നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു; അമിത രക്തസ്രാവമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പാലക്കാട്: ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ടതിനു പിന്നാലെ അമ്മയും മരിച്ച സംഭവം അമിത രക്തസ്രാവമാണ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം. ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് പ്രസവത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വലിഞ്ഞുമുറുകിയ നിലയിലായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആറ് ദിവസം മുമ്പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. സ്‌കാൻ റിപ്പോർട്ടിൽ കുട്ടിക്ക് സ്ഥാനചലനമുണ്ടെന്നും ശരീരഭാരം കൂടുന്നുണ്ടെന്നും അതിനാൽ സാധാരണ പ്രസവം നടക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, പിന്നീട് സാധാരണ പ്രസവം മതി എന്നും പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ പുറത്തെടുക്കാൻ ഒരു വാക്വം ഉപയോഗിച്ചു.…

പോലീസിന്റെ വീഴ്ചകൾ ഒരു വിഭാഗം പി. ശശിക്കെതിരെ ആയുധമാക്കുന്നു

തിരുവനന്തപുരം: എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലെ സുപ്രധാന തീരുമാനം പരാജയപ്പെട്ടതോടെ സി.പി.എം. അങ്കലാപ്പില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ശേഷം പൊലീസ് നടപടികളെല്ലാം പാളി. പോലീസിന്റെ നടപടികളെല്ലാം പോലീസിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് ശേഷം പൂർണ അധികാരത്തോടെയാണ് ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പതിയെ ശശി പോലീസ് ഭരണം ഏറ്റെടുത്തു. എന്നാൽ, സുപ്രധാന നീക്കങ്ങളെല്ലാം പൊളിഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം സ്വപ്നയുടെ ഫ്‌ളാറ്റില്‍ കയറി സരിത്തിനെ പൊക്കിയതും ആദ്യം തകർന്നു. ഗൂഢാലോചന ആരോപിച്ച് ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പി.സി. ജോര്‍ജിനെ പിടിച്ച് കൊണ്ടുവന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി. പി.സി. ജോര്‍ജ് ഈസിയായി ഇറങ്ങിപോയപ്പോള്‍ നാണം…

സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി എം.എൽ.എക്ക് നിവേദനം നൽകി

ചെർപ്പുളശേരി: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ മണ്ഡലം എം.എൽ.എ പി. മമ്മിക്കുട്ടിക്ക് നിവേദനം നൽകി. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമാണ് മണ്ഡലത്തിലുള്ളൂവെന്നതിനാൽ ഇതിനകം സർക്കാർ പരിഗണനയിലുള്ള ഗവൺമെന്റ് കോളേജ് ഉടൻ അനുവദിച്ചു കിട്ടാൻ സമ്മർദം ചെലുത്തണമെന്ന് നേതാക്കൾ എം.എൽ.എയോട് ആവശ്യപ്പെട്ടു. ചെർപ്പുളശേരി മുൻസിപ്പാലിറ്റി കൗൺസിലറും വെൽഫെയർ പാർട്ടി നേതാവുമായ ഗഫൂർ, ഫ്രറ്റേണിറ്റി ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ല കാമ്പസ് സെക്രട്ടിയേറ്റംഗം അമാന, എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കൈയ്യേറി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചു വിട്ടത്. പകരം ഏഴംഗ അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ പ്രവര്‍ത്തകരുള്‍പ്പടെ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫർ സോൺ പ്രശ്നത്തില്‍ രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്നാരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറി സാധനങ്ങൾ അടിച്ചു തകർത്തത്. എംപി ഓഫീസിന്റെ ഷട്ടറുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനല്‍ വഴി…

സ്വപ്ന സുരേഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: യുഎ‌ഇ കോണ്‍സുലേറ്റ് നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ വിചാരണ നേരിടുന്ന സ്വപ്ന സുരേഷിനെ ടെലഫോണിലൂടെ ഭീഷണിപ്പെടുത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. നൗഫൽ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദ സന്ദേശം സഹിതമാണ് സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍, നൗഫലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഇഡിക്ക് മൊഴികൊടുക്കാന്‍ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്‌ന സുരേഷ് പറഞ്ഞു. നേരത്തെ അജ്ഞാത ഭീഷണിയായിരുന്നെങ്കില്‍ ഇപ്പോള്‍ പേരും മേല്‍വിലാസവും പറഞ്ഞ് നേരിട്ടാണ് ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റിക്കോഡിംഗുകളും സ്വപ്‌ന പുറത്ത് വിട്ടിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്…

തനിക്ക് നിരവധി ഭീഷണികളുണ്ട്; ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം: സ്വപ്ന സുരേഷ്

കൊച്ചി: താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാണ്. തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം എന്നും സ്വപ്ന പറഞ്ഞു. ‘താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. പേരും വിലാസവും പറഞ്ഞാണ് ഫോണില്‍ ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.’ ആദ്യ ഫോൺ കോൾ എടുത്തത് മകനായിരുന്നു. ആ വിളിയിൽ കെ.ടി. ജലീൽ പറഞ്ഞതുകൊണ്ടാണ് വിളിക്കുന്നതെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം…

പീഡന കേസില്‍ അറസ്റ്റിലായ മുന്‍ എം‌എല്‍‌എ പി സി ജോര്‍ജ്ജിന് ജാമ്യം

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പീഡന പരാതിയില്‍ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വാദം കേട്ട ശേഷം ഒന്നാം ക്ലാസ് III മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. മതവിദ്വേഷ പ്രസംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ ഒമ്പത് കേസുകളിൽ പ്രതിയാണ് പി സി ജോർജ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന് പ്രതിഭാഗം വാദിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെയാണ് ഇവർ ബലാത്സംഗ പരാതി നൽകിയത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിത്. പി.സി. ജോർജ്ജ് ഹൃദ്രോഗിയും ഉയർന്ന രക്തസമ്മർദ്ദവുമുള്ള ആളാണ്. അതുകൊണ്ട് തന്നെ ജയിലിലടക്കേണ്ടതില്ലെന്ന് പ്രതിഭാഗം വാദിച്ചു. ജോർജിന് പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിച്ചത്. ഇത്തരമൊരു പരാതി ഉണ്ടെന്ന് താൻ…

ശബരിമല: നീലിമല പാതയിലെ പടികക്കെട്ടുകൾ ഇളക്കി കല്ലുകൾ വിരിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകരുടെ ദുഷ്‌കരമായ പാത തീര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഗൂർഖാ ജീപ്പ് ആംബുലൻസുകൾക്കായി നീലമല പാതയിൽ കല്ല് വിരിച്ചത് ശബരിമല യാത്ര ഭക്തർക്ക് ദുഷ്‌കരമായിരിക്കുകയാണ്. പമ്പ മുതൽ ശരംകുത്തി വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ പരമ്പരാഗത പാതയിലെ പടവുകളെല്ലാം മാറ്റി രണ്ടടി വീതിയിൽ കല്ലുകൾ പാകിയിട്ടുണ്ട്. പ്രതലം പരുക്കനല്ലാത്തതിനാൽ മലകയറ്റം ദുഷ്‌കരമാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അടിയന്തര ഘട്ടങ്ങളിൽ നീലിമല, അപ്പാച്ചിമേട് റോഡിൽ ഫോഴ്‌സ് ഗൂർഖ ജീപ്പ് ആംബുലൻസുകൾ സുഗമമാക്കാനാണ് ഭക്തർക്ക് ആശ്വാസമായിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്. നിലവിൽ നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയും ചന്ദ്രാനന്ദൻ റോഡിലൂടെയും ട്രാക്ടറുകളും ഗൂർഖ ജീപ്പുകളും സന്നിധാനത്ത് എത്തിയിരുന്നത്. കുത്തനെയുള്ള നീലിമല- അപ്പാച്ചിമേട് പാതയില്‍ തിരക്കുള്ള സമയത്ത് ജീപ്പ് ഓടിക്കുന്നത് സാഹസികമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി…

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ ഒരു തമാശ പോലെയായിരുന്നു എന്ന് മന്ത്രി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽ എസ്എസ്എൽസി എ പ്ലസ് നേടിയത് ദേശീയ തലത്തിൽ തന്നെ തമാശയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ പ്ലസിന്റെ കാര്യത്തിൽ ഇത്തവണ നിലവാരം പുനഃസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒന്നേകാല്‍ ലക്ഷം വിദ്യാർഥികൾ എ പ്ലസ് നേടിയെന്നായിരുന്നു സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രിയുടെ പരാമർശം. ‘എസ്എസ്എല്‍സി പരീക്ഷ, അതിന്റെ ഫലപ്രഖ്യാപനം, അതുപോലെതന്നെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം ദേശീയതലത്തില്‍ തന്നെ അംഗീകാരമുള്ള ഒരു പരീക്ഷ ഫലമാക്കി മാറ്റുന്നതിനുവേണ്ടി ഞങ്ങള്‍ ജാഗ്രത പാലിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഞാന്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത് 1,25.509 കുട്ടികള്‍ക്കാണ്’.- വി ശിവന്‍കുട്ടി പറഞ്ഞു. ‘നമ്മുടെ റിസള്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 99 ശതമാനം വിജയമാണെങ്കില്‍പോലും എ പ്ലസിന്റെ കാര്യത്തിലൊക്കെ തന്നെ നിലവാരമുള്ള ഒരു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അയൽവാസിയായ 68കാരനായ പാസ്റ്ററെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാണ് പെൺകുട്ടി ബലാത്സംഗ ശ്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പാസ്റ്ററുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നത കാണിച്ചതുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം ബെഞ്ചമിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.