കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോടനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷൻ ഭവന ദാനം ചെയ്യുന്നു.

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാര്‍ഷികത്തോനുബന്ധിച്ച് അസ്സോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കൂട്ടായ്മയും സംയുക്തമായി കൊട്ടാരക്കരയിൽ വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നൽകുന്നു. കേരളത്തിൽ നൂറു കണക്കിനു നിർധന കുടുംബങ്ങളാണ് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാതെ അന്തിയുറങ്ങാൻ വിഷമിക്കുന്നത്. ചിലർ കൈക്കുഞ്ഞുങ്ങളുമായി കോരിച്ചൊരിയുന്ന മഴയത്തും , വെയിലത്തും കടത്തിണ്ണകളിലാണ് ജീവിക്കുന്നത്. അങ്ങനെ അതിജീവനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന സഘടനകളിൽ മുഖ്യ സ്ഥാനമാണ് വെസ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷനുള്ളത്. വീടു നിർമ്മാണത്തിനായി സ്വന്തമായി കഴിവില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നൽകുവാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. വീടില്ലാത്തവരുടെ “സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതവും മുന്നോട്ട് കൊണ്ടുപോകുവാൻ കൈത്താങ്ങാവുക എന്നതാണ് അസോസിയേഷന്റെ…

ബഫലോയിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്: ആഭ്യന്തര ഭീകരത തടയാൻ ശ്രമിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടൺ: ന്യൂയോർക്കിലെ ബഫല്ലോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട പത്ത് പേരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡൻ, “ആഭ്യന്തര ഭീകരത തുടച്ചുനീക്കാൻ എല്ലാ ശ്രമങ്ങളും” നടത്തണമെന്ന് അഭ്യർത്ഥിച്ചു. “വിവേചനരഹിതമായി ജീവൻ അപഹരിക്കപ്പെട്ട 10 ഇരകളുടെ കുടുംബങ്ങൾക്കും അതുപോലെ തന്നെ ഈ ഭീകരമായ ആക്രമണത്തിന്റെ ശാരീരികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എല്ലാവരും ഞങ്ങളുടെ മനസ്സിലുണ്ട്. അവരുടെ ധൈര്യത്തിന് ഞങ്ങൾ അഭിനന്ദിക്കുന്നു. നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ജീവൻ സംരക്ഷിക്കുന്നതിനും വേഗത്തിൽ പ്രവർത്തിച്ച മറ്റ് ആദ്യ പ്രതികരണക്കാർക്കും ഞാനും പ്രഥമവനിതയും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു, ബഫല്ലോയിലെ ജനങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനയിലും ഉണ്ട്,” ബൈഡൻ ഒരു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. “ആഭ്യന്തര ഭീകരതയുടെ ഏതൊരു പ്രവൃത്തിയും, പ്രത്യേകിച്ച് ഒരു നീചമായ വെളുത്ത ദേശീയവാദ പ്രത്യയശാസ്‌ത്രത്തിന്റെ പേരില്‍ ചെയ്യുന്ന ഒന്ന്, അമേരിക്ക നിലകൊള്ളുന്ന എല്ലാത്തിനും എതിരാണ്.…

വര്‍ധിപ്പിച്ച പ്രോപ്പര്‍ട്ടി ടാക്‌സിനെതിരേ പ്രൊട്ടസ്റ്റ് ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി, അവസാന തീയതി മെയ് 16

ഡാളസ്: ടെക്‌സസിലെ പല കൗണ്ടികളിലും പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിച്ചതിനെതിരേ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അഭ്യര്‍ത്ഥിച്ചു. പ്രൊട്ടസ്റ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 16-ന് വൈകിട്ട് വരെയാണ്. ഡാളസ് കൗണ്ടിയിലെ ടാക്‌സില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും, ഈവര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഇരുപത്തിനാല് ശതമാനം വര്‍ധനവുണ്ടായിട്ടും ഇവിടെ ടാക്‌സ് കുറയ്ക്കുകയാണ് ചെയ്തതെന്നും ജഡ്ജി പറഞ്ഞു. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഡാളസ് കൗണ്ടയിലെ ടാക്‌സ് വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ടെക്‌സസിലെ മറ്റു കൗണ്ടികളും ടാക്‌സ് വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന അധികൃതര്‍ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുന്നതിനാല്‍ ടാക്‌സ് കുറയ്ക്കുന്നതിനു മറ്റു കൗണ്ടികള്‍ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും, സ്‌കൂള്‍ ഡിസ്ട്രിക്ട് അധികൃതരോടും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും അവര്‍ ഭയാശങ്കയിലാണെന്നും ജഡ്ജി പറഞ്ഞു. സംസ്ഥാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതുവരെ എല്ലാവരും തങ്ങളുടെ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്നും…

മാഗ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യന്മാർ

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൻ (മാഗ്) ൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിൻറൺ ഓപ്പൺ ഡബിൾസ് ടൂർണമെൻ്റിൽ ‘ടീം പെർഫെക്റ്റ് ഓക്കെ’ ജേതാക്കളായി. മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ (എം. ഐ. എച്ച്. റിയൽറ്റി) സ്പോൺസർ ചെയ്ത ടി. എം. ഫിലിപ്പ്സ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി തുടർച്ചയായ രണ്ടാം വർഷവും നേടിയാണ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യൻമാരായത്. ഏപ്രിൽ 30 ശനി, മെയ് 1 ഞായർ തീയതികളിൽ ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെൻ്ററിൽ നടത്തപ്പെട്ട ടൂർണ്ണമെൻ്റിൽ ഹൂസ്റ്റണിലെയും ഡാളസിലെയും 30 പ്രമുഖ ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് ബാഡ്മിൻറൺ പ്രേമികളാണ് എത്തിച്ചേർന്നത്. ഓപ്പൺ ഡബിൾസ് വിഭാഗത്തിൽ 20 ടീമുകളും, 50 വയസ്സിനു മുകളിലുള്ളവർക്കുള്ള സീനിയർ ഡബിൾസ് വിഭാഗത്തിൽ 8 ടീമുകളും, പ്രോത്സാഹന മത്സരത്തിൽ പെൺകുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു. മികച്ച ടീമുകൾ ഏറ്റുമുട്ടിയ…

ബഫല്ലോയിലെ ടോപ്‌സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പത്തു പേര്‍ വെടിയേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്കേറ്റു

ബഫല്ലോ (ന്യൂയോര്‍ക്ക്): ന്യൂയോർക്കിലെ ബഫല്ലോയില്‍ ടോപ്‌സ് ഫ്രണ്ട്‌ലി സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമിയുടെ വെടിയേറ്റ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ പത്തു പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതൊരു വംശീയ വിദ്വേഷ കുറ്റകൃത്യമായിരുന്നു എന്ന് എറി കൗണ്ടി ഷെരീഫ് ജോൺ ഗാർഷ്യ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കൂട്ട വെടിവയ്പ്പ് വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കുകയാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. സൈനികന്റെ വേഷം ധരിച്ചെത്തിയ പെയ്ടണ്‍ ജെന്‍ഡ്രന്‍ എന്ന 18 വയസ്സുള്ള വെള്ളക്കാരൻ, ഉച്ചയ്ക്ക് 2:30 ഓടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ബഫല്ലോ സിറ്റി പോലീസ് കമ്മീഷണർ ജോസഫ് ഗ്രാമഗ്ലിയ പറഞ്ഞു. അക്രമി സൂപ്പർമാർക്കറ്റിലേക്ക് ആദ്യം കയറുകയും പിന്നീട് പുറത്തിറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ…

ഫോമാ സൺഷൈൻ മേഖല കുടുബ സംഗമം വിവിധ കലാപരിപാടികളോടെ റ്റാമ്പായിൽ ആഘോഷിച്ചു

ഫോമാ സൺഷൈൻ മേഖലയുടെ മെയ് ഏഴാം തീയതി റ്റാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിവക ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, കലാപരിപാടികളുടെ മികവ് കൊണ്ടും, കുടുംബ സംഗമം ശ്രദ്ധേയമായി. നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വ്യത്യസ്തമായ ഒരു അനുഭവമായി. വിൽസൺ ഉഴത്തിൽ (ആർവിപി), ബിനൂബ് കുമാർ (ദേശീയ സമിതി അംഗം,), ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി), അമ്മിണി ചെറിയാൻ (റീജിയണൽ വനിതാ പ്രധിനിധി ), റെജി സെബാസ്റ്റ്യൻ (റീജിയണൽ വൈസ് ചെയർമാൻ ), ഷാന്റി വർഗീസ് (മേഖലാ സെക്രട്ടറി) ടിറ്റോ ജോൺ (റീജിയണൽ ട്രഷറർ) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ഒദ്യോഗികമായി ആരംഭിച്ചു. ഫോമാ സൺഷൈൻ റീജിയൻ വൈസ് പ്രസിഡന്റ് വിത്സൺ ഉഴത്തിൽ അധ്യക്ഷ പ്രസംഗം നടത്തി. 2020 ൽ മേഖല വൈസ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്ത…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് കെ. ജോണിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് കെ. ജോണ്‍ (81) ഷിക്കാഗോയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി. കോട്ടയം കുമരകം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ മറിയക്കുട്ടി ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുടുംബാംഗമാണ്. ജോസഫ് (ഔസേപ്പച്ചന്‍) കോയിക്കല്‍ ഷിക്കാഗോ, തോമസ് (സിബി) കോയിക്കല്‍ ഷിക്കാഗോ, ആനി തെക്കേക്കര (ഷിക്കാഗോ) എന്നിവര്‍ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്. മെയ് 17-ന് ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ പൊതുദര്‍ശനം കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (Colonial Funeral Home, 8025 W Golf Road, Niles, IL 60714) വച്ചു നടത്തുന്നതും, മെയ് 18-ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ സെന്റ് കാതറിന്‍ കാത്തലിക് ചര്‍ച്ചില്‍ (St. Catherine Catholic Church,…

കൊറിയ ടൗണിലെ ഏഷ്യക്കാർ നടത്തുന്ന ബിസിനസ്സുകളിൽ വെടിവെപ്പ്; വംശീയ വിദ്വേഷമായിരിക്കാമെന്ന് ഡാളസ് പോലീസ്

ഡാളസ്: നഗരത്തിലെ കൊറിയ ടൗണിലെ ഹെയർ സലൂണിൽ നടന്ന വെടിവെയ്പില്‍ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റത് വംശീയ വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്ന് ഡാളസ് പോലീസ് മേധാവി പറഞ്ഞു. ഹെയർ വേൾഡ് സലൂണിൽ ബുധനാഴ്ച നടന്ന വെടിവെപ്പ് വംശീയ വിദ്വേഷത്താൽ പ്രേരിപ്പിച്ചതാണെന്ന് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ചീഫ് എഡി ഗാർഷ്യ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ ആ ധാരണ മാറിയെന്നും അദ്ദേഹം പറഞ്ഞു. സലൂണിനു നേരെ വെടിയുതിർക്കുകയും പിന്നീട് ഒരു മെറൂൺ മിനി വാനിൽ രക്ഷപ്പെടുകയും ചെയ്ത കറുത്ത വസ്ത്രം ധരിച്ച ഒരാൾക്കായി അധികൃതർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. സലൂൺ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് സെന്ററിൽ ഏപ്രിൽ 2 ന് ഡ്രൈവ്-ബൈ ഉൾപ്പെടെ അടുത്തിടെ നടന്ന മറ്റ് രണ്ട് വെടിവെയ്പ്പുകളില്‍ സമാനമായ വാഹനം ഉൾപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് ഗാർസിയ പറഞ്ഞു. ഈ രണ്ട് വെടിവയ്പിലും ആർക്കും പരിക്കില്ല. “നമ്മുടെ നഗരത്തെ…

ഭക്ഷണം ലഭിക്കാതെ കുട്ടി മരിച്ച സംഭവം: മൂന്നു വയസുകാരിക്ക് തൂക്കം മൂന്നു പൗണ്ട് മാത്രം; മാതാപിതാക്കള്‍ അറസ്റ്റില്‍

ഡാവല്‍പോര്‍ട്ട് (ഫ്‌ളോറിഡ): മൂന്നു വയസുകാരി കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മാതാവ് അര്‍ഹോണ , പിതാവ് റജിസ് ജോണ്‍സന്‍ എന്നിവരാണ് അറസ്റ്റിലായത്. മേയ് 12നു പിതാവ് റജിസ് ജോണ്‍സന്‍ 911 ല്‍ വിളിച്ചു കുട്ടി ശ്വസിക്കില്ലെന്നു അറിയിച്ചതിനെതുടര്‍ന്നു വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ ഊതിവീര്‍പ്പിക്കുന്ന സ്വിമ്മിംഗ് പൂളില്‍ കുട്ടി ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. അതേസമയം ഞാന്‍ തിരിക്കിലായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസിനെ വിളിക്കാന്‍ വൈകിയതെന്നുമായിരുന്നു മാതാവ് അര്‍ഹോണ റ്റില്‍മാന്‍ അറിയിച്ചത്. കുട്ടി ഒരു സാന്റ്വിച്ചും ചിക്കന്‍ നഗ്റ്റസും കഴിച്ചിരുന്നതായി പിതാവ് പറഞ്ഞിരുന്നുവെങ്കിലും വയറ്റില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം വീട്ടിനകത്തു ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ നല്ലതുപോലെ കഴിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. 2019 ജുലൈയിലാണ് കുട്ടിയുടെ ജനനം. പൂര്‍ണ ആരോഗ്യത്തോടെ ജനിച്ച കുട്ടിക്ക്…

മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെ അപലപിച്ച് ഇൽഹാൻ ഒമർ

വാഷിംഗ്ടണ്‍: ബുധനാഴ്ച ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിർന്ന പലസ്തീൻ-അമേരിക്കൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെ യുഎസ് നിയമനിർമ്മാതാവ് ഇൽഹാൻ ഒമർ അപലപിക്കുകയും, അവരുടെ മരണത്തിന് ഇസ്രായേല്‍ ഉത്തരവാദികളാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു പത്രപ്രവർത്തകയെന്ന നിലയിൽ അവരുടെ സാന്നിധ്യം വ്യക്തമായി അറിയിച്ചതിന് ശേഷമാണ് ഇസ്രായേൽ സൈന്യം അവരെ കൊന്നതെന്ന് ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റ് ചെയ്തു. “ഞങ്ങൾ ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളർ സൈനിക സഹായം യാതൊരു നിയന്ത്രണവുമില്ലാതെ നൽകുന്നു. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആര് ഉത്തരവാദിത്വം ഏറ്റെടുക്കും?”, ഒമര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ അധികൃതർ ഏറ്റെടുത്തിട്ടില്ല. ഷിറിൻ അബു അക്ലേ കൊല്ലപ്പെട്ട സ്ഥലത്തിന് 200 മീറ്റർ ചുറ്റളവിൽ കനത്ത വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും, എന്നാൽ അവരെ വെടിവെച്ചത് ഇസ്രായേൽ സേനയാണോ അതോ പലസ്തീൻ തീവ്രവാദികളാണോ…