കേരളാ ലിറ്റററി സൊസൈറ്റി ഡാളസിന്റെ പ്രവര്‍ത്തനോദ്ഘാടനവും “കാവ്യ പൊന്‍പുലരി”യും ഫെബ്രുവരി 24-ന്

ഡാളസ്:‌ കേരളാ ലിറ്റററി സൊസൈറ്റി ഡാളസ് ഫെബ്രുവരി 24 നു പ്രവർത്തോദ്ഘാടനവും “കാവ്യ പൊൻപുലരി “എന്ന പരിപാടിയും മുഖ്യാഥിതിയായ പ്രശസ്ത എഴുത്തുക്കാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും. സൂം (zoom) സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച (2-24-24) രാവിലെ 10 മണിക്ക് (CST) /11മണി (EST) എന്ന സമയത്ത്. അമേരിക്കൻ എഴുത്തുക്കാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്,(ജനനി പത്രാധിപൻ ), ശങ്കർ മന (ലാന, പ്രസിഡന്റ്‌ ) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമി കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. കാനഡയിൽ നിന്നും, അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലും വസിക്കുന്ന കവികൾ ഇതിൽ പങ്കെടുത്തു കവിതകൾ അവതരിപ്പിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരളാ ലിറ്റററി സോസൈറ്റിക്ക് നവ നേതൃത്വം

ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ 2024-25 വർഷത്തെക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ജനുവരിയിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ഷാജു ജോൺ (പ്രസിഡന്റ്‌ ), ഹരിദാസ്‌ തങ്കപ്പൻ (സെക്രട്ടറി ), സിജു വി ജോർജ് (വൈസ് പ്രസിഡന്റ്‌ ), സാമുവൽ യോഹന്നാൻ (ജോയിന്റ് സെക്രട്ടറി ), സി. വി ജോർജ് (ട്രഷറർ), അനശ്വർ മാമ്പിള്ളി (ജോയിന്റ് ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടിയായി ഫെബ്രുവരി 24ന് “പ്രവർത്തനോദ്ഘാടനവും കാവ്യപ്പൊൻപുലരിയും” നടക്കുന്നതായിരിക്കും. സൂം മീറ്റിംഗ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പങ്കെടുക്കും. അമേരിക്കൻ എഴുത്തുകാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്, ശങ്കർ മന (ലാന, പ്രസിഡന്റ്‌) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. അമേരിക്കയിൽ…

മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച

പ്രശസ്ത എഴുത്തുക്കാരി മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തിരുവല്ലയിലുള്ള കാസ്റ്റിൽ ബ്രൂക്കിൽ വെച്ച് നടത്തപ്പെടുന്നു. ഈ അവസരത്തിൽ ആന്റോ ആന്റണി എം പി , മാത്യു റ്റി തോമസ് MLA, മോൻസ് ജോസഫ് MLA, എൻ . പ്രശാന്ത് IAS , സാഹിത്യകാരൻ കെ .സുദർശനൻ (മുൻ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറി) , പ്രശാന്ത് അലക്സാണ്ടർ എന്നിവർ പങ്കെടുക്കുന്നതാണ്. ലൈഫ് പബ്ലിക്കേഷൻസ് ആണ് സ്വപ്‌ന സാരംഗി എന്ന കഥകളും കവിതകളും ഉൾപ്പെടുത്തിയ പുസ്തകം പ്രസിദ്ധികരിക്കുന്നത്. അവതാരിക എഴുതിയത് കെ. സുദർശനൻ ആണ്. എഴുത്ത് വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ വിലപിച്ചു കൊണ്ടിരിക്കെ , എഴുത്തിനെയും , വായനയെയും പുസ്തകങ്ങളെയും ഇഷ്‌ടപ്പെടുന്ന ഈ കലാകാരിയുടെ ആദ്യത്തെ ബുക്കാണ് “സ്വപ്‌ന സാരംഗി”. വ്യത്യസ്തങ്ങളായ…

കേരള ലിറ്റററി സൊസൈറ്റി, ഡാളസ് രണ്ടാമത്‌ മനയിൽ ജേക്കബ് സ്മാരക കവിതാ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാളസ്: അമേരിക്കയിൽ മലയാള ഭാഷാ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ തിരയുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനായി ഡാളസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് കവിത അവാർഡ് 2022 മുതൽ തുടങ്ങിവച്ചത്‌ എല്ലാ വർഷവും തുടരും. കഴിഞ്ഞ മുപ്പതു വർഷമായി ഡാളസ് കേന്ദീകരിച്ചു പ്രവർത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാള കവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർത്ഥമാണ് ഈ വാർഷിക അവാർഡ്‌ നൽകപ്പെടുന്നത്‌. വിജയിക്ക് 250 യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും മാർച്ച്‌ – ഏപ്രിൽ മാസങ്ങളിൽ ഡാളസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. 2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചത് ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ “മാനിന്റെ മാതൃരോദനം” എന്ന ചെറുകവിതയാണ്‌ അഞ്ചംഗ ജഡ്ജിംഗ്‌ പാനൽ തെരഞ്ഞെടുത്തത്‌. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ,…

സര്‍ക്കാരിനു വേണ്ടി കേരള ഗാനം എഴുതിപ്പിച്ച് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് സാഹിത്യ അക്കാദമിയില്‍ നിന്നുണ്ടായ ദുരനുഭവത്തിനു പിന്നാലെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും തന്റെ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു. സർക്കാരിന് വേണ്ടി കേരള ഗാനം എഴുതിപ്പിച്ചാണ് തന്നെ അപമാനിച്ചതെന്നും, തൻ്റെ ഗാനം സ്വീകരിച്ചോ നിരസിച്ചോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി സി പി അബൂബക്കറിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്‌ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കുമുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്‍റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ ശ്രീ അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം…

ലാന പ്രവർത്തനോദ്ഘാടനം സാറ ജോസഫ് നിർവഹിക്കും

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 മണിക്ക് (10 AM CST) സുപ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ ശ്രീമതി സാറാ ജോസഫ് നിർവഹിക്കും. പ്രശസ്ത കവി സെബാസ്റ്റ്യൻ, നോവലിസ്റ്റും കഥാകാരനുമായ വി. ഷിനിലാൽ എന്നിവർ ആശംസ നേരും. തുടർന്ന് നടക്കുന്ന കാവ്യാലാപനം സെബാസ്റ്റ്യൻ കവി ഉദ്ഘാടനം ചെയ്യും. വടക്കെ അമേരിക്കയിലെ പ്രശസ്ത കവികളായ ഡോ. സുകുമാർ കനഡ, സന്തോഷ് പാലാ, ബിന്ദു ടിജി, ഷാജു ജോൺ, ഉമ സജി, ദീപ വിഷ്ണു, ജേക്കബ് ജോൺ എന്നിവർ അവരുടെ കവിതകൾ അവതരിപ്പിക്കും. തുടർന്ന് കവി സെബാസ്റ്റ്യൻ കവിതകളെ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!! Join Zoom…

പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരം എം. വേണുകുമാറിന്റെ “തമ്പുരാന്‍കുന്നിലെ സിനിമാ വിശേഷങ്ങള്‍” എന്ന കൃതിക്ക്

കോട്ടയം: ദ്രോണാചാര്യരുടെ ശിഷ്യത്വം സ്വീകരിച്ച ഏകലവ്യനെപ്പോലെ പാലാ കെ.എം. മാത്യൂ സാറിന്റെ ശിഷ്യത്വം താന്‍ ഏല്‍ക്കുകയായിരുന്നു എന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ കെ.എം. മാത്യു ജന്മദിന സമ്മേളനവും കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്യു സാറിന്റെ ഗാന്ധിദര്‍ശനവും മൂല്യബോധവും ഉള്‍ക്കൊണ്ട് അതില്‍ നിന്നും ആവേശത്തോടെ രാഷ്ട്രീയം വേണ്ടെന്നുവച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ തോളില്‍ ശിഷ്യന്മാരെ കയറ്റി ഇരുത്തി അവരെ ഉന്നതങ്ങളില്‍ എത്തിച്ചപ്പോഴും താഴെ നിന്നുകൊണ്ട് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുകയും ഒരിക്കല്‍ പോലും പരിഭവിക്കാതിരിക്കുകയും ചെയ്ത ഒരു മാതൃകാഗുരുവായിരുന്നു മാത്യു സാറെന്ന് ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ ശിഷ്യസമ്പത്തുള്ള അദ്ദേഹം ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ആഭിമുഖ്യം കാണിക്കത്തക്ക രീതിയില്‍ തന്നോട് സംസാരിച്ചിട്ടുപോലും ഇല്ലെന്ന് അദ്ദേഹം…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനായി സാഹിത്യ നഗരം ഒരുങ്ങി

കോഴിക്കോട്: അടുത്ത നാല് ദിവസങ്ങളിൽ, സംഗീതത്തിന്റെയും ഭക്ഷണത്തിന്റെയും ഫുട്‌ബോളിന്റെയും നഗരമായ കോഴിക്കോട് അതിന്റെ ഏറ്റവും പുതിയ ടാഗായ സാഹിത്യ നഗരത്തിലേക്ക് അക്ഷരാർത്ഥത്തിൽ ജീവിക്കും. യുനെസ്‌കോ കോഴിക്കോടിനെ സാഹിത്യ നഗരമായി നാമകരണം ചെയ്തതിന് ശേഷമുള്ള ആദ്യ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പിന് വ്യാഴാഴ്ച തുടക്കമാകും. കോഴിക്കോട് കടപ്പുറത്തെ പതിവ് വേദിയിൽ നടക്കുന്ന ഫെസ്റ്റിവൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രഭാഷകരെ നഗരത്തിലേക്ക് കൊണ്ടുവരും. KLF-ന്റെ ഈ പതിപ്പിൽ ഏകദേശം 500 ഓളം പ്രഭാഷകരും 300-ഓളം സെഷനുകളും ഉണ്ടായിരിക്കും. രഘുറാം രാജൻ, കൈലാഷ് സത്യാർത്ഥി, വില്യം ഡാൽറിംപിൾ, പിയൂഷ് പാണ്ഡെ, പ്രഹ്ലാദ് കക്കർ, ശശി തരൂർ, അനിതാ നായർ, പെരുമാൾ മുരുകൻ, എബ്രഹാം വർഗീസ്, റസൂൽ പൂക്കുട്ടി, ടി എം കൃഷ്ണ, ടി പി ശ്രീനിവാസൻ, മല്ലിക സാരാഭായ്, പി സായിനാഥ്, ശോഭാ ശ്രീനിവാസൻ, അമീഷ് ത്രിപാഠി, അൽക പാണ്ഡെ,…

കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവറന്റ്റ് വല്‍സന്‍ തമ്പു. രവികുമാര്‍ പിള്ള എഴുതിയ ‘സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്’ എന്ന കവിതാ സമാഹാരം മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യാവസ്ഥയുടെ വിഹല്വതകള്‍ക്കൊപ്പം നല്ലൊരു വായനാനുഭവവും കവിതാ സമാഹാരം നല്‍കുന്നെന്ന് ലിസി ജേക്കബ് പറഞ്ഞു. വിഷയം കൊണ്ട് മാത്രമല്ല വാക്കുകളിലും പ്രയോഗങ്ങളിലും ഏറെ വ്യത്യസ്തമാണ് രവികുമാർ പിള്ളയുടെ കവിതകളെന്നും അവര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. മായ പുസ്തകാവതരണം നടത്തി. ഡിജിറ്റല്‍ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി, വാര്‍ദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.  പൊതുമേഖലയിലും…

സൗദിയുടെയും ഫ്രഞ്ച് സാഹിത്യ പാരമ്പര്യത്തിന്റെയും സൗന്ദര്യം വെളിപ്പെടുത്തിയ ‘കാവ്യ രാത്രി’

റിയാദ്: ഫ്രഞ്ച് സാംസ്കാരിക സീസണിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഫ്രഞ്ച് എംബസിയും അലയൻസ് ഫ്രാങ്കൈസും ചേർന്ന് റിയാദിലെ അംബാസഡറുടെ വസതിയിൽ അഞ്ചാമത് ന്യൂറ്റ് ഡി ലാ പോയിസി അഥവാ കാവ്യ രാത്രി സംഘടിപ്പിച്ചു. കവിതയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ സാംസ്കാരിക പരിപാടി വർഷം തോറും നടത്തപ്പെടുന്നു, “കവിതാ ശൈലിയും മെട്രിക്സും ഗാനരചനയും സമന്വയിപ്പിക്കുന്ന ഒരു സാഹിത്യ വിഭാഗമല്ല. ലോകത്തിലെ എല്ലാ സാഹിത്യങ്ങളിലും, കവിത അഭിലാഷമാണ്, കവിത സുസ്ഥിരമാണ്, കവിത പ്രതീക്ഷയാണ്. നമ്മുടെ ഹൃദയത്തിന് പ്രിയപ്പെട്ട ഈ കല, ജനങ്ങളും നാഗരികതകളും തമ്മിലുള്ള ഒരു കണ്ണി കൂടിയാണ്,” സൗദി അറേബ്യയിലെ ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൗയിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. “ഈ സായാഹ്നത്തിൽ, ഭാഷകളുടെയും സംസ്കാരങ്ങളുടെയും തലമുറകളുടെയും വഴിത്തിരിവിൽ പങ്കുവയ്ക്കലിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷത്തിൽ നാം നമ്മെത്തന്നെ കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കവികളുടെ വാക്കുകൾ, പുരാതനമോ ആധുനികമോ, വിശിഷ്ടമോ…