ന്യൂയോര്‍ക്ക് : പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സെവന്‍ത് സെന്‍സ് കൂട്ടായമയില്‍ ഉള്‍പ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാര്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി ഒന്നിന് ന്യൂയോര്‍ക്കില്‍ തുടങ്ങി ന്യൂജേഴ്സി, സാന്‍ ഫാന്‍സിസ്‌ക്കൊ എന്നിവിടങ്ങളില്‍ പിന്നിട്ട് മെയ് 17 കാലിഫോര്‍ണിയയില്‍ അവസാനിക്കുന്ന രീതിയിലാണ് പ്രദര്‍ശന-വില്‍പന പര്യടനം. അമേരിക്കയിലുള്ള കലാകാരന്മാരെ കൊച്ചി മൂസ്റിസ് ബിനാലയിലേക്ക് ക്ഷണിക്കുക എന്ന ദൗത്യം കൂടി പര്യടനത്തിനുണ്ടെന്ന് ഫ്രാന്‍സിസ് കോടേങ്കണ്ടത്ത് അറിയിച്ചു. ഫാ.ബിജു മഠത്തികുന്നേല്‍, ശ്രീകാന്ത് നെട്ടൂര്‍, ബിജി ഭാസ്‌കര്‍, എബി എടശേരി, ഡോ.അരുണ്‍ ടി.കുരുവിള, അഞ്ജു പിള്ള, ശ്രീജിത്ത് പൊറ്റേക്കാടും, ഷെര്‍ജി ജോസഫ് പാലിശേരി എന്നിവരാണ് ഫ്രാന്‍സിസ് കോടേങ്കണ്ടത്തിന് പുറമെ അമേരിക്കന്‍ പര്യടനത്തിനെത്തുന്നത്. മുപ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയില്‍ കലാപഠനം ഐച്ഛിക വിഷയമായ പഠന കേന്ദ്രങ്ങളുടേയും, സര്‍വകലാശാലകളുടെയും ആര്‍ട്ട് ഗാലറികളുടെയും സഹകരണത്തോടെയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -919895774480.
Category: AMERICA
യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത
ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന വി. കുർബാനക്കിടെയായിരുന്നു മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ മാർ നിക്കോളോവോസിന്റെ ചോദ്യം. ഇതാദ്യമായാണ് ഒരു മെത്രാപ്പോലീത്ത ഈ ദേവാലയത്തിൽ ക്രിസ്തുമസ് ശുശ്രുഷക്കായി എത്തുന്നത്. മേരി ഒരു കുഞ്ഞിന് ജന്മം നൽകുമെന്ന് ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ പരിശുദ്ധ മാതാവിന് അത് വിശ്വസിക്കുക പ്രയാസമായിരുന്നു. എന്നിട്ടും പരിശുദ്ധ അമ്മ ആ വാർത്ത വിശ്വസിക്കുകയും ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും ചെയ്‌തു. കന്യകയിലൂടെയുള്ള യേശുവിന്റെ ജനനവാർത്ത മാലാഖമാർ ഇടയന്മാർക്ക് കൈമാറി. നമ്മെപ്പോലുള്ള സാധാരണക്കാർക്ക് വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു അത്. എന്നിട്ടും ഇടയന്മാർ അത് വിശ്വസിച്ചു. ഇന്ന് ഈ കുഞ്ഞിന്റെ പ്രസക്തി എന്തെന്നത് നാം അനുസ്‌മരിക്കണം. സൃഷ്ടിയെ വീണ്ടെടുക്കാനാണ്…
ഗ്രാമങ്ങളിൽ കോൺഗ്രസ്സിന്റെ വേരുകൾ വോട്ടാകണം : ലീലാ മാരേട്ട്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ 138 വർഷങ്ങൾ പിന്നിട്ടുമ്പോൾ വളരെ പ്രതീക്ഷകളിൽ കൂടിയാണ് കടന്നുപോകുന്നത്. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി ബി.ജെ.പി മുറവിളി കൂട്ടുമ്പോൾ കന്യാകുമാരി മുതൽ കാശീമീർ വരെ നടന്ന് കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുവാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ഭാരത് ജോഡോ യാത്ര കൊണ്ട് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. കോൺഗ്രസിന് ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇപ്പോഴും വേരുകൾ ഉണ്ട് എന്ന് തെളിയിച്ച സഞ്ചാരം കൂടിയായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ബി.ജെ.പി ഉന്നയിക്കുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റി മുന്നോട്ട് പോകാതെ കോൺഗ്രസിന് സ്വയം ചില വ്യവഹാരങ്ങൾ ഉണ്ടാക്കുവാനും ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസിന് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുവാനും സാധിക്കണം. ഗ്രാമങ്ങൾ നൽകുന്ന പിന്തുണ ഫല പ്രദമായി വിനിയോഗിക്കുവാൻ നമുക്ക് സാധിക്കണം. കോൺഗ്രസ് രാജ്യത്തിന്റെ അനിവാര്യതയാണന്ന് തിരിച്ചറിയാൻ ഓരോ മലയാളികൾക്കും സാധിക്കണം. അതിപ്പോൾ അമേരിക്കയിൽ ഇരുന്നായാലും പ്രവർത്തിക്കാൻ…
കാരുണ്യ പ്രഭ ചൊരിഞ്ഞ് ‘മാഗ് ‘ തിമിര ശസ്ത്രക്രിയ ക്യാമ്പ്
തിരുവല്ല: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നേത്ര രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ. തിരുവല്ലയിലെ ചൈതന്യ നേത്രരോഗാശുപത്രിയാണ് മാഗിൻ്റെ ഈ മഹത് ഉദ്യമവുമായി കൈകോർക്കുന്നത്. സ്വന്തം ചിലവിൽ തിമിര ശസ്ത്രക്രിയ നടത്താൻ കഴിവില്ലാത്ത നൂറു രോഗികൾക്ക് ആയിരിക്കും മാഗ്ൻ്റെ സൗജന്യ സേവനം ലഭ്യമാകുക എന്ന് മാഗ് പ്രസിഡൻറ് അനിൽ ആറൻമുള അറിയിച്ചു. അനിൽ ആറൻമുള, ട്രഷറർ ജിനു തോമസ് എന്നിവർ ആശുപത്രിയിലെത്തി ആദ്യ ഗഡു തുക കൈമാറി. ചൈതന്യ നേത്രരോഗ ആശുപത്രിയിലെ ഡോ. ഷെയ്ൻ മാത്യു ആണ് ഈ കാര്യുണ്യ കർമ്മത്തിന്റെ ചുമതല വഹിക്കുക. മാഗിന്റെ ചാരിറ്റി കോർഡിനേറ്റർ റജി കുര്യൻ ആണ് മാഗിന്റെ ചുമതലകൾ നിറവേറ്റുക. ആദ്യ പടിയായി 22 പേരുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകൾ ഉടൻ ആരംഭിക്കും. മാഗ് അംഗങ്ങളാണ് ഈ…
2022-ൽ അമേരിക്കയില്‍ തോക്ക് അക്രമത്തിന് ഇരയായവരിൽ 17 വയസ്സിന് താഴെയുള്ള 6032 കുട്ടികളും ഉൾപ്പെടുന്നു: ജിവിഎ റിപ്പോര്‍ട്ട്
2022-ൽ അമേരിക്കയിൽ വെടിയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 6000 കവിഞ്ഞതായും, അവരില്‍ 17 വയസ്സും അതിൽ താഴെയും പ്രായമുള്ള 6032 കുട്ടികളെങ്കിലും മാരകമായ തോക്ക് ‘പകർച്ചവ്യാധിയുടെ’ ഇരകളാണെന്നും ഗൺ വയലൻസ് ആർക്കൈവ് കണ്ടെത്തി. 2014-ലാണ് ജിവിഎ തോക്ക് അക്രമത്തിനിരയായവരുടെ റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള 5700 മരണങ്ങൾക്ക് ഉത്തരവാദികളായ സാധാരണക്കാർ ഏകപക്ഷീയമായി തോക്കുകൾ ഉപയോഗിച്ചു എന്ന ശ്രദ്ധേയമായ വർദ്ധനവാണ് ഈ കണക്ക് പ്രതിഫലിപ്പിക്കുന്നത്. 11 വയസോ അതിൽ താഴെയോ പ്രായമുള്ള 306 കുട്ടികൾ വെടിയേറ്റ് കൊല്ലപ്പെടുകയും, 668 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 12 മുതൽ 17 വരെ പ്രായമുള്ള 1325 കൗമാരക്കാർ വെടിയേറ്റ് മരിക്കുകയും 3732 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ യുഎസിൽ ഇതുവരെ മൊത്തം 609 കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ടെന്നും വർഷാവസാനത്തോടെ ഇത്…
ദക്ഷിണ ചൈനാ കടലിൽ യുഎസ് സൈനിക വിമാനം ചൈനീസ് യുദ്ധ വിമാനം വെടി വെച്ചിട്ടു
വാഷിംഗ്ടൺ: ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ പറന്ന യുഎസ് സൈനിക വിമാനത്തിന്റെ 20 അടിയോളം അടുത്തെത്തിയ ചൈനീസ് നാവിക സേനയുടെ ജെ-11 യുദ്ധവിമാനം സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിന് വെടിവെച്ച് വീഴ്ത്തിയതായി പ്രദേശത്തെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുഎസ് ഇൻഡോ-പസഫിക് കമാൻഡിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് എയർഫോഴ്‌സിന്റെ RC-135 വിമാനത്തിന്റെ 20 അടിയോളം അടുത്ത് പറന്നതുകൊണ്ട് “ഒരു കൂട്ടിയിടി ഒഴിവാക്കാൻ” ഒഴിഞ്ഞുമാറാന്‍ സന്ദേശം നല്‍കിയിട്ടും അവഗണിച്ചപ്പോള്‍ വെടിവെയ്ക്കാന്‍ നിര്‍ബ്ബന്ധിതരാക്കി എന്ന് പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്‌ട്ര വ്യോമാതിർത്തിയിൽ യുഎസ് വിമാനം “നിയമപരമായി പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു” എന്ന് കമാന്‍ഡ് പറഞ്ഞതായി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. “യുഎസ് ഇൻഡോ-പസഫിക് ജോയിന്റ് ഫോഴ്‌സ് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ, അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള എല്ലാ കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് കടലിലും അന്താരാഷ്ട്ര വ്യോമാതിർത്തിയിലും പറക്കുന്നതും കപ്പൽ കയറുന്നതും പ്രവർത്തിക്കുന്നതും…
കൊവിഡ്-19: ലോകാരോഗ്യ സംഘടന ആദ്യമായി ഇതിനെ ‘വൈറൽ ന്യുമോണിയ’ എന്ന് വിളിച്ച ദിവസം; ഇത് എങ്ങനെ പകർച്ചവ്യാധിയായി എന്നതിന്റെ ടൈംലൈൻ
കൃത്യം മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന ആദ്യമായി കോവിഡ്-19 നെ “വൈറൽ ന്യുമോണിയ” എന്ന് വിളിച്ചത്. പൊട്ടിപ്പുറപ്പെടല്‍ ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്, ആ സമയത്ത്, ഇത് ഒരു പകർച്ചവ്യാധിയായി മാറുമെന്ന് വ്യക്തമായിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ, വൈറസ് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു, സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും ഉയർത്തി. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതിന്റെ ഒരു ടൈംലൈനാണ് താഴെ: ജനുവരി 7: ലോകാരോഗ്യ സംഘടന ആദ്യം വൈറൽ ന്യുമോണിയ എന്ന് വിളിച്ച ദിവസം ചൈനീസ് നഗരമായ വുഹാനിൽ അസാധാരണമായ ന്യൂമോണിയ കേസുകളുടെ ഒരു പ്രളയത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ജനുവരി 7-ഓടെ, ഇതിനകം 59 സ്ഥിരീകരിച്ച കേസുകൾ ഉണ്ടായിരുന്നു, കൂടാതെ “വൈറൽ ന്യുമോണിയ” പൊട്ടിപ്പുറപ്പെട്ടതായി ഔദ്യോഗികമായി ലേബൽ ചെയ്യാൻ ലോകാരോഗ്യ സംഘടന വേണ്ടത്ര ശ്രദ്ധിച്ചിരുന്നു. ജനുവരി 11: ചൈനീസ് അധികൃതർ പുതിയ വൈറസിനെ തിരിച്ചറിഞ്ഞു ഒരു പുതിയ…
ട്രാഫിക്ക് സ്റ്റോപ്പിനിടയില്‍ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു; ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു
റിവര്‍സൈഡ് (കാലിഫോര്‍ണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയ കാറിലെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പില്‍ റിവര്‍സൈഡ് ‘കൗണ്ടി ഷെറിഫ്’ ഡെപ്യൂട്ടി ഐശയ കോര്‍ഡറൊ (32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമി വില്യം ഷെമെക്കെ (44) പോലീസുമായുണ്ടായ ഷൂട്ടൗട്ടില്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ജുറുഫ വാലിയില്‍ വെച്ചായിരുന്നു സംഭവം. വെടിയേറ്റ ഡപ്യൂട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2014 ല്‍ ആണ് ഐശയ സര്‍വീസില്‍ പ്രവേശിച്ചത്. 2018 ഡെപ്യൂട്ടി ഷെറിഫായി ഉദ്യോഗ കയറ്റം ലഭിച്ചതിനുശേഷം 2020ലാണ് ജുറൂഫാ സ്റ്റേഷനിലേക്ക് മാറിയത്. ഡപ്യൂട്ടിയെ വെടിവെച്ച ശേഷം രക്ഷപ്പെട്ട വില്യം ഷെയെ നീണ്ട കാര്‍ ചെയ്‌സിനുശേഷം 1-15ല്‍ വെച്ചാണ് തടഞ്ഞു നിര്‍ത്താനായത്. ഇതിനിടെ പരസ്പരം വെടിയുതിര്‍ത്തിരുന്നു. നാല്‍പതോളം വാഹനമാണ് പ്രതിയെ പിടികൂടാനായി പുറകില്‍ ഉണ്ടായിരുന്നത്. നിരവധി കേസ്സുകളില്‍ പ്രതിയാണ് വില്യം ഷെ. തട്ടികൊണ്ടു പോകല്‍,…
ബാറിലുണ്ടായ ക്രൂരപീഡനം: ഫെലിക്‌സിനു 82 വര്‍ഷവും, കൂട്ടുകാരി രേിയലിന് 20 വര്‍ഷവും ജയില്‍ ശിക്ഷ
ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): നോര്‍ത്ത് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയിലെ ബാറില്‍ നാല്‍പത്തിയഞ്ചുകാരനെ അരമണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത പിയര്‍ലാന്റില്‍ നിന്നുള്ള ഫെലിക്‌സ് വേയിലിന് 82 വര്‍ഷം തടവും, കൂട്ടുകാരി ഏരിയലിനു 20 വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. 2021 ഫെബ്രുവരി 17നായിരുന്നു സംഭവം. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഫെലിക്‌സും, ഏരിയലും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായ 49 കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരുവരും ബാറില്‍ നിന്നും പുറത്തു പോയി 10 മിനിട്ടിനു ശേഷം തിരിച്ചുവരികയും പെട്ടെന്ന് ഇയാള്‍ക്കു നേരെ അക്രമണം നടത്തുകയുമായിരുന്നു. ആദ്യത്തെ അഞ്ചുമിനിട്ട് ആക്രമണത്തില്‍ അബോധാവസ്ഥയിലായ ഇരയെ ഇരുവരും ചേര്‍ന്ന് കൈകൊണ്ടും, കാലുകൊണ്ടും ബാര്‍ സ്റ്റൂളുകൊണ്ടും മുപ്പതുമിനിട്ടോളം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനം അവസാനിച്ചു പുറത്തുപോകുമ്പോള്‍ ഇയാളുടെ വാലറ്റും മോഷ്ടിച്ചു. പരിസരമാകെ രക്തത്തില്‍ കുളിച്ചു കിടന്നിരുന്നയാളെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക്…
അരിസോണ അറ്റോര്‍ണി തിരഞ്ഞെടുപ്പ് : വീണ്ടും വോട്ടെണ്ണലില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസിന് നേരിയ വിജയം
അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു ക്രിസ് 2019ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. .5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. നവംബറില്‍ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോള്‍ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനല്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.…
