കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ആദ്യചിത്രം രാജു ജോസഫിന്റെ ഇൻ ദി നെയിം ഓഫ് ദി ഫാദർ

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യു എസ് എ ആരംഭിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നുവരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്‌ണൻ,  അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോ. എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു. പ്രേക്ഷകർക്ക് വേണ്ടി കൈരളി ടിവി യിൽ ഈ ചിത്രങ്ങൾ വീണ്ടും സം‌പ്രേക്ഷണം ചെയ്യും.  അതിൽ നിന്നും പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരഞ്ഞെടുക്കും. ഈ…

സൂപ്പർ സ്റ്റാർ രജനികാന്തിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന് യുഎഇയുടെ ഗോൾഡൻ വിസ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പിൽ നിന്ന് (ഡിസിടി) ലഭിച്ചതായി വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെൻ്റ് ഡിസിടി ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് ഇതിഹാസ നടന് എമിറേറ്റ്‌സ് ഐഡി കൈമാറി. “അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. അബുദാബി ഗവൺമെൻ്റിനും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ കാരണക്കാരനായ  എൻ്റെ ഉറ്റ സുഹൃത്ത് യൂസഫ് അലി എംഎ, ലുലു ഗ്രൂപ്പ് സിഎംഡിക്കും എല്ലാ പിന്തുണക്കും എൻ്റെ ഹൃദയംഗമമായ നന്ദി,” ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം സൂപ്പർസ്റ്റാർ പറഞ്ഞു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ രജനികാന്ത് അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൽ സന്ദർശിച്ചു.…

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” ന്റെ പ്രീമിയർ ഷോ അരങ്ങേറി

കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ വേൾഡ് പ്രീമിയർ ഇന്നലെ നടന്നു. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പ്രദർശനത്തിന് ശേഷം പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത…

നിയമക്കുരുക്കില്‍ പെട്ട് ‘മഞ്ഞുമ്മല്‍ ബോയ്സ്’; നിര്‍മ്മാണ കമ്പനിയുടെ പേരിലുള്ള കേസിന്റെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, നിർമ്മാതാവ് ഷോൺ ആൻ്റണി, സൗബിൻ്റെ പിതാവ് ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസിലെ നടപടികൾ കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. മലയാളത്തിലെ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കേസ്. തനിക്കും സിനിമ നിർമ്മിച്ച തൻ്റെ നിർമ്മാണ കമ്പനിയുടെ മറ്റ് പങ്കാളികൾക്കും എതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ഷാഹിർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ ഉത്തരവ്. സിനിമയുടെ നിർമ്മാണത്തിന് പണം നിക്ഷേപിച്ചെന്ന് അവകാശപ്പെട്ട് സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പോലീസ് കേസെടുത്തത്. കമ്പനിയുമായി ഉണ്ടാക്കിയ നിക്ഷേപ കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള ലാഭം തനിക്ക് നൽകാൻ ഹർജിക്കാരനും മറ്റുള്ളവരും വിസമ്മതിച്ചതായി അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു. ബാബു ഷാഹിർ…

വിഷ്ണുരാജിന്റെ തിരക്കഥയില്‍ ജിഷ്ണു ഹരീന്ദ്രനാഥിന്റെ പുതിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ നായകന്‍

സിദ്ധാർത്ഥ് ഭരതനെ നായകനാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർത്ഥ് ഭരതനാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും അണിനിരക്കുന്ന പോസ്റ്റർ പുറത്തുവിട്ടത്. സിദ്ധാർത്ഥിനെ കൂടാതെ ഉണ്ണി ലാലുവും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ വിഷ്ണു രാജ് ആണ്. ഒരു ഫാമിലി ഡ്രാമയായി നിർമ്മിച്ച ഈ ചിത്രം പാലക്കാടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ വീട്ടുകാരെല്ലാം ഒത്തുകൂടുന്ന ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസവും ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. ഹാസ്യ രംഗങ്ങൾ കൂടി കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു, എന്നിവരെ കൂടാതെ വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ…

പതിനൊന്നു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശും സൈന്ധവിയും

തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. വിവാഹമോചനം കൂട്ടായി എടുത്ത തീരുമാനമാണെന്നും 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും ഇരുവരും പറയുന്നു. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. “ഒരുപാട് ആലോചനകൾക്ക് ശേഷം ഞാനും സൈന്ധവിയും ഞങ്ങളുടെ 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ബഹുമാനം, മനഃസ്സമാധാനം, ഭാവി ജീവിതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണിത്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ പരിഗണിക്കാനും ബഹുമാനിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വേർപിരിയൽ ഞങ്ങൾ ഒരുമിച്ച് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്,” ജി വി പ്രകാശ് ചൂണ്ടിക്കാട്ടി. സൈന്ധവിയും ഇതേ…

കന്നഡ സീരിയല്‍ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ്: തൃണയനി എന്ന കന്നഡ സീരിയലിലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി പവിത്ര ജയറാം ഇന്ന് വാഹനാപകടത്തിൽ മരിച്ചു. സീരിയലിലൂടെ ജനപ്രിയ താരമായി മാറിയ അവര്‍ തെലുങ്കിലും ജനപ്രിയയായി മാറി. മഹ്ബൂബ് നഗർ ജില്ലയിലെ ഭൂത്പൂർ ഏരിയയിലെ സെരിപള്ളിയിൽ വെച്ച് ഇന്ന് രാവിലെയാണ് അവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ ഡിവൈഡറിൽ ഇടിച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പവിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ, കാറിലുണ്ടായിരുന്ന അവരുടെ കുടുംബാംഗങ്ങൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ പവിത്ര കന്നഡ ടിവി രംഗത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘ജോക്കാളി’ എന്ന സീരിയലിലൂടെയാണ് അഭിനയിച്ചു തുടങ്ങിയത്. അതിനുശേഷം, ‘റോബോ ഫാമിലി’, ‘ഗലിപത’, ‘രാധാരാമൻ’, ‘വിദ്യാവിനായക’ എന്നിവയുൾപ്പെടെ 10 ലധികം സീരിയലുകൾ അവർ കന്നഡയിൽ ചെയ്തു. ‘നിന്നെ പെല്ലടത്ത’ എന്ന സീരിയലിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു

മുപ്പതു വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ പ്രേക്ഷകരുടെ ശ്രെദ്ധ നേടുന്നു. 1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.  മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന  നിമിഷം കൂടിയാണ് ഈ സെലക്ഷൻ. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ,…

പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തായായി

മലയാള ചലച്ചിത്ര പ്രേക്ഷക സമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ജുവല്‍ ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്,ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് ശശി, ക്യാമറ – സംദീപ് , സംഗീത് – അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ – ശ്രീകാന്ത് സോമന്‍, അസിസ്റ്റ്‌റ് ക്യാമറമാന്‍ – ഉദയഭാനു , മേക്കപ്പ്- സിജിന്‍ കൊടകര.

പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്‌ഡേറ്റ്: കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ

ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിൽ ആക്ഷന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ…