ബിസിനസ് കേരള ട്രേഡ് എക്‌സ്‌പോ മെയ് 26 മുതല്‍ 29 വരെ കോഴിക്കോട്

കോഴിക്കോട്: ബിസിനസ് കേരളയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രേഡ് എക്‌സ്‌പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മെയ് 26 മുതല്‍ 29 വരെയായി നടക്കും. ഐകോണ്‍ മീഡിയ അക്കാദമി, എസ്എസ് ഇന്റര്‍നാഷണല്‍ മോഡലിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കോവിഡ് കാരണം പ്രതിസന്ധിയിലായ വ്യവസായ സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ലോജിസ്റ്റിക്‌സ് വിതരണ മേഖലയെ മെച്ചപ്പെടുത്തുക ബ്രാന്‍ഡ് / പ്രോഡക്ട് ലോഞ്ച്, ഫ്രാഞ്ചൈസി വിതരണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ. മെഷിനറീസ്, ഓട്ടോമോട്ടീവ്‌സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഫര്‍ണീച്ചേഴ്‌സ്, ബില്‍ഡേഴ്‌സ്, കൃഷി ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലെ പ്രദര്‍ശനമാണ് നാല് ദിവസങ്ങളിലായി നടക്കുന്നത്. കൂടാതെ, ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേളയും നടക്കും. 200 ഓളം കമ്പനികളാണ് പതിനായിരത്തിലധികം അവസരങ്ങളുമായി തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്. 100 ലധികം ബിസിനസ് എക്‌സ്ബിഷന്‍ സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ സജ്ജമാക്കുന്നത്. 25…

കുരങ്ങു പനി: കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി അഥവാ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന മങ്കിപോക്സ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. എന്താണ് മങ്കിപോക്‌സ് ? : മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് മങ്കിപോക്സ് അഥവാ കുരങ്ങു പനി. സൗമ്യമാണെങ്കിലും, 1980-കളിൽ ലോകമെമ്പാടും വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഒരു ഓർത്തോപോക്സ് വൈറസായ വസൂരിയുടെ ലക്ഷണങ്ങൾ കുരങ്ങു പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ഈ രോഗം പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.രോഗപ്പകര്‍ച്ച : രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള…

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേരളവും പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനവും ഇന്ധനവില കുറയ്ക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയത് സ്വാഗതാർഹമാണെന്നും ധനമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. പെട്രോളിന്‍റെ എക്‌സൈസ് തീരുവയില്‍ ഏട്ട് രൂപയും ഡീസലിന്‍റേതില്‍ ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് ഏഴ് രൂപയും കുറയും. കേരളത്തില്‍…

പി സി ജോര്‍ജിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടില്‍

കോട്ടയം : പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം ജോര്‍ജിന്റെ വീട്ടിലെത്തിയത്. അന്വേഷണ സംഘം എത്തുമ്പോൾ പിസി ജോർജ് വീട്ടിലില്ലായിരുന്നു. അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. ഈരാറ്റുപേട്ട പോലീസും സം‌യുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അന്വേഷണസംഘം എത്തിയപ്പോള്‍ പി സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അദ്ദേഹം പുറത്തേക്ക് പോയ സമയം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പി സി. ജോര്‍ജിന്‍റെ സഹോദരന്‍റെ വീട്ടിലെത്തിയും അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നു. പൂഞ്ഞാര്‍ മുന്‍ എംഎല്‍എയെ വിദ്വേഷ പ്രസംഗ കേസില്‍ ഉടന്‍ അറസ്‌റ്റ് ചെയ്യില്ലെന്നാണ് പൊലീസ് നേരത്തേ അറിയിച്ചിരുന്നത്. എറണാകുളം ജില്ല…

കാൻ-ടീൻ: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ഒന്നാം ഘട്ട സംഗമം പൂർത്തിയായി

കോഴിക്കോട്: എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി എസ്.ഐ.ഓ നടത്തിവരുന്ന സംഗമത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയായി. 18, 19, 20 തീയതികളിൽ പുറക്കാട് ശാന്തിസദനം ക്യാമ്പസിൽ വെച്ച് നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സെക്രട്ടറി പി റുക്സാന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് ആത്മാഭിമാനമുള്ള ചെറുപ്പമായി ജീവിതത്തെ അടയാളപ്പെടുത്താൻ സാധിക്കണമെന്ന് അവർ പറഞ്ഞു. വ്യത്യസ്ത സെഷനുകളിലായി ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം പി.ഐ നൗഷാദ്, ബഷീർ മുഹിയുദ്ദീൻ, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി നിയാസ് വേളം, ഹാരിസ് നെന്മാറ എസ്.ഐ.ഓ ജില്ലാ പ്രസിഡൻ്റ് അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ശഫാഖ് കക്കോടി, മൻഷാദ് മനാസ്, ഫഹീം വേളം, ഇർഷാദ് പേരാമ്പ്ര, റുഫൈദ് വള്ളിക്കാട്, ഹബീബ് മസൂദ്, അബൂ റഷാദ് പുറക്കാട്, ഉമർ മുക്താർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. മെയ് 24, 25, 26 തീയതികളിലായി…

സമുദായത്തിന്റെ അതിജീവനം മുസ്ലിം കൂട്ടായ്മകളുടെ മുഖ്യ അജണ്ടയാവണം: സയ്യിദ്‌ മുനവ്വർ അലി തങ്ങൾ

എറണാംകുളം: സമുദായത്തിന്റെ അതിജീവനം മുസ്ലിംകൂട്ടായ്മകളുടെ മുഖ്യ അജണ്ടയാകണമെന്ന് മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുനവ്വർ അലി തങ്ങൾ .സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ ” മുസ്ലിം ഉമ്മത്ത്: അസ്തിത്വം ,അതിജീവനം എന്ന പ്രമേയത്തിലെ മില്ലി കോൺഫറൻസ്‌ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം .ഒന്നിച്ചിരുന്ന് മുസ്ലിം ഉമ്മത്തിനെ കുറിച്ച്‌ ആലോചിക്കേണ്ട കാലത്താണ്‌ നമ്മൾ ജീവിക്കുന്നതെന്നും രാഷ്ട്രീയ അതിജീവനം പ്രധാന അജണ്ടയാകേണ്ട സന്ദർഭമാണിത്.ബഹുസ്വര സമൂഹത്തിൽ സംവാദത്തിന്റെ സാധ്യതകൾ വികസിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.സംവാദത്തിന്റെ സാധ്യതകളെ പോലും ഇല്ലാതാക്കുന്ന സംഘ്‌ പരിവാർ ശക്തികളെ പൊതുസമൂഹം ഒരുമിച്ച്‌ നിന്ന് എതിർക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു. ഹിന്ദുത്വ ഫാഷിസ്റ്റ് കാലത്തെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവിധം മുസ്ലിംസമുദായത്തിൻ്റെയും അതിലെ കൂട്ടായ്മകളുടെയും അജണ്ടകളും മാറേണ്ട കാലമാണിതെന്ന് അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. നഹാസ്‌ മാള പറഞ്ഞു. ഫാഷിസ്റ്റ് കാലത്തെ അഭിമുഖീകരിക്കാൻ കൂട്ടായ അജണ്ടകൾ…

മുസ്ലിംകളെ വംശഹത്യ നടത്തികളയാമെന്നത്‌ വ്യാമോഹം മാത്രം: ടി ആരിഫലി

ഇന്ത്യയിലെ മുസ്ലിം സമുദായത്തെ വംശഹത്യ നടത്തി ഉന്മൂലനം ചെയ്ത്‌ കളയാമെന്നുള്ളത്‌ സംഘ്‌ പരിവാറിന്റെ കേവല ദിവാസ്വപ്നം മാത്രമാണെന്ന് ജമാ അത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി ആരിഫലി. ഈ രാജ്യത്തിൻ്റെ സാമൂഹിക രൂപികരണത്തിനും നവോത്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിലുമെല്ലാം നിർണായക പങ്കുവഹിച്ചവരാണ് ഇന്ത്യൻ മുസ്ലിംകൾ.ഈ രാജ്യം മുസ്ലിംകളുടേത് കൂടിയാണ്. വിശ്വാസവും പോരാട്ടചരിത്രവും നിലനിൽക്കുന്നിടത്തോളം മുസ്ലിം ഉന്മൂലനവും അസാധ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.”വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം ” എന്ന തലകെട്ടിൽ സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മന്റ്‌ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകത്ത്‌ മതം പിന്തിരിപ്പനാണെന്ന് നിരന്തരം പറഞ്ഞ്‌ കൊണ്ടിരിക്കുമ്പോൾ ഇസ്ലാമിക വിശ്വാസം അഭിമാനമാണെന്നും വിമോചന പോരാട്ടങ്ങൾക്ക്‌ ഇസ്ലാം ഊർജ്ജം പകരുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ ഡോ.നഹാസ്‌ മാള പറഞ്ഞു.സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടന സെഷനിൽ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. ആയിരകണക്കിന്‌ പ്രതിനിധികൾ സന്നിഹിതരായ…

മലാശയ കാൻസറും ടൈപ്പ് ടു പ്രമേഹവും ബാധിച്ച 33-കാരനായ യുവാവിന് പുതു ജീവൻ

കോഴിക്കോട്: മലാശയ കാൻസർ ബാധിച്ച ടൈപ്പ് ടു പ്രമേഹ രോഗിയായ 33 വയസ്സുള്ള യുവാവിന് പുതു ജീവിതം നൽകി കോഴിക്കോട് ബി എം എച്ചിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് (എ ഒ ഐ). അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ബിഎംഎച്ചിലെ സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സീനിയർ ഓങ്കോളജിസ്റ്റുകൾ അടങ്ങുന്ന സംഘത്തിന്റെ അതീവ കൃത്യതയോടെയുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് രോഗ പരിചരണ പ്രക്രിയ സാധ്യമാക്കിയത്. എ.ഒ.ഐ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ.പി.ആർ.ശശീന്ദ്രൻ എംഡി, ഡോ.ധന്യ കെ.എസ്. എം.ഡി എന്നിവരടങ്ങുന്ന സംഘമാണ് രോഗിയുടെ കാൻസർ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. മലാശയത്തിലെ ട്യൂമർ വളർച്ചയുടെ തീവ്രത മൂലം ബദ്ധിമുട്ട് അനുഭവിച്ചിരുന്ന രാജേഷ് നായർ (ശരിയായ പേരല്ല) ടൈപ്പ് ടു ഡയബറ്റിസ് രോഗി കൂടിയാണ്. സമഗ്രമായ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം, രോഗിക്ക് റേഡിയേഷനും കീമോതെറാപ്പിയും…

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടി കടന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടിയായി ഉയർന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിൽ നിന്ന് എരച്ചിൽപാലം വഴി 100 ക്യുസെക്‌സ് വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ ഒഴുക്കിവിടുന്നത്. കഴിഞ്ഞ മാസം വരെ തമിഴ്‌നാട് പെൻസ്റ്റോക്ക് വഴി വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ, കുമളിക്ക് സമീപം ലോവർ ക്യാമ്പിലെ പവർ സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനം വെള്ളം തുറന്നുവിടുന്നത് നിർത്തിവച്ചിരുന്നു. ജൂൺ ഒന്നിന് തമിഴ്‌നാട് ജലസേചന ആവശ്യങ്ങൾക്കും കൃഷിക്കും വെള്ളം തുറന്നുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ ഒന്നിന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.90 അടിയിലെത്തിയപ്പോൾ തമിഴ്‌നാട് പെൻസ്റ്റോക്ക് വഴി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങൾ —…

കെഎസ്ആർടിസിക്ക് പൊതുഫണ്ട് ചെലവഴിക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാടിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു സ്ഥാപനത്തിന്റെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കാൻ നികുതിദായകന്റെ പണം ചെലവഴിക്കാനാവില്ലെന്ന് പറഞ്ഞു. കെഎസ്ആർടിസിയുടെ മുഴുവൻ ഭാരവും ഒരു സർക്കാരിനും ഏറ്റെടുക്കാനാകില്ലെന്ന് ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. പഠന റിപ്പോർട്ടിൽ നിർദേശിച്ച ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയാൽ ഗതാഗത മേഖലയിലെ പ്രതിസന്ധി മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “കെഎസ്ആർടിസിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്താണ് വിവിധ കോണുകളിൽ നിന്നുള്ള ഇടപെടലുകൾ. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതിനർത്ഥം കാര്യക്ഷമതയില്ലായ്മയെ പിന്തുണയ്ക്കുക എന്നല്ല,” അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള നടപടികളുമായി മുന്നോട്ടുവരേണ്ടത് ഗതാഗത വകുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ട്രാൻസ്‌പോർട്ട് വകുപ്പില്‍ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ട്രേഡ് യൂണിയനുകൾ അനുവദിക്കുന്നില്ലേ എന്ന ചോദ്യത്തിന്, ട്രേഡ് യൂണിയനുകൾ എല്ലായ്‌പ്പോഴും സംഘടനയുടെ ക്ഷേമത്തിന് വേണ്ടിയാണ്…