സൈന്യത്തിൽ താടി വളർത്താനുള്ള അവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു പുതിയ നയം യുഎസ് പ്രതിരോധ വകുപ്പ് നടപ്പിലാക്കി. ഇത് സിഖ്, മുസ്ലീം, ജൂത സൈനികർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിഖ് സഖ്യം ഇതിനെ വഞ്ചനയും മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണവുമാണെന്ന് വിശേഷിപ്പിച്ചു. വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗണിന്റെ) പുതിയ ഗ്രൂമിംഗ് നയം മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ഈ നയം പ്രകാരം, സൈന്യത്തിൽ താടി നിലനിർത്തുന്നതിനുള്ള ഇളവ് ഫലത്തിൽ ഇല്ലാതാക്കി, ഇത് സിഖ്, മുസ്ലീം, ജൂത സമൂഹങ്ങളിൽ നിന്നുള്ള സൈനികർക്കിടയിൽ ആശങ്കയുയര്‍ത്തി. സൈന്യത്തിൽ താടി പോലുള്ള ‘ഉപരിപ്ലവമായ വ്യക്തിപരമായ പ്രകടനത്തിന്’ സ്ഥാനമില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അടുത്തിടെ പുറത്തിറക്കിയ മെമ്മോയില്‍ പറയുന്നു. നോർഡിക് പേഗൻമാരുടെ ഒരു സൈന്യം നമുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെത്തുടർന്ന്, മതപരമായ ഇളവുകൾ ഉൾപ്പെടെ മിക്ക താടി ഇളവുകളും 60 ദിവസത്തിനുള്ളിൽ ഇല്ലാതാക്കാൻ പെന്റഗൺ എല്ലാ സൈനിക…
Category: AMERICA
ട്രംപിന്റെ സമാധാന നിർദ്ദേശം ഇസ്രായേൽ തള്ളി!; ഗാസയിൽ ബോംബാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു
ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊണ്ടുവന്ന സമാധാന നിർദ്ദേശത്തിൽ ഹമാസും ഇസ്രായേലും യോജിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഗാസയിൽ ബോംബാക്രമണം നടത്തി ട്രംപിന്റെ ശ്രമങ്ങൾക്ക് ഇസ്രായേൽ വീണ്ടും വലിയ തിരിച്ചടി നൽകിയിരിക്കുകയാണ്. ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. യുഎസ് പ്രസിഡന്റിന്റെ സമാധാന നിർദ്ദേശം അവഗണിച്ച ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി, ആറ് പേർ കൊല്ലപ്പെട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഉടൻ ഒരു സമാധാന നിർദ്ദേശം നടപ്പിലാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുന്നതിനിടെയാണ് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഗാസയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ബോംബാക്രമണം അവിടത്തെ ജീവിതം പൂർണ്ണമായും തടസ്സപ്പെടുത്തുകയും ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. ഹമാസ് ഇസ്രായേലി സിവിലിയന്മാരെ ബന്ദികളാക്കിയതിനെത്തുടർന്ന് ഗാസയിൽ പട്ടിണിയിലേക്ക് നയിച്ചതിനുശേഷം ഇസ്രായേൽ ഹമാസിനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ…
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി കോൺഫറൻസ് ആലോചനാ യോഗം നടത്തി
ക്രിസ്തുവിന്റെ സുവിശേഷത്തോട് പരമാവധി വിശ്വസ്തത പുലർത്തുകയും അത് മറ്റുള്ളവരെ അറിയിക്കുകയുമാണ് സഭയുടെ ദൗത്യം. മനുഷ്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ സുവിശേഷത്തിന്റെ പ്രസക്തി വ്യക്തമാക്കി കാണിക്കുവാൻ സഭയ്ക്ക് ബാധ്യതയുണ്ട്. എന്നാൽ കാലചക്രം തിരിയുന്നത് പ്രശ്നാകുലമായ ലോകത്തിലാണ്. പ്രശ്നങ്ങൾ നിറഞ്ഞതാണല്ലോ മനുഷ്യ ജീവിതം. ഈ പശ്ചാത്തലത്തിലാണ് സുവിശേഷവും ബൈബിൾ കോൺഫറൻസുകളും ഫാമിലി കോൺഫറൻസുകളും നടത്തപ്പെടുന്നത്. ആനുകാലിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് സുവിശേഷ തത്വങ്ങളുടെ വെളിച്ചത്തിൽ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നത് സഭയുടെ കടമയുമാണ്. ഈ പശ്ചാത്തലത്തിലാണ് 2026-ലെ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ആദ്യ യോഗം ന്യൂ ജേഴ്‌സി മിഡ്‌ലൻഡ് പാർക്ക് സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ സെപ്റ്റംബർ 21-നു നടന്നത്. സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. എല്ലാ വർഷവും കോൺഫറൻസുകൾ വേണമോ എന്ന കാര്യവും യോഗ ത്തിൽ ഉയർന്നുവന്നു. എന്നാൽ യുവജനങ്ങളുടെ പങ്കാളിത്തം കൂടിവരുന്നു എന്ന ഒറ്റ…
NYCT സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2025 ഒക്ടോബർ 25-ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും “കുടുംബ സംഗമം“ 2025 ഒക്ടോബർ 25 ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറേൻ ചർച്ച് (384 Clinton Street, Hempstead, NY 11550) ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക. ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക. വാര്‍ത്ത:…
ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമെന്ന് ഒകാസിയോ-കോർട്ടെസ്
വാഷിംഗ്‌ടൺ ഡി സി :ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമാണെന്ന് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ നേതാക്കളുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അവർ, “എന്നെക്കുറിച്ച് അവർ മാധ്യമങ്ങളിൽ പലതും പറയുന്നു, എന്നാൽ സത്യം എന്തെന്ന് എല്ലാവർക്കും അറിയാം ” അവർ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ അവർ ചർച്ച ചെയ്യുന്നത് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസുമായും സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറുമായാണെന്നും അവർ കൂട്ടിച്ചേർത്തു. 2028-ലെ സെനറ്റ് പ്രൈമറിയിൽ ഷൂമറിനെ ഒകാസിയോ-കോർട്ടെസ് വെല്ലുവിളിച്ചേക്കാം എന്ന ഊഹാപോഹങ്ങൾ റിപ്പബ്ലിക്കൻ നേതാക്കൾ ഉന്നയിക്കുന്നുണ്ടെങ്കിലും, ഒകാസിയോ-കോർട്ടെസ് ഈ സാധ്യത തള്ളിക്കളഞ്ഞില്ല .നിലവിലെ പ്രശ്നങ്ങളിൽ വോട്ടർമാർക്ക് ഈ വിഷയത്തിൽ ആശങ്കയില്ലെന്ന് അവർ പറഞ്ഞു. “ആളുകൾ മരിക്കാൻ പോകുകയാണ്. വർഷങ്ങൾക്കപ്പുറമുള്ള ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് ഇൻസുലിൻ ലഭിക്കുമോ, ഭക്ഷണം കഴിക്കാൻ കഴിയുമോ എന്നതിലാണ്…
അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർദ്ധിക്കുന്നു
ബോസ്റ്റൺ :അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർദ്ധിക്കുന്നു അമേരിക്കയിൽ ഏകദേശം 15,000 പള്ളികൾ 2025-ൽ അടച്ചുപൂട്ടുമെന്നാണ് കണക്കാക്കുന്നത്. പുതിയതായി തുറക്കുന്ന പള്ളികളുടെ എണ്ണത്തേക്കാൾ ഇത് വളരെ കൂടുതലാണ്. അടുത്ത വർഷങ്ങളിൽ 100,000 പള്ളികൾ വരെ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. പ്യൂ റിസർച്ച് സെന്റർ (Pew Research Center) ഡാറ്റ അനുസരിച്ച്, ക്രിസ്ത്യൻ ബന്ധമുള്ള അമേരിക്കക്കാരുടെ എണ്ണം 2007-ലെ 78 ശതമാനത്തിൽ നിന്ന് ഇന്ന് 62 ശതമാനമായി കുറഞ്ഞു. 29% ആളുകൾ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെത്തഡിസ്റ്റ്, പ്രെസ്ബിറ്റീരിയൻ, ലൂഥറൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളാണ് ഏറ്റവും വേഗത്തിൽ കുറയുന്നത്. എന്നാൽ, മറുവശത്ത്, സുവിശേഷപരമായ (evangelical) നോൺ-ഡിനോമിനേഷണൽ മെഗാചർച്ചുകൾ വളരുകയാണ്. ഇത് കരിസ്മാറ്റിക് നേതാക്കളുടെ സ്വാധീനം, സോഷ്യൽ മീഡിയ ഉപയോഗം, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവ കാരണമാണ്. ഈ വിരുദ്ധമായ പ്രവണതകൾ അമേരിക്കയിലെ മതപരമായ മാറ്റത്തിന്റെ നിർണായക സൂചനകളാണ്.
ട്രംപ് -എപ്സ്റ്റീൻ പ്രതിമ നീക്കം ചെയ്തതിന് ശേഷം നാഷണൽ മാളിലേക്ക് തിരിച്ചെത്തി
വാഷിംഗ്‌ടൺ ഡി സി :യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച ധനകാര്യ വിദഗ്ദ്ധൻ ജെഫ്രി എപ്സ്റ്റീനും കൈകോർത്ത് നിൽക്കുന്ന വിവാദ പ്രതിമ, അധികാരികൾ പൊളിച്ചുമാറ്റിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ വീണ്ടും സ്ഥാപിച്ചു.. ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ’ എന്നായിരുന്നു ആദ്യം പേര് നൽകിയിരുന്ന ഈ പ്രതിമ കഴിഞ്ഞയാഴ്ച നാഷണൽ പാർക്ക് സർവീസ് നീക്കം ചെയ്തിരുന്നു.അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പ്രതിമ വീണ്ടും സ്ഥാപിച്ചതെന്ന് റിപ്പോർട്ടുണ്ട്. 12 അടി ഉയരമുള്ള പ്രതിമ, അജ്ഞാത പ്രതിഷേധ കലാകാരന്മാരുടെ കൂട്ടായ്മയായ ദി സീക്രട്ട് ഹാൻഡ്‌ഷേക്ക് ആണ് നിർമ്മിച്ചത്. അതിനടിയിലുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “സൗഹൃദ മാസത്തിന്റെ ബഹുമാനാർത്ഥം, പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപും അദ്ദേഹത്തിന്റെ ‘അടുത്ത സുഹൃത്ത്’ ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ദീർഘകാല ബന്ധം ഞങ്ങൾ ആഘോഷിക്കുന്നു.” സെപ്റ്റംബറിൽ ഈ പ്രതിമ ആദ്യം പ്രത്യക്ഷപ്പെട്ടു,…
ഗാന്ധി ജയന്തി ദിനത്തിൽ രക്‌തദാനവും, ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിച്ച് ഐ ഒ സി (യു കെ) ബാൺസ്ലെ, ലെസ്റ്റർ യൂണിറ്റുകൾ
യു കെ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകൾ സാമൂഹിക–സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ഐ ഓ സി (യു കെ) ലെസ്റ്റർ യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി സംഗമം’ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമൺ, അനിൽ മർക്കോസ്, ജിബി കോശി, റോബിൻ സെബാസ്റ്റ്യൻ, ജെയിംസ് തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഐ ഓ സി (യു കെ) ബാൺസ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ‘രക്തദാനം ജീവദാനം’ എന്ന പേരിൽ രക്തദാന…
മാധ്യമ ലോകത്തെ വേറിട്ട ശബ്ദമായി ഇൻഡ്യ പ്രസ് ക്ലബ്: ജോർജ് തുമ്പയിൽ
ജനാധിപത്യത്തിന് പ്രബുദ്ധത പകരുന്ന മൂർച്ചയേറിയ ആയുധം എന്നാണ് മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എക്കാലത്തും മാധ്യമങ്ങൾ അങ്ങനെ തന്നെ ആയിരുന്നു. പ്രിന്റ് മീഡിയയുടെ കാലത്ത് നിന്ന് നവ മാധ്യമങ്ങളുടെ കാലത്ത് എത്തുമ്പോൾ വാർത്താ വിനിമയ സാധ്യതകൾക്ക് കൂടിയ വേഗവും സാധ്യതകളും കൈവന്നിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി വരവോടെ മാധ്യമ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത് . അമേരിക്കയിലെ മലയാള റ്റി.വി., മാധ്യമ രംഗവും ഇന്ന് വൻ കുതിപ്പിന്റെ പാതയിലാണ്. അമേരിക്കയിലെ മാധ്യമരംഗത്ത് വേറിട്ട ശബ്ദമായി ഉയർന്നുകേൾക്കുന്ന പേരാണ് ഇൻഡ്യ പ്രസ് ക്ലബിന്റേത്. അമേരിക്കയിലെ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി മുന്നേറ്റം തുടരുകയാണ്, ഇൻഡ്യ പ്രസ്സ് ക്ലബ്. അമേരിക്കൻ മലയാളികൾക്കിടയിൽ മാത്രമല്ല ഇന്ന് നാട്ടിലെ പത്രപ്രവർത്തന മേഖലകളിൽ പോലും മോഹിപ്പിക്കുന്ന പേരായി കടന്നുചെന്നിരിക്കുന്നു ഇൻഡ്യ പ്രസ്സ് ക്ലബ് എന്ന ഐ പി സി എൻ എ. അമേരിക്കയുടെയും കാനഡയുടെയും വിവിധ നഗരങ്ങളിൽ…
‘നൈന’ കോണ്‍ഫറന്‍സ്: വിജയത്തിനു പിന്നിലെ സംഘാടനമികവുമായി ‘പിയാനോ’
ന്യൂയോര്‍ക്ക്: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വിജയകരമാക്കിത്തീര്‍ത്തതിന്റെ പിന്നില്‍ പിയാനോയുടെ സംഘാടക മികവ്. NAINAയുടെ സജീവ പ്രാദേശിക ചാപ്റ്ററുകളില്‍ ഒന്നായ പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷ (PIANO)നായിരുന്നു സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകര്‍. നൈനയുടെ അഞ്ചാമത് കോണ്‍ഫറന്‍സ് ഇന്ത്യന്‍ വംശജരായ നഴ്‌സുമാരെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകള്‍ എടുത്തുകാണിക്കുന്നതിനും നഴ്‌സിംഗ് തൊഴിലിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനുമെല്ലാമുള്ള വേദിയായപ്പോള്‍ കോണ്‍ഫറന്‍സിനെ തങ്ങളുദ്ദേശിച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് പിയാനോ ഭാരവാഹികള്‍. PIANO പ്രസിഡന്റ് ബിന്ദു എബ്രഹാം, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സെന്റ് തുടങ്ങിയവര്‍ എല്ലാ രീതിയിലും പരിപാടികള്‍ കോഡിനേറ്റ് ചെയ്യുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് സൂസന്‍ സാബു, സെക്രട്ടറി അനോഖ റോയി,…
