38 വർഷത്തിന് ശേഷം ഹവായിയിലെ മൗന ലോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഹവായി: ഹവായിയിലെ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നായ മൗന ലോവ, 38 വർഷത്തിന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. ഇതുവരെ ആളുകളെ ഒഴിപ്പിക്കലിനൊന്നും ഉത്തരവിട്ടിട്ടില്ല. അഗ്നിപർവ്വതത്തിന്റെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രി 11:30 ഓടെയാണ് പൊട്ടിത്തെറി ആരംഭിച്ചതെന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച അപകട സൂചന പുറപ്പെടുവിച്ചതായി അറിയിച്ചു . “സ്ഫോടനം നിലവിൽ കൊടുമുടിയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു, മാഗ്മ വിള്ളൽ മേഖലകളിലേക്ക് നീങ്ങുന്നതായി സൂചനയില്ല,” യുഎസ് ജിയോളജിക്കൽ സർവേ ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു. USGS പരിപാലിക്കുന്ന വെബ്‌ക്യാമുകൾ കാൽഡെറയുടെ വിള്ളലുകളിൽ നിന്ന് ലാവ ഒഴുകുന്നത് കാണിക്കുന്നുണ്ട്. വിള്ളലുകള്‍ കൊടുമുടി പ്രദേശത്തേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും ലാവാ പ്രവാഹം ദൃശ്യമായിരുന്നു എന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണാലയം തിങ്കളാഴ്ച പുലർച്ചെ 2:43 ഓടെ ഒരു അപ്‌ഡേറ്റിൽ പറഞ്ഞു. കാറ്റിൽ ചാരവും ലാവയും താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ…

വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂജഴ്‌സി: ബെർഗെൻഫീൽഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേൾഡ് മലയാളി കൗൺസിൽ ഇരുപത്തിയേഴു വർഷം പിന്നിടുമ്പോൾ ജന്മഭൂമി ആയ ന്യൂജേഴ്‌സിയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ശ്രദ്ധയാകർഷിച്ചു. ചെയർമാൻ സ്റ്റാൻലി തോമസ് സ്വാഗത പ്രസംഗത്തിൽ സമൂഹത്തിന് ഗുണകരമായ പരിപാടികള്‍, ന്യൂജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസ്താവിച്ചു. അമേരിക്കയിൽ വളർന്നുവരുന്ന നമുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളർന്നുവരേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും അഭ്യര്‍ത്ഥിച്ചു . ചെയർമാൻ (സ്റ്റാൻലി തോമസ്) അധ്യക്ഷനായ ഈ യോഗത്തിൽ മുൻ റീജനൽ പ്രസിഡന്റ്…

“സാധനം” എന്ന ഹ്രസ്വചിത്രം നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു

ഡാളസ്: അമേരിക്കൻ മലയാളികൾക്ക്, പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക്, അഭിമാന മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച ജിജി പി സ്കറിയ സംവിധാനം ചെയ്ത “സാധനം” (handle with care ) എന്ന ഹ്രസ്വചിത്രം, ഡാളസ് ഫൺ ഏഷ്യ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു. മൊബൈൽ ഫോൺ കൈയ്യിൽ വെച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ ആശയവിനിമയങ്ങൾ ചെയ്യുമ്പോൾ നമ്മെ വേട്ടയാടുന്ന സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്. മലയാള സിനിമയിലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷാജി എം അമേരിക്കൻ മണ്ണിലുള്ള കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം

ന്യൂയോർക്ക്: 2022 നവംബര്‍ 26 ന് മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാര്‍ഷികത്തില്‍ ന്യൂയോര്‍ക്കിലെ 12E 65-ാം സ്ട്രീറ്റിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റേയും ദക്ഷിണേഷ്യന്‍ പ്രവാസികളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. നിരവധി പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പാക്-ഐഎസ്ഐ ഭീകരതയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് ലഷ്‌കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘടിത ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ ലോകശക്തികളോട് ഒന്നിക്കണമെന്ന് സംഘം ആഹ്വാനം ചെയ്തു. ‘പാകിസ്ഥാന്‍-ഭീകര രാഷ്ട്രം, ഞങ്ങള്‍ക്ക് നീതി വേണം, പാകിസ്ഥാന്‍ പരാജയപ്പെട്ട രാഷ്ട്രം, പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ (FATF Grey) ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത് തെറ്റ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. അന്താരാഷ്ട്ര ഭീകരര്‍ക്ക് അഭയം നല്‍കാനുള്ള പാക്കിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം യുഎന്‍ പ്രമേയങ്ങളെ പരാജയപ്പെടുത്താന്‍ ചൈന…

നെബ്രാസ്കയില്‍ പക്ഷിപ്പനി വ്യാപകമാകുന്നു; 1.8 ദശലക്ഷം കോഴികളെ കൊന്നൊടുക്കുന്നു

നെബ്രാസ്ക: നെബ്രാസ്കയിൽ ഈ വർഷം പക്ഷിപ്പനിയുടെ 13-ാമത്തെ കേസ് ഡിക്സൺ കൗണ്ടിയിലെ ഒരു ഫാമിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഏകദേശം 1.8 ദശലക്ഷം കോഴികളെ കൊല്ലാനാണ് ഇവിടെ ഒറ്റപ്പെടുത്തിയിരിക്കുന്നത്. ഡിക്‌സൺ കൗണ്ടിയിൽ ഈ വർഷം സ്ഥിരീകരിച്ച രണ്ടാമത്തെ പക്ഷിപ്പനി കേസാണിതെന്ന് പറയുന്നു. വടക്കുകിഴക്കൻ നെബ്രാസ്കയിലെ മുട്ടയിടുന്ന കോഴികളുള്ള ഫാമിലാണ് പക്ഷിപ്പനി വ്യാപകമായതെന്ന് നെബ്രാസ്ക അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ കേസ് റിപ്പോർട്ടില്‍ പറയുന്നു. വ്യാപനം തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനും എൻഡിഎ അണുബാധ സൈറ്റിന്റെ 6.2 മൈൽ ചുറ്റളവില്‍ വേര്‍തിരിച്ചിട്ടുണ്ട്. കൺട്രോൾ സോൺ ഇപ്പോഴും സ്ഥാപിച്ചുവരികയാണ്. അതിനുശേഷം, കോഴികളെ കൊല്ലാന്‍ ആരംഭിക്കുകയും തുടർന്ന് നിർമാർജനം ചെയ്യുകയും ചെയ്യും. നീക്കം ചെയ്യുന്ന രീതി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം മുമ്പ് ഉപയോഗിച്ച രീതികളിൽ ദഹിപ്പിക്കൽ, കമ്പോസ്റ്റിംഗ്, കുഴിച്ചിടല്‍ എന്നിവയും അവലംബിക്കും. പക്ഷിപ്പനി എന്നറിയപ്പെടുന്ന ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ ഈ…

സ്‌പേസ് എക്‌സ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കാർഗോ ക്യാപ്‌സ്യൂൾ എത്തിച്ചു

ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ഞായറാഴ്ച രാവിലെ സ്‌പേസ് എക്‌സിന്റെ 26-ാമത് പുനർവിതരണ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി എത്തിച്ചേര്‍ന്നു. മോശം കാലാവസ്ഥ കാരണം പാഡ് 39 എയിലെ വിക്ഷേപണം ചൊവ്വാഴ്ച മുതൽ വൈകിയതായി സ്വകാര്യ കമ്പനി സ്ഥിരീകരിച്ചു . ഞായറാഴ്ച ഉച്ചയ്ക്ക് 2:30 ന് , 7,700 പൗണ്ടിലധികം സയൻസ് പരീക്ഷണ വസ്തുക്കള്‍, ക്രൂ സപ്ലൈസ്, താങ്ക്സ് ഗിവിംഗ് ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചരക്കുകൾ എന്നിവയുമായാണ് റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. കാർഗോ ബഹിരാകാശ പേടകം ഏകദേശം 45 ദിവസത്തേക്ക് ഐഎസ്എസിൽ തുടരും. ഗവേഷണവും തിരിച്ചുള്ള ചരക്കുമായി മടങ്ങി ഫ്‌ളോറിഡ തീരത്ത് പതിക്കും. 32 ഐഎസ്എസിലേക്കുള്ള 15 ദൗത്യങ്ങൾ ഉൾപ്പെടെ ഡ്രാഗണ്‍ 37 വിക്ഷേപണങ്ങൾ നടത്തിയിട്ടുണ്ട്. ഏഴ് യാത്രക്കാരെ വരെ…

താങ്ക്സ്ഗിവിംഗ് അവധിക്കാല യാത്ര: ഞായറാഴ്ച മൂവായിരത്തിലധികം വിമാനങ്ങൾ വൈകി

അമേരിക്കയിലെ അവധിക്കാല യാത്രകള്‍ പ്രതികൂല കാലാവസ്ഥ മൂലം ഞായറാഴ്ച 3,000-ലധികം വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യപ്പെട്ടതായി ഓൺലൈൻ ഫ്ലൈറ്റ് ട്രാക്കർ FlightAware കാണിക്കുന്നു. ഞായറാഴ്ച ഉച്ചവരെ 3,134 ഫ്ലൈറ്റുകൾ വൈകുകയും 77 എണ്ണം യു എസിനു അകത്തോ പുറത്തോ റദ്ദാക്കുകയും ചെയ്‌തതായി ഡാറ്റ കാണിക്കുന്നു. താങ്ക്സ്ഗിവിംഗിനു ശേഷമുള്ള ഞായറാഴ്ച വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ ദിവസങ്ങളിൽ ഒന്നാണ്. ശനിയാഴ്ച 2,268,189 യാത്രക്കാർ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ചെക്ക്‌പോസ്റ്റുകളിൽ ലോഗിൻ ചെയ്‌തിട്ടുണ്ട്. കോവിഡ്-19 മഹാമാരി ആരംഭിക്കുന്നതിന് മുമ്പും ശേഷവും 2019-ൽ ഉള്ളതിനേക്കാൾ കൂടുതലാണിത്. വെള്ളിയാഴ്ച യാത്രക്കാരുടെ എണ്ണം, 1,980,837, 2019 നമ്പരുകളും കടന്നു. മിസ്സിസിപ്പി നദീതീരത്ത് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് ഞായറാഴ്ച വരെ വലിയ കൊടുങ്കാറ്റ് നീങ്ങുമെന്നും, കനത്ത മഴയും ശക്തമായ കാറ്റും മിഡ്‌വെസ്റ്റിനെ ബാധിക്കുമെന്നും പ്രവചിക്കപ്പെട്ടതിനു ശേഷമാണ് അവധിക്കാല യാത്ര ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം പതിവില്‍…

യൂറോപ്പിലെ യുഎസ് താവളങ്ങള്‍ക്കെതിരെയും ഉക്രെയ്‌നിന് സർക്കാർ നൽകുന്ന സഹായത്തിനെതിരെയും ചെക്ക് ജനതയുടെ പ്രതിഷേധം

ഉക്രെയ്‌നിന് സർക്കാർ നൽകുന്ന സഹായത്തിനെതിരെയും ദീര്‍ഘവീക്ഷണമില്ലാത്ത വ്യാപാര-ഊർജ്ജ നയങ്ങളായി അവർ കരുതുന്ന നയങ്ങളിലും പ്രതിഷേധിച്ച് ചെക്ക് ജനത തലസ്ഥാനമായ പ്രാഗിൽ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. ലെറ്റ്‌നയിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ, യൂറോപ്യൻ യൂണിയനെയും നേറ്റോയെയും ലക്ഷ്യം വെച്ച്, ഉക്രെയ്‌നിലേക്കുള്ള അവരുടെ തുടർച്ചയായ സഹായത്തിനെതിരെയും, യുഎസ് താവളങ്ങൾക്കെതിരെയും വിമര്‍ശിച്ചു. യൂറോപ്പിലെ അമേരിക്കന്‍ താവളങ്ങള്‍ ഒരിക്കലും സമാധാനം തരില്ലെന്നും, യുദ്ധക്കൊതിയന്മാരേ നിര്‍ത്തൂ എന്നും പ്രകടനക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. യൂട്ടിലിറ്റി ചെലവ് കുറയ്ക്കുക, ഊർജ കയറ്റുമതി നിർത്തുക, ഭൂഗർഭ വാതക സംഭരണ ​​കേന്ദ്രങ്ങൾ ദേശസാൽക്കരിക്കുക, രാജ്യത്ത് നിർമ്മിക്കുന്ന വസ്തുക്കൾ വിൽക്കുന്നതിന് ഉയർന്ന മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ചൂണ്ടിക്കാണിച്ചത്. സെപ്റ്റംബറിൽ, ആയിരക്കണക്കിന് ചെക്ക് റിപ്പബ്ലിക്കന്‍ ജനങ്ങള്‍ പ്രാഗിൽ പ്രകടനം നടത്തി തിരഞ്ഞെടുപ്പ് നേരത്തേ നടത്തുകയും മധ്യ-വലത് ഭരണകൂടത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശൈത്യകാലത്തിന് മുമ്പ് ഗ്യാസ്…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 21): ജോണ്‍ ഇളമത

പോപ്പ്‌ ലിയോ പത്താമന്‍ അത്യാഡംബരത്തില്‍ മുഴുകി. ചുറ്റിലും ബന്ധുക്കളായ കര്‍ദിനാളന്മാരുടെ ഒത്താശ ആഡംബത്തിന്‌ മൂര്‍ച്ചകൂട്ടി. നൃത്തവും പാട്ടും ചിത്രകലയും കൊത്തുപണികളും സമ്മേളനങ്ങളും പാര്‍ട്ടികളും കെട്ടിട നിര്‍മ്മാണവും പേപ്പല്‍ ഭണ്ഡാരത്തെ ശോഷിപ്പിച്ചു. വലിയ ഒരു സംഖ്യ നീക്കിയിരിപ്പ്‌ വെച്ചാണ്‌ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ ദിവംഗതനായത്‌. ഇതിനിടെ മൈക്കിള്‍ആന്‍ജലോ പലതവണ പോപ്പിനെ മുഖം കാണിച്ചു. പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരം മുന്നു നിലകളില്‍ പണിത്‌ മോശയൂടെ വലിയ പ്രതിമ ഉള്‍പ്പടെ നാല്പത്തിയേഴു പ്രതിമകള്‍ പൂര്‍ത്തിയാക്കണം. നാല്‌ കൊല്ലം മുമ്പ്‌ വ്യവസ്ഥ ഒപ്പിട്ടിട്ടുള്ളത്‌. ജൂലിയസ്‌ പോപ്പിന്റെ ആകസ്മിക മരണം, പുതിയ പോപ്പിന്റെ സ്ഥാനാരോഹണവും കാത്ത്‌ മൈക്കിള്‍ആന്‍ജലോ കഴിയുകയായിരുന്നു. പോപ്പ്‌ ലിയോ സൃഹൃത്തും സ്വന്തം പോപ്പുമെന്ന്‌ കരുതിയതാണ്‌. പോപ്പ്‌ ലിയോ ആകെ മാറിയിരിക്കുന്നു. തലതിരിഞ്ഞ റോമന്‍ കൈസര്‍മാരെ അനുസ്മരിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ചെയ്തികള്‍. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഭണ്ഡാരം കാലിയാക്കും. ജൂലിയസ്‌…

ചൈനയുടെ Huawei Technologies, ZTE Corp എന്നിവയിൽ നിന്നുള്ള ആശയ വിനിമയ ഉപകരണങ്ങൾ യുഎസ് നിരോധിച്ചു

വാഷിംഗ്ടണ്‍: ചൈനീസ് ടെക്നോളജി ഭീമൻമാരായ Huawei Technologies, ZTE Corp എന്നിവയിൽ നിന്നുള്ള ആശയ വിനിമയ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും അമേരിക്ക നിരോധിച്ചു. യുഎസ് അധികാരികൾ രണ്ട് ചൈനീസ് കമ്പനികളെയും ഒരു ഭീഷണിയായി പട്ടികപ്പെടുത്തുകയും “ദേശീയ സുരക്ഷയ്ക്ക് അസ്വീകാര്യമായ അപകടസാധ്യത” പ്രഖ്യാപിക്കുകയും ചെയ്തു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) അവരുടെ ഉപകരണങ്ങളുടെ ഭാവി അംഗീകാരങ്ങൾ തടയുന്നതിന് പുതിയ നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് നെറ്റ്‌വർക്കുകളിൽ ചൈനീസ് ടെലികോം സ്ഥാപനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ശത്രുതയ്‌ക്കിടയിലാണ് ഈ സമീപനം അമെരിക്ക സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും സാങ്കേതികവിദ്യയുടെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് സമീപ വർഷങ്ങളിൽ യുഎസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു. “അവിശ്വാസ്യമായ ആശയവിനിമയ ഉപകരണങ്ങൾ ഞങ്ങളുടെ അതിർത്തിക്കുള്ളിൽ ഉപയോഗിക്കുന്നതിന്…