ആത്മീയ ജീവിതത്തിന്‍റെ അതിവിശുദ്ധി കാത്തുസൂക്ഷിക്കുന്ന രണ്ട് ആത്മീയാചാര്യന്മാര്‍ ഈ അടുത്ത കാലത്ത് തങ്ങളുടെ ഭൗതീകാധികാരങ്ങള്‍ എല്ലാം വിട്ടൊഴിഞ്ഞ് സന്യാസ ജീവിതത്തിന്‍റെ ലാളിത്യത്തിലേക്കും എളിമയിലേക്കും വിനയത്തിലേക്കും താപസ ജീവിതത്തിലേക്കുമായി പോകുകയാണ്. അല്ല പൊയ്ക്കഴിഞ്ഞിരിക്കുന്നു. സീറോ മലബാര്‍ സഭയുടെ പാലാ രൂപതയുടെ സഹായ മെത്രാപ്പോലീത്താ മാര്‍ ജേക്കബ്ബ് മുരിക്കനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം രൂപതാ മെത്രാപ്പോലീത്തയായ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുമാണ് ഭൗതീകാധികാരവും ഭദ്രാസന ചുമതലകളും സ്ഥാനത്യാഗം ചെയ്തുകൊണ്ട് സന്യാസ ജീവിതത്തിന്‍റെ ഏകാന്തതയിലേക്ക് പോകുന്നത്. അധികാരമെന്നത് ആത്മീയര്‍ക്കുപോലും ആവേശമാണ്. ആഡംബരം അവര്‍ക്കും ഒരു അലങ്കാരം കൂടിയാണ്. ആത്മീയതയുടെ ലാളിത്യം വാക്കുകളില്‍ കൂടി അനസ്യൂതമൊഴുകുമ്പോഴും അന്തരംഗങ്ങളില്‍ അധികാരവും ആഡംബരവും അവര്‍ ആസ്വദിക്കുന്നുണ്ട്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും പ്രബോധിപ്പിക്കുന്നതും ലാളിത്യവും എളിമയും അനാര്‍ഭാട ജീവിതവുമൊക്കെയാണെങ്കിലും വിശ്വാസികളെ നയിക്കുന്നവര്‍ അത് പിന്‍തുടരാറില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ജീവിതം കൊണ്ട്…
Category: AMERICA
ഐഡഹോ യൂണിവേഴ്സിറ്റിക്കു സമീപം 4 വിദ്യാർഥികൾ മരിച്ച നിലയിൽ
ഐഡഹോ∙ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികളെ സമീപത്തുള്ള അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മോസ്ക്കൊസിറ്റി പൊലീസ് വ്യക്തമാക്കി. നവംബർ 13 ഞായറാഴ്ചയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഒരു മുറിയിൽ നിന്നാണ് നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് മോസ്ക്കൊ പൊലീസ് ഡിപ്പാർട്ട്മെന്റ് ക്യാപ്റ്റൻ ടൈസൽ ബെരറ്റ് പറഞ്ഞു വിദ്യാർഥികളുടെ പേരുവിവരവും മരണകാരണവും ഇന്ന് വെളിപ്പെടുത്തുമെന്നും ടൈസൽ ബെരറ്റ് അറിയിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളോട് ആ പ്രദേശത്തു നിന്നും മാറി ഷെൽട്ടറിൽ അഭയം തേടണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പുറത്തിറക്കിയ കുറുപ്പിൽ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ 2088822677 നമ്പറിൽ വിളിച്ച് അറിയിക്കണം.
വിവാദമായ $8 ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അടുത്ത ആഴ്ച തിരിച്ചെത്തും: മസ്ക്
സ്ഥിരീകരിക്കപ്പെട്ട ബാഡ്ജുകളിലേക്കുള്ള വ്യാജ പ്രൊഫൈലുകളുടെ തള്ളിക്കയറ്റം നേരിട്ടതിന് ശേഷം, ശക്തമായ വിമർശനത്തെ തുടർന്ന് കമ്പനി പിൻവലിച്ച $8 ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അടുത്ത ആഴ്ച അവസാനത്തോടെ തിരികെ വരാൻ സാധ്യതയുണ്ടെന്ന് എലോൺ മസ്‌ക് പറഞ്ഞു. ആളുകൾ ബ്ലൂ സർവീസ് ഉപയോഗിച്ച് വെരിഫൈഡ് ബാഡ്ജ് വാങ്ങുകയും എലി ലില്ലി, മരിയോ തുടങ്ങിയ വമ്പൻ ബ്രാൻഡുകളെ അനുകരിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിക്കുകയും നിരവധി ബ്രാൻഡുകൾക്ക് നാണക്കേടുണ്ടാക്കുന്ന തെറ്റായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്‌തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച നിരവധി വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് ട്വിറ്റർ അതിന്റെ ബ്ലൂ സേവനം താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ബ്ലൂ സേവനം എപ്പോൾ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് “ഒരുപക്ഷേ അടുത്ത ആഴ്‌ച അവസാനം” എന്നാണ് എലോണ്‍ മസ്ക് മറുപടി പറഞ്ഞത്. പുതിയ ട്വിറ്റർ സിഇഒ നേരത്തെ ഗവൺമെന്റിനും പൊതു പ്രവര്‍ത്തകര്‍ക്കും വേണ്ടി ചാരനിറത്തിലുള്ള ‘ഔദ്യോഗിക’ പേജ്…
മദ്യലഹരിയില്‍ ഓടിച്ച വാഹനം സ്‌കൂള്‍ ബസിലിടിച്ച് 16 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം
വാഴ്‌സോ (ഇന്ത്യാന): ചിക്കാഗോ സെന്റ് ഇഗ്‌നേഷ്യസ് കോളജില്‍ നിന്നും ഹോക്കി കളിക്കാരുമായി പുറപ്പെട്ട ബസ് ചിക്കാഗോ സൗത്ത് ഈസ്റ്റില്‍ നിന്നും 120 മൈല്‍ ദൂരെയുള്ള വാഴ്‌സോയില്‍ മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച സെമി ട്രക്ക് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 16 ജൂണിയര്‍ വാഴ്‌സിറ്റി ഹോക്കി കളിക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. റോഡില്‍ അലക്ഷ്യമായി നീങ്ങിയ ട്രക്കിനെ പോലീസ് പിന്തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനു മുമ്പ് വാഹനം ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റെഡ് ലൈറ്റില്‍ നിര്‍ത്താതെയായിരുന്നു സെമി ട്രക്ക് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് ബസ് വശംതിരിഞ്ഞ് മറിയുകയായിരുന്നു. സംഭവത്തിനുശേഷം പിടിയിലായ ന്യൂയോര്‍ക്കില്‍ നിന്നുള്ള 58 വയസ് പ്രായമുള്ള ഡ്രൈവര്‍ മദ്യത്തിനു അടിമയായിരുന്നുവെന്നും,…
ഡാളസ് എയര്‍ ഷോയില്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഡാളസ്: ഡാളസ് എയര്‍ ഷോയില്‍ പങ്കെടുത്ത രണ്ടു വിമാനങ്ങൾ ആകാശത്തു അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടയിൽ കൂട്ടിയിടിച്ച് ആറു പേര് മരിച്ചതായി ഞായറാഴ്ച ഔദ്യോഗീകമായി സ്ഥിരീകരിച്ചു . രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്‌ലയിംഗ് ഫോര്‍ട്രസും, ബെല്‍ പി -63 കിംഗ്കോബ്രയുമാണ് കൂട്ടിയിടിച്ചത്. വെറ്ററൻസ് ഡേയോടനുബന്ധിച്ചു ഡാലസില്‍ ശനിയാഴ്ച നടന്ന ഭീകര സംഭവത്തിന്റെ നടുക്കം മാറാതെയാണ് ഡാളസ് എക്സിക്യൂട്ടീവ് എയർ പോർട്ട് അധികൃതർ . ഡാലസിലെ ദുരന്തസമയത്ത് നിരവധി വിമാനങ്ങള്‍ ഒരേ സമയം ആകാശത്ത് പറക്കുകയായിരുന്നു. പശ്ചാത്തലത്തില്‍ ദേശഭക്തി ഗാനം മുഴങ്ങുമ്ബോള്‍ എയര്‍ഷോയിലെ കമന്റേറ്റര്‍ ഒരോ വിമാനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ടായിരുന്നു. കിംഗ്കോബ്ര ബി -17 ലേക്ക് ഇടിച്ചുകയറുമ്ബോള്‍ നിലവിളിക്കുന്ന കാണികളുടെ ഞെട്ടലും ഭീതിയും ഇതുവരെ വിട്ടുമാറിയിട്ടില്ല . മറ്റൊരു വശത്ത് നിന്ന് വന്ന കിംഗ്കോബ്ര ബി -17 മായി ഇടിക്കുകയും തീയും പുകയും…
തിമിര രോഗികൾക്ക് വെളിച്ചമേകാൻ കർമ്മ പദ്ധതിയുമായി മാഗ്
ഹ്യൂസ്റ്റൺ: തിമിരം ബാധിച്ചു കാഴ്ചനഷ്ടപ്പെട്ട നിരാലംബരായ ആളുകൾക്ക് വേണ്ടി സൗജന്യ തിമിര ശസ്ത്രക്രിയ എന്ന കർമ പദ്ധതിയുമായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ. മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, ചാരിറ്റി കോർഡിനേറ്റർ റെജി കുര്യൻ എന്നിവരാണ് ഈ വിവരം അറിയിച്ചത്. ഇതിനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ചൈതന്യാ നേത്ര ചികിത്സാലയത്തിലെ ഡോക്ടർമാർ മാഗുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം സൗജന്യമായിരിക്കും. എന്നാൽ ലെൻസ്, മറ്റു മരുന്നുകൾ ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവക്കായി ഒരു രോഗിക്ക് ഇരുപത്തിനാലായിരം രൂപ ($300) ചെലവുവരും. ഇതിനു വേണ്ട പണം സ്വരൂപിക്കാനായി മാഗ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. നൂറു പേർക്ക് ചികിത്സ നല്കാൻ വേണ്ടത് മുപ്പതിനായിരം ഡോളർ ആണ്. മാഗ് ചാരിറ്റി ഫണ്ട്, കമ്മറ്റി അംഗങ്ങളുടെ സംഭാവനകൾ എന്നിവ ചേർത്ത അയ്യായിരത്തോളം ഡോളർ സമാഹരിച്ചു കഴിഞ്ഞതായി അനിൽ…
ഭൂത കാലസ്മരണകളെ തഴുകിയുണർത്തിയ ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ജില്ലി സുഷിൽ
നവമ്പർ ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തിയത്. പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ പടി പൂട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയിൽ പെട്ടത്. വൈകുന്നേരത്തെ പൂജക്കുശേഷം നട അടച്ചിരുന്നു. വിജനമായ നടപ്പാത കാൺകെ വെറുതെ ഒന്ന് നടക്കാൻ ഒരു മോഹം, പാദരക്ഷകൾ ഊരിവക്കുക എന്ന ബോർഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച് അകത്തേക്കു കടന്നു കാല്പാദത്തിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു ….ശബരിമല സീസണോടനുബന്ധിച്ചു ധൃതഗതിയിൽ റോഡിലെ കുഴിയടക്കൽ നടക്കുമ്പോൾ പതിവ് റൂട്ടിൽ നിന്നും മാറി ബസുകൾ കുറച്ചു ദിവസത്തേക്ക് വഴി തിരിച്ചു വിടും. ആ സമയങ്ങളിൽ കോളേജിന് മുൻപിൽ ഇറങ്ങാൻ സാധിക്കാതെ ഗുരുവായൂർ സ്റ്റാൻഡിൽ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം. കളഭവും കർപ്പൂരവും…
ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയനു നവ നേതൃത്വം
ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മിറ്റി 2022 – 2024 അധികാരമേറ്റതിനുശേഷം ചിക്കാഗോയില്‍ കൂടിയ സെന്‍ട്രല്‍ റീജിയന്റെ പ്രഥമ മീറ്റിംഗില്‍വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 6 : 30 നു സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ടോമി ഇടത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി ഫോമ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വച്ചു പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ സാരഥികള്‍. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ്…
മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്താണ് പ്രസക്തി? (ലേഖനം): ഫിലിപ്പ് മാരേട്ട്
മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും വേണ്ട തിരിച്ചറിവുകൾ അഥവാ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്നും, അവയുടെ പ്രസക്തി എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വിശ്വാസം, അന്ധവിശ്വാസം എന്നീ പദങ്ങൾ ചിലപ്പോൾ തെറ്റായി സംയോജിപ്പിച്ച് ഉപയോഗിക്കാറുണ്ടെങ്കിലും, ഈ പദത്തിൻ്റെ നിർവചനങ്ങൾ വ്യത്യസ്തമാണ്. അതായത്, വിശ്വാസം എന്നത് ഒരു പ്രത്യേക തരത്തിലുള്ള വിശ്വാസത്തെ ശരിയായി സൂചിപ്പിക്കുന്നു. എന്നാൽ, അന്ധവിശ്വാസങ്ങൾ സാധാരണയായി ലോകത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവിൻ്റെ യുക്തിരഹിതമായ, അല്ലെങ്കിൽ വിരുദ്ധമായ, വിശ്വാസങ്ങളായി വിവരിക്കുന്നു. ഒരു അന്ധവിശ്വാസത്തിൻ്റെ പ്രവൃത്തിയുടെ അനുമാനമായ സംവിധാനം ഭൗതിക ലോകത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് തന്നെ പറയാം. അതുപോലെ വിശ്വാസം എന്നത് നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്താണ് വിശ്വാസം? ഇവിടെ വിശ്വാസത്തിന് രണ്ട് അടിസ്ഥാന അർത്ഥങ്ങളുണ്ട്. ആദ്യത്തേത് ഒരു വ്യക്തിയിലോ പദ്ധതിയിലോ ഉള്ള പൂർണ്ണമായ വിശ്വാസമാണ്. രണ്ടാമത്തേത് ഒരു അമാനുഷിക ശക്തിയിലോ മനുഷ്യൻ്റെ വിധിയെ നിയന്ത്രിക്കുന്ന ശക്തികളിലോ ഉള്ള…
അമേരിക്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ യുഎഇ ശ്രമിച്ചു: യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തുന്ന ശ്രമങ്ങളുടെ വിശദാംശങ്ങളടങ്ങിയ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഇന്റലിജൻസ് കൗൺസിൽ എഴുതിയ റിപ്പോർട്ട് പറയുന്നത്, യു.എ.ഇ വർഷങ്ങളായി – ഒന്നിലധികം പ്രസിഡൻഷ്യൽ ഭരണകൂടങ്ങളിൽ – നിയമവിരുദ്ധമായും നിയമപരമായും യുഎസ് നയം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ്. റിപ്പോർട്ട് വായിച്ച മൂന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാവുന്ന, സ്വാധീനം ചെലുത്തുന്ന ചില നടപടികള്‍ “ചാരവൃത്തിയോട് കൂടുതൽ സാമ്യമുള്ള” പ്രവർത്തനങ്ങളും ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 2016 മുതൽ ലോബിയിസ്റ്റുകൾക്കായി യുഎഇ 154 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നുണ്ട്. കൂടാതെ, യുഎസ് സർവ്വകലാശാലകൾക്ക് സംഭാവനയായി ദശലക്ഷക്കണക്കിന് ഡോളര്‍ വേറെയും, റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശകലന വിഭാഗമായ നാഷണൽ ഇന്റലിജൻസ്…
