സില്‍വര്‍ ലൈന്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കല്‍: സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കു വേണ്ടി കല്ലിടുന്ന ഭൂമിയ്ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും. വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇന്നലെ പത്തനംതിട്ടയില്‍ വായ്പയുടെ രണ്ടാം ഗഡു നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. സര്‍വേയ്ക്ക് കല്ലിട്ടതിന്റെ പേരില്‍ വായ്പ നിഷേധിക്കരുതെന്ന് ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ആവശ്യപ്പെടുന്ന പല രേഖകളും സംഘടിപ്പിക്കാന്‍ ഭൂ ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് വായ്പ ലഭിക്കാന്‍ തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിച്ചാലും വായ്പ നല്‍കുന്നതില്‍ അന്തിമ തീരുമാനം ബാങ്കുകളുടേതുമായിരിക്കും.

ഐഎന്‍ടിയുസിയ്‌ക്കെതിരായ പരാമര്‍ശം: വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ സംഘടനയുടെ പ്രതിഷേധം

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനു കാരണം. സതീശന്‍ തന്റെ പ്രസ്താവന തിരുത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. രാവിലെ 10 മണിയോടെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തി.

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാഹനം മറിഞ്ഞു ; ആറ് കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആറ് വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്. ഏരൂര്‍ അയ്ലറയിലാണ് സംഭവം. യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. 15 കുട്ടികളുമായി വന്ന വാഹനം കയറ്റം കയറുന്നതിനിടെയില്‍ പെട്ടന്ന് നിന്നുപോയി. ഡ്രൈവര്‍ മുന്നിലേക്ക് ഓടിച്ചുപോകാന്‍ ശ്രമിച്ചുവെങ്കിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോയി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. അല്ലെങ്കില്‍ വാഹനം വലിയ താഴ്ചയിലേക്ക് മറിയുമായിരുന്നു. ഗ്ലാസ് തകര്‍ത്താണ് വിദ്യാര്‍ഥികളെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാര്‍ഥികളെ അഞ്ചലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.റെയിലിനെതിരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പാലക്കാട്: കെ.റെയില്‍ പദ്ധതിക്കെതിരെ പാലക്കാട് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ്രപവര്‍ത്തകരാണ് ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. ‘കെ.റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി ആയിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. പ്രതീകാത്മകമായി സര്‍വേ കുറ്റികളുമായി പ്രകടനമായി ആര്‍.ഡി.ഒ ഓഫീസിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞു. ഗേറ്റ് കടന്ന് ഉള്ളില്‍ കല്ല് സ്ഥാപിക്കാനായിരുന്നു പ്രവര്‍ത്തകരുടെ പദ്ധതി. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിഞ്ഞ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നതിനാല്‍ അത് തടയാന്‍ പോലീസിന് കഴിഞ്ഞു. കുറ്റികളില്‍ ഒന്ന് പ്രവര്‍ത്തകര്‍ ഗേറ്റിനുള്ളിലേക്ക് എറിഞ്ഞു. ഗേറ്റിനു പുറത്തുനിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.  

പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് ജയിലില്‍ നിന്ന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന്‍ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്.കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് നേരത്തെ സുനിയുടെ അമ്മ പരസ്യപ്പെടുത്തിയിരുന്നു. കത്തിന്റെ ഒറിജിനല്‍ എവിടെയാണെന്ന് ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഒറിജിനല്‍ കത്തുമായി നേരത്തെ ദിലീപിന്റെ അഭിഭാഷകരെ സമീപിച്ചിരുന്നുവെന്നും അഭിഭാഷകര്‍ അത് പരിശോധിച്ച ശേഷം തിരിച്ചയച്ചുവെന്നുമാണ് സജിത്ത് പറയുന്നത്. എന്നാല്‍ കത്ത് എങ്ങനെയാണ് സജിത്തിന്റെ പക്കല്‍ എത്തിയതെന്ന് വ്യക്തമാല്ല. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്ക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും…

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായ ഡോ. പി.രമ (61) അന്തരിച്ചു. സംസ്‌കാരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.

സന്തോഷ് ട്രോഫിയുടെ 75-ാം സെഷന്‍ ഏപ്രില്‍ 16 മുതൽ ആരംഭിക്കുന്നു

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 75-ാം സീസൺ ഏപ്രിൽ 16ന് മലപ്പുറത്ത് ചിരവൈരികളായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും മലപ്പുറത്തെ രണ്ട് വേദികളിലായി നടക്കും – മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം. പഞ്ചാബും ബംഗാളും തമ്മിലുള്ള ടൂർണമെന്റിലെ ആദ്യ മത്സരം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. മൊത്തം 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഫൈനൽ മെയ് രണ്ടിന് മഞ്ചേരി പയ്യനാട്ടിൽ നിന്ന് നടക്കും. ഈ 10 ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലെത്തും. ഏപ്രിൽ 28, 29 തീയതികളിലാണ് അവസാന നാല് മത്സരങ്ങൾ. കേരള സർക്കാരിന്റെ സഹായത്തോടെയാണ് മലപ്പുറത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് എ: മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കേരളം. ഗ്രൂപ്പ്…

സില്‍വര്‍ ലൈന്‍; പ്രദേശവാസികള്‍ക്ക് വായ്പ നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്‌സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു പത്തനംതിട്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും മന്ത്രി പറഞ്ഞു. സ്ഥലങ്ങള്‍ക്ക് വായ്പ നിഷേധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളുടെ മനസില്‍ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.      

കേരളത്തില്‍ വ്യാഴാഴ്ച 29 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,913 ആയി

കേരളത്തില്‍ 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 50 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3171 കോവിഡ് കേസുകളില്‍, 11.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാവശ്യമായത് ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെയ്യേണ്ടത് സമയത്ത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷം. ബഹളം വയ്ക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.