യുഎസിൽ ഇന്ത്യൻ-അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കൊല്ലപ്പെട്ടു; റൂം മേറ്റ് അറസ്റ്റിൽ

ഇന്‍ഡ്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി വരുൺ മനീഷ് ഛേദ എന്ന 20കാരനെ ഡോം റൂമില്‍ വെച്ച് റൂം മേറ്റ് കൊലപ്പെടുത്തി. ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്നുള്ള ജൂനിയർ സൈബർ സെക്യൂരിറ്റി മേജറായ 22 കാരനായ ജി മിൻ ഷായെ കസ്റ്റഡിയിലെടുത്തതായി പർഡ്യൂ പോലീസ് മേധാവി ലെസ്‌ലി വൈറ്റ് പറഞ്ഞു. “പ്രകോപനരഹിതവും വിവേകശൂന്യവുമായാണ്” കുറ്റകൃത്യത്തെ വൈറ്റ് വിശേഷിപ്പിച്ചത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം ഫലങ്ങൾ അനുസരിച്ച്, മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ട്രോമാറ്റിക് പരിക്കുകൾ” ഒരു കൊലപാതകത്തിന്റെ രീതിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 12:44 ന് കാമ്പസിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മക്കുച്ചിയോൺ ഹാളിൽ നിന്ന് 911 കോൾ പർഡ്യൂ യൂണിവേഴ്‌സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്ക് വന്നതായി ഒരു യൂണിവേഴ്‌സിറ്റി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഷാ തന്നെയാണ് വിളിച്ചത്. സംഭവത്തെക്കുറിച്ച് പർഡ്യൂ യൂണിവേഴ്സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പർഡ്യൂ…

വർണപ്പകിട്ടാർന്ന പരിപാടികളോടെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ പരിപാടികളോടെ കേരളത്തിന്റെ ആഘോഷങ്ങളുടെ ആഘോഷമായ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഒക്ടോബർ 2 ഞായറാഴ്ച മിസ്സോറി സിറ്റിയിലുള്ള അപ്ന ബസാർ ഹാളിൽ തയ്യാറാക്കപ്പെട്ട വേദിയിൽ ജനമനസ്സുകളിൽ ആഹ്‌ളാദം നിറച്ചു കൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും തിരുവല്ലയുടെ തരുണീമണികൾ അവതരിപ്പിച്ച തിരുവാതിരയും തിരുവല്ലയുടെ പുത്രൻ ഷിനു ജോസെഫിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഓണപ്പാട്ടുകളും ഒരു ഉത്സവ പ്രതീതി ഉളവാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു., മഹാബലിയും വിശിഷ്ടാതിഥികളും സദസ്സിലേക്കാനയിക്കപ്പെട്ടത്തോടെ പരിപാടികൾക്ക് തുടക്കമായി. മുഖ്യാതിഥി മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനും ഹൂസ്റ്റണിലെ ആസ്ഥാന മാവേലിയായി അറിയപ്പെടുന്ന റെനി കവലയിലിനും വന്നുകൂടിയവർക്കും സെക്രട്ടറി സുജ കോശി സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ തിരുവല്ലക്കാരുടെ ഒത്തുചേരലിന്റെ ആവശ്യവും കൂടിച്ചേരലിന്റെ പ്രത്യേകതയും ഊന്നിപ്പറഞ്ഞു. തിരുവല്ലക്കാർ…

വർണാഞ്ജലി നാട്യാലയുടെ നടന സംഗമം 2022 ഒക്ടോബർ 22 ന്

ടൊറൊന്റോ : ഇരുപത്തിയഞ്ചു കൊല്ലം നൃത്തത്തെ ചേർത്ത് പിടിച്ച നർത്തകി, ഇതിൽ പരം സന്തോഷിക്കാൻ മറ്റൊന്നും ഇല്ല. ഇനിയും മുന്നോട്ടു തന്നെ എന്ന ഉറച്ച വിശ്വാസത്തോടെ വർണാഞ്ജലി നാട്യാലയുടെ മുഖ്യാധ്യാപികയായ വർണ പണിയത് എല്ലാ കലാസ്നേഹികളെയും കാനഡയിൽ അവരുടെ പത്തു കൊല്ലം തികയുന്ന നൃത്ത ആഘോഷത്തിന് വരവേൽക്കുകയാണ്. നടന സംഗമം 2022 എന്ന നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് നൃത്തം എല്ലാ൦ കൂടി ചേരുന്ന ഒരു മഹാ ഉത്സവം ആയിരിക്കും. ഒക്ടോ 22 ന് സെന്റണിയൽ ബിൽഡിംഗ് തീയറ്റർ വൈറ്റബിയിൽ വെച്ചാണ് പരിപാടി. വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ പല വിധത്തിൽ ഉള്ള നൃത്താവതാരങ്ങൾ ഉൾപ്പെടുന്ന പരിപാടി ആയിരിക്കും. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ഉം പ്രശസ്ത നൃത്ത ഗവേഷക Dr. നീന പ്രസാദിന്റെയും ശിഷ്യ ആയ…

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ (എന്‍.എ.ജി.സി) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡെസ്പ്ലെയിന്‍സിലുള്ള പ്രയിരി ലേയ്ക്ക് കമ്മ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് ഈശ്വര പ്രാര്‍ത്ഥനയും, സെക്രട്ടറി മഹേഷ് കൃഷ്ണന്‍ ഏവരേയും സ്വാഗതവും ചെയ്തു. പ്രസിഡന്റ് തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍, ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷ പരിപാടി വിജയപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഓണാഘോഷ പരിപാടികള്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ കെ.എച്ച്.എന്‍.എയുടെ വിവിധ കര്‍മ പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂടാതെ, വിശിഷ്ടാതിഥികളായി വേള്‍ഡ് ഹിന്ദു പാര്‍ലമെന്‍റ് ചെയര്‍മാന്‍ മാധവന്‍ നായര്‍, കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാര്‍ രഞ്ജിത് പിള്ള എന്നിവരും സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തെ ഏകീകരിക്കുവാനും അവര്‍ക്ക് ഒരു പുതിയ ദിശാബോധം…

മൈക്കൽ ജാക്സന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൽബം ‘ത്രില്ലർ’ പുതിയ പേരിടാത്ത ഡോക്യുമെന്ററിയുടെ വിഷയമാകും

വാഷിംഗ്ടൺ : പോപ്പ് ഇതിഹാസത്തിന്റെ എസ്റ്റേറ്റും സോണി മ്യൂസിക് എന്റർടൈൻമെന്റും ചേർന്ന് മൈക്കൽ ജാക്‌സന്റെ എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൽബമായ ‘ത്രില്ലറി’നെക്കുറിച്ചുള്ള അനൗദ്യോഗിക ഡോക്യുമെന്ററി തയ്യാറാക്കുന്നു. ഡെഡ്‌ലൈൻ അനുസരിച്ച്, പേരിടാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീത ചരിത്രകാരനും പത്രപ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ നെൽസൺ ജോർജാണ്. ജാക്സന്റെ ‘ത്രില്ലർ’ യുഎസിൽ മാത്രം 34 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു, ലോകമെമ്പാടും 100 ദശലക്ഷം കോപ്പികൾ വിറ്റു. ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ആൽബം എട്ട് ഗ്രാമി അവാർഡുകൾ നേടുകയും ഏഴ് മികച്ച 10 സിംഗിളുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററിയെക്കുറിച്ചുള്ള ഒരു റിലീസനുസരിച്ച്, “മ്യൂസിക് വീഡിയോ ഫോർമാറ്റിനെ പുനർനിർവചിക്കുകയും ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്ത റെക്കോർഡ് ബ്രേക്കിംഗ് ആൽബത്തിന്റെ നിർമ്മാണത്തിലേക്കും വിപ്ലവകരമായ ഷോർട്ട് ഫിലിമുകളുടെ റിലീസിലേക്കും ഇത് ആരാധകരെ തിരികെ കൊണ്ടുപോകുന്നു.” ജോർജിൽ നിന്നുള്ള വരാനിരിക്കുന്ന ഡോക്യുമെന്ററി…

ഉക്രൈനിലേക്ക് കൂടുതൽ ആയുധങ്ങൾ അയച്ചാൽ ‘നേരിട്ട് സൈനിക ഏറ്റുമുട്ടൽ’ നടത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം മോസ്കോയുടെ താൽപ്പര്യങ്ങൾക്ക് “ഉടൻ ഭീഷണി” ഉയർത്തുകയും റഷ്യയും പടിഞ്ഞാറും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് റഷ്യ പറഞ്ഞു. “യുഎസും സഖ്യകക്ഷികളും സൈനിക ആയുധങ്ങളും ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നത് നീണ്ടുനിൽക്കുന്ന രക്തച്ചൊരിച്ചിലിനും പുതിയ അപകടങ്ങൾക്കും കാരണമാകുമെന്നു മാത്രമല്ല, റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന്റെ അപകടവും വർദ്ധിപ്പിക്കുന്നു,” യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റനോവ് ബുധനാഴ്ച ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. ഇത് ഞങ്ങളുടെ രാജ്യത്തിന്റെ തന്ത്രപരമായ താൽപ്പര്യങ്ങൾക്ക് ഭീഷണിയായി ഞങ്ങൾ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ഉക്രെയ്‌നിന് 625 മില്യൺ ഡോളർ സൈനിക സഹായ പാക്കേജ് വാഗ്ദാനം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്. യുഎസ് പാക്കേജിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം…

“ഇന്റേൺഷിപ്പ് എങ്ങനെ നേടാം” കീൻ (KEAN) സെമിനാർ സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കയിലെ ഗ്രാജുവേറ്റ് എൻജിനീയേഴ്സിന്റെ സംഘടന ആയ കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ആഭിമുഖ്യത്തിൽ ഒക്ടോബർ ആറ് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് “INTERNSHIP TOOL KIT” എന്ന വെബിനാർ നടത്തുന്നു. ഇതിലൂടെ ഇന്റേൺഷിപ്പ് നേടാൻ എങ്ങനെ തയ്യാറെടുക്കണം , പുതിയ ജോലികൾ എങ്ങനെ നേടാം, ബയോഡാറ്റാ തയ്യാറാക്കുന്നത് എങ്ങനെ ? , ഇന്റർവ്യൂ സ്‌കിൽസ്, Linkdin / Networking തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കും. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സെമിനാറിലേക്ക് താല്പര്യമുള്ള കുട്ടികളും ഉദ്യോഗാർത്ഥികളും കൃത്യസമയത്തു തന്നെ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. ന്യൂ ജേഴ്സിയിലുള്ള വേറിസ്‌ക് അനാലിറ്റിക്സിലെ ജൂലിയനാ ഡെലിയ, ഫെലീഷ്യ ഫ്ലെറ്റ്മാൻ എന്നിവർ ആണ് സെമിനാർ നയിക്കുന്നത്. http://evite.me/8JD5FdmJe1 https://us02web.zoom.us/j/5316611899?pwd=d1c3eDZwR2E2MFQweTNSeEhaWVp2Zz09 കൂടുതൽ വിവരങ്ങൾക്ക്: ഷാജി കുര്യാക്കോസ് (പ്രസിഡന്റ്) – 845…

ടി.ടി. നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര വെട്ടിയാർ തുണ്ടുപറമ്പിൽ കുടുംബാംഗം ടി.ടി. നൈനാൻ (കുഞ്ഞുമോൻ – 80) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ എലിസബത്ത് നൈനാൻ മാവേലിക്കര വെട്ടിയാർ വഴിപ്പറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. പരേതൻ 1994 മുതൽ 2014 വരെ ന്യൂയോർക്ക് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയൺമെൻറ് പ്രൊട്ടക്ഷനിൽ ജോലി ചെയ്തിരുന്നു. മകൻ: ജേക്കബ് നൈനാൻ (ഷിജു) (ന്യൂയോർക്ക്) മരുമകൾ: സുനു ജേക്കബ് (ന്യൂയോർക്ക്) കൊച്ചുമക്കൾ : ജോർഡൻ, ജോയൽ ജേക്കബ് സഹോദരങ്ങൾ: കെ,തോമസ് (ഫ്ലോറിഡ) സാറാമ്മ മാത്യൂസ് (ഇലന്തൂർ), ടി.പി.ജേക്കബ് (ന്യൂയോർക്ക്), പരേതരായ മേരി വർഗീസ്, അന്നമ്മ തോമസ് പൊതുദർശനം: ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040). ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും: ഒക്ടോബർ 7 വെള്ളിയാഴ്ച രാവിലെ 9…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ചിക്കാഗോ) ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് അടിമത്ത ഭരണത്തില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ സ്വതന്ത്രമാക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഗാന്ധിജി രക്തം ചൊരിയുന്ന പോരാട്ടങ്ങളിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയമല്ല മറിച്ച് സത്യം, സമാധാനം, അഹിംസ എന്നിവയില്‍ ഊന്നിയ സമരമാര്‍ഗങ്ങളാണ് സ്വീകരിച്ചത്. സ്കോക്കിയിലുള്ള ഹെറിറ്റേജ് പാര്‍ക്കിലെ ഗാന്ധിമണ്ഡപത്തില്‍ ഓവര്‍സീസ് കോഗ്രണ്‍സ് ചിക്കാഗോയുടെ പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റുമാരായ അച്ചന്‍കുഞ്ഞ്, ജോസ് തോമസ്, ജനറല്‍ സെക്രട്ടറി ടോബിന്‍ മാത്യു തോമസ്, ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, ഐഒസി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ഐഒസി മുന്‍ പ്രസിഡന്റുമാരായ പ്രൊഫ. തമ്പി മാത്യു, പോള്‍ പറമ്പി എന്നിവരെ കൂടാതെ റിന്‍സി കുര്യന്‍,…

നാലംഗ ഇന്ത്യൻ കുടുംബത്തെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിൽ

കാലിഫോര്‍ണിയ: നാലംഗ ഇന്ത്യൻ കുടുംബത്തെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ് ചെയ്തു.കുടുമ്പത്തിൻറെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഇയാൾ ഉപയോഗിച്ചിരുന്ന ട്രക് തട്ടികൊണ്ടുപോയ സ്ഥലത്തുനിന്നും മൂന്ന് മൈൽ ദൂരത്തിൽ തീ കത്തി കൊണ്ടിരുന്നതായും പോലീസ് കണ്ടെത്തി . പ്രതിയെ പിടികൂടിയെങ്കിലും നാലംഗ ഇന്ത്യന്‍ കുടുംബത്തെ കുറിച്ച് വിവരമൊന്നും . ഇതുവരെ ലഭിച്ചിട്ടില്ല .പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എട്ട് മാസം പ്രായമുള്ള അരൂഹി ധേരിയെന്ന കുട്ടിയടക്കം നാലംഗ പഞ്ചാബി കുടുംബത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടിയുടെ മാതാവ് ജസ്ലീന്‍ കൗര്‍ (27), പിതാവ് ജസ്ദീപ് സിംഗ് (36), അമ്മാവന്‍ അമന്‍ദീപ് സിംഗ് (39) എന്നിവരെയാണ് മെര്‍സീഡ് കൗണ്ടിയിലെ അവരുടെ ബിസിനസ് സ്ഥാപനത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്. തല മൊട്ടയടിച്ച ഒരു വ്യക്തിയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പൊലീസ് നേരെത്തെ കണ്ടെത്തിയിരുന്നു..കുടുംബത്തെ തട്ടിക്കൊണ്ടു…