സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല. കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി. ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു, കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയിൽ ആർത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നു.വീടിനു മുൻപിൽ കാവൽക്കാരനായി നിന്നിരുന്ന നായയുടെ നിർത്താതെയുള്ള മോങ്ങൽ .ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല . തൊട്ടടുത്ത ബെഡിൽ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് മിന്നാമിനുങ്ങിൻ വെട്ടം പോലെ എന്തോ വീടിന്റെ മുൻപിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദ്ര്ഷ്ടിയിൽ പെട്ടത് .സൂക്ഷിച്ചു നോക്കിയപ്പോൾ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി…
Category: AMERICA
ഒഐസിസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഒമാൻ: പ്രവാസി സംഘടനകളുടെ പ്രാധാന്യം വർധിച്ചുവരുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും, ഒഐസിസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും കെപിസിസി അച്ചടക്ക സമിതി പ്രസിഡന്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ പറഞ്ഞു. ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പ്രവാസി സംരംഭകർ കേരളത്തിൽ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാർ തുടരുന്ന മൗനം തീർത്തും അവഗണനയുടെ ഭാഗമാണ്. പ്രവാസികളോടുള്ള സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. പ്രവാസി സമൂഹത്തിന് ഒഐസിസി നടത്തിവരുന്ന സേവനങ്ങൾ മാതൃകാപരമാണ്. കോവിഡ് കാലത്തും പ്രളയകാലത്തും പ്രവാസികൾ നടത്തിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു വിവിധ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഏപ്രിൽ 24 ഞായറാഴ്ച വൈകീട്ട് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സൂമിലൂടെ ചേർന്ന യോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. സെക്രട്ടറി പി പി ചെറിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ 2021 -2023ലേക്കുള്ള ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. സിജു വി ജോർജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡൻറ്), സാം മാത്യൂസ് (സെക്രട്ടറി), മീനു എലിസബത്ത് (ജോയിന്റ് സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), ഫിലിപ്പ് തോമസ് (പ്രസാദ് ) ജോയിന്റ് ട്രഷറര്‍ എന്നിവരെയാണ് യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. അഡ്വൈസറി ബോർഡ് ചെയർമാനായി ബിജിലി ജോർജ്, ബോർഡ് മെമ്പര്‍മാരായി എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ടി സി. ചാക്കോ, പി പി ചെറിയാൻ, മാർട്ടിൻ വിലങ്ങോലിൽ,…
ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഷാഫി പറമ്പില്‍
ദോഹ: ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആശംസിച്ചു. ഖത്തര്‍ ഒഐസിസി ഇന്‍കാസ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ സമ്മാനദാന ചടങ്ങിലും ഇഫ്താര്‍ സ്നേഹവിരുന്നിലും പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുവാന്‍ യൂത്ത് കെയര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഖത്തര്‍ ഒഐസിസി – ഇന്‍കാസ് പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും ഇത്തരമൊരു പരിപാടിയുടെ സംഘാടന മികവിനെ അഭിനന്ദിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. തുടര്‍ന്ന് ലേബര്‍ ക്യാംപുകളില്‍ ഒരുക്കിയ ഇഫ്താര്‍ കിറ്റ് വിതരണത്തിലും പ്രവര്‍ത്തക കൂട്ടായ്മയിലും അദ്ദേഹം പങ്കാളിയായി. യുവനേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍…
ആനയെ കണ്ട അന്ധന്മാരും അവരുടെ സ്വകാര്യ നിഗമനങ്ങളും (ലേഖനം)
തിലകൻ നായകനായ ‘സന്ദേശം‘ എന്ന സിനിമയിൽ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായി വക്കീലിനെയും കൂട്ടിയെത്തിയ മകളോടും, മരുമകനോടും തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട് : “അപ്പ നിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കുകാര് കൊണ്ട് പോയി” എന്ന്. പ്രപഞ്ച ഉൽപ്പത്തിയേക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുൻകാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ”അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക്കാര് കൊണ്ട് പോയി “ എന്ന നിലയിലാണ് പുത്തൻ ശാസ്ത്ര വാക്താക്കളുടെ ഡയലോഗുകൾ. പ്രപഞ്ചവും ദൈവവും എന്ന പരിഗണനയിൽ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയിൽ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതൽ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലുംഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തൻ…
കാൽമുട്ട് വേദനയെത്തുടര്‍ന്ന് പോപ്പ് ഫ്രാന്‍സിസിന് വിശ്രമം
റോം: കാൽമുട്ട് വേദന വീണ്ടും ആരംഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ തന്റെ ഷെഡ്യൂൾ പൂർത്തിയാക്കി വിശ്രമത്തിലേക്ക്. വിദഗ്ധ പരിശോധന ആവശ്യമായി വന്നതിനാല്‍ അടുത്ത ദിവസങ്ങളിലെ മാർപ്പാപ്പയുടെ പ്രതിദിന പരിപാടികൾ റദ്ദാക്കി. പരിശോധനയ്ക്കും ചികിത്സയ്ക്കുമായാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയാത്തതിനാൽ ഈസ്റ്റർ ഞായറാഴ്ച കുർബാന അർപ്പിക്കാൻ മാർപാപ്പ ഏറെ ബുദ്ധിമുട്ടിയിരുന്നു. നഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാൽമുട്ടു വേദന മൂലം മാർപാപ്പ അടുത്തകാലത്ത് ഒട്ടേറെ പരിപാടികൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഉദരരോഗത്തെത്തുടർന്ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ അതിൽനിന്ന് പൂർണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുക!; സെലെൻസ്കി യുഎന്നിനോട് ആവശ്യപ്പെട്ടു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഏകദേശം 59 ദിവസമായി. അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആഗ്രഹം പ്രകടിപ്പിച്ചു. റഷ്യയിൽ തനിക്ക് വിശ്വാസമില്ലെന്നും സെലെന്‍സ്കി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ മോസ്കോ സന്ദർശനത്തെ അദ്ദേഹം അപലപിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കിയെവിലെ മെട്രോ സ്റ്റേഷനില്‍ വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു, ‘ഈ യുദ്ധം ആരാണോ ആരംഭിച്ചത്, അദ്ദേഹത്തിന് ഇത് അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അങ്ങനെ ചെയ്യുന്നത് റഷ്യയ്ക്കും ഉക്രെയ്നും ഇടയിൽ സമാധാനം കൊണ്ടുവരുന്നുണ്ടെങ്കിൽ, പുടിനെ കാണാൻ തനിക്ക് ഭയമില്ല.” റഷ്യൻ പ്രസിഡന്റുമായി സംഭാഷണം നടത്തണമെന്ന് ഞാൻ ആദ്യം മുതൽ നിർബന്ധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് പുടിനെ കാണണം എന്നല്ല, ഈ സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കാന്‍ ഞാൻ അദ്ദേഹത്തെ കാണേണ്ടതുണ്ട്.…
ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഏർളി വോട്ടിംഗ് ഏപ്രിൽ 24 ഞായറാഴ്ച ആരംഭിക്കുന്നു; ഡോ. സോജി ജോണ്‍ സ്ഥാനാർഥി
സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ്‍ മത്സരിക്കുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മേയ് ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥി പോള്‍ മേയറാണ്. ഏര്‍ലി വോട്ടിങ് ഏപ്രില്‍ 24 മുതല്‍ മേയ് മൂന്നു വരെയാണ്. പൊതുതെരഞ്ഞെടുപ്പ് മേയ് ഏഴിനു നടക്കും. ടെക്സസ് ഇന്‍സ്ട്രമെന്റ്സില്‍ ദശാബ്ദത്തോളം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. കോപ്പല്‍ ലൈബ്രറി ബോര്‍ഡിലും സോജി അംഗമായിരുന്നു. ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാണ്. സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ഫൈനാന്‍സ് കൗണ്‍സില്‍ അംഗമായിരുന്നു. ചങ്ങനാശ്ശേരി കുന്നിപറമ്പില് ജോണ്‍ കെ. ജോണിന്റെയും തങ്കമ്മ ജോണിന്റെയും മകനാണ്. ഡാലസിലെ രണ്ടു പ്രമുഖ കമ്മ്യൂണിറ്റി കോളജുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് മൂന്നില്‍ നിന്നുമാണ് സോജി മത്സരിക്കുന്നത്. ഡാലസ് കോളജ് ട്രിസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ്…
ജോ ബൈഡൻ അമേരിക്കയെ നശിപ്പിക്കുന്നു; നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുന്നു: ഡൊണാൾഡ് ട്രംപ്
ഒഹായോ: പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റുകളും അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ഭരണവും അമേരിക്കയെ നശിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഒഹായോയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, മോഷണം നടന്നു എന്നതാണ് സത്യം. ഇപ്പോൾ നമ്മുടെ രാജ്യം നശിപ്പിക്കപ്പെടുന്നു, നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുന്നു, ഇതുപോലെ ഒരു അവസ്ഥ നമ്മള് ഒരിക്കലും കണ്ടിട്ടില്ല,’ ട്രംപ് പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെട്ട ചില വിചിത്ര സംഭവങ്ങൾ ഓർത്ത് ട്രംപ് അടുത്തിടെ ബൈഡനെ പരിഹസിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തീർത്തും അറിയാത്ത ഒരു പ്രസിഡന്റാണ് നമുക്കുള്ളതെന്ന് ട്രംപ് പറഞ്ഞു. ബൈഡൻ ഇതെല്ലാം ചെയ്യുമ്പോഴും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. യുഎസിലെ പെട്രോൾ വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇപ്പോഴത്തെ ഭരണകൂടമാണ് ഉത്തരവാദികളെന്നും…
യുഎസ് സുപ്രീം കോടതിക്ക് മുൻപിൽ തീ കൊളുത്തി ആത്മഹൂതി
വാഷിംഗ്ടൺ ഡിസി :വാഷിംഗ്ടൺ ഡി സി യുഎസ് സുപ്രീം കോടതിക്ക് മുൻപിലുള്ള പ്ലാസയിൽ തീകൊളുത്തി ആത്മഹത്യക്ക്ശ്രമിച്ചയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. കൊളറാഡോയിൽ നിന്നുള്ള ഫോട്ടോജേര്ണലിസ്റ് വയൺ ബ്രൂസ് (50)ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത് വെള്ളിയാഴ്ച വൈകീട്ട് ആറ് മുപ്പതിന് ആയിരുന്നു സംഭവം .വിവരം ലഭിച്ച ഉടനെ മെഡിക്കൽ എമർജൻസി വിഭാഗം സ്ഥലത്തെത്തി ഇദ്ദേഹത്തെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇതിനെ തുടർന്ന് സുപ്രീംകോടതി മണിക്കൂറോളം അടച്ചിട്ടു പൊതുജനത്തിന് ഭീഷണിയില്ലായെന്നും മറ്റാർക്കും പരിക്കേറ്റിട്ടില്ല എന്നും സുപ്രീംകോടതി പോലീസ് അറിയിച്ചു. എന്തുകൊണ്ടാണ് ബ്രൂസ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കാൻ പോലീസ് വിസമ്മതിച്ചു ഇതിനുമുൻപും സുപ്രീം കോടതിക്ക് മുമ്പിൽ പ്രതിഷേധസൂചകമായി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട് .2019 മെയ്മാസം ബെത്സൈദ്ധയിൽ നിന്നുള്ള 32 കാരനായ ഇന്ത്യൻ വംശജൻ അർണവ് ഗുപ്ത സ്വയം തീകൊളുത്തി…
