യുഎസിൽ ഇന്ത്യൻ-അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കൊല്ലപ്പെട്ടു; റൂം മേറ്റ് അറസ്റ്റിൽ

ഇന്‍ഡ്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി വരുൺ മനീഷ് ഛേദ എന്ന 20കാരനെ ഡോം റൂമില്‍ വെച്ച് റൂം മേറ്റ് കൊലപ്പെടുത്തി.

ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്നുള്ള ജൂനിയർ സൈബർ സെക്യൂരിറ്റി മേജറായ 22 കാരനായ ജി മിൻ ഷായെ കസ്റ്റഡിയിലെടുത്തതായി പർഡ്യൂ പോലീസ് മേധാവി ലെസ്‌ലി വൈറ്റ് പറഞ്ഞു.

“പ്രകോപനരഹിതവും വിവേകശൂന്യവുമായാണ്” കുറ്റകൃത്യത്തെ വൈറ്റ് വിശേഷിപ്പിച്ചത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം ഫലങ്ങൾ അനുസരിച്ച്, മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ട്രോമാറ്റിക് പരിക്കുകൾ” ഒരു കൊലപാതകത്തിന്റെ രീതിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ 12:44 ന് കാമ്പസിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മക്കുച്ചിയോൺ ഹാളിൽ നിന്ന് 911 കോൾ പർഡ്യൂ യൂണിവേഴ്‌സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്ക് വന്നതായി ഒരു യൂണിവേഴ്‌സിറ്റി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഷാ തന്നെയാണ് വിളിച്ചത്. സംഭവത്തെക്കുറിച്ച് പർഡ്യൂ യൂണിവേഴ്സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പർഡ്യൂ യൂണിവേഴ്സിറ്റി പ്രസിഡന്റ് മിച്ച് ഡാനിയൽസ് പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളുടെ കാമ്പസിൽ സംഭവിച്ചത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാള്‍ ദാരുണമായ ഒരു സംഭവമാണ്. ഈ ഭയാനകമായ സംഭവത്തിൽ എല്ലാവരോടും സമചിത്തത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥികളുടെ സുരക്ഷയും സം‌രക്ഷണവുമാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” ഡാനിയൽസ് തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

യൂണിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച് 2014 ജനുവരിക്ക് ശേഷം പർഡ്യൂവിന്റെ ആദ്യത്തെ ക്യാമ്പസ് നരഹത്യയാണിത്. ഛേദയുടെ 21-ാം ജന്മദിനത്തിന് 10 ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെയാണ് ജീവന്‍ അപഹരിച്ചതെന്ന് ഇൻഡ്യനാപൊളിസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020-ൽ പാർക്ക് ട്യൂഡോർ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഛേദ നാഷണൽ മെറിറ്റ് സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ സെമിഫൈനലിസ്റ്റായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News