സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ചെയര്‍മാനായി നടന്‍ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു; മത്സരത്തിനായി 128 ചിത്രങ്ങള്‍

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. അവാർഡിനുള്ള ചിത്രങ്ങളുടെ പ്രദർശനം നാളെ ആരംഭിക്കും. 128 സിനിമകളാണ് ജൂറി പരിഗണിക്കുന്നത്. രണ്ട് പ്രൈമറി ജൂറികളും തിരഞ്ഞെടുത്ത സിനിമകൾ അന്തിമ ജൂറിക്ക് മുമ്പാകെ പോകും. രഞ്ജൻ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രൈമറി ജൂറികളുടെയും ചെയർപേഴ്‌സൺമാർ. രഞ്ജൻ പ്രമോദ് അധ്യക്ഷനായ പ്രാഥമിക ജഡ്ജിംഗ് കമ്മിറ്റിയിൽ എംസി രാജനാരായണൻ, സുബാൽ കെആർ, വിജയരാജമല്ലിക എന്നിവരും ജിബു ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ വിസി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈൻ എന്നിവരും ഉൾപ്പെടുന്നു. റൈറ്റിംഗ് കാറ്റഗറി ജൂറിയുടെ ചെയർമാൻ മധു ഇറവങ്കരയാണ്. ഈ ജൂറിയിലെ അംഗങ്ങൾ എ ചന്ദ്രശേഖർ, ഡോ.…

മലയാളികളുടെ വൈകാരിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും സംഘർഷങ്ങളുടെയും ദൃശ്യരേഖയാണ് മോഹൻലാലിന്റെ ചിത്രങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: 1980 മുതൽ 2025 വരെയുള്ള നാലര പതിറ്റാണ്ടുകളായി കേരളത്തിലെ സാമൂഹിക, സാംസ്കാരിക സംഭവവികാസങ്ങളുടെയും, ഈ കാലഘട്ടത്തിലെ മലയാളികളുടെ വൈകാരിക ജീവിതത്തിന്റെയും, മൂല്യങ്ങളുടെയും, സംഘർഷങ്ങളുടെയും ദൃശ്യരേഖയാണ് മോഹൻലാലിന്റെ സിനിമകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിക്കാന്‍ സംസ്ഥാന സർക്കാർ നടത്തുന്ന മലയാളം വാനോളം – ലാൽ സലാം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഈ മാസം 23 ന് രാഷ്ട്രപതിയിൽ നിന്ന് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങി. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് 2004 ൽ ഈ അംഗീകാരം ലഭിച്ചിരുന്നു. ഇരുപത് വർഷങ്ങൾക്ക്…

‘മലയാളം വാനോളം ലാൽസലാം’ : ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹന്‍‌ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ, മലയാളികളുടെ അഭിമാനമായ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 4) നടന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി, പ്രിയപ്പെട്ട നടന് ആദരവ് അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താൽ അലങ്കരിക്കപ്പെട്ടു. വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ പ്രശസ്ത കവി  പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മി ദാസ് അതിലെ വരികൾ ഹൃദയസ്പർശിയായി ആലപിച്ചു. ഇന്ത്യൻ ചിത്രകലാ…

ദാദാസാഹേബ് പുരസ്ക്കാര ജേതാവ് മോഹന്‍‌ലാനിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം നാളെ തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി നാളെ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ആദരവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഈ പ്രശസ്തിപത്രത്തിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി. ആർ…

നടന്‍ സൽമന്‍ ഖാനെ യുകെയിലേക്ക് ക്ഷണിച്ച് ലക്ഷ്യം വയ്ക്കാനായിരുന്നു ലോറന്‍സ് ബിഷ്ണോയിയുടെ പദ്ധതിയെന്ന് പാക് അധോലോക നായകന്‍ ഷഹ്സാദ് ഭട്ടി

ഇംഗ്ലണ്ടിലെ ഒരു ഷോയുടെ മറവിൽ സൽമാൻ ഖാനെ ലക്ഷ്യം വയ്ക്കാൻ ലോറൻസ് ബിഷ്‌ണോയ് പദ്ധതിയിട്ടിരുന്നതായി പാക്കിസ്താന്‍ അധോലോക നായകന്‍ ഷഹ്‌സാദ് ഭട്ടി വെളിപ്പെടുത്തി. കൊല്ലുന്നതിനുപകരം ഭീഷണിപ്പെടുത്തി മാധ്യമശ്രദ്ധ നേടുക എന്നതായിരുന്നു ലക്ഷ്യമെന്ന് ലോറൻസ് പറഞ്ഞതായി ഭട്ടി പറഞ്ഞു. സിദ്ധു മൂസ്‌വാലയുടെ കൊലപാതകവും സമാനമായ രീതിയിൽ മാധ്യമ ശ്രദ്ധ നേടാന്‍ നടപ്പിലാക്കിയതാണ്. സൽമാന്റെ കൃഷ്ണമൃഗ വേട്ട കേസാണ് പശ്ചാത്തലമാക്കിയത്. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് ഭീഷണികൾ ലഭിക്കുന്നതിനിടയിൽ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയ് സൽമാൻ ഖാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നില്ല, മറിച്ച് ഭീഷണിപ്പെടുത്തി തന്റെ പേരിന്റെ പ്രശസ്തി വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് പാക്കിസ്താന്‍ അധോലോക നായകന്‍ ഷഹ്‌സാദ് ഭട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഘട്ടത്തിൽ സൽമാനെ ഇംഗ്ലണ്ടിലേക്ക് (യുകെ) ക്ഷണിച്ചുകൊണ്ട് ലക്ഷ്യം വയ്ക്കാൻ ലോറൻസ് പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ഒരു ലൈവ് ഷോ ആസൂത്രണം ചെയ്യുന്നുണ്ടെന്നും…

ഒ. ടി. ടി. റിലീസിനൊരുങ്ങി ‘അന്തിമ ക്ഷണഗളു’; കന്നഡ ഹൊറർ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കി

‘അന്തിമ ക്ഷണഗളു’ എന്ന കന്നഡ ഹൊറർ ചിത്രത്തിന്റെ ട്രെയ്ലർ വീഡിയോ പുറത്തിറക്കി. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യുടെ കന്നഡ പതിപ്പാണ് ‘അന്തിമ ക്ഷണഗളു’. ഒരു നിഗൂഢ സ്ഥലത്തെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിക്കാൻ തീരുമാനിക്കുന്ന രണ്ട് യൂട്യൂബ് വ്ലോഗർമാരുടെ കഥയാണ് ഈ ഹൊറർ സിനിമയുടെ പ്രമേയം. വിവിഡ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ചിത്രത്തിന്റെ നിർമ്മാണം. ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ശാലിനി ബേബി, ശ്യാം സലാഷ്, സാനിയ പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മിഥുൻ എരവിലാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, ഘനശ്യാം, നിർമൽ ബേബി വർഗീസ്. ചിത്രം…

‘സിനിമ എന്റെ ആത്മാവിന്റെ ഹൃദയമിടിപ്പാണ്; ഈ നിമിഷം എനിക്ക് മാത്രമല്ല, മുഴുവൻ മലയാള ചലച്ചിത്രമേ ഖലയ്ക്കും അവകാശപ്പെട്ടതാണ്’: മോഹന്‍‌ലാല്‍

ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിച്ച നടൻ മോഹൻലാൽ തന്റെ സ്വീകരണ പ്രസംഗത്തിൽ, അഭിമാനകരമായ അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. ഈ ബഹുമതി തനിക്ക് മാത്രമല്ല, മുഴുവൻ മലയാള ചലച്ചിത്ര മേഖലയ്ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള ചലച്ചിത്ര വ്യവസായത്തിനും അതിന്റെ പൈതൃകത്തിനും സർഗ്ഗാത്മകതയ്ക്കും പ്രതിരോധശേഷിക്കും ഉള്ള ഒരു കൂട്ടായ ആദരാഞ്ജലിയായിട്ടാണ് ഈ അവാർഡിനെ താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യൻ സിനിമയുടെ പിതാവിന്റെ പേരിൽ ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ആദരണീയമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയ ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നതിൽ അഭിമാനവും നന്ദിയും ഉണ്ട്. മലയാള ചലച്ചിത്ര വ്യവസായത്തിന്റെ പ്രതിനിധി എന്ന നിലയിൽ, ഈ ദേശീയ അംഗീകാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും നമ്മുടെ സംസ്ഥാനത്ത് നിന്ന് ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയും എന്ന നിലയിൽ ഞാൻ…

ഓസ്‌കാർ 2026: അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഹോം ബൗണ്ട്’ ഇടം നേടി

98-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങ് 2026 മാർച്ച് 15 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കും. ഇന്ന്, സെപ്റ്റംബർ 19 ന്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്ഐ) 2026 ലെ ഓസ്‌കാറിനുള്ള അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന്, ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ “ഹോം ബൗണ്ട്” തിരഞ്ഞെടുക്കപ്പെട്ടു. 2026 ലെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇന്ന് (വെള്ളിയാഴ്ച) കൊൽക്കത്തയിലാണ് പ്രഖ്യാപിച്ചറ്റ്ജ്. നീരജ് ഗയ്‌വാന്റെ “ഹോം ബൗണ്ട്” എന്ന ചിത്രം 2026 ലെ ഓസ്‌കാറിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നീരജ് ഗയ്‌വാന്റെ ചിത്രത്തിന് കാൻസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2025 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) ഇന്റർനാഷണൽ പീപ്പിൾസ് ചോയ്‌സ് അവാർഡിനുള്ള രണ്ടാം റണ്ണർഅപ്പ് സ്ഥാനവും…

മലയാളത്തിൽ മറ്റൊരു സോംബി ചിത്രം; കൂടെ ഓസ്‌ട്രേലിയൻ താരവും

മറ്റൊരു സോംബി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സിനിമയുടെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡിന്റെ ക്യാരക്ടർ പോസ്റ്ററാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളോടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബിയും ബേബി ചൈതന്യയും കൂടി നിർമ്മിക്കുന്ന ഈ സയൻസ് ഫിക്ഷൻ ഹൊറർ ആക്ഷൻ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. അടുത്ത വർഷം പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തും.…

“അമേരിക്കൻ അച്ചായൻ്റെ സ്നേഹസ്പർശം എന്ന ഹ്രസ്വ ചിത്രം”

ന്യൂജേഴ്‌സി: ഷാജി എണ്ണശ്ശേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ പതിനാലാമത്തെ ഹ്രസ്വ ചിത്രമാണ് “അമേരിക്കൻ അച്ചായൻ്റെ സ്നേഹസ്പർശം.” അഞ്ചാറുവർഷക്കാലമു ള്ള അദ്ദേഹത്തിൻ്റെ നീണ്ട പരിശ്രമത്തിൻ്റെ വിളവാണ് ഇത്തരത്തിൽ രൂപം കൊണ്ട പതിനാലോളം ഹ്രസ്വ ചിത്രങ്ങൾ. ഏകദേശം മുപ്പതിലധികം വർഷങ്ങൾ വിദേശ നാടുകളിൽ ചെലവഴിച്ച്, പ്രവാസത്തിൻ്റെ തിക്കും, തിരക്കും പിന്നിട്ട് തൊഴിൽ ജീവിതത്തിൻ്റെ തിരിമറികളുമൊക്കെ മറികടന്ന് നേടിയ സ്വപ്നങ്ങൾ നാട്ടിലെ സുഹൃത്തുക്കൾക്ക് കൂടി പങ്കുവയ്ക്കുവാൻ ഓടി എത്തുന്ന പ്രവാസിയുടെ ജീവിത പരിണാമങ്ങളാണ് ഇതിലെ ഇതിവൃത്തം. ജന്മനാട്ടിൽ എന്തെങ്കിലും നന്മ ചെയ്യണം എന്ന വിചാരത്തിൽ ജീവിതത്തിൻ്റെ അവസാന പ്രഹരങ്ങൾ കഴിഞ്ഞ്, സ്വന്തം ജന്മനാടിൻ്റെ മണ്ണിലെത്തി, മനുഷ്യത്വസേവന പ്രവർത്തനങ്ങളിൽ മുഴുകി, നാട്ടിലെ സുഹൃത്തുക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം എന്ന് ചിന്തിച്ചുകൊണ്ട് അതിനൊക്കെ തൻ്റെ കൈകൾ നീട്ടണം എന്നാഗ്രഹി ച്ചു. അങ്ങനെ നവീനമായ വൃദ്ധസദനങ്ങളും, ആതുരാലയങ്ങമൊക്കെയുണ്ടാക്കി നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ശ്രമിച്ചെങ്കിലും, അവയൊന്നും താൻ സ്വപ്നം…