ. തിരകളില്‍ മീന്‍കൂട്ടം തുള്ളിത്തുടിച്ച് കരയിലേക്കെത്തുന്ന കാഴ്‌ച ആളുകള്‍ക്ക് കൗതുകവുമായി. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
