“സാധനം” എന്ന ഹ്രസ്വചിത്രം നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു

ഡാളസ്: അമേരിക്കൻ മലയാളികൾക്ക്, പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക്, അഭിമാന മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച ജിജി പി സ്കറിയ സംവിധാനം ചെയ്ത “സാധനം” (handle with care ) എന്ന ഹ്രസ്വചിത്രം, ഡാളസ് ഫൺ ഏഷ്യ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു.

മൊബൈൽ ഫോൺ കൈയ്യിൽ വെച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ ആശയവിനിമയങ്ങൾ ചെയ്യുമ്പോൾ നമ്മെ വേട്ടയാടുന്ന സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്.

മലയാള സിനിമയിലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷാജി എം അമേരിക്കൻ മണ്ണിലുള്ള കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News