കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ പിക്‌നിക്കും ചെണ്ടമേള മത്സരവും

ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ വാർഷിക പിക്‌നിക്കും രണ്ടാമത് ചെണ്ടമേള മത്സരവും സംയുക്തമായി ഏപ്രിൽ 22-ാം തീയതി വുഡ്‌റിഡ്ജ് കസ്റ്റാൽഡോ പാർക്കിൽ വച്ച് ഗംഭീരമായി കൊണ്ടാടി. രാവിലെ 10 മണിക്ക് കേരളീയരുടെ പരമ്പരാഗത വിഭവങ്ങളടങ്ങിയ പ്രഭാതഭക്ഷണത്തോടെ തുടങ്ങിയ പിക്‌നിക്ക് പ്രസിഡന്റ് ആന്റോ കവലയ്ക്കൽ ഉദ്ഘാടനം ചെയ്തു.

പങ്കെടുത്ത ആബാലവൃന്ദം ജനങ്ങൾക്ക് രസകരമായ വിവിധ കായിക മത്സരങ്ങൾ നടത്തി അവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. ഉച്ചഭക്ഷണവും ബാർബക്യൂവും ഉണ്ടായിരുന്നു. ഭക്ഷണവും തയാറാക്കുന്നതിന് ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിൽ സുനിൽ കിടങ്ങയിൽ, സൈജു കിടങ്ങയിൽ, തമ്പിച്ചൻ ചെമ്മാച്ചേൽ, സന്തോഷ് അഗസ്റ്റിൻ, രാജു മാധവൻ തുടങ്ങിയവർ പ്രവർത്തിച്ചു. പ്രോഗ്രാമിൽ സൗണ്ട് സിസ്റ്റം നൽകിയത് ഏഞ്ചൽ വോയ്‌സായിരുന്നു. സൗണ്ട് എൻജിനീയറും, ഗായകരുമായ ജോസഫ് നടുന്തോട്ടം, പീറ്റർ കൊല്ലപ്പള്ളി, ജോർജ് പണിക്കർ തുടങ്ങിയവർ വിവിധ ഗാനങ്ങൾ ആലപിച്ച് സദസ്യരെ ആനന്ദിപ്പിച്ചു.

ഉച്ചകഴിഞ്ഞ് ചെണ്ടമേള മത്സരം ആരംഭിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനമായ 1001 ഡോളർ സ്‌പോൺസർ ചെയ്തത് പ്രമോദ് സക്കറിയാസ്, ഗ്രേറ്റ് വേയ്‌സ് ടാക്‌സ് ആന്റ് റിയലിറ്റി. മത്സരത്തിൽ വിജയിച്ചത് കുരിയൻ ജോർജിന്റെ നേതൃത്വത്തിൽ പങ്കെടുത്ത ഷിക്കാഗോ ചെണ്ട ക്ലബ്ബും രണ്ടാം സമ്മാനമായ 751 ഡോളർ സ്‌പോൺസർ ചെയ്തിരുന്നത് ജെയിംസ് ആലപ്പാട്ടും, ജെയിസൺ പുതുശ്ശേരിയിൽ എന്നിവരും മത്സരത്തിൽ വിജയിച്ചത് ബിനോയി ജോർജിന്റെ നേതൃത്തത്തിൽ പങ്കെടുത്ത ഷിക്കാഗോ ബിറ്റ്‌സായിരുന്നു. വിജയികൾക്ക് പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, ചെയർമാൻ പ്രമോദ് സഖറിയാസ്, വൈസ് പ്രസിഡന്റ് ഹെറാൾഡ് ഫിഗരദൊ, സെക്രട്ടറി സിബി പാത്തിക്കൽ, തുടങ്ങിയവരുടെയും എക്‌സിക്യൂട്ടീവ്വ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ സ്‌പോൺസേഴ്‌സ് സമ്മാനതുകക്കുള്ള ചെക്ക് കൈമാറി.

കേരളാ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങളിൽ നിന്ന് സമാഹരിച്ച 1500 ഡോളർ ജോമോൻ ചിറയിലിന് കൈമാറി.

Print Friendly, PDF & Email

Leave a Comment

More News