സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

ഡാളസ്: പ്രശസ്ത സാഹിത്യകാരന്‍ സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ (അടിമക്കണ്ണിന്റെ നാള്‍വഴികള്‍) ഡാളസില്‍ നടന്ന ‘ലാന’യുടെ പതിനാലാം ദ്വൈ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും, വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ അടിമ ജീവിതം എങ്ങനെയൊക്കായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ ഒരു പുസ്തകമാണിത്. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. സാംസി കൊടുമണ്‍ നന്ദി പ്രകാശിപ്പിച്ചു. കൈരളി ബുക്‌സാണ് പുസ്തകം വിതരണം ചെയ്യുന്നത്.

കലാമണ്ഡലത്തിലെ അരാജകത്വം: സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് മല്ലിക സാരാഭായ്

തൃശൂർ: കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ അതിക്രമവും “കഴിവില്ലാത്ത” ജീവനക്കാരുടെ പട്ടികയും സ്ഥാപനത്തെ തളർത്തുന്നുവെന്ന് ആരോപിച്ച് കേരള സർക്കാരിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഎമ്മിനും) എതിരെ ചാൻസലർ മല്ലിക സാരാഭായ് രൂക്ഷമായ ആക്രമണം നടത്തി. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിലെ പല ഉദ്യോഗസ്ഥരും വൈദഗ്ധ്യമില്ലാത്തവരാണെന്നും അവർക്ക് “ശരിയായ ഇമെയിൽ അയക്കാന്‍ പോലും അറിയില്ല” എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ അവര്‍ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകൾ അമിതമായ രാഷ്ട്രീയ ഇടപെടലിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്നുവെന്ന് വാദിക്കുന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾക്ക് സാരാഭായിയുടെ പ്രസ്താവന പ്രചോദനമായി. പ്രശസ്ത ക്ലാസിക്കൽ നർത്തകിയും സംഘപരിവാറിന്റെ അറിയപ്പെടുന്ന വിമർശകയുമായ സാരാഭായി, സർവകലാശാലകളുടെ സ്വയംഭരണത്തെച്ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള വലിയ തർക്കത്തിനിടയിലാണ് 2022 ഡിസംബറിൽ ചാൻസലറായി നിയമിതയായത്. അവരുടെ അന്താരാഷ്ട്ര നിലവാരം…

ഡാലസിൽ ലാന കൺവെൻഷനിൽ ശനിയാഴ്ച കേരളപ്പിറവി ആഘോഷം; സുനിൽ പി. ഇളയിടം മുഖ്യാതിഥി

ഡാലസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14-ാമത് ദ്വൈവാർഷിക കൺവെൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു. ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിങ്ങിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി – തെക്കേമുറി നഗർ) കൺവെൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും. പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവെൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാലസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ…

പുന്നയൂർക്കുളം പുരാവൃത്തം-ഷബീർ അണ്ടത്തോട്: അബ്ദുൾ പുന്നയൂർക്കുളം

ഷബീർ അണ്ടത്തോട് എഴുതിയ ‘പുന്നയൂർക്കുളം പുരാവൃത്തം (ചരിത്രം – ദർശനം – ഓർമ്മ)’ എന്ന കൃതി അമേരിക്കയിൽ നിന്ന് വായിച്ചപ്പോൾ, വള്ളത്തോൾ ‘കേരളമെന്നു കേട്ടാൽ തിളക്കണം ചോര ഞെരമ്പുകളിൽ’ എന്ന് പറഞ്ഞതുപോലെ, പുന്നയൂർക്കുളം കാരനായ എൻ്റെ ഹൃത്തടവും അഭിമാനപൂരിതമായി; ഒപ്പം ഷബീറിനോട് തോന്നിയ ആദരവും. കവിയും എഴുത്തുകാരനുമായ ഷബീർ ഒന്നിനൊന്ന് മികച്ച 13 കൃതികൾ രചിച്ചിട്ടുണ്ട്: നൽക്കവലയോളം ഭൂമി, ഒഴുകാതൊരു പുഴ, പിന്നീടുള്ള ദിനങ്ങൾ, ചിലയിനം മൺകോലങ്ങൾ, ഇരുട്ടു തിന്നുന്ന ഭൂമി, പകലുങ്ങുറന്ന പക്ഷി, നൂലുകോർത്ത രാത്രി, ഹൃദയം തൊട്ട് എന്നീ എട്ട് കാവ്യസമാഹാരങ്ങൾ. ശുജായി മൊയ്‌തു മുസ്ലിയാരും അനന്തര തലമുറകളും (പഠനം), സഫലമാലയും ജ്ഞാനപ്പാനയും (താദാത്മ്യ പഠനം), പുന്നയൂർക്കുളം പുരാവൃത്തം (ചരിത്രം – ദർശനം – ഓർമ്മ), ഹാജിയുടെ കഥ, ചങ്ങമ്പുഴ കൃഷ്ണ പിള്ളയും വയലാർ രാമവർമ്മയും (സ്മൃതികൾ നിഴലുകൾ). അതിൽ സഫലമാലയും ജ്ഞാനപ്പാനയും, ചങ്ങമ്പുഴ…

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്

മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ മറ്റ് നിരവധി പുരസ്‌കാരങ്ങളും നൽകുന്നു. ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കെസി വേണുഗോപാൽ എംപി നാടകോത്സവം ഉത്ഘാടനം ചെയ്യും. ഒക്ടോബർ 22ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന്…

സാഹിത്യവേദി ഒക്ടോബർ 3-ന്; എസ് അനിലാലിന്റെ കഥ അവതരണവും ചർച്ചയും

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 3 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗവും മുൻ ലാനാ പ്രസിഡന്റും കഥാകൃത്തുമായ എസ് അനിലാൽ അദ്ദേഹത്തിന്റെ വംശാവലി എന്ന കഥ അവതരിപ്പിക്കുകയും ചർച്ച നയിക്കുകയും ചെയ്യുന്നതാണ്. ഫിത്ർ സകാത്ത് (2024), പ്ലാക്ക് (2011), സബ്രീന (2020) എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ‘എല്ലിസ് ഐലന്റ്റിൽ നിന്ന്’, ‘ക്രിസ്‌തുമസ് നോട്ടങ്ങൾ’ തുടങ്ങിയ ആന്തോളജികൾ, ‘ലേഡി ലിബർട്ടി’ (യാത്രാക്കുറിപ്പ്), ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലുമായി നിരവധി ലേഖനങ്ങളും കഥകളും, എന്നിവ എഴുതിയിട്ടുണ്ട്. മുംബൈ ജ്വാല അവാർഡ് (2023), ഏറ്റുമാനൂർ കാവ്യവേദിയുടെ കഥാ സമാഹാരത്തിനുള്ള അവാർഡ്, മൂന്നാമത് റ്റി. എ. റസാഖ് പുരസ്‌കാരം (2021), ഫൊക്കാന കാരൂർ അവാർഡ്…

ശ്രീ ജയൻ വർഗീസ് രചിച്ച ഏറ്റവും പുതിയ പുസ്തകങ്ങൾ

പാടുന്നു പാഴ്മുളം തണ്ട് പോലെ ( ഓർമ്മക്കുറിപ്പുകൾ ) ഔപചാരിക വിദ്യാഭ്യാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ ആരവയറിൽ മുണ്ട് മുരുക്കേണ്ടി വന്നദരിദ്ര ബാല്യത്തിൽ പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്ത് പണിക്കിറങ്ങേണ്ടി വന്ന ഒരാൾഅവിശ്വസനീയങ്ങളായ അനേകം സാഹചര്യങ്ങളുടെ ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേഴ്സിറ്റിപ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള വലിയ അംഗീകാരംനേടി നിൽക്കുമ്പോൾ ആ യാത്രയിലെ അതിതീവ്രമായ അനുഭവങ്ങളുടെ ചോരപ്പാടുകളാണ് ‘ പാടുന്നു പാഴ്മുളംതണ്ട് പോലെ. 100 അദ്ധ്യായങ്ങൾ 664 പേജുകൾ വില 1000 രൂപ. ‘ ഗ്രീൻബുക്സ് പ്രസിദ്ധീകരണം. അഗ്നിച്ചീളുകൾ ( ലേഖനങ്ങൾ ) കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജർമ്മനിയിലെയും മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്നിച്ചീളുകൾ. മത – രാഷ്ട്രീയ – ശാസ്ത്ര മേഖലകളിൽ മധുരം പുരട്ടിയ വിഷങ്ങൾ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ മനുഷ്യപക്ഷത്തു നിന്നുള്ള ഒരൊറ്റയാൾ…

ഷബീര്‍ അണ്ടത്തോടിന്‍റെ “ചങ്ങമ്പുഴ കൃഷ്ണപിളളയും വയലാര്‍ രാമവര്‍മ്മയും” (ആസ്വാദനം): അബ്ദുള്‍ പുന്നയൂര്‍ക്കുളം

ചങ്ങമ്പുഴ കൃഷ്ണപിളളയും വയലാര്‍ രാമവര്‍മ്മയും സ്മൃതികള്‍ നിഴലുകള്‍ എന്ന കൃതി വായിച്ചാല്‍ തോന്നും ഇതെഴുതിയ ഷബീര്‍, നമ്മില്‍ അന്തര്‍ലീനമായി കിടക്കുന്ന കാവ്യബിംബങ്ങള്‍ക്ക് തെളിച്ചമേറ്റുന്നതു പോലെ. അതിനു മികവേകാന്‍ അദ്ദേഹത്തിന്‍റെ ഹൃദ്യമായ ശൈലിയും ലളിതമായ ഭാഷയും സഹായിക്കുന്നു. കൂടാതെ ഷൗക്കത്ത് അലി ഖാന്‍റെ ഗഹനവും സരളവുമായ അവതാരികയും അതിനെ മനോഹരമാക്കുന്നു. കവിതയിലെ കാല്പനിക യുഗത്തിന്‍റെ പ്രവാഹധന്യമായ സ്വരരാഗസുധയുടെ പേരാണ് ചങ്ങമ്പുഴ. പ്രേമത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ, കാല്പനിക പരിവേഷത്തോടെ സാഹിത്യത്തില്‍ അവര്‍ അവതരിപ്പിച്ചു. ഈ രണ്ട് ജനപ്രിയധാരകളെ കോര്‍ത്തെടുത്ത് ഒരു ജനപക്ഷവായന സാധ്യമാക്കുകയാണ് ഷബീര്‍ അണ്ടത്തോട്. അത്രമേല്‍ ശോഭിക്കുന്ന ചങ്ങമ്പുഴയേയും വയലാറിനേയും വളരെ മനോഹരമായി, ആഴത്തില്‍ താദാത്മ്യം ചെയ്യുകയാണ് ഷബീര്‍. ഈ കവി ശ്രേഷ്ഠരെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും. വയലാര്‍ വെറും 47 വയസ്സുവരേ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുളളു; ചങ്ങമ്പുഴ കേവലം 37 വര്‍ഷവും. ചങ്ങമ്പുഴയും…

വിസ്മയം തീര്‍ത്ത വിസ്മയ തീരത്ത് (പുസ്തകാവലോകനം) : രാജു തരകന്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ്സെക്രട്രറിയായിരുന്ന പി.ടി.ചാക്കോ രചിച്ച “വിസ്മയം തീർത്ത വിസ്മയ തീരത്ത്” എന്ന ഉത്തമ കൃതി അനുവാചകരിൽ ജിജ്ഞാസയും അതൊടൊപ്പം ഏറെ രസകരവുമായ വായനനുഭവം പകരുന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം അനേകം പുസ്തകങ്ങളും ഓര്‍മക്കുറിപ്പുകളും പ്രവാഹം പോലെയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏറ്റവുമധികം എഴുതപ്പെട്ട നേതാവാണ് അദ്ദേഹം. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനേകം പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 42ലധികം പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ രചിച്ച വിസ്മയ തീരത്ത് ആണ്. ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിന്റെ ഏഴാം നാള്‍ തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഡിസി ബുക്‌സാണ് പ്രസാധകര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുസ്തകം പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി ഏറ്റുവാങ്ങി. ഉമ്മന്‍ ചാണ്ടിയോടൊപ്പം ഔദ്യോഗികമായും…

യുദ്ധക്കെടുതികളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ മീറ്റിംഗ്

ഹൂസ്റ്റണ്‍: ഒരു സാധാരണ മധ്യ വേനല്‍ക്കാലം. ചൂടും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ. അതേ, ഇത് ഒരുപോലെ ഹ്യൂസ്റ്റന്റെ അനുഗ്രഹവും ശാപവും തന്നെ. ഒരു വാക്കില്‍ ഇതിനെപ്പറ്റി പറയുകയാണെങ്കില്‍ ഹുമിഡിറ്റി ഒരു ശാപമാണ്. കാരണം നിരവധി പേരെ ഈ നഗരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഹുമിഡിറ്റി നിര്‍ബന്ധിതരാക്കുന്നു. വില്യം ഷേക്‌സ്പിയറിന്റെ ഒരു ‘മിഡ് സമ്മര്‍ ലൈറ്റ്‌സ് ഡ്രീം’ എന്ന പേര് സൂചിപ്പിക്കുന്ന പോലെ ‘ഒരു മധ്യ വേനല്‍ക്കാല രാത്രി സ്വപ്നം’. എന്നാല്‍ മലയാളികള്‍ തങ്ങളുടെ പരമ്പരാഗത കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാക്ക് യാര്‍ഡ് പച്ചക്കറി തോട്ടങ്ങളുടെ നടുവില്‍ കയ്പ്പന്‍ പാവയ്ക്കയ്ക്കും പടവലങ്ങയ്ക്കുമൊപ്പം ആസ്വദിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി ജൂലൈ മാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ്…