മെക്‌സിക്കോയില്‍ സിറ്റി മേയർ ഉൾപ്പെടെ 18 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലുണ്ടായ മാരകമായ വെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഗുറേറോ സംസ്ഥാനത്തെ സിറ്റി ഹാളിൽ തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ സിറ്റി മേയർ ഉൾപ്പെടെ ഒരു ഡസനിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു. സാൻ മിഗുവൽ ടോട്ടോലപാൻ നഗരത്തിലാണ് വെടിവയ്പ്പ് നടന്നത്.

കൊല്ലപ്പെട്ടവരില്‍ 12 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഹാളിന് മുന്നിൽ, മേളയ്‌ക്കായി റൈഡുകൾ സജ്ജീകരിക്കുകയായിരുന്നതിനിടയിലാണ് വെടിവെയ്പ് നടന്നതെന്ന് ഒരു പ്രാദേശിക മെക്‌സിക്കൻ പത്രപ്രവർത്തകൻ ജേക്കബ് മൊറേൽസ് ട്വീറ്റ് ചെയ്തു.

സാൻ മിഗുവൽ ടോട്ടോലപാൻ മേയർ കോൺറാഡോ മെൻഡോസ അൽമെഡയുടെ മരണത്തിൽ ഗുറേറോ സ്റ്റേറ്റ് ഗവർണർ എവ്‌ലിൻ സൽഗാഡോ പിനെഡ ഖേദം പ്രകടിപ്പിച്ചു. സിറ്റി മേയറുടെ മരണം സ്ഥിരീകരിച്ച് പിആർഡി രാഷ്ട്രീയ പാർട്ടി ആക്രമണത്തെ അപലപിക്കുകയും നീതിക്ക് വേണ്ടി ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചകളിൽ മെക്സിക്കോയെ നടുക്കിയ ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഈ വെടിവയ്പ്പ്.

Print Friendly, PDF & Email

Leave a Comment

More News