ലൂയിസ് തൈവളപ്പിൽ (88) ഹ്യൂസ്റ്റനിൽ നിര്യാതനായി

ഹ്യൂസ്റ്റൺ: തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയും, ഏറെ കാലമായി ഹ്യൂസ്റ്റനിൽ താമസക്കാരനുമായിരുന്ന ലൂയിസ് തൈവളപ്പിൽ (88) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഓഗസ്റ്റ് 13 ന് നിര്യാതനായി. പരേതരായ ആന്റണി-റോസ ദമ്പതികളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ മകനാണ്. ഭാര്യ: ട്രീസാ ലൂയിസ്. മക്കള്‍: ആൻ്റണി, ജോസഫ്, ജോർജ്. മരുമക്കള്‍: ദീപ, ലിസ. കൊച്ചുമക്കൾ: സോഫിയ, ജേക്കബ്, ഇസബെല്ലാ, ഗബ്രിയേല, റേച്ചൽ, വില്യം അമേരിക്കയിൽ വരുന്നതിനു മുമ്പ് ലൂയിസ് ഇന്ത്യൻ റെയിൽവേയിൽ ടെലികമ്മ്യൂണികേഷൻ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തിയതിനു ശേഷവും അദ്ദേഹം ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായി 26 വർഷത്തോളം ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാര ശിശ്രുഷകൾ: August 18, 2025 (Monday) St. Joseph Syro Malabar Catholic Forane Church 211 Present St. Missouri City, TX 77489 8:30 AM…

റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവ് ശ്രീമതി മറിയാമ്മ ജോൺ (അമ്മിണി – 84) ഫിലഡൽഫിയായിൽ അന്തരിച്ചു.

ഫിലഡൽഫിയാ: മാഷർ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയിൽ, പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും, ശ്രീമതി മറിയാമ്മ മത്തായിയുടെയും മകളും, പരേതനായ ശ്രീ. സി. എം. ജോൺ ചിറത്തലക്കലിന്റെ സഹധർമ്മിണിയുമായിരുന്ന ശ്രീമതി മറിയാമ്മ ജോൺ (അമ്മിണി – 84) ഫിലഡൽഫിയായിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരേതനായ ശ്രീ. സി. ജെ. മാത്യു, ശ്രീ. ഫിലിപ്പ് സി. ജോൺ, ശ്രീ. വർഗീസ് സി. ജോൺ, ശ്രീമതി. ജെസ്സി രാജൻ, റവ. ഫാ. ഡോ. ജോൺസൺ സി. ജോൺ (മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി) എന്നിവരാണ് മക്കൾ. പരേതയുടെ പൊതുദർശനവും, ശവസംസ്ക്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും ഓഗസ്റ്റ് 18…

ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു

ഫിലഡൽഫിയാ: കീഴ്‌വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്‌വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ- ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു. 2001 മാർച്ചിൽ, അമേരിക്കയിലെത്തിയ ഏലിയാമ്മ തോമസ്, ഫിലഡൽഫിയയിൽ താമസിക്കുകയും, വിശ്വസ്തതയോടെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാകുകയും, ആരാധനായിൽ സജീവമാവുകയും ചെയ്തു. മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി) എന്നിവർ മക്കളും, കെ സി ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം എന്നിവർ മരുമക്കളുമാണ്. പൊതുദർശനവും, സംസ്‌ക്കാരവും: ഓഗസ്റ്റ് 18, തിങ്കളാഴ്ച രാവിലെ 9:00am മുതൽ 12:30pm വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയാൽ വച്ച് നടത്തപ്പെടും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111)…

മൊയലൻ ആന്റണി തോമസ് ടെക്സസ്സിൽ അന്തരിച്ചു

ഹ്യൂസ്റ്റൻ: ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ് (95) ഹൂസ്റ്റനിൽ നിര്യാതനായി. ബര്‍മയിലും ഒറീസയിൽ ഗവൺമെൻറ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000 ൽ അമേരിക്കയിലെത്തി. ഭാര്യ : ശ്രീമതി സെലിൻ സ്‌കൂൾ പ്രിന്സിപ്പലായിരുന്നു. മക്കൾ : ബിജോയ് (ഭാര്യ നിർമ്മല), മകൻ സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി (സീമ) മൈക്കൾസ് (ഭർത്താവ് കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് മൈജോ മൈക്കൾസ്). പത്ത് പേര കുട്ടികളുണ്ട് : ആശ, അഞ്ജു, ക്രിസ്റ്റഫർ, ആനി, റ്റെസ്സി, മരിയ, ലിസ, മാത്യു, റ്റോം, ജോൺ സംസ്കാര ചടങ്ങുകളും സംസ്കാരവും ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മൈക്കിൾ ദി ആർക്കേഞ്ചൽ പള്ളിയിൽ, 100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്സൺ, TX 77566.

പാസ്റ്റർ കെ. ജോയിയുടെ മാതാവ് കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ അന്തരിച്ചു.

ഡാളസ്: കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ നിര്യാതയായി. കുന്നത്തൂർ പ്രദേശത്തെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയും കല്ലട തരകൻ പറമ്പിൽ കുടുംബാംഗവുമാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും. മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി. മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. പരേതയ്ക്ക് 24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമ പ്രവർത്തകനായ സാം മാത്യൂ ഡാളസ് കൊച്ചുമകനാണ്.

അന്നമ്മ തോമസ് (82) നിര്യാതയായി

റോക്ക്‌ലാന്റ് കൗണ്ടി (ന്യൂയോര്‍ക്ക്) : അന്നമ്മ തോമസ് (82) ഇന്ന് (August 10, ഞായറാഴ്ച) രാവിലെ, ബർഡോണിയിൽ ഉള്ള സ്വഭാവനത്തിൽ വച്ച് നിര്യാതയായി. അമേരിക്കയിലെ ആദ്യകാല മലയാളി എന്ന നിലയിൽ സി. എസ്. ഐ കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു കെ. തോമസിന്റെ പത്നിയാണ്. മറ്റു വിവരങ്ങൾ പിന്നാലെ.

ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു

ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശക സമിതി ചെയർമാനുമായ സ്റ്റാൻലി കളത്തിലിന്റെ പിതാവ് ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഡിമലയാളി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരിൽ, ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർത്ഥനകളും അറിയിക്കുന്നു.

മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസിൽ അന്തരിച്ചു

ഡാളസ്: മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസില്‍ അന്തരിച്ചു. ഭാര്യ: ശോശാമ്മ (അമ്മുക്കുട്ടി) സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്‌. പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച സമയം: രാവിലെ 9:00 മുതൽ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 സംസ്കാരം സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്‌വാള്‍ 2500 TX-66, Rockwall, TX 75087

സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സഹോദരൻ ജോർജ്ജ് ജി പൂത്തിക്കോട്ട് (58)അന്തരിച്ചു

ന്യൂയോർക് /തിരുവല്ല :അമേരിക്ക നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ സഹോദരൻ ജോർജ്ജ് ജി. പൂത്തിക്കോട്ട് (കൊച്ചുമോൻ) അന്തരിച്ചു . ക്രിസ്തുവിലുള്ള വിശ്വാസത്തോടെയും പുനരുത്ഥാന പ്രത്യാശയോടെയും, എന്റെ ഇളയ സഹോദരൻ കൊച്ചുമോൻ എന്നറിയപ്പെടുന്ന ജോർജ്ജ് ജി. പൂത്തിക്കോട്ട് 2025 ജൂലൈ 31-ന് കർത്താവിൽ നിദ്ര പ്രാപിച്ചു എന്ന ദുഃഖവാർത്ത ഞാൻ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ഫേസ് ബുക്കിൽ കുറിച്ചു പരേതനായ പി. ജി. ജോർജിന്റെയും പരേതനായ സൂസി ജോർജിന്റെയും (പൂത്തിക്കോട്ട് പുത്തൻപുരയിൽ) മകനും നിഷയുടെ  ഭർത്താവും സൂസിയുടെയും ജോസഫിന്റെയും കുര്യന്റെയും പിതാവുമായിരുന്നു. ആഗസ്റ്റ് 3-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നും 4:30 നും ഇടയിൽ തേവരയിലെ ചക്കോളാസ് ഹാബിറ്റാറ്റിലെ ക്ലബ്ഹൗസിൽ പൊതുദർശനം ഉണ്ടായിരിക്കും. ആഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് മേപ്രാലിലെ പൂത്തിക്കോട്ടെ പുത്തൻപുരയിൽ കുടുംബ…

തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം മട്ടമേൽ അജയകുമാർ അന്തരിച്ചു

എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും പരേതരായ പികെ ദിവാകരന്റെയും നളിനിയുടെയും മകൻ മട്ടമേൽ അജയകുമാർ (70) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 1.30ന് അമേരിക്കയിൽ നടക്കും. കഴിഞ്ഞ മാർച്ച് മാസത്തിൽ നാട്ടിലെത്തിയിരുന്നു. ഒരു പ്രവാസി എന്ന നിലയിൽ നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങള്‍ക്ക് ഇദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചിരുന്നു. തലവടി പുന്നശ്ശേരിൽ കുടുംബാംഗം രേണുക അജയകുമാറാണ് ഭാര്യ. ആര്യ അജയകുമാർ, അഖിൽ അജയകുമാർ എന്നിവർ മക്കളും, പൊന്നമ്മ, ശ്രീദേവി, തങ്കമണി, പരേതനായ സജീവ് എന്നിവർ സഹോദരങ്ങളുമാണ്. മുൻ അംഗം മട്ടമേൽ അജയകുമാറിന്റെ വിയോഗത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായരുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി അനുശോചിച്ചു.