ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്‌നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചു നിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങൾ പാടി പോകുന്നത് കാണാം.യേശു…
Category: ARTICLES
പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍
മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്‍ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…
പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് സ്വയം ശാപം ഏറ്റു വാങ്ങുന്നവർ!!!!: എബി മക്കപ്പുഴ
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും അവന്റെ നീതി എന്നേക്കും നിലനില്‍ക്കും. (സങ്കീർത്തനങ്ങൾ 112:3) ആത്മീയ അന്തരീക്ഷം കളങ്കപ്പെടുത്തുന്നവരെ, യഥാർത്ഥ ദൈവ ദാസന്മാരെ നിന്ദിക്കുന്നവരേ, നിങ്ങൾ ചിലപ്പോൾ കുറെ നാളത്തേക്ക് വിജയ കാഹളം മുഴക്കിയേക്കാം. പക്ഷെ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായി പലതും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. മറക്കരുത് . ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില ഭൂതകാല അനുഭവങ്ങൾ നിങ്ങളുടെ മുൻപിൽ പങ്കു വയ്ക്കട്ടെ. ഒരിക്കൽ ഒരു പള്ളിയിലെ ജനറൽ ബോഡി യോഗത്തിൽ വളരെ സങ്കീർണമായ വിഷയം ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്തു പള്ളിയിലെ പ്രശ്നക്കാരനായ ഒരു മെമ്പർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇടവക വികാരി/പ്രസിഡണ്ട് പ്രസ്തുത മെമ്പറിനോട് ഡിയർ മെമ്പർ ഇരിക്കുവാൻ ദൈവ നാമത്തിൽ ആവശ്യപ്പെട്ടു. ആ ദൈവദാസനെ ചൂണ്ടുവിരലുകൾ കാട്ടി ചീത്ത വാക്കുകൾ പുലമ്പി ബഹളം വെച്ച് ആ യോഗം അലങ്കോലപ്പെടുത്തി. വികാരി അച്ചൻ…
വന്ദേമാതരം വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതം (ലേഖനം)
2025 നവംബര്‍ ഏഴിനായിരുന്നു വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികം ഇന്ത്യയില്‍ ആഘോഷിച്ചതും അത് ലോക്സഭയില്‍ വിവാദമാക്കിയതും. വന്ദേമാതരത്തിന്റെ ചരിത്രം അറിയാത്തവരായിരുന്നില്ല അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത്. ചരിത്രത്തെ വളച്ചൊടിക്കാനും വേണ്ടിവന്നാല്‍ അവ ഇല്ലാതാക്കാനും ശ്രമിക്കുന്നവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. എല്ലാം അറിയാവുന്നവര്‍ തന്നെ അജ്ഞത നടിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ എതിര്‍പ്പും ഉണ്ടാകും. വന്ദേമാതരത്തിന്റെ രചയിതാവിനെക്കുറിച്ചും അദ്ദേഹം അത് രചിക്കാനുണ്ടായ കാരണവും പിന്നീട് വന്ദേമാതരത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. 1875 നവംബർ 7-ന് അക്ഷയ നവമി ദിനത്തിൽ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചത്. ഏഴ് വർഷത്തിന് ശേഷം, അതായത് 1882-ൽ, അദ്ദേഹം അത് തന്റെ ആനന്ദമഠം എന്ന നോവലിൽ ഉൾപ്പെടുത്തി. അദ്ദേഹം മരണപ്പെട്ട് രണ്ട് വർഷത്തിന് ശേഷം, 1896-ൽ, രബീന്ദ്രനാഥ ടാഗോർ തന്നെ കോൺഗ്രസ് സമ്മേളനത്തിൽ ഇത് ആലപിച്ചു. ഇത് രണ്ട്…
ദാസനും വിജയനും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
അന്തരിച്ച അതുല്യ നടൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു നായകൻ ആയി അഭിനയിച്ച ചിത്രമാണ് ഒരു വടക്കു നോക്കി യന്ത്രം. ഈ സിനിമയിൽ നായക കഥാപാത്രം ആയ തടത്തിൽ ദിനേശനെ അവതരിപ്പിച്ച ശ്രീനി ഒരു നാട്ടുമ്പുറത്തുകാരൻ സുന്ദരി ആയ ഒരു യുവതിയെ വിവാഹം കഴിയ്ക്കുന്നതും തുടർന്നുള്ള കുടുംബ ജീവിതവും ആണ് തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ചത്. കുടുംബ ജീവിതത്തിൽ ഭാര്യയെ സംശയ ദൃഷ്ടിയോടെ കണ്ട തടത്തിൽ ദിനേശൻ ഒരിക്കൽ ഭാര്യയിൽ നിന്നും ഒരു ഇൻസൾട്ട് ഉണ്ടായപ്പോൾ ജീവിതത്തിൽ ആദ്യമായി ബാറിൽ മദ്യപിക്കാൻ പോയി ഇരുന്നപ്പോൾ ഓർഡർ എടുക്കുവാൻ വന്ന വെയിറ്ററോട് ഒരു ഗ്ലാസ് ബ്രാണ്ടി വേണം എന്ന് പറയുമ്പോൾ ആ സിനിമ കണ്ട ഒരു മലയാളി പോലും എത്ര പരുക്കൻ ആണെങ്കിലും ചിരിച്ചു കാണാതെ ഇരിക്കില്ല. ഈ ചിത്രത്തിൽ തടത്തിൽ ദിനേശന്റെ ഭാര്യയായി അഭിനയിച്ച നടി പാർവതിയും…
ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും!: ഫിലിപ്പ് മാരേട്ട്
ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും, പുതുവത്സരത്തിൻ്റെ തുടക്കവും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. പുതുവത്സരം, നമ്മുടെയെല്ലാം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, പ്രതിജ്ഞകൾ, പുതുക്കിയ പ്രത്യാശ, എന്നിവയെല്ലാം കൊണ്ടുവരുന്നതോടൊപ്പംതന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ഒരു സാർവത്രിക പരിവർത്തനത്തെകൂടി അടയാളപ്പെടുത്തുന്നു. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ആചരിക്കുന്ന സാംസ്കാരികവും, മതപരവുമായ, ഒരു വാർഷിക ഉത്സവമാണ് ക്രിസ്തുമസ്. ഇത് പ്രത്യാശ, വെളിച്ചം, ഇവയെ സമന്വയിപ്പിക്കുകയും, സന്തോഷത്തിൻ്റെയും ഒരുമയുടെയും ഒരു സാംസ്കാരിക പ്രതിഭാസമായി മാറുകയും ചെയ്യുന്നു. അതുപോലെതന്നെ ആധുനിക ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളെല്ലാം വലിയ തോതിലുള്ള പൊതു കാഴ്ചകളെയും, വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെയും, സംയോജിപ്പിക്കുന്നു. ഈ ആഘോഷങ്ങളിൽ എല്ലാംതന്നെ സമാധാനം, സ്നേഹം, മരങ്ങൾ അലങ്കരിക്കൽ, കുടുംബ ഒത്തുചേരലുകൾ, അതുല്യമായ പ്രാദേശിക ആചാരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്മാനങ്ങൾ നൽകൽ, പുതിയ പുതിയ തുടക്കങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആധുനിക ലോകത്ത്, ക്രിസ്തുമസും, പുതുവത്സരവും, പരമ്പരാഗതവും…
പാത്രിയാർക്കൽ സഭ: ചാക്കോ കളരിക്കൽ
സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്താൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയായിൽ കറങ്ങുന്നുണ്ട്. ആ വാർത്ത ശരിയോ തെറ്റോയെന്ന് എനിക്കറിയില്ല. എങ്കിലും, പാത്രിയാർക്കൽ സഭകളുടെ ഉത്ഭവചരിത്രത്തെ സംബന്ധിച്ചും കത്തോലിക്ക സഭയിലെ അതിന്റെ സ്ഥാനത്തെ സംബന്ധിച്ചും സീറോ മലബാർ സഭ ഒരു പാത്രിയാർക്കൽ സഭയാകാൻ ചരിത്രപരമായും സഭാപാരമ്പര്യപരമായും യോഗ്യതയുണ്ടോ എന്നും സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്തിയാൽ സഭയ്ക്ക് മൊത്തത്തിലും പ്രത്യേകിച്ച് വിശ്വാസികൾക്കും അതുകൊണ്ട് ആദ്ധ്യാത്മികമായും ഭരണപരമായും മറ്റുരീതിയിലും എന്തു പ്രയോജനമാണ് എന്നതു സംബന്ധിച്ചുമുള്ള എൻറെ അഭിപ്രായമാണ് നിങ്ങളുടെ അറിവിലേക്കായി ഞാനിവിടെ പങ്കുവയ്ക്കുന്നത്. പുരുഷാധിപത്യത്തിന്റെ ചരിത്രമാണ് പാത്രിയാർക്കിയുടെ ചരിത്രം. പഴയനിയമകാലം മുതൽ എന്നുവെച്ചാൽ ഹീബ്രു ബൈബിളിന്റെ കാലഘട്ടം മുതൽ ഇസ്രായേൽ ഗോത്രത്തലവന്മാർ അബ്രഹാം, ഐസക്, ജോസഫ് എല്ലാം പാത്രിയാർകാമാരായിരുന്നു. പുരുഷന്മാർ നയിക്കു ന്നു; സ്ത്രീകൾ പിന്തുണയ്ക്കുന്നു. ദൈവത്തെപ്പോലും പുരുഷ ശിരഃസ്ഥാനിയായി കാണുന്നു. അപ്പോൾ ചരിത്രപരമായ…
ശബരിമലയിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ : കാരൂർ സോമൻ (ചാരുംമൂടൻ)
മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം.ആർജ്ജവത്തായ അനുഭവ സമ്പത്തുകളിൽ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികൾ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് പുതിയ ഉപമാനങ്ങൾ നൽകിയ നാട്ടിൽ ഇപ്പോൾ അമർഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡൽ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരിക്കുന്നു. കവിതകൾ, പാട്ടുകൾ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ളതല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടൻ പാട്ടുകളുടെ പദസംവിധാനത്തിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചത് മതവികാരം, വ്യക്തിഹത്യ തുടങ്ങിയ മലയാളി സംസ്‌കാ രത്തിന്റെ ബോധധാരയിൽ എത്തിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുൻകാല എഴുത്തുകാരെപോലെ അക്ഷരങ്ങൾ ഭാഷാസിദ്ധികൊണ്ടും ഭാവശുദ്ധികൊണ്ടും അർഥസംവേദനക്ഷമതയുള്ളതായിരുന്നു. കോടതിയിലുള്ള ശബരിമല അയ്യപ്പ മോഷണം രചനാസ്വാതന്ത്ര്യമുള്ളതുകൊണ്ട് നിയമനിഷേധമായി മാറി നിയമലംഘനത്തിന് വഴിയൊരുക്കുമോ? കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഓരോരുത്തരുടെ ശൈലി വല്ലഭത്വം മധുര പ്രതികാരഭാഷയായി മാറുന്നോ?…
“അച്ചോ, അച്ചനിതു വാങ്ങേണ്ട!” (ഉമ്മൻ കാപ്പിൽ)
വിളവെടുപ്പിനപ്പുറം: സസ്യങ്ങളെയും വൃക്ഷങ്ങളെയും അതിയായി സ്നേഹിച്ചിരുന്ന ഒരു വൈദികൻ ഒരു ദിവസം രാവിലെ അയൽപക്കത്തെ ഒരു ചെറിയ നഴ്സറിയിലേക്ക് നടന്നു. തൈകളുടെ നിരകൾക്കിടയിൽ അലഞ്ഞു നടന്ന അദ്ദേഹം ഒരു ചെറിയ ഫലവൃക്ഷ തൈ കണ്ട് അടുത്ത് ചെന്നു. അതിന്റെ ഇളം ശാഖകളും പുതിയ ഇലകളും അദ്ദേഹത്തെ ഒന്ന് ഉണർത്തി. ഒരുപക്ഷേ പ്രതീക്ഷ, ഒരുപക്ഷേ ശീലം! അങ്ങനെ അദ്ദേഹം അത് കരുതലോടെ ഉയർത്തി പണം കൊടുക്കാനായി കൗണ്ടറിലേക്ക് കൊണ്ടുപോയി. വില അന്വേഷിച്ചപ്പോൾ കടയുടമ അദ്ദേഹത്തെയും ആ ഫല വൃക്ഷത്തൈയും ഒന്ന് നോക്കി. മുന്നിൽ നിൽക്കുന്ന ആൾ സുപരിചിതനും ആദരണീയനുമായ ഒരു പുരോഹിതൻ. പ്രായം എൺപതിനു മുകളിൽ. ഈ ചെടി വിറ്റാൽ അല്പം പണം ലഭിക്കും. എങ്കിലും അല്പം മടിയോടെ അയാൾ പറഞ്ഞു: “അച്ചോ, അച്ചനിതു വാങ്ങേണ്ടാ!” വൈദികൻ അല്പം അമ്പരന്നു. ആദ്യമായിട്ടാണ് ഒരു കടക്കാരൻ വാങ്ങരുത് എന്ന് പറയുന്നത്.…
ക്രിസ്മസ് ആശംസകൾ (ലേഖനം): ജയൻ വർഗീസ്
രണ്ടായിരം സംവത്സരങ്ങളുടെ സുദീർഘമായ കാലഘട്ടം ഓരോ ഡിസംബറിലും ആവർത്തിക്കപ്പെടുന്ന പ്രതീക്ഷകളുടെ ഒരു ജന്മോത്സവം.. ഡിസംബർ പിറക്കുന്നതോടെ പടിഞ്ഞാറൻ നാടുകൾ ഈ പ്രതീക്ഷയുടെ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായി. ഇന്നിപ്പോൾ പടിഞ്ഞാറിന്റെ ഈ ഉത്സവം ലോകംഏറ്റെടുക്കുകയും ലോകമാസകലം ആഘോഷിക്കപ്പെടുന്ന ഒരുത്സവമായി മാറുകയും ചെയ്തു. ജനജീവിതത്തിൽപുത്തൻ പ്രതീക്ഷയുടെ നിറ ദീപങ്ങൾ തെളിയിക്കുന്ന ഈ ഉത്സവം പുതു വർഷത്തിലേക്കുള്ള ചവിട്ടുപടിയായി വർത്തിച്ചുകൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിനു താങ്ങും തണലുമായി നിൽക്കുന്നു.. സമൂഹമായി ജീവിക്കുന്നതിനുള്ള പരിശീലനം ജന്മ വാസനയായി നേടിയെടുത്ത മനുഷ്യ വർഗ്ഗം അടുത്ത ഒരു വർഷത്തേക്കുള്ള മാനസികമായ പ്രവർത്തണോർജ്ജം നേടിയെടുക്കുന്നത് ഡിസംബർ മാസത്തിലെ ഈ പ്രതീക്ഷയുടെ ഉത്സവത്തിൽ നിന്നാണെന്നു പറഞ്ഞാൽ അത്അംഗീകരിക്കുന്നവരായിരിക്കും ലോക ജനതയിലെ മഹാ ഭൂരിപക്ഷവും എന്നതാണ് സത്യം. ക്രിസ്തു ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലെന്ന് വാദിക്കുന്ന ഭൗതിക വാദികൾക്ക് പോലും പ്രത്യക്ഷമായൊ പരോക്ഷമായോ ഈ പ്രതീക്ഷയുടെ…
