സാഹിത്യവേദി മാർച്ച് 6-ന്; ‘കമ്പിളികണ്ടത്തെ കൽഭരണികൾ` ചർച്ചയാവുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം. ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം. മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്.…

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുത്തു. അംഗങ്ങളുടെ കഥാ-കവിതാ അവതരണങ്ങൾ, പുസ്തക പരിചയം, സമകാലിക സാഹിത്യ വിഷയങ്ങളിലുള്ള ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റോസമ്മ ജോർജ്ജ്, സാറ ചെറിയാൻ, സന്തോഷ് പിള്ള, ഷാജു ജോൺ, ശാമുവേൽ യോഹന്നാൻ, സി. വി. ജോർജ്ജ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി സേവനം: കെ.എൽ.എസ്. ലൈബ്രറിയുടെ ‘കൈമാറി വായിക്കാം’ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണവും നടന്നു. വായിച്ച പുസ്തകങ്ങൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വായനയിലും എഴുത്തിലും താൽപ്പര്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റിയുടെ പുതിയ മെമ്പർഷിപ്പ് ക്യാമ്പയിനും ചടങ്ങിൽ പുരോഗമിച്ചു. സാഹിത്യ താൽപ്പര്യമുള്ള…

ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ലാനയുടെ ചർച്ച ഫെബ്രുവരി 28 ശനിയാഴ്ച

ഡാളസ്: ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA ) യുടെ ഫെബ്രുവരി മാസത്തെ മീറ്റിംഗില്‍ പ്രശസ്ത പ്രവാസ മലയാള കവി ചെറിയാൻ കെ. ചെറിയാന്റെ ‘സമ്പൂർണ്ണ കവിതകൾ’ എന്ന പുസ്തകം ചർച്ച ചെയ്യപ്പെടുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10:00 മണിക്ക് (CST ), ഇന്ത്യൻ സമയം രാത്രി 9:30ന് സൂമിലൂടെയാണ് നടത്തപ്പെടുക. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുള്ള ചെറിയാൻ കെ. ചെറിയാൻ, മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്. പ്രശസ്ത കവിയും പ്രഭാഷകനുംമായ പി എൻ ഗോപീകൃഷ്‌ണനാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. മനോഹർ തോമസ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തും. ഡോ. എം എൻ നമ്പുതിരി, ജോസ് ചെരിപ്പുറം, രാജു മൈലപ്ര തുടങ്ങിയവർ ആശംസകൾ നേരും. കൂടാതെ, രാജു തോമസ്, ജേക്കബ് തോമസ്, ശ്രീമതി മീനു എലിസബത്ത്, അനശ്വർ മാമ്പിള്ളി തുടങ്ങിയവർ ചെറിയാൻ…

സാംസി കൊടുമണ്ണിന്‍റെ ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ (ചില അനുബന്ധ ചിന്തകള്‍): രാജു മൈലപ്ര

അമേരിക്കയില്‍ ഫെബ്രുവരി “Black History Month’ആയി ആഘോഷിക്കാറുണ്ട്. സത്യത്തില്‍ ഇതു കറുത്ത വര്‍ഗ്ഗക്കാരെ ആദരിക്കുവാനാണോ, അതോ അവഹേളിക്കുവാനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ‘നിങ്ങള്‍ അന്നും ഇന്നും എന്നും അടിമകളായിരിക്കും’ എന്ന സത്യം അവരുടെ മനസ്സില്‍ ആണിയടിച്ച് ഉറപ്പിക്കുവാനുള്ള തന്ത്രപൂര്‍വ്വമായ ഒരു ആചാരമാണോ ഇത്? എന്‍റെ സുഹൃത്ത് ശ്രീ സാംസി കൊടുമണ്ണിന്‍റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന ചരിത്ര നോവല്‍ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒരു സംശയമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. അഞ്ഞൂറോളം പേജുകളിലായി നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍, അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ശ്രീ സാംസി എത്രയധികം ഗവേഷണങ്ങളാണ് നടത്തിയിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്‍റെ അളവു കൂടുന്നു. തികഞ്ഞ അന്വേഷണധ്വരയും അര്‍പ്പണബോധവും ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയവുമുള്ള ഒരു വ്യക്തിക്കു മാത്രമേ, ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം വായനക്കാരുടെ കൈകളിലെത്തിക്കുവാന്‍ കഴിയുകയുള്ളൂ. ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന…

രാജ്യാന്തര കലകളുടെ മേളയായ കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം

റഷ്യ, ചൈന, ഈജിപ്ത്, ഘാന, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കൂടാതെ, 16 സംസ്ഥാനങ്ങളിലെ നടൻ കലകളും കര കൗശല സ്റ്റാളുകൾ, 14 ജില്ലകളിലെ കേരളീയ നാടൻ കലകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം. വൈവിധ്യമാർന്ന കലകളുടെയും സംസ്കാരത്തിന്റെയും സമ്മേളനത്തിന്റെ 5 ദിവസത്തിനാണ് തലസ്ഥാനം സാക്ഷിയായത്. പാളിച്ചയില്ലാത്ത ഏകോപനവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മേളയ്ക്കാണ് ഇന്ന് തിരശ്ശീല വീഴുന്നത്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്. കേരള ഫോ‌ക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ അധ്യക്ഷൻ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദർശിപ്പിച്ച ഘാനയുടെ അക്വബ നൃത്തം,…

തലസ്ഥാനത്ത് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യ വിരുന്നൊരുക്കി കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ മുന്നേറുന്നു

തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കാണികൾക്ക് ദേശീയ-അന്തർദേശീയ നടൻ കലകളുടെ ദൃശ്യവിസ്മയം ഒരുക്കുകയാണ്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനവും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപവും അണിനിരക്കുന്ന പ്രകടനവും കാഴ്ചക്കാരിൽ പുതിയ ദൃശ്യ അനുഭവം ഉണർത്തുകയാണ്. കൂടാതെ കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ തനത് കലകൾ ആദ്യമായാണ് ഇത് പോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. കേരള ഫോക് ലോർ അക്കാദമി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ സംഘാടന മികവ് കൊണ്ടും ഏകോപനവും കൊണ്ട് പരമാവധി കുറ്റമറ്റതാക്കാൻ കഴിഞ്ഞതായി അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്നലെ നടന്ന ഘാനയുടെ അക്വബ പ്രകടനവും ഒഡിഷയുടെ രാണപ്പാ ഡാൻസ്, ജാർഖണ്ഡിന്റെ ഗോണ്ട് മാരിയ ഡാൻസ്, കർണാടകയുടെ…

ഡാളസിൽ സാഹിത്യ വസന്തം

ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക നായകരും ഒന്നിച്ചു എത്തുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 8,ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേരള അസോസിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മുഖ്യാതിഥി പ്രശസ്ത സിനിമ സംവിധായകൻ ഷാജിയേം പ്രവർത്തനോൽഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് എസ്. എൻ സ്വാമിയുടെ സാന്നിധ്യം (സൂം വഴി ) ഉണ്ടായിരിക്കും. ഈ സംഘടനയെ സംബന്ധിച്ചിടത്തോളം സാഹിത്യ രംഗത്ത് സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ സമീപനത്തിന്റ ഭാഗമാകാൻ കെ എൽ എസ് നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എല്ലാ സംഘടന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുംമെന്ന് അറിയിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ്‌ ഷിജു എബ്രഹാം, ഇന്ത്യ പ്രെസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ,…

2025 ലെ മികച്ച ഓര്‍മ പുസ്തകത്തിനുള്ള പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്

ദോഹ: 2025 ല്‍ പുറത്തിറങ്ങിയ മികച്ച ഓര്‍മ പുസ്‌കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഡോ. അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഈസക്ക എന്ന വിസ്മയം’ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 25000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജി രാജ്‌മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി , ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകനെന്ന നിലയിലും കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും നിറഞ്ഞുനിന്ന ഈസക്കയുടെ ജീവിതം സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഈസക്ക എന്ന വിസ്മയമെന്ന് ജൂറി വിലയിരുത്തി. ഈസക്കയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു

പുന്നയൂര്‍ക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ ഡോ. എം.എൻ. കാരശ്ശേരി പ്രകാശനം ചെയ്തു. കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി. ടി. മോഹൻ ബാബു പുസ്തകം പരിചയപ്പെടുത്തി. ഉമ്മർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. എച്ച് ആൻഡ് സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുളിന്റെ ഏഴാമത്തെ പുസ്തകമാണ് ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ, അമേരിക്കൻ മലയാളി എഴുത്തുകാരൻ മനോഹർ തോമസ്, അഷ്‌റഫ് മന്തിയിൽ, വി.ആർ. പ്രസാദ്, എ.കെ. സതീഷ് കുമാർ, അസ്മ അറക്കൽ, ചൊ മുഹമ്മദുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. ജോസ് അവതാരകനായിരുന്നു. അബ്ദുൾ പുന്നയൂർക്കുളം…

സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ്‌ അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) അശ്രു, ധർമ്മപരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണുനീർ വിശ്ലേഷണ വിധേയമാക്കുന്ന ഒരു ദാർശനികവീക്ഷണം അക്കിത്തം കവിതകളിലുണ്ട്. സുധയായും, വെണ്ണക്കല്ലായും, ഭൂമി എന്ന വലിയ ഒറ്റത്തുള്ളി കണ്ണുനീർ തന്നെയായും അത് അദ്ദേഹത്തിൻ്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ഭരണകൂടമോ, പ്രത്യയശാസ്ത്രങ്ങളോ, ന്യായശാസനങ്ങൾ തന്നെയോ ന്യായപുസ്തകങ്ങളിൽ എഴുതി വെച്ച നീതിയോ, ഭൂരിപക്ഷജനത സൗകര്യാർത്ഥം പിന്തുടരുന്ന സാമാന്യനീതിയോ അല്ല അക്കിത്തത്തിൻ്റെ ധർമ്മസങ്കല്പത്തിൻ്റെ ആധാരശില. അത് ഒരു പരിധി വരെ വൈദികധർമ്മാധിഷ്ഠിതവും അതിലുമേറെ മാനുഷികവുമാണ്. അക്കിത്തം കവിതകളിലെ ഈ രണ്ടു ഘടകങ്ങൾ, എങ്ങനെ ആ കവിതയ്ക്കെന്നതു…