എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ സമുചിതമായി ആഘോഷിക്കും. ജൂലൈ അവസാന വാരമോ, ഓഗസ്റ്റ് ആദ്യ വാരമോ ആയിരിക്കും സമ്മേളനം നടക്കുന്നത്. എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. നിരവധി വര്‍ണ്ണാഭമായ പരിപാടികളാണ് സംഘാടകര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്യുന്നത് ദേശീയ തലത്തിലുള്ള ഉപന്യാസ മത്സരം, 2022-ലെ ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര വിജയികളെ ആദരിക്കല്‍, കൂടാതെ ദേശീയ തലത്തില്‍ പ്രമുഖരായ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, മറ്റു കലാപരിപാടികള്‍ എന്നിവയാല്‍ ശതാബ്ദി ആഘോഷങ്ങളെ കൂടുതല്‍ നിറപ്പകിട്ടാര്‍ക്കുന്നതായിരിക്കും. വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്- 847 219 4897), തോമസ് ഡിക്രൂസ് (സെക്രട്ടറി- 224 305 3789), ഷീബാ ഫ്രാന്‍സീസ് (ജോയിന്റ് ട്രഷറര്‍- 847…

മാതൃദിനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവും പതിനാറുകാരനും അറസ്റ്റില്‍

വെസ്റ്റ്ഹില്‍സ് (ലോസ്ആഞ്ചലസ്): മാതൃദിനത്തില്‍ കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ് വെസ്റ്റ് ഹില്‍സ് ഹോമില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് ഏജല ഡോണ്‍ ഫ്ളോറസ്(38) പതിനാറു വയസ്സുകാരന്‍ എന്നിവരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഫ്ളോറസിന് ആറ് മില്യണ്‍ ഡോളറാണ് ജാമ്യതുകയായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറ് വയസ്സുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് ഫ്ളോറസിന്റെ കുറ്റസമ്മതത്തെ തുടര്‍ന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. പോലീസ് പതിനാറുകാരനെ കുറിച്ചു വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, സമീപവാസികള്‍ പറയുന്നതു ഫ്ളോറസിന്റെ മകനാണെന്നാണ്. പന്ത്രണ്ടുവയസ്സുള്ള പെണ്‍കുട്ടിയും, എട്ടിനോടടുത്ത് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളുടെയും മൃതദേഹമാണ് പോലീസ് വീട്ടിനകത്തു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്. വെസ്റ്റ് ഹില്‍സും, വുഡ്ലാന്റ് ഹില്‍സും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ…

ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം

ചിക്കാഗോ: ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം ചിക്കാഗോയിലെ ബര്‍സിയാണി ഗ്രീക്ക് ട്രവണില്‍ വച്ച് ഫണ്ട് റൈസിംഗ് നടത്തി. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അനാസ് ഹെമദ് എന്നിവരായിരുന്നു ഹോസ്റ്റ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്. നിലവിലുള്ള ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെസി വൈറ്റ് മുഖ്യാതിഥിയായിരുന്നു. നിറഞ്ഞ സദസില്‍ അന്നാ വലന്‍സിയാന ഇല്ലിനോയ്‌സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസുകളില്‍ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന വിവിധ മോഡറൈസേഷന്‍ പ്ലാനുകളെക്കുറിച്ച് വിശദീകരിച്ചു. ഡ്രൈവേഴ്‌സ് ലൈസന്‍സ് ഓഫീസികുളില്‍ പോകാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പുതുക്കല്‍, ബില്‍ഡിംഗ്‌സിന്റേയും കംപ്യൂട്ടര്‍ സിസ്റ്റത്തിന്റേയും മോഡറൈസേഷന്‍, പുതിയ പേയ്‌മെന്റ് പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അതിനു എല്ലാ ഇന്ത്യക്കാരുടേയും സഹകരണം അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രമുഖ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ്…

രക്ഷപ്പെട്ട തടവുകാരൻ കേസി വൈറ്റ് പിടിക്കപ്പെട്ടു; യുഎസ് മാർഷല്‍ പിടികൂടിയതിനെത്തുടര്‍ന്ന് ജയിലർ വിക്കി വൈറ്റ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ഇന്ത്യാന: അലബാമയിലെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് കാണാതായ, ഏപ്രിൽ 29 മുതൽ ഒളിവിൽ കഴിയുകയായിരുന്ന തടവുകാരനായ കേസി വൈറ്റിനെയും ജയിലർ വിക്കി വൈറ്റിനെയും തിങ്കളാഴ്ച ഉച്ചയോടെയാണ് ഇന്ത്യാനയിൽ കസ്റ്റഡിയിലെടുത്തെങ്കിലും വിക്കി വൈറ്റ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇൻഡ്യാനയിലെ ഇവാൻസ്‌വില്ലിൽ വച്ച് യു.എസ്. മാർഷൽമാര്‍ കേസി വൈറ്റ് (38), വിക്കി വൈറ്റ് (56) എന്നിവരെ വാഹനത്തിൽ പിന്തുടർന്ന് പിടികൂടിയതായി അലബാമ അധികൃതർ പറഞ്ഞു. കേസി ഡ്രൈവ് ചെയ്യുകയായിരുന്നു, വിക്കി ഒരു യാത്രക്കാരിയായിരുന്നു എന്ന് ലോഡർഡേൽ കൗണ്ടി ഷെരീഫ് റിക്ക് സിംഗിൾട്ടൺ പറഞ്ഞു. ഏപ്രില്‍ 29നാണ് വനിതാ ജയിലര്‍ വിക്കി വൈറ്റും, കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിഞ്ഞിരുന്ന കേസി വൈറ്റും ജയിലില്‍ നിന്ന് കടന്നുകളഞ്ഞത്. കേസി വൈറ്റും വിക്കി വൈറ്റും സഞ്ചരിച്ചിരുന്ന വാഹനത്തെ ദീര്‍ഘദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. പൊലീസില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തില്‍ അതിവേഗത്തില്‍ ഓടിച്ച…

രോഷാകുലരായ ജനക്കൂട്ടം റഷ്യൻ അംബാസഡർക്ക് നേരെ ചുവന്ന പെയിന്റ് എറിഞ്ഞു

വാഴ്സോ: രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച റെഡ് ആർമി സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വാഴ്സോയിലെ സെമിത്തേരിയിൽ എത്തിയ റഷ്യൻ അംബാസഡർ സെർജി ആൻഡ്രീവിന് നേരെ പോളണ്ടിൽ പ്രതിഷേധക്കാർ ചുവന്ന പെയിന്റ് എറിഞ്ഞു. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം പ്രതിഷേധക്കാരാണ് സെമിത്തേരിയിൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ സൈനികർക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ എത്തിയ അംബാസഡര്‍ക്കു നേരെ ചുവന്ന പെയിന്റ് എറിഞ്ഞത്. പ്രതിഷേധക്കാർ ആൻഡ്രീവിന്റെ മേൽ പിന്നിൽ നിന്ന് ചുവന്ന പെയിന്റ് എറിയുന്നതും, ഒരാള്‍ മുഖത്ത് പെയിന്റ് എറിയുന്നതും വീഡിയോയില്‍ കാണാം. ഉക്രേനിയൻ പതാകയും പിടിച്ച്, പ്രതിഷേധക്കാർ ആൻഡ്രീവിനെയും റഷ്യൻ പ്രതിനിധി സംഘത്തിലെ മറ്റുള്ളവരെയും സെമിത്തേരിയിൽ റീത്ത് സമര്‍പ്പിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന് ഇരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുറച്ച് പ്രതിഷേധക്കാർ രക്തക്കറകളുടെ വെള്ള ഷീറ്റിൽ പൊതിഞ്ഞു. അവർ ആൻഡ്രൂവിന് മുന്നിൽ ‘ഫാസിസ്റ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ…

പുലിറ്റ്‌സർ സമ്മാനങ്ങൾ പ്രഖ്യാപിച്ചു; ഡാനിഷ് സിദ്ദിഖിയെ ആദരിച്ചു

തങ്ങളുടെ രാജ്യത്തെ റഷ്യയുടെ അധിനിവേശത്തെ ധീരമായി റിപ്പോർട്ട് ചെയ്തതിന് പുലിറ്റ്സർ പ്രൈസ് ബോർഡ് ഉക്രേനിയൻ മാധ്യമ പ്രവർത്തകരെ ആദരിച്ചു. അമേരിക്കൻ മാധ്യമ ഭീമനായ വാഷിംഗ്ടൺ പോസ്റ്റിനും ഈ അഭിമാനകരമായ അവാർഡ് ലഭിച്ചിട്ടുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു കൂട്ടം അനുയായികൾ വാഷിംഗ്ടണിലെ ക്യാപിറ്റോൾ കെട്ടിടം ആക്രമിച്ച 2021 ജനുവരി 6 ലെ കലാപത്തിന്റെ റിപ്പോർട്ടിംഗുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉക്രേനിയൻ പത്രപ്രവർത്തകർക്ക് ഒരു പ്രത്യേക അവലംബം സമ്മാനിച്ചുകൊണ്ട് പ്രൈസ് അഡ്മിനിസ്ട്രേറ്റർ മർജോറി മില്ലർ പറഞ്ഞു, “വ്‌ളാഡിമിർ പുടിന്റെ ക്രൂരമായ അധിനിവേശത്തിനിടയിൽ സത്യസന്ധമായ റിപ്പോർട്ടിംഗിനോടുള്ള ധൈര്യത്തിനും സഹിഷ്ണുതയ്ക്കും പ്രതിബദ്ധതയ്ക്കും ഉക്രേനിയൻ പത്രപ്രവർത്തകർക്ക് പ്രത്യേക അവലംബം നൽകുന്നതിൽ പുലിറ്റ്‌സർ പ്രൈസ് ബോർഡ് സന്തോഷിക്കുന്നു. മാധ്യമ പ്രവർത്തകരെ തട്ടിക്കൊണ്ടുപോകൽ, പിടിച്ചെടുക്കൽ, മരണം, ഭയാനകമായ യാഥാർത്ഥ്യത്തിന്റെ കൃത്യമായ ചിത്രം നൽകാനുള്ള അവരുടെ ശ്രമത്തിൽ അവർ ഏർപ്പെട്ടിരിക്കുകയായിരുന്നു.” കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്…

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ വാർഷിക കുടുംബ സംഗമം മെയ് 14 ന്

ഹൂസ്റ്റൺ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും മെയ് 14 നു ശനിയാഴ്ച നടക്കും. സ്റ്റാഫ്‌ഫോർഡ് ദേശി റെസ്റ്റോറന്റിൽ വച്ച് (209, FM 1092 Rd, Stafford TX 77477) നടക്കുന്ന യോഗം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. പ്രസിഡണ്ട് ജീമോൻ റാന്നി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസ അറിയിക്കും. ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ വാർഷിക റിപ്പോർട്ടും ട്രഷറർ റോയ് തീയാടിക്കൽ കണക്കും അവതരിപ്പിക്കും. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതാണ്. ഈ സംഗമത്തിലേക്കു ഹൂസ്റ്റണിലുള്ള റാന്നി സ്വദേശികളായ ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ റാന്നി – 407 718 4805…

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മദേഴ്‌സ്‌ഡേ ആഘോഷിച്ചു

ഡാളസ്: മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മാതൃദിനം മെയ് എട്ടാം തീയതി ഞായറാഴ്ച ആഘോഷിച്ചു. റവ.ഫാ. മാര്‍ട്ടിന്‍ ബാബു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിനുശേഷം കൂടിയ സമ്മേളനത്തില്‍ ബാബു മാര്‍ട്ടിന്‍ അച്ചന്‍ മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അമ്മമാര്‍ നാം ഓരോരുത്തരുടേയും ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കറിച്ചും, ഇന്ന് നാം ഈ നിലയില്‍ ആയതില്‍ അമ്മമാരുടെ കഷ്ടപ്പാടുകളേക്കുറിച്ചും വിഷമതകളേക്കുറിച്ചും വികാരി നിര്‍ഭരമായി സംസാരിച്ചു. ആഷിത സജിയുടെ ‘അമ്മേ എന്റെ അമ്മേ’ എന്നു തുടങ്ങുന്ന മധുര ഗാനത്തിനുശേഷം റെയ്ച്ചല്‍ ഡേവിഡ് മദേഴ്‌സ് ഡേ സന്ദേശം നല്‍കി. എല്ല അമ്മമാര്‍ക്കും പള്ളിയില്‍ നിന്നു പൂക്കളും, മാര്‍ട്ടിന്‍ അച്ചന്റെ വകയായി കേക്കും വിതരണം ചെയ്തു. ആഞ്ചലോ മാത്യുവും കുടുംബവും എല്ലാവര്‍ക്കും ഉച്ചഭക്ഷണം നല്‍കുകയുമുണ്ടായി. സെക്രട്ടറി വത്സലന്‍ വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.

38th Edition of FIA’s ‘Dance Pe Chance’ dazzles after 2 years of Haitus

Over 300 children participated from the various community dance schools in the tri-state area competed to showcase their talent discipline technique and costumes.  Children aging from 6 year olds thru 16 and mix-age age adult groups competed with a sporting spirit shining the grand stage of the theatre in colorful production lighting backdrops props and music. Mesmerizing performances were a mixed repertoire of culture and tradition set to the tune of contemporary Indian ‘Bollywood’ Film Songs. Inclement weather did nothing to dampen the spirit and the event saw a great…

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ മനുഷ്യരുടെ രക്ഷകരാകണം

എറണാകുളം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഞെക്കിപ്പഴുപ്പിച്ച പഴംപോലെ ജാതി മത രാഷ്ട്രീയത്തില്‍ ഞെളിഞ്ഞു കയറാന്‍ ചൂടോടെ വാദപ്രതിവാദം നടത്തുന്നതും, വിത്തിനൊത്ത വിളപോലെ വായില്‍ ജാതി തേനും മനസ്സില്‍ വര്‍ഗ്ഗീയ വിഷവുമായി വാതംപിടിച്ച കുതിരയെ പോലെ സമനില തെറ്റി നടക്കുന്ന അധിക പ്രസംഗികളെയും കണ്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ തന്റെ രണ്ടു കണ്ണുപോയാലും തെറ്റില്ല അന്യന്റെ ഒന്നെങ്കിലും കളയണമെന്ന രാഷ്ട്രീയ കപട സദാചാര ബോധം മാറ്റി സൂക്ഷ്മ നീരിക്ഷണ ബുദ്ധിയോടെ കണ്ണുകള്‍ തുറന്ന് വികസിത മനസ്സോടെ കാണാനാണ് ശ്രമിക്കേണ്ടത്. ഇടതുപക്ഷത്തുള്ള സ്ഥാനാര്‍ത്ഥിയെ കാണേണ്ടത് അന്ധമായ ഏതെങ്കിലും വിശ്വാസ-പ്രമാണങ്ങള്‍ക്ക് അടിമയായ ഒരു വ്യക്തിയാ യിട്ടല്ല അതിലുപരി ഹൃദയശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷപ്പെടുത്തുന്ന മനുഷ്യരുടെ രക്ഷകനായിട്ടാണ്. പൊതുസമൂഹത്തില്‍ നിന്ന് വര്‍ഗ്ഗീയത, അധികാരമോഹികളല്ലാത്തവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് കൊണ്ടു വരണം. ഇതില്‍ നിരാശയാനുഭവിക്കുന്നവര്‍ കാണേണ്ടത് പാരമ്പര്യമായി, കുടുംബമായി സ്വന്തമാക്കികൊണ്ടിരിക്കുന്ന പ്രത്യുപകാര അധികാര…