ഇന്ദിര കവിരാജൻ (88) ലോസ് ആഞ്ചലസിൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു. മക്കൾ: സതീഷ്, ഡോ. ഹരീഷ്, സുമ സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്സ്), സുകു (ഹൂസ്റ്റൺ). മരണാനന്തര കർമ്മങ്ങളുടെ വിവരങ്ങൾ പിന്നീട്.

എടാട്ടേൽ പി.ഒ ഔസേപ്പ് (പാപ്പച്ചൻ 92) അന്തരിച്ചു

പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ 92) അന്തരിച്ചു. വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു. ന്യൂജേഴ്‌സി റിവർവെയ്ൽ നിവാസിയും സി പി എയുമായ ബാബു ജോസഫ് മകനാണ്. ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും, ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ – ജോയി ജോസഫ് – ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ് ന്യൂ ജേഴ്‌സി, യൂ എസ് എ, ജോഷി കാളികാവ് സൂസൻ യൂ കെ, മരുമക്കൾ – ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ്…

കൊച്ചുപറമ്പിൽ ടി.പി. മുകുന്ദൻ പിള്ള (86) അന്തരിച്ചു

എറണാകുളം: എറണാകുളം കാഞ്ഞിരമറ്റം, കൊച്ചുപറമ്പിൽ ടി.പി. മുകുന്ദൻ പിള്ള (86) വ്യാഴാഴ്ച രാത്രി 11 മണിക്ക് അന്തരിച്ചു. FACT-ൽ നിന്നും വിരമിച്ച അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹധര്‍മ്മിണി: രാധാമണി (റിട്ട. അദ്ധ്യാപിക) മക്കള്‍: ജയപ്രകാശ് (കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്), ജയന്തി (അദ്ധ്യാപിക), പരേതനായ ജയദീപ് (കേരള പോലീസ്), സൗമിനി (ഗവ. ഹോമിയോ). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

സാറാമ്മ വറുഗീസ് ഡാളസില്‍ നിര്യാതയായി

ഡാളസ് (ടെക്സസ്): പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യ സാറാമ്മ വറുഗീസ് ഡാളസില്‍ നിര്യാതയായി. മക്കള്‍: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ്. ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവരുടെ പ്രിയപ്പെട്ട അമ്മായിയമ്മയായിരുന്നു അവർ. അവരുടെ പേരക്കുട്ടികളായ സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി എന്നിവർ സ്നേഹ നിധിയായ അവരെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു. അവർ സ്നേഹവും കാരുണ്യവുമുള്ള ഒരു വ്യക്തിയായിരുന്നു, ശ്രീമതി. സാറാമ്മ വർഗീസ്സ്‌ സമൂഹത്തിൽ സജീവമായി ഇടപെടുകയും മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും, ടെക്സസ്, (യുഎസ്എ) യിലെ ഡാളസിലും ജീവിതത്തിലുടനീളം കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിച്ചു പോയ വ്യക്തിയായിരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ഡോ. എ. സി. ജോർജ്ജ് ഇന്ത്യാനയിൽ അന്തരിച്ചു

ഡാളസ്/ഇന്ത്യാന: സതേൺ ഏഷ്യ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ. സി. ജോർജ്ജ് (90) അന്തരിച്ചു. അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തുള്ള ഇവാൻസ് വില്ലിൽ വെച്ച് മാർച്ച് 21-നായിരുന്നു അന്ത്യം. ദശകങ്ങളോളം ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എ. ജി. ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വെച്ച് നടത്തുന്നതാണ്.

പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ) അന്തരിച്ചു

പീച്ചി/തൃശൂർ: ഐപിസി പീച്ചി സെന്റർ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ – 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൈസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കവെ തന്നെ സുവിശേഷവേലയിൽ സജീവമായ അദ്ദേഹം, കേരളത്തിലുടനീളം അനേകം സഭകൾ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 38 വർഷക്കാലം ഐപിസി പീച്ചി സെന്ററിന്റെ സെന്റർ പാസ്റ്ററായി ശുശ്രൂഷ അനുഷ്ഠിച്ച അദ്ദേഹം, മികച്ച ഒരു ബൈബിൾ കോളേജ് അധ്യാപകൻ കൂടിയായിരുന്നു. ആത്മീയ മണ്ഡലത്തിലെ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് വിശ്വാസസമൂഹം അദ്ദേഹത്തെ ആദരവോടെ ‘പീച്ചി മാസ്റ്റർ’ എന്ന് വിളിച്ചുപോന്നു. ഭാര്യ: റേച്ചൽ വർഗീസ്. മക്കൾ: പാസ്റ്റർ കെ.വി. ജോസ് (ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), എൽസി തോമസ് (മൈസൂർ), മേരി ഏലിയാസ് (തിരുവല്ല), പരേതനായ കെ.വി. എബ്രഹാം. മരുമക്കൾ: ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ.ടി. തോമസ് (മൈസൂർ), പാസ്റ്റർ എൻ.എസ്. ഏലിയാസ്…

തിയോബാൾഡ് പെരേര (91) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളായ യോബാൾഡ് പെരേര (91) മാർച്ച് 17-ന് രാത്രി ലോംഗ് ഐലന്റ് വെസ്റ്റ്ബറിയിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു. അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് ഇന്ത്യാ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സ്ഥാപക നേതാവും ഗ്രെയ്റ്റർ ന്യൂയോർക്ക് കേരള സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂയോർക്ക് സീറോ മലങ്കര കമ്മ്യൂണിറ്റിയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: സൂസൻ മക്കൾ: സുതി സൈമൺ, സീമാ പാൽമെർസൺ. മരുമക്കൾ: സാജു സൈമൺ, ജോസഫ് പാൽമെർസൺ. ചെറുമക്കൾ: റഫായേൽ പാൽമെർസൺ, ദിവ്യ പാൽമെർസൺ, സെയ്ജ് പാൽമെർസൺ, റെവണി സൈമൺ, ഡാനിക സൈമൺ. സംസ്ക്കാരം പിന്നീട്

സിംസൺ കളത്തറ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ ബെംഗാൾ ടൈഗർ റെസ്റ്റോറന്റിന്റെ ഉടമയുമായിരുന്ന സിംസൺ മാത്യു കളത്തറ (85) അന്തരിച്ചു. ദശാബ്ദങ്ങളോളം റെസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണ സംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. എറണാകുളം ചെമ്പ് സ്വദേശിയായ അദ്ദേഹം നടൻ മമ്മുട്ടിയുടെ അയൽക്കാരനായിരുന്നു. മമ്മുട്ടി ന്യൂയോർക്കിൽ വരുമ്പോൾ താമസിക്കുന്നത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. സഹോദരൻ അറ്റോർണി സ്റ്റാൻലി കളത്തറ ന്യൂയോർക്ക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. വെസ്റ്റ്ചെസ്റ്റർ–റോക്‌ലാൻഡ് മേഖലയിലെ ന്യൂയോർക്ക് റെസ്റ്റോറന്റ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ട് കാലം തന്റെ സ്വന്തം റെസ്റ്റോറന്റിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ആദരവും സ്നേഹവും നേടിയ സംരംഭകനായിരുന്നു സിംപ്‌സൺ എന്നത് അടിവരയിടുന്നതാണ് ഇത്തരം അംഗീകാരങ്ങൾ. 1968-ൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനായിട്ടാണ് സിംസൺ കളത്തറ…

ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു. കുടുംബമായി 2006 ൽ ഫ്ലോറിഡയിൽ ഒർലാൻഡയിൽ എത്തിയ ബിനു 2008 ൽ ഡാലസിലേക്കു താമസം മാറ്റുകയും 2017 മുതൽ ഹൂസ്റ്റണിൽ താമസിച്ചു വരുകയുമായിരുന്നു. ഭാര്യ ഷൈനി തോമസ് (നഴ്സ് പ്രാക്റ്റീഷ്യനർ, ഹൂസ്റ്റൺ മെഥഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ് ) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ് (മാതാപിതാക്കൾ സി.സി. ജോർജ് – മേരി ജോർജ്, ഭിലായ്). മക്കൾ : നെവിൻ ബിനു, കെവിൻ ബിനു സഹോദരങ്ങൾ: ശുഭ തോമസ് (ദോഹ), സുനിൽ തോമസ് (ദുബായ്). പൊതുദർശനവും സംസ്കാരശുശ്രൂഷകളും : മാർച്ച് 21 ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച്‌ ഓഫ് ഹൂസ്റ്റൺ (16520, Chimney Rock Rd, Houston, TX 77053)…

ഷോട്ട് പുളിക്കത്ര വെപ്പ് എ ഗ്രേഡ് കളിവള്ളം മാനേജർ റെജി വർഗ്ഗീസിന്റെ പിതാവ് മാലിപ്പുറത്ത് വർഗ്ഗീസ് അന്തരിച്ചു

എടത്വ: മങ്കോട്ടച്ചിറയിൽ മാലിപുറത്ത് എം.സി വർഗ്ഗീസ് (87)നിര്യാതനായി. സംസ്ക്കാരം മാർച്ച് 19 വ്യാഴാഴ്‌ച 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാണ്ടൻങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍. മാവേലിക്കര തോപ്പിൽ പടീറ്റതിൽ കുടുംബാംഗം ലീലാമ്മ വർഗ്ഗീസ് ആണ് ഭാര്യ. റോസമ്മ, സൂസൻ, ഷാജി, റെജി എന്നിവർ മക്കളും കുണ്ടറ പള്ളി വടക്കേതിൽ ബാബു, കൊട്ടാരക്കര ചരുവിളയിൽ എബ്രഹാം, ആശ, പരേതയായ നിധി എന്നിവർ മരുമക്കളുമാണ് . എം.സി വർഗ്ഗീസിന്റെ നിര്യാണത്തില്‍ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്,ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പ് ചെയർമാൻ ജോർജി ചുമ്മാർ മാലിയിൽ, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അനുശോചിച്ചു.