ലിസി തോമസ് ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹ്യൂസ്റ്റണ്‍: രാമപുരം സ്വദേശിയും ഹ്യൂസ്റ്റണ്‍ ഷുഗര്‍ലാന്‍ഡ് നിവാസിയുമായ അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ഓഗസ്റ്റ് 27-ന് വൈകീട്ട് വാഹനാപകടത്തില്‍ മരണപ്പെട്ടു. പതിവുപോലെ നടക്കാനിറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുന്നുണ്ട്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർ ലാൻഡിലെ ന്യൂ ടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.

ഹ്യൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപന ഉടമ ബിജു ജോർജ് സഹോദരനാണ്.

ഹ്യൂസ്റ്റണ്‍ വി.എ. ഹോസ്പിറ്റൽ ജീവനക്കാരിയാണ് ലിസി തോമസ്. സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയും കൂടിയാണ് ലിസി. ഏവരുടേയും സ്നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്ന ലിസിയുടെ വേർപാട് കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മാത്രമല്ല, അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

Leave a Comment

More News