തിരുവനന്തപുരം: കീമിൽ വിദ്യാർത്ഥികളെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡൻ്റ്ന ഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കീമിൽ ഉണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധികൾക്കും ഉത്തരവാദി സർക്കാറാണ്. സർക്കാർ അലംഭാവത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവകമായ പ്രവേശനം സാധ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു സ്റ്റേറ്റ് സിലബസ് പാസായി കീം എഴുതി പുതുക്കിയ റാങ്ക് ലിസ്റ്റിൽ 11,000 റാങ്കിൽ നിന്ന് 16,000 ത്തിലേക്ക് കൂപ്പുകുത്തിയ യാവർ എന്ന വിദ്യാർത്ഥിയും രക്ഷിതാവും സമരത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച…
Category: KERALA
നിമിഷ പ്രിയ കേസ്: ഞങ്ങൾക്ക് ‘ക്വിസാസ്’ മാത്രമേ വേണ്ടൂ, മറ്റൊന്നും വേണ്ടെന്ന് ഇരയുടെ കുടുംബം
യെമനിൽ നടപ്പാക്കാനിരുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു ദിവസം മുമ്പ് മാറ്റിവച്ചിരുന്നു. എന്നാൽ, ശരീഅത്തിന്റെ ‘ക്വിസാസ്’ (Qisas) നിയമപ്രകാരം വധശിക്ഷ മാത്രമേ നൽകാവൂ എന്ന് ഇരയുടെ കുടുംബം ആവശ്യപ്പെടുകയും ദിയ വാഗ്ദാനം നിരസിക്കുകയും ചെയ്തു എന്ന വാര്‍ത്ത രക്ഷയുടെ പ്രതീക്ഷകളെ ചോദ്യം ചെയ്യുന്നു. 2017 ൽ യെമനിൽ തന്റെ ബിസിനസ് പങ്കാളിയായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയതിന് നിമിഷ പ്രിയ എന്ന പാലക്കാട് സ്വദേശിനിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ന് (2025 ജൂലൈ 16 ന്) നിമിഷയെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാല്‍, അതിന് ഒരു ദിവസം മുമ്പ്, ജൂലൈ 15 ന് അത് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. അതേസമയം, ക്വിസാസ് പ്രകാരം ഇരയുടെ കുടുംബം നീതി ആവശ്യപ്പെട്ടതിനാൽ, ഈ ആശ്വാസ വാർത്തയെച്ചൊല്ലി ഒരു പുതിയ പ്രതിസന്ധി ഉയർന്നുവന്നിരിക്കുകയാണിപ്പോള്‍. “ദൈവത്തിന്റെ നിയമം” പ്രകാരം നീതി മാത്രമേ സ്വീകരിക്കൂ എന്ന് ഇരയായ…
മുതിര്‍ന്നവരെ പാദപൂജ ചെയ്യുന്നത് മോശം കാര്യമല്ല, പാതകവും അല്ല: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്നതും വന്ദിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് തുടരാനും അത് മോശം കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പാദപൂജ തുടര്‍ന്ന് വരുന്നതായി അറിയാം. പൂജയല്ലെങ്കിലും പാദം തൊട്ട് വന്ദിക്കുന്നത് – നമസ്ക്കരിക്കുന്നത്, ആവ്യക്തിയോടുള്ള ആദരവിനേയും ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. പാദനമസ്ക്കാരം, ഹൈന്ദവ വിവാഹങ്ങളില്‍ വധൂവരന്മാര്‍ തുടര്‍ന്നുവരുന്ന ആചാരപരമായ പ്രവര്‍ത്തിയാണ്. വിവിധതരം പൂജകളിലും പാദനമസ്ക്കാരം ചെയ്യാറുണ്ട്. പാദനമസ്ക്കാരത്തിന്‍റെ മറ്റൊരു ഘട്ടം തന്നെയാണ് പാദപൂജയും. മാതാപിതാക്കളേയും ഗുരുക്കന്മാരേയും അടക്കം, ആദരിക്കേണ്ട, ബഹുമാനിക്കേണ്ട വ്യക്തികളെ, പാദ നമസ്ക്കാരവും പാദപൂജയും ചെയ്യുന്നത് ഗുരുത്വവും പുണ്യവുമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. അത് വിദ്യാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിര്‍ബന്ധപൂര്‍വം ചെയ്യിക്കേണ്ട ഒന്നല്ല, സ്വയം തോന്നി ചെയ്യേണ്ടതാണ്.…
തെരുവു നായ്ക്കളുടെ വന്ധ്യംകരണവും വാക്സിനേഷനും: തദ്ദേശ സ്വയംഭരണ വകുപ്പ് മൊബൈല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിൽ മൊബൈൽ പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും, വാക്സിനേഷനായി ഓഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, നിയമ വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓർഡർ നല്‍കിക്കഴിഞ്ഞ് യൂണിറ്റുകൾ ലഭിക്കാൻ രണ്ട് മാസമെടുക്കും. ഈ കാലയളവിൽ, പഞ്ചായത്തും മുനിസിപ്പാലിറ്റിയും യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. ബ്ലോക്കുകളിൽ ഇവയെ വിന്യസിക്കുന്നതിനുമുമ്പ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഉപയോഗിച്ച് ഒരു പൈലറ്റ് പഠനം നടത്തും. സ്ഥിരമായ എബിസി…
മത്സ്യബന്ധന തൊഴിലന്വേഷകര്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം ജൂലൈ 17 മുതൽ ആരംഭിക്കും
തിരുവനന്തപുരം: ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി, മത്സ്യബന്ധന മേഖലയിലെ തൊഴിലന്വേഷകർക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ആദ്യ ഘട്ടത്തിൽ 46 തീരദേശ നിയോജകമണ്ഡലങ്ങളിലെ 10,000 തൊഴിലന്വേഷകർക്ക് സൗജന്യ പരിശീലനം നൽകും. പദ്ധതിയുടെ നേമം മണ്ഡലത്തിലെ തൊഴിലന്വേഷകർക്കുള്ള പരിശീലനം ജൂലൈ 17, 18 തിയ്യതികളില്‍ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള ജോൺ കോക്സ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും. ആത്മവിശ്വാസം വളർത്തൽ, അഭിമുഖ പരിശീലനം, വ്യക്തിവിവരണരേഖ തയ്യാറാക്കല്‍ എന്നിവ ഉൾപ്പെടുന്ന ആറ് മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം രണ്ട് ദിവസങ്ങളിലായി നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നൈപുണ്യ പരിശീലനം നൽകും. അഭ്യസ്തവിദ്യരായ തീരദേശ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി 46 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് 41072 പേർ…
മൊറയൂർ അയ്യാടൻ മലയിൽ വിള്ളൽ; പ്രദേശവാസികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക: വെൽഫയർ പാർട്ടി
മലപ്പുറം: മൊറയൂർ പഞ്ചായത്തിലെ അയ്യാടൻ മലയിൽ രൂപപ്പെട്ട വിള്ളൽ കാരണമായി മാറ്റി താമസിപ്പിച്ച 42 കുടുബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മാസ വാടക 9000 രൂപയായി വർദ്ധിപ്പിക്കണമെന്നും സൗജന്യ റേഷൻ അനുവദിക്കണമെന്നും വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു. മാറ്റിത്താമസിപ്പിച്ചവർ ദിവസക്കൂലി ചെയ്യുന്നവരും പാവങ്ങളുമാണ്. മഴ കനത്തതിനാൽ ബന്ധു വീടുകളിലും വാടകവീടുകളിലും താമസിക്കുന്ന ഈ കുടുംബങ്ങൾ വലിയ പ്രതിന്ധികൾ നേരിടുന്നുണ്ട്. മണ്ണിടിച്ചിൽ തടയാൻ ശാസ്ത്രീയ പരിഹാരം കണ്ട് പ്രദേശ വാസികളുടെ ഭീതി അകറ്റണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിയുടെ കൂടെ സന്ദർശനത്തിൽ ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം, പഞ്ചായത്ത് പ്രസിഡൻ്റ് ശരീഫ് മൊറയൂർ, കമ്മിറ്റി അംഗങ്ങളായ എംസി കുഞ്ഞു, വീരാൻ കുട്ടി മണ്ണിശേരി, സികെ മൊറയൂർ, അലവിക്കുട്ടി കാരാട്ടിൽ, സലീൽ ഹാദി എന്നിവർ നേതൃത്വം നൽകി. ഷാക്കിർ മോങ്ങം, സെക്രട്ടറി വെൽഫെയർ…
പ്രവാസികളുടെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുക: അസ്ലം ചെറുവാടി
മലപ്പുറം: പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ 3000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷന് അർഹത നേടാൻ ഓരോ മാസവും 200-300 രൂപ അംശാദായം 60 വയസ്സ് വരെ അടച്ച് തീർത്തിട്ടാണ് പെൻഷൻ നൽകുന്നതെന്നും പ്രവാസികളുടെ സാന്ത്വന സഹായങ്ങൾ കാലതാമസം കൂടാതെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ, പ്രവാസികൾ ഇന്നനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അമീർഷാ പാണ്ടിക്കാട്, ഹംസ തലക്കടത്തൂർ, മുഹമ്മദ് ഫാറൂഖി പൊന്നാനി, അബുല്ലൈസ് മലപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എകെ സെയ്തലവി സ്വാഗതവും മുഹമ്മദലി മങ്കട…
മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണം: വെൽഫെയർ പാർട്ടി
മങ്കട: മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി. കെട്ടിടങ്ങൾക്ക് അനുവദിക്കുന്ന കോടികളുടെ കണക്കല്ല, ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫ് പാറ്റേണുമാണ് മങ്കട ഗവൺമെന്റ് ആശുപത്രിക്ക് ആവശ്യം. താലൂക്ക് ആശുപത്രിയായി കൊട്ടിഘോഷിച്ച ആശുപത്രി നിലവിൽ സി.എച്.സി യായി തുടരുമ്പോഴും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. നിലവിലുള്ള ഡോക്ടർമാർ തന്നെ മറ്റു താലൂക്ക് ആശുപത്രിയിലും സേവനങ്ങൾ ചെയ്യുന്നവരാണ്. രാത്രികാല, ഇവനിഗ് ഒ പി കൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തൽക്കാലിക സംവിധാനം മാത്രവും. നാമമാത്രമായ ഡോക്ടർ മാരെ വെച്ച് മണ്ഡലത്തിലെ ഏക ആശ്രയമായ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാതെ, പൊതു ജനം മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിഗതിയാണ്. സർക്കാരിന്റെ അഴകുഴമ്പൻ സമീപനം അവസാനിപ്പിച്ച് മങ്കടയിലെ ജനങ്ങളോട് നീതി കാണിക്കണമെന്നും വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി…
കുട്ടനാട് പൂരം: ഒരുക്കങ്ങൾ ആരംഭിച്ചു
നീരേറ്റുപുറം: പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു. കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബര്‍ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ തിരുവല്ല പ്രസിഡന്റ് സലിം.എം, വിക്ടർ ടി. തോമസ്, ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ…
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ണ്ണായക ഇടപെടല്‍
വധശിക്ഷയും കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ സർക്കാർ നിലവിൽ സ്റ്റേ ചെയ്തു. യെമന്‍ പൗരന്റെ കൊലപാതകത്തോടനുബന്ധിച്ച് പ്രതിയായി ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയെ നാളെ (2025 ജൂലൈ 16 ന്) തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശിക്ഷ മാറ്റിവച്ചിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണ്ണായകമായി. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സമീപിച്ചിരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ട് വന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമായതുകൊണ്ട് ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ജീവൻ…
