സൂപ്പർ സ്റ്റാർ രജനികാന്തിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന് യുഎഇയുടെ ഗോൾഡൻ വിസ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പിൽ നിന്ന് (ഡിസിടി) ലഭിച്ചതായി വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.

വ്യാഴാഴ്ച അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെൻ്റ് ഡിസിടി ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് ഇതിഹാസ നടന് എമിറേറ്റ്‌സ് ഐഡി കൈമാറി.

“അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. അബുദാബി ഗവൺമെൻ്റിനും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ കാരണക്കാരനായ  എൻ്റെ ഉറ്റ സുഹൃത്ത് യൂസഫ് അലി എംഎ, ലുലു ഗ്രൂപ്പ് സിഎംഡിക്കും എല്ലാ പിന്തുണക്കും എൻ്റെ ഹൃദയംഗമമായ നന്ദി,” ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം സൂപ്പർസ്റ്റാർ പറഞ്ഞു.

യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ രജനികാന്ത് അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൽ സന്ദർശിച്ചു.

അബുദാബിയിൽ പുതുതായി നിർമ്മിച്ച BAPS ഹിന്ദു മന്ദിറും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കും തമിഴ് സൂപ്പർസ്റ്റാർ സന്ദർശിച്ചു.

സൂപ്പർസ്റ്റാർ അടുത്തിടെ തൻ്റെ ‘വേട്ടയാൻ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News