ഡാലസ്: 2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങൾ ഡാലസിൽ നടക്കും, ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു. ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങൾ കൂടാതെ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടെ ഒമ്പത് കളികൾ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന, പ്രമുഖ ടീമായ ഇംഗ്ലണ്ട് എന്നിവർ ഡാലസിൽ മത്സരിക്കും. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്. അർജന്റീനയുടെ ലയണൽ മെസ്സി, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ ഡാലസ് സ്റ്റേഡിയത്തിൽ കളിക്കുമെന്ന് ഉറപ്പായി. ഡാലസിലെ ആദ്യ ലോകകപ്പ് മത്സരം ജൂൺ 14-ന് നെതർലാൻഡ്സും ജപ്പാനും തമ്മിലാണ്. ടൂർണമെന്റ് സമയത്ത് AT&T സ്റ്റേഡിയത്തെ ഔദ്യോഗികമായി “ഡാലസ് സ്റ്റേഡിയം” എന്ന് ആയിരിക്കും വിളിക്കുക. ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും ഇത്.
Category: AMERICA
റീൽ രാഷ്ട്രീയവും റിയൽ നേതൃത്വവും (ലേഖനം): ജെയിംസ് കൂടൽ
പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നു വന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്. “റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്. നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ…
തീപിടിത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡി.സി.: ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി പവർ ബാങ്കുകൾ തീപിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് (CPSC) ഇക്കാര്യം അറിയിച്ചത്. INIU കമ്പനിയുടെ 10,000mAh പോർട്ടബിൾ പവർ ബാങ്കുകളാണ് തിരിച്ചുവിളിച്ചത് (മോഡൽ: BI-B41). കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള ഇതിന് മുൻവശത്ത് INIU ലോഗോയും കാൽപ്പാദത്തിന്റെ ആകൃതിയിലുള്ള എൽഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിൽ ആമസോൺ വഴിയാണ് ഇവ വിറ്റഴിച്ചത്. ഈ പവർ ബാങ്കുകൾ അമിതമായി ചൂടാവുകയും തീപിടിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ചെറിയ പൊള്ളലുകളും സ്വത്ത് നാശനഷ്ടങ്ങളും ഉൾപ്പെടെ 15 പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകളുള്ള പവർ ബാങ്കുകൾ മാത്രമാണ് തിരിച്ചുവിളിച്ചത്. ഈ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക. പൂർണ്ണമായ…
ലോകം സാക്ഷ്യം വഹിച്ച മോദി-പുടിൻ നയതന്ത്രം (എഡിറ്റോറിയല്‍)
റഷ്യ ഇന്ത്യയുടെ കാലം തെളിയിച്ച സുഹൃത്താണ്. “ഇന്ത്യയുടെ നിത്യ സുഹൃത്ത്” എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. എണ്ണമറ്റ അവസരങ്ങളിൽ, ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ സഹായിക്കാൻ റഷ്യയുടെ വീറ്റോ അധികാരം ലഭിച്ചിട്ടുണ്ട്. 1971 ലെ യുദ്ധത്തിൽ, അമേരിക്കയുടെ ഏഴാം കപ്പൽപ്പടയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ റഷ്യയുടെ നാവിക ശക്തി നിർണായക പങ്ക് വഹിച്ചിരുന്നു. റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യയുടെ സൈന്യത്തെ ശക്തിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ, തമിഴ്നാട്ടിലെ കൂടംകുളത്ത് ഇന്ത്യ വിജയകരമായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്നതും റഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. റഷ്യൻ എണ്ണയും വാതകവും ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഊർജ്ജ സ്ഥിരത ഉറപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതേ റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍, നാല് വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രിയെ കണ്ടുമുട്ടിയതിന്റെ ലാളിത്യവും അവർ സംസാരിച്ച…
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത് ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ…
മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് യോഗം തിങ്കളാഴ്ച
ഡാളസ്: മാർ തോമാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് (SCF) പ്രത്യേക പ്രാർത്ഥനാ യോഗം 2025 ഡിസംബർ 8 – രാത്രി 08:00 മണിക് (EST) സംഘടിപ്പിക്കുന്നു. സൗത്ത് വെസ്റ്റ് റീജിയൺ, സെന്റർ എയാണ് ആതിഥേയത്വം വഹിക്കുന്നത്. റവ ഡോ. മാർട്ടിൻ ആൽഫോൺസാണ് (മാരാമൺ കൺവെൻഷൻ സ്പീക്കർ) യോഗത്തിൽ സന്ദേശം നൽകുന്നത്: Zoom ഐഡി: 890 2005 9914 പാസ്കോഡ്: prayer ഭദ്രാസനത്തിലെ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് അംഗങ്ങൾ യോഗത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (NAD SCF പ്രസിഡന്റ്), റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി),റവ. ഡോ. പ്രമോദ് സക്കറിയ (SCF വൈസ് പ്രസിഡന്റ്), ഈശോ മാളിയേക്കൽ (SCF സെക്രട്ടറി) സി. വി. സൈമൺ കുട്ടി (SCF ട്രഷറർ) എന്നീ രവാഹികൾ:അറിയിച്ചു.
ടോയ്ലെറ്റിൽ പ്രസവിച്ച കുഞ്ഞിനെ ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു: രണ്ട് പേർക്കെതിരെ കേസ് പി പി ചെറിയാൻ
വിൽ കൗണ്ടി (ഇല്ലിനോയ്) ടോയ്ലെറ്റിൽ പ്രസവിച്ച നവജാത ശിശുവിനെ ഫ്ലഷ് ചെയ്യാൻ ശ്രമിക്കുകയും പിന്നീട് മൃതദേഹം ബിയർ ബോക്സിൽ കുഴിച്ചിടുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിൽമിംഗ്ടണിൽ നിന്നുള്ള നിക്കോൾ പോക്ർസിവ (36) (കുഞ്ഞിന്റെ അമ്മ), മൻഹാറ്റനിൽ നിന്നുള്ള വില്യം കോസ്മെൻ (38) എന്നിവർക്കെതിരെ ‘മൃതദേഹത്തെ അപമാനിക്കൽ’ കുറ്റം ചുമത്തി. 2024 ഒക്ടോബറിൽ നിക്കോൾ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ടോയ്ലെറ്റിൽ വെച്ച് ഫ്ലഷ് ചെയ്യാൻ കോസ്മെൻ ശ്രമിച്ചു. അതിനുശേഷം, മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബിയർ ബോക്സിൽ വെച്ച് വീട്ടുവളപ്പിൽ മൂന്നടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു. ഒരു വർഷത്തിനുശേഷം ഡിസംബർ 4-നാണ് വിൽ കൗണ്ടി ഷെരീഫ് ഓഫീസിന് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് മൃതദേഹം കണ്ടെടുത്തു. കുഞ്ഞിന് 22 മുതൽ 27 ആഴ്ച വരെയാണ് വളർച്ചയെന്നും (Gestation period)…
നർത്ഥന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം ശ്രദ്ധേയമായി
ഡാളസ്: ഡിസംബർ 6 ശനിയാഴ്ച 2;30 നു മസ്ക്കറ്റ് ബാനെർബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ആഡിറ്റോറിയത്തിൽ നർത്ഥന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം വര്ണപ്പൊലിമയോട് കൂടി നടത്തപ്പെട്ടു. ജൂനിയർ മുതൽ സീനിയർ വരെയുള്ള ഡാൻസ് കുട്ടികളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണികളുടെ മുന്നിൽ അവതരിപ്പിച്ചു. 3 മണിക്കൂർ നീണ്ടു നിന്ന ഡാൻസ് അരങ്ങേറ്റം കാണികളെ അത്ഭുതപെടുത്തുന്നതായിരുന്നു. ഓരോ പ്രകടങ്ങളും കൈയടികളോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്. അറുനൂറിൽ പരം കണികളാൽ നിറയപെട്ട ആഡിറ്റോറിയത്തിൽ 3 മണിക്കൂർ കുട്ടികൾ നടത്തിയ ഡാൻസ് പെർഫോമൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. പ്രോഗ്രാമിനു അവസാനിക്കുന്നതിനു മുമ്പായി ഡാൻസ് ടീച്ചർ മിസ്.ഹന്നാ ജോൺ രചിച്ച ബ്രേവ് ലൈക് എ ഡാൻസർ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. പുസ്തകത്തിന്റെ കോപ്പികൾ ടീച്ചേഴ്സിനും സീനിയർ സ്റ്റുഡൻസിനും നൽകി കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്. പുസ്തകം വിറ്റു കിട്ടുന്ന ക്യാഷ് നവജീവൻ…
രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിക്കുന്നു
ന്യൂജേഴ്സി : ചുരുക്കം: ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഒരു കോമ്പിനേഷൻ മരുന്ന്, മറ്റൊരു മരുന്നുമായി കലരാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് നിർമ്മാതാക്കൾ സ്വമേധയാ തിരിച്ചുവിളിച്ചു (Voluntarily Recalled). മരുന്ന്: ‘Ziac’ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന bisoprolol fumarate and hydrochlorothiazide tablets ആണ് തിരിച്ചുവിളിച്ചത്. കാരണം: റിസർവ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ, ഈ മരുന്നിൽ കൊളസ്ട്രോളിനുള്ള മരുന്നായ ezetimibe-ന്റെ സാന്നിധ്യം കണ്ടെത്തി. ന്യൂജേഴ്സിയിലെ Glenmark Pharmaceuticals Inc. ആണ് മരുന്ന് തിരിച്ചുവിളിച്ചത്. FDA ക്ലാസിഫിക്കേഷൻ: തിരിച്ചുവിളിച്ചത് ക്ലാസ് III വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുരുതര പ്രശ്നങ്ങൾക്ക് സാധ്യത കുറവാണ്. ബാധിച്ച പാക്കറ്റുകൾ: 2.5 mg, 6.25 mg ഡോസിലുള്ള 11,100-ൽ അധികം ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്. (കാലാവധി: 2025 നവംബർ മുതൽ 2026 മെയ് വരെ)
ഞാനും എന്റെ കുടുംബവുമോ (രാജു മൈലപ്ര)
പുളിക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാല് ദിവസങ്ങളായി. “അവന് എവിടെപ്പോകാനാ? അവനിങ്ങു വരും..” ഇതായിരുന്നു പൊതുവേയുള്ള പ്രതികരണം. എന്നാല്‍, അഞ്ചു പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞിട്ടും അവന് തിര്യെ എത്താതിരുന്നപ്പോള്‍ ‘പത്രോസ്കുട്ടി കയറിപ്പോയി’ എന്നൊരു നിഗമനത്തില്‍ നാട്ടുകാര്‍ എത്തിച്ചേര്‍ന്നു. ‘ചെറുക്കനെ കാണുന്നില്ലല്ലോ!’ എന്നൊരു വേവലാതി അവന്റെ അമ്മ മറിയാമ്മച്ചേടത്തിക്കു മാത്രമാണ് തോന്നിയത്. പത്രോസ്കുട്ടിയുടെ ‘തന്തപ്പടി’ സ്ഥാനം അലങ്കരിക്കുന്ന ഉണ്ണിച്ചായന് ഇതൊരു വിഷയമേയല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആ വീട്ടിലെ ഒരു കാര്യത്തിലും അങ്ങേര്‍ക്ക് ഒരു കാര്യവുമില്ലായിരുന്നു. ഉണ്ണിച്ചായനും മറിയാമ്മച്ചേടത്തിയും തമ്മില്‍ ഒരിക്കലും കലഹിച്ചിരുന്നില്ല. കാരണം കുടുംബവീടിനു തൊട്ടു മുന്നില്‍ റോഡരുകില്‍ രണ്ടു മുറിയും വരാന്തയുമുള്ള ഒരു ഓലപ്പുരകെട്ടി ‘കാപ്പിക്കട’ എന്നൊരു ലേബലും നല്കി, അതില്‍ ഒറ്റക്കായിരുന്നു ഉണ്ണിച്ചായന്റെ താമസം. അകന്നുള്ള ആ ജീവിതത്തിലും ഉണ്ണിച്ചായന്റെ മുഖഛായയുള്ള അഞ്ചു മക്കളെ മറിയാമ്മച്ചേടത്തി പ്രസവിച്ചത് ഒരു അത്ഭുതമായിരുന്നു. കടയുടെ മുന്‍വശം വീഞ്ഞപ്പലക കൊണ്ട് മറച്ചിരുന്നു.…
