കേരള ഡിബേറ്റ് ഫോറം യുഎസ്എ തൃക്കാക്കര അസംബ്ലി ഇലക്ഷന്‍, കെ.റെയില്‍, സംവാദം വെര്‍ച്ച്വല്‍ സും പ്ലാറ്റ്‌ഫോമില്‍ മേയ് 22 ന്

ഹ്യൂസ്റ്റണ്‍: ആസന്നമായ തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തില്‍ വിവിധ അവകാശവാദങ്ങളുമായി,  പരസ്പരം ചെളി വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍ കൊമ്പുകോര്‍ക്കുകയാണ്. ഭരണകക്ഷിക്കാരും എതിര്‍കക്ഷികാരും പതിവ് മാതിരി മോഹനസുന്ദര വാഗ്ദാനങ്ങള്‍ വാരിവിതറി അവിടത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍,  ചാക്കിലാക്കാന്‍ നെട്ടോട്ടമോടുന്ന ഈ സന്ദര്‍ഭത്തില്‍ അമേരിക്കന്‍ പ്രവാസിക്കും പറയാനുണ്ട് ശബ്ദിക്കാനുണ്ട്, അവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ട്. നാട്ടില്‍ ആര് അധികാരത്തില്‍ വന്നാലും കോരന്, അതു പോലെ പ്രവാസിക്കു എന്നും കുമ്പിളില്‍ കഞ്ഞി എന്ന ഒരു അവസ്ഥയാണ്. പിന്നെ തമ്മില്‍ ഭേദം ചില തൊമ്മന്‍മാരെ  മനസ്സില്ലാമനസ്സോടെ മലയാളി തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആ തൊമ്മന്‍മാരും, ഇവിടത്തെ ജനങ്ങളെയും പ്രവാസികളെയും പറഞ്ഞു പറ്റിച്ച് കബളിപ്പിക്കുന്നതായി അനുഭവവേദ്യം ആയിട്ടുണ്ട്. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും അഴിമതി വഞ്ചന ജനദ്രോഹ പരിപാടികള്‍ പദ്ധതികള്‍, ധൂര്‍ത്ത്, ഖജനാവ് കട്ടുമുടിക്കല്‍,  സ്വജനപക്ഷപാതം തുടങ്ങിയ ചെയ്തികള്‍ കൊണ്ട് ജനം വീര്‍പ്പുമുട്ടുകയാണ്. വിലക്കയറ്റവും നികുതി…

വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്

ടെക്സസ് : വുഡ്‌ലാൻഡ് സ്റ്റാൻവിക്ക് പ്ലേയ്സിലുള്ള വീട്ടിൽ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സീനിയർ ഹൈസ്കൂൾ വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. ഐറിൻ സണ്ടർലാന്‍റ് (18), ഇവരുടെ കാമുകൻ ഗ്രാന്‍റ് ബ്ലോജറ്റ് (17) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്ന മുറിയിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയതായി ഐറിന്‍റെ അമ്മ പറഞ്ഞു. ഇരുവരുടെയും ഫോണിൽ നിന്ന് ഇവർക്ക് ലഹരി മരുന്നു നൽകിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ഫോൺ സന്ദേശം പോലീസ് കണ്ടെത്തി. പത്തൊന്പതുകാരനായ ഈ യുവാവിന്‍റെ പേരിൽ ലഹരിമരുന്ന് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഹൈസ്കൂൾ ഗ്രാജ്വഷന് തയാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും മരണം. 2003 ൽ ചൈനയിൽ ജനിച്ച ഐറിനെ മതാപിതാക്കൾ ദത്തെടുക്കുകയായിരുന്നു അനധികൃത മയക്കുമരുന്നു നൽകി ഒരാളെ മരണത്തിലേക്ക് നയിച്ചാൽ മരുന്നു നൽകിയാളുടെ പേരിൽ…

പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കാൻ സഹായിക്കുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച്ചകൾക്കായി ന്യൂയോർക്കിൽ ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം, ദക്ഷിണേഷ്യൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങൾക്ക് വാഷിംഗ്ടണിന്റെ ശക്തമായ പിന്തുണ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഉറപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, “വിജയകരവും സുസ്ഥിരവുമായ ഒരു പാക്കിസ്താന്‍ കെട്ടിപ്പടുക്കുന്നതിന് നിക്ഷേപവും വ്യാപാര സാധ്യതകളും വർദ്ധിപ്പിക്കുന്നതിനുള്ള വഴികളിൽ യു എസ് ഉഭയകക്ഷി പ്രവർത്തനം തുടരും.” പാക്കിസ്താനുമായുള്ള നിലവിലെ ഐഎംഎഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ചർച്ചകളെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും വക്താവ് പറഞ്ഞു. എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റിക്ക് (ഇഎഫ്എഫ്) കീഴിൽ 1 ബില്യൺ ഡോളർ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാഫ് ലെവൽ കരാർ ലഭിക്കുന്നതിന് പാക്കിസ്താനും ഐഎംഎഫും ബുധനാഴ്ച ദോഹയിൽ അവലോകന ചർച്ചകൾ ആരംഭിക്കുമെന്ന് വാഷിംഗ്ടണിലെ ഐഎംഎഫ് വൃത്തങ്ങളും സ്ഥിരീകരിച്ചു. പണമില്ലാത്ത സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ ലക്ഷ്യമിട്ട് സ്തംഭിച്ച 6…

എണ്ണ ഉപരോധം ലഘൂകരിക്കാനുള്ള അമേരിക്കയുടെ ഉദ്ദേശ്യം വെനസ്വേല സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: എണ്ണ ഉപരോധം കുറയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം വെനസ്വേല സ്ഥിരീകരിച്ചു, തെക്കേ അമേരിക്കൻ രാജ്യത്തിനെതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടു. “വെനസ്വേലയിലെ ബൊളിവേറിയൻ സർക്കാർ വാർത്ത പരിശോധിച്ച് സ്ഥിരീകരിച്ചു… വെനസ്വേലയിൽ ചർച്ചകൾ നടത്താനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും യു.എസ്, യൂറോപ്യൻ എണ്ണ കോർപ്പറേഷനുകൾക്ക് അമേരിക്ക അധികാരം നൽകിയിട്ടുണ്ട്,” ഒരു ട്വീറ്റിൽ, വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. “നമ്മുടെ മുഴുവൻ ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധമായ ഉപരോധങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നതിന് ഈ യുഎസ് നടപടികൾ വഴിയൊരുക്കുമെന്ന് വെനസ്വേല പ്രതീക്ഷിക്കുന്നു,” അവർ പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിൽ അർത്ഥവത്തായ ഒരു ചര്‍ച്ച നടത്താന്‍ വെനസ്വേലൻ സർക്കാർ അശ്രാന്ത പരിശ്രമം തുടരും, റോഡ്രിഗസ് പറഞ്ഞു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് 2019 ൽ വെനസ്വേലയുമായുള്ള ബന്ധം വിച്ഛേദിച്ചത്. നിക്കോളാസ് മഡുറോയെ രാജ്യത്തിന്റെ പ്രസിഡന്റായി അംഗീകരിക്കാൻ വിസമ്മതിക്കുകയും വെനസ്വേലയുടെ…

ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിൻവലിക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ ഡിസി: ഗോതന്പിന് ഏർപ്പെടുത്തിയ കയറ്റൂമതി നിയന്ത്രണം ഇന്ത്യ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അമേരിക്കൻ പ്രതിനിധി ലിൻഡ തോമസ് . അമേരിക്കയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇന്ത്യൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലിൻഡാ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. റഷ്യൻ അധിനിവേശത്തെ തുടർന്നു യുക്രെയ്നിൽ ഉണ്ടായ ഭക്ഷ്യക്ഷാമം എങ്ങനെ പരിഹരിക്കാമെന്നും കൗൺസിൽ ചർച്ച ചെയ്തു. ആഗോളവ്യാപകമായി റഷ്യയും യുക്രെയ്നുമാണ് ആവശ്യമായ ഗോതമ്പിന്‍റെ 30 ശതമാനവും കയറ്റി അയക്കുന്നത്. യുദ്ധത്തെ തുടർന്നു ഈ കയറ്റുമതി താറുമാറായിരിക്കുന്നത് മറ്റു രാജ്യങ്ങളുടെ ഭക്ഷ്യ സുസ്ഥിരതയെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെടുന്നതെന്നും ലിൻഡ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പു കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുദ്ധം ആരംഭിച്ചതിനുശേഷം ഗോതമ്പിന്‍റെ വില 60 ശതമാനമാണ് ഉയർന്നിരിക്കുന്നത്. മാത്രമല്ല 2022 –2023…

ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം മെയ് 21ന്; കെ പി സിസി പ്രസിഡന്റും, പ്രതിപക്ഷനേതാവും പങ്കെടുക്കുന്നു

ഹൂസ്റ്റൺ :ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ അമേരിക്കയിൽ നോർത്തേൺ, സതേൺ,വെസ്റ്റേൺ, റീജിയനുകളിൽ ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ പ്രവർത്തനം നടത്തിവരുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക്) സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുന്നു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കരുത്തയായ സ്ഥാനാർഥി ഉമാ തോമസ് എന്നിവർ സ മ്മേളനത്തിൽ പങ്കെടുക്കുന്നുവെന്നത്…

ഐപിഎൽ എട്ടാം വാർഷികം: ആശംസകൾ നേർന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത

ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേർന്ന പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു .ബിഷപ്പ് സി വി മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിഎൽ കോർഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ആശംസിച്ചു. 418- മത് പ്രയർ സെഷനാണെന്നു ഇന്ന് നടക്കുന്നതെന്നു അദ്ദേഹം ഓര്മിപ്പിച്ചു. മോസ്റ്റ്. റവ ഡോ തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, ഡോ:യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്ത, മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ ഡോ ഐസക് മാർ ഫിലക്സിനോസ് എന്നിവർ ഐപിഎൽ പ്രവർത്തനങ്ങൾക്കു ആശംസകൾ അറിയിച്ച്‌ അയച്ച സന്ദേശങ്ങൾ കോർഡിനേറ്റർ ടി എ മാത്യു വായിച്ചു. തുടർന്നു പാസ്റ്റർ ഡോ എം എസ് സാമുവേൽ (ന്യൂയോർക്ക്‌) പ്രമുഖ മാധ്യമ പ്രവർത്തകനായ പി പി ചെറിയാൻ ഡാളസ് എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി. ജോസ് തോമസ്( ഫിലാഡൽഫിയ) ഗാനം ആലപിച്ചു.വത്സ മാത്യു(ഹൂസ്റ്റൺ)…

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യ കുര്‍ബാന സ്വീകരണം

ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. മാത്യു പാഴൂര്‍ (ന്യൂയോര്‍ക്ക്), റവ. ഫാ. ജില്‍സണ്‍ (ബോസ്റ്റണ്‍) എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം. മെയ് 14 ശനിയാഴ്ച്ച രാവിലെ ഒമ്പതരക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ കുട്ടികള്‍ക്ക് സ്ഥൈര്യ ലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 17 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യ ലേപനവും തദവസരത്തില്‍ സ്വീകരിച്ചു. എയ്ഡന്‍ ബിനു, അജയ് നരളക്കാട്ട്, അലിനാ റോയ്, എലെന തോമസ്, എതാന്‍ അഗസ്റ്റിന്‍, ഗ്ലെന്‍…

അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍

ന്യൂജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം. ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടര്‍ന്ന് തൻ്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഫാദര്‍ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്. പൗരോഹിത്യ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1970, നവംബര്‍ 7…

സാമുവേൽ ജോസഫ് (51) ഡാളസില്‍ അന്തരിച്ചു

ഡാളസ്: ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവേൽ ജോസഫ് (വിനു 51) ഹൃഹൃദ്രോഗത്തെത്തുടർന് ഡാളസിലെ മെസ്കീറ്റില്‍ അന്തരിച്ചു. വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിന്റേയും പരേതയായ സൂസി ജോസഫിന്റേയും മകനാണ്. സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്). മകൻ: ആൽവിൻ ജോൺ. വീണ ആശിഷ് (മിഷിഗൺ) ഏക സഹോദരിയാണ്. പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ സ്ഥലം: ന്യൂഹോപ് ഫ്യൂണറൽ ഹോം , ടെക്സസ് 75182 LIVE STREAM.WWW.PROVISIONTV.IN