സി.പി. ജോസഫ് ചെമ്മലക്കുഴി അന്തരിച്ചു

ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴയിലെ സ്വഭവനത്തില്‍ അന്തരിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യാ സഹോദരനാണ്. ഭാര്യ: പരേതയായ സെലിയാമ്മ ജോസഫ് മക്കൾ: ലാൽ – വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക്), ലിറ്റിമോൾ – സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്), ലജൻ – ലജൻ – അൻസി വെളിക്കത്ത് (ന്യൂയോർക്ക്). സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്

റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻറെ സഹോദരി സാറാമ്മ (അമ്മിണി) ജോർജ് ഡാളസിൽ അന്തരിച്ചു

ഡാളസ് : പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ (അമ്മിണി) ജോർജ് അന്തരിച്ചു. 2026 ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:35-ന് ടെക്സാസിലെ ഡാളസ് ഫോർട്ട് വർത്തിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായാണ് അവർ നിത്യതയിലേക്ക് യാത്രയായത്. നിശബ്ദമായൊരു സമർപ്പണമായിരുന്നു അമ്മിണിമ്മയുടെ ജീവിതം. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരെ സേവിക്കുന്നതിലും പ്രാർത്ഥനയിലൂടെ സഹോദരങ്ങളെ ദൈവത്തോട് ചേർത്തുനിർത്തുന്നതിലുമായിരുന്നു അവർ സന്തോഷം കണ്ടെത്തിയത്. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും സൗമ്യമായ പെരുമാറ്റവും അവരുടെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കി. സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുവാനും പ്രാർത്ഥനയിൽ പതറാതെ നിൽക്കുവാനും അവർ തന്റെ ജീവിതത്തിലൂടെ ഏവരെയും പഠിപ്പിച്ചു. മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്. മരുമക്കൾ: ഡെൻസി, ഗീന. സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡി.സി), ലില്ലി…

ജോൺ കെ. തോമസ് (തങ്കച്ചായൻ – 83) ചിക്കാഗോയിൽ അന്തരിച്ചു

ഡെസ് പ്ലെയിൻസ് (ചിക്കാഗോ): ചിക്കാഗോ മാർത്തോമ്മാ ചർച്ചിലെ ഏരിയ 3 അംഗവും  കുറ്റപ്പുഴ ജെറുസലേം മാർത്തോമ്മാ ഇടവകാംഗവുമായ കൊച്ചുപറമ്പിൽ ടി. ജോൺ (ജോൺ കെ. തോമസ് – തങ്കച്ചായൻ, 83) ചിക്കാഗോയിൽ  അന്തരിച്ചു. പരേതരായ കെ.പി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: തോമസ് ജോൺ, ഷീന മാത്യു (ഭർത്താവ്: ഷിജി മാത്യു), സ്റ്റാഷ് ജോൺ. കൊച്ചുമക്കൾ: യൂദാ മാത്യു, അറിയാന മാത്യു. പരേതയായ സാറാമ്മ ഡാനിയൽ (തിരുവല്ല), കെ.ടി. ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ. തോമസ് (യു.എസ്), ഫിലിപ്പോസ് തോമസ് (യു.എസ്), കെ.ടി. മാത്യു (തിരുവല്ല), സഖറിയ തോമസ് (യു.എസ്), ജേക്കബ് തോമസ് (യു.എസ്) എന്നിവരാണ് സഹോദരങ്ങൾ. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും 2026 ഏപ്രിൽ 27 തിങ്കളാഴ്ച ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (The Chicago Mar Thoma Church, 240 Potter Road,…

തോമസ് വർഗീസ് (അനിയൻകുഞ്ഞ് – 83) നിര്യാതനായി

ചിക്കാഗോ/ കാർത്തികപ്പള്ളി: ദീർഘകാലം ചിക്കാഗോ ഡെസ്പ്ലൈൻസിൽ താമസിച്ചിരുന്ന പത്തിയൂർ പടിഞ്ഞാറെ പുളിക്കൽ പുത്തൻവീട്ടിൽ തോമസ് വർഗീസ് (അനിയൻ കുഞ്ഞ് – 83) കേരളത്തിൽ വെച്ച് നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി ) 12മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാർത്തികപ്പള്ളി ഐ പി സി സെമിത്തേരിയിൽ. ഭാര്യ പൈനുമ്മൂട്ടിൽ പേരൂർകാവിൽ പുത്തൻവീട്ടിൽ സൂസൻ വർഗീസ്. മക്കൾ: ജൂബിമാത്യു, ജോബി തോമസ് വർഗീസ്. മരുമക്കൾ: ജസ്റ്റിൻ, ജിൻസി. ചിക്കാഗോയിൽ താമസിക്കുന്ന സിസ്റ്റർ മണി കുരുവിള (വെസ്റ്റ്മൗണ്ട്), ഓമന തോമസ്, ലാലച്ചൻ, മോഹൻ, മോൻസി എന്നിവർ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്.

ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവ് പ്രഫ. ടി. ടി. ഡാനിയേൽ അന്തരിച്ചു

ഡിട്രോയിറ്റ് /പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം മുൻ എച്ച്.ഒ.ഡി.യും റിട്ടയർഡ് പ്രഫസറുമായിരുന്ന പ്രഫ. ടി. ടി. ഡാനിയേൽ ഏപ്രിൽ 22നു പത്തനംതിട്ടയിൽ അന്തരിച്ചു. ഫിലാഡൽഫിയ മാർത്തോമാ സഭാംഗവും അമേരിക്കയിലെ സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗീകനായ ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവാണ് പരേതൻ ശാസ്താംകോട്ട സിനിമ പറമ്പിൽ, തയ്യിൽ തെക്കേതിൽ കുടുംബത്തിൽ എൻ. തങ്കൻ സാറിന്റെ ഇളയ മകനായി ജനിച്ച അദ്ദേഹം, പത്തനംതിട്ട പുത്തൻപീടിക സന്തോഷ് ജംഗ്ഷനിലായിരുന്നു താമസം. കഴിഞ്ഞ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, സമൂഹത്തെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതമാണ് നയിച്ചിട്ടുള്ളത്. ഭാര്യ: ശോശാമ്മ ഉമ്മൻ (കുഴിക്കാല സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപിക). മക്കൾ: ഡോ. വിനോ ജോൺ ഡാനിയേൽ (അമേരിക്ക), വിനീത ആനി ഡാനിയേൽ.( ഓസ്ട്രേലിയ)  പ്രിയപ്പെട്ട അധ്യാപകനും ഗാന്ധിയനുമായിരുന്ന അദ്ദേഹം, ഒട്ടേറെ വിദ്യാർത്ഥികളെ പ്രസംഗരംഗത്ത്…

ചിന്നമ്മ യോഹന്നാൻ (87) ആർലിംഗ്ടണിൽ അന്തരിച്ചു

അർലിംഗ്ടൺ (ടെക്സാസ്): ദീർഘകാലമായി അർലിംഗ്ടണിൽ താമസിച്ചിരുന്ന ചിന്നമ്മ യോഹന്നാൻ (87) അന്തരിച്ചു. 1938 സെപ്റ്റംബർ 5-ന് ഇന്ത്യയിൽ ജനിച്ച ചിന്നമ്മ, തികഞ്ഞ ദൈവഭക്തിയിലും സേവനതൽപ്പരതയിലും അധിഷ്ഠിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഒരു പ്രാർത്ഥനാ വിശ്വാസിയായിരുന്ന ചിന്നമ്മ, ബൈബിൾ വായനയിലും ആത്മീയ കാര്യങ്ങളിലും അതീവ താല്പര്യം പുലർത്തിയിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും സ്നേഹപൂർണ്ണമായ ബന്ധം പുലർത്തിയിരുന്ന അവർ, സഭാംഗങ്ങൾക്കും പരിചയക്കാർക്കും എന്നും ഒരു മാതൃകയായിരുന്നു. പരേതനായ കെ.ജി. യോഹന്നാനാണ് ഭർത്താവ്. മക്കൾ: റെജി യോഹന്നാൻ കോട്ടായിൽ (ഭാര്യ: ബീന), സാറമ്മ യോഹന്നാൻ (ഭർത്താവ്: ജോൺ സാം). കൊച്ചുമക്കൾ: ഫെബിൻ, റീനീ, നോയൽ, കെസ്സ്യ, ജോനാ. സഹോദരി: സാറമ്മ സാമുവൽ. സംസ്കാര ശുശ്രൂഷകൾ: പരേതയുടെ സംസ്കാര ശുശ്രൂഷകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഇർവിംഗിലെ IPC എബനേസർ ചർച്ചിൽ (1927 Rosebud Dr, Irving, TX 75060)…

കൈപ്പൻ പ്ലാം മൂട്ടിൽ എം.കുഞ്ഞുമോൻ (75) അന്തരിച്ചു

കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പൻ പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 16 ന് സ്വഭവനത്തിൽ ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ. പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലാണ് സംസ്കാരശുശ്രൂഷകള്‍. ഭാര്യ: സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം). മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്). മരുമക്കൾ: റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട), ഷാനു വർഗ്ഗീസ് (ദുബായ്). കൊച്ചുമക്കൾ: ലാബി കോശി ജോൺ (ജർമ്മനി), എൽസാ കോശി (ബാംഗ്ളൂർ), ബിയോണാ സാറാ ജിൻസ്, എയ്ഡൻ ഷാനു ജോൺ. live on : https://youtube.com/live/v77ldL7XULA വിശദ വിവരങ്ങൾക്ക്: Sanjay kunjachen (usa) 214 545…

വറുഗീസ് കോശി (കൊച്ചുമോൻ – 56) ഫ്ലോറിഡയില്‍ അന്തരിച്ചു

ടാമ്പാ (ഫ്ലോറിഡ): ഏപ്രിൽ 13-നു രാവിലെ ഫ്ലോറിഡയിലുണ്ടായ ഒരു വാഹനാപകടത്തില്‍ മാന്നാർ മണത്തറയിൽ വറുഗീസ് കോശി (കൊച്ചുമോൻ-56) അന്തരിച്ചു. ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ഏവർക്കും പ്രിയങ്കരനും സജീവ സാന്നിധ്യവുമായിരുന്നു. ആകസ്മികമായ ദുരന്തം ഇടവക ജനങ്ങളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. കൊച്ചുമോന്റെ നിര്യാണത്തിൽ വിവിധ സാമുദായിക, സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷകൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. ഭാര്യ ബിനി വർഗീസ്. പുത്രൻ നിതിൻ. കൂടുതല്‍ വിവരങ്ങൾക്ക്: വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ 813 838 1756.

സാറാമ്മ ചെറിയാൻ അന്തരിച്ചു

പത്തനാപുരം: പിടവൂർ വേങ്ങൽ മണപ്പുറത്ത് സാറാമ്മ ചെറിയാൻ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പിൽ പീടികയിൽ കുടുംബാംഗമാണ്. സംസ്കാരം: നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ്: ഫാ. വി.ഐ. ചെറിയാൻ. മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി). മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോഷ് വർഗീസ് നെല്ലിക്കുന്നേൽ. റിപ്പോര്‍ട്ട്: സാംകുട്ടി, ഡെലവെയർ

മേരിക്കുട്ടി മാണി മുട്ടപ്പള്ളിൽ (84) നിര്യാതയായി

കുറവിലങ്ങാട് : മുട്ടപ്പള്ളിൽ പരേതനായ എം. എം മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഏപ്രിൽ 9-)0 തീയതി വെള്ളിയാഴ്ച രാവിലെ 10:45 നു സ്വഭവനത്തിൽ ആരംഭിച്ചു, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത – മറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. പരേത, വൈക്കം – ചെമ്മനത്തുകര ഇടശ്ശേരിൽ കുടുംബാംഗമാണ്. മ​ക്ക​ൾ: റോ​ളി (റി​ട്ട. ലോ​ക്കോ പൈ​ല​റ്റ്, സ​തേ​ൺ റെ​യി​ൽ​വേ), റ്റോ​മി (മു​ട്ട​പ്പി​ള്ളി​ൽ സൂ​പ്പ​ർ ബ​സാ​ർ, കു​റ​വി​ല​ങ്ങാ​ട്), ബെ​ന്നി (എസ്.എം.സി.സി, മുൻ ചാപ്റ്റർ പ്രസിഡന്റ് -സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവക, ബ്രോങ്ക്സ് -ന്യൂ യോർക്ക്),   മി​നി​മോ​ൾ, സാ​ബു (അ​ബു​ദാ​ബി), ആ​ൻ​സി (ഓ​സ്ട്രി​യ). മ​രു​മ​ക്ക​ൾ: ജ​യ​മോ​ൾ ചൂ​ര​ക്കു​ളം അ​മ്മ​ഞ്ചേ​രി (റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് പ​ടി​ഞ്ഞാ​റ്റും​ഭാ​ഗം), കു​ഞ്ഞു​മോ​ൾ തെ​ന്നാ​ട്ട് (പൈ​ക്കാ​ട്), മി​നി പു​ന്നാം​ത​ട​ത്തി​ൽ കോ​ഴാ (ന്യൂയോർക്ക് ),…