പാസ്റ്റർ കെ. ജോയിയുടെ മാതാവ് കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ അന്തരിച്ചു.

ഡാളസ്: കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ നിര്യാതയായി. കുന്നത്തൂർ പ്രദേശത്തെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയും കല്ലട തരകൻ പറമ്പിൽ കുടുംബാംഗവുമാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും. മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി. മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. പരേതയ്ക്ക് 24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമ പ്രവർത്തകനായ സാം മാത്യൂ ഡാളസ് കൊച്ചുമകനാണ്.

അന്നമ്മ തോമസ് (82) നിര്യാതയായി

റോക്ക്‌ലാന്റ് കൗണ്ടി (ന്യൂയോര്‍ക്ക്) : അന്നമ്മ തോമസ് (82) ഇന്ന് (August 10, ഞായറാഴ്ച) രാവിലെ, ബർഡോണിയിൽ ഉള്ള സ്വഭാവനത്തിൽ വച്ച് നിര്യാതയായി. അമേരിക്കയിലെ ആദ്യകാല മലയാളി എന്ന നിലയിൽ സി. എസ്. ഐ കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു കെ. തോമസിന്റെ പത്നിയാണ്. മറ്റു വിവരങ്ങൾ പിന്നാലെ.

ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു

ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശക സമിതി ചെയർമാനുമായ സ്റ്റാൻലി കളത്തിലിന്റെ പിതാവ് ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഡിമലയാളി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരിൽ, ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർത്ഥനകളും അറിയിക്കുന്നു.

മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസിൽ അന്തരിച്ചു

ഡാളസ്: മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസില്‍ അന്തരിച്ചു. ഭാര്യ: ശോശാമ്മ (അമ്മുക്കുട്ടി) സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്‌. പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച സമയം: രാവിലെ 9:00 മുതൽ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 സംസ്കാരം സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്‌വാള്‍ 2500 TX-66, Rockwall, TX 75087

സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സഹോദരൻ ജോർജ്ജ് ജി പൂത്തിക്കോട്ട് (58)അന്തരിച്ചു

ന്യൂയോർക് /തിരുവല്ല :അമേരിക്ക നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സഹോദരൻ ജോർജ്ജ് ജി. പൂത്തിക്കോട്ട് (കൊച്ചുമോൻ) അന്തരിച്ചു . ക്രിസ്തുവിലുള്ള വിശ്വാസത്തോടെയും പുനരുത്ഥാന പ്രത്യാശയോടെയും, എന്റെ ഇളയ സഹോദരൻ കൊച്ചുമോൻ എന്നറിയപ്പെടുന്ന ജോർജ്ജ് ജി. പൂത്തിക്കോട്ട് 2025 ജൂലൈ 31-ന് കർത്താവിൽ നിദ്ര പ്രാപിച്ചു എന്ന ദുഃഖവാർത്ത ഞാൻ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ഫേസ് ബുക്കിൽ കുറിച്ചു പരേതനായ പി. ജി. ജോർജിന്റെയും പരേതനായ സൂസി ജോർജിന്റെയും (പൂത്തിക്കോട്ട് പുത്തൻപുരയിൽ) മകനും നിഷയുടെ  ഭർത്താവും സൂസിയുടെയും ജോസഫിന്റെയും കുര്യന്റെയും പിതാവുമായിരുന്നു. ആഗസ്റ്റ് 3-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നും 4:30 നും ഇടയിൽ തേവരയിലെ ചക്കോളാസ് ഹാബിറ്റാറ്റിലെ ക്ലബ്ഹൗസിൽ പൊതുദർശനം ഉണ്ടായിരിക്കും. ആഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് മേപ്രാലിലെ പൂത്തിക്കോട്ടെ പുത്തൻപുരയിൽ കുടുംബ…

തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം മട്ടമേൽ അജയകുമാർ അന്തരിച്ചു

എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും പരേതരായ പികെ ദിവാകരന്റെയും നളിനിയുടെയും മകൻ മട്ടമേൽ അജയകുമാർ (70) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 1.30ന് അമേരിക്കയിൽ നടക്കും. കഴിഞ്ഞ മാർച്ച് മാസത്തിൽ നാട്ടിലെത്തിയിരുന്നു. ഒരു പ്രവാസി എന്ന നിലയിൽ നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങള്‍ക്ക് ഇദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചിരുന്നു. തലവടി പുന്നശ്ശേരിൽ കുടുംബാംഗം രേണുക അജയകുമാറാണ് ഭാര്യ. ആര്യ അജയകുമാർ, അഖിൽ അജയകുമാർ എന്നിവർ മക്കളും, പൊന്നമ്മ, ശ്രീദേവി, തങ്കമണി, പരേതനായ സജീവ് എന്നിവർ സഹോദരങ്ങളുമാണ്. മുൻ അംഗം മട്ടമേൽ അജയകുമാറിന്റെ വിയോഗത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായരുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി അനുശോചിച്ചു.

പി.എ. മാത്യു (പാപ്പച്ചൻ) നിര്യാതനായി

ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ-76 വയസ്സ് ) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ മാത്യു റാന്നി കലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : ടെനി (ദുബായ്), റ്റിജു  (ഓസ്ട്രേലിയ) മരുമക്കൾ : ജേക്കബ് (ദുബായ്), മെറിൻ (ഓസ്ട്രേലിയ) ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) വൈസ് പ്രസിഡണ്ട് ഏബ്രഹാം ജോസഫ്  (ജോസ്) സഹോദരനാണ്. പരേതൻ ദീർഘകാലം ദുബായിൽ DNATA യിൽ ജോലി ചെയ്തിരുന്നു. ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച  രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാര ശുശ്രൂഷകൾ 1 മണിക്ക് അങ്ങാടി ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതും ശുശ്രൂഷകൾക്ക് ശേഷം ക്രിസ്‌തോസ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് https://www.youtube.com/live/HHJQvToAwzY

ജോയ് മണ്ണാലക്കുടി സ്കറിയ (61)നിര്യാതനായി

ഡാളസ്: ജോയ് മണ്ണാലക്കുടി സ്കറിയ (പയ്യമ്പള്ളി മണ്ണാലക്കുടി ജോയ്) നിര്യാതനായി. 61വയസ്സായിരുന്നു. ഈ മാസം ആദ്യം മകൻ മിജോയുടെ അടുത്ത് ഹൃസ്വ സന്ദർശനത്തിനു വന്നതായിരുന്നു. കഠിനമായ നെഞ്ചു വേദനയെ തുടർന്ന് ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വയനാട് പയ്യമ്പള്ളി സ്വദേശിയാണ്. ഭാര്യ സാലി ജോയ് (ഇലക്കാട്ടു കുടുംബാംഗം, കാട്ടിമൂല), മക്കൾ: മിഥു (ഖത്തർ), മിജോ (അമേരിക്ക), മരുമക്കൾ: ഷിബിൻ (ഖത്തർ), ടെസീന (അമേരിക്ക). കൊച്ചുമക്കൾ: മിഖായേൽ സ്റ്റെഫാന്‍, ഹെസ്ലിന്‍. സംസ്ക്കാരം പിന്നീട് സിറോ മലബാർ കാത്തോലിക് ചർച്ച്, ഗാർലന്റ് നടക്കുന്നതായിരിക്കും.

മറിയാമ്മ യോഹന്നാൻ ന്യൂയോർക്കിൽ കർത്താവിൽ നിദ്രപ്രാപിച്ചു

ന്യൂയോർക്ക്: റോക്ക്ലാൻഡ് ഐപിസി സഭാംഗം യോഹന്നാൻ യോഹന്നാന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ യോഹന്നാൻ (അമ്മുക്കുട്ടി -76) ന്യൂയോർക്ക് വാലി കോട്ടേജിൽ കർത്താവിൽ നിദ്രപ്രാപിച്ചു. മക്കൾ: എബി, ഡെബി മരുമക്കൾ: സാന്ദ്ര, എബി കൊച്ചു മക്കൾ: ഗ്രാന്റ്, കെയ്റ്റ്, വില്യം, അലീസ, ഒലീവിയ, ക്രിസ്റ്റൻ പൊതുദർശനം 25 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഐപിസി റോക്ക്ലാൻഡ് അസംബ്ലി സഭയിൽ (85 Marion Street, Nyack, Ny) വെച്ച് നടത്തപ്പെടും. സംസ്കാര ശുശ്രൂഷ 26 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും തുടർന്ന് സംസ്കാരം സ്പ്രിംഗ്‌വാലിയിലുള്ള ബ്രിക് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം

കുറിയന്നൂർ തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ (കപ്പലാംമൂട്ടിൽ അച്ചൻ – 78) അമേരിക്കയിൽ അന്തരിച്ചു

ഫിലഡൽഫിയ: കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരും, മീനടം സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗവും ആയിരുന്ന കുറിയന്നൂർ തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ (78) (കപ്പലാംമൂട്ടിൽ അച്ചൻ) അമേരിക്കയിൽ ആശുപത്രിയിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട് കേരളത്തിൽ. ഹൃസ്വ സന്ദർശനത്തിനായി അടുത്തിടെ അമേരിക്കയിൽ എത്തിയ കോർ എപ്പീസ്‌കോപ്പാ അമേരിക്കയിലുള്ള തന്റെ ബന്ധുവിന്റെ വീട്ടിൽ സന്ദർശനത്തിന്‌ പോയതായിരുന്നു. അവിടെവച്ച് ദേഹാസ്യം അനുഭവപ്പെടുകയും, ഉടൻതന്നെ സെന്റ്‌ മേരീസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഏകദേശം 3 ആഴ്ചക്കാലം ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച, ഇന്ത്യൻ സമയം രാവിലെ 7:30 ന് ആയിരുന്നു അന്ത്യം. കോട്ടയത്തെ വിവിധ പ്രമുഖ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വന്ദ്യ കോർ എപ്പീസ്‌ക്കോപ്പാ, മീനടം, തോട്ടക്കാട്ട് സമീപമുള്ള ടി എം യു പി സ്കൂളിൽ പ്രധാന അധ്യാപകനായും വളരെയേറെക്കാലം…