വാഷിംഗ്ടണ്‍: ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം, ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള “സാൾട്ട് ടൈഫൂൺ” എന്ന ഹാക്കർ ഗ്രൂപ്പ് കഴിഞ്ഞ വർഷം 80 ലധികം രാജ്യങ്ങളിൽ വൻ സൈബർ ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഈ ആക്രമണത്തിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നിലവിലെ വൈസ് പ്രസിഡന്റ് ജെഡി വാൻസ് തുടങ്ങിയ ഉന്നത നേതാക്കൾ ഉൾപ്പെടെ അമേരിക്കയിലെ മിക്കവാറും എല്ലാ പൗരന്മാരുടെയും വിവരങ്ങൾ മോഷ്ടിക്കപ്പെട്ടു. ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ സംവിധാനങ്ങളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണം നടത്തിയത്, അതുവഴി ആളുകളുടെ നെറ്റ്‌വർക്ക് പ്രവർത്തനങ്ങളുടെ ദീർഘകാല നിരീക്ഷണം നിലനിർത്താൻ കഴിയും. 2024 ഒക്ടോബറിൽ നടന്ന ഈ സൈബർ ആക്രമണത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ പങ്കാളി ജെഡി വാൻസിന്റെയും മൊബൈൽ ഫോണുകൾ ലക്ഷ്യമിട്ടതായി ഒരു റിപ്പോർട്ട് പറയുന്നു. ഹാക്കർമാർ കോളുകൾ ശ്രദ്ധിക്കുക മാത്രമല്ല, ടെക്സ്റ്റ് സന്ദേശങ്ങൾ, ഫയലുകൾ,…
Category: AMERICA
പ്രതിരോധ വകുപ്പിന്റെ പേര് മാറ്റാനൊരുങ്ങി ട്രംപ്; പ്രതിരോധ വകുപ്പ്’ ഇനി ‘യുദ്ധ വകുപ്പ്’ എന്ന് വിളിക്കപ്പെടും
വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്ന് മാറ്റാൻ പോകുന്നു എന്ന സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി. ഈ പേര് കൂടുതൽ ശക്തവും മികച്ചതുമാണെന്ന് ട്രംപ് പറയുന്നു. റിപ്പോർട്ട് പ്രകാരം, ഈ മാറ്റം നടപ്പിലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം വെള്ളിയാഴ്ച ഒപ്പുവെക്കും. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് എന്ന പേര് യുദ്ധ വകുപ്പ് പോലെ ആകർഷകമായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് പറഞ്ഞു, “പീറ്റ് ഹെഗ്‌സെത്ത് പ്രതിരോധ വകുപ്പിനെക്കുറിച്ച് പറയാൻ തുടങ്ങി. എങ്ങനെയോ അത് എനിക്ക് നല്ലതായി തോന്നിയില്ല, നിങ്ങൾക്കറിയാമോ. നമ്മൾ എന്തിനാണ് പ്രതിരോധ വകുപ്പ്? മുമ്പ് അതിനെ യുദ്ധ വകുപ്പ് എന്നാണ് വിളിച്ചിരുന്നത്. അത് കൂടുതൽ ശക്തമായി തോന്നി, നിങ്ങൾക്കറിയാവുന്നതുപോലെ, നമ്മള്‍ ഒന്നാം ലോകമഹായുദ്ധത്തിലും…
ട്രംപ് ജപ്പാനോട് ദയ കാണിച്ചു; താരിഫ് 27.5% ൽ നിന്ന് 15% ആയി കുറച്ചു
വാഷിംഗ്ടണ്‍: ജപ്പാന് വലിയ ആശ്വാസം നൽകിക്കൊണ്ട് വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാറുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും തീരുവ കുറയ്ക്കാൻ ഉത്തരവിട്ടു. ജൂലൈയിൽ യുഎസും ജപ്പാനും തമ്മിലുള്ള കരാറിന്റെ ഭാഗമാണ് ഈ തീരുമാനം, മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഒരു സമവായത്തിലെത്തി. ഈ നീക്കം ജപ്പാനിലെ വാഹന വ്യവസായത്തിന് ആശ്വാസം നൽകുകയും അമേരിക്കയിൽ നിക്ഷേപത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യും. ഇപ്പോൾ, 27.5% ന് പകരം, ജാപ്പനീസ് കാറുകൾക്ക് 15% താരിഫ് ഈടാക്കും, ഇത് ഈ മാസം അവസാനത്തോടെ പ്രാബല്യത്തിൽ വന്നേക്കാം. ഇതിനുപുറമെ, ചില ഉൽപ്പന്നങ്ങളുടെ താരിഫ് ഇളവ് ഓഗസ്റ്റ് 7 മുതൽ മുൻകാല പ്രാബല്യത്തോടെ ബാധകമാകും. ജാപ്പനീസ് വ്യാപാര ചർച്ചക്കാരനായ റയോസി അകസാവ കരാറിനെ സ്വാഗതം ചെയ്തു. തന്റെ പത്താമത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ടൊയോട്ടയും…
അത്താഴ വിരുന്നിന്റെ പേരിൽ ട്രംപ് ടെക് കമ്പനികളിൽ നിന്ന് നിക്ഷേപം തേടി!; ഇലോണ്‍ മസ്കിനെ ഒഴിവാക്കി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിരവധി പ്രമുഖ വ്യക്തികള്‍ക്കായി ഒരു പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി കമ്പനികളുടെ നിക്ഷേപമായിരുന്നു ഈ അത്താഴവിരുന്നിന്റെ ലക്ഷ്യം. ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ്), ടിം കുക്ക് (ആപ്പിൾ), മാർക്ക് സക്കർബർഗ് (ഫേസ്ബുക്ക്), സുന്ദർ പിച്ചൈ (ഗൂഗിൾ) എന്നിവരുൾപ്പെടെ 12 ലധികം കമ്പനികളുടെ സിഇഒമാർ ഈ അത്താഴവിരുന്നിൽ പങ്കെടുത്തു. ട്രംപ് ഓരോ അതിഥിയോടും അവരുടെ കമ്പനികൾ യുഎസ് പദ്ധതികളിൽ എത്ര പണം നിക്ഷേപിക്കുന്നുവെന്ന് പറയാൻ ആവശ്യപ്പെട്ടു. ഒരു തരത്തില്‍ പറഞ്ഞാല്‍ അത്താഴ വിരുന്നിന്റെ മറവില്‍ ട്രംപ് ഈ കമ്പനികളോട് അമേരിക്കയില്‍ നിക്ഷേപം നടത്താന്‍ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഈ അത്താഴവിരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇലോൺ മസ്‌ക് അതിൽ ഉണ്ടായിരുന്നില്ല എന്നതാണ്. നിരവധി കമ്പനി മേധാവികള്‍ ഈ അത്താഴവിരുന്നിൽ പങ്കെടുത്തു, എന്നാൽ ടെസ്‌ലയും സ്‌പേസ് എക്‌സ് സിഇഒ എലോൺ…
ഓണം – കാലം മായ്ക്കാത്ത പൂക്കാലം: ബാബു പി സൈമൺ, ഡാളസ്
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ… ഈ വരികൾ കേൾക്കുമ്പോൾത്തന്നെ മനസ്സിൽ നിറയുന്നത് സ്വർഗ്ഗതുല്യമായ ഒരു കാലഘട്ടമാണ്. ഓണം എന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ നൽകുന്ന ഒരു ആഘോഷമാണ്. കൂട്ടുകാരുമൊത്ത് പൂക്കളം ഒരുക്കുന്നതിന് പൂക്കൾ ശേഖരിക്കാനായി അടുത്ത വീടുകളിലേക്ക് ഓടിപ്പോയിരുന്ന കാലം. ആ ഓട്ടത്തിനിടയിൽ വീണ കാൽമുട്ടിലെ മുറിവ് വേദന പോലും അറിയാതെ, വീണ്ടും ലക്ഷ്യത്തിലേക്ക് ഓടുന്ന സുഹൃത്തുക്കൾ. തിരിച്ച് കൈകളിൽ നിറയെ പൂക്കളുമായി വരുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷത്തിന് അതിരുകളില്ലായിരുന്നു. വ്യത്യസ്തങ്ങളായ പൂക്കളുടെ ഇതളുകൾ വച്ചുകൊണ്ട് വളരെ മനോഹരമായി ഉണ്ടാക്കിയെടുത്ത പൂക്കളങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്. പൂക്കൾ ശേഖരിക്കാനുള്ള ഓട്ടത്തിനിടയിൽ കൂട്ടുകാർ എന്നതായിരുന്നു എല്ലാറ്റിനും ഉപരിയായി ചിന്തിച്ചിരുന്നത്. നിഷ്കളങ്കമായ ഹൃദയത്തോടെ കൂട്ടുകാരെ ആലിംഗനം ചെയ്ത ഒരു നല്ല കാലം. മനസ്സുതുറന്ന് ചിരിക്കാനും സംസാരിക്കാനും പഠിപ്പിച്ച ഒരു നല്ല ഓണത്തിന്റെ കാലഘട്ടം. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത…
പാസഡീന മലയാളി അസോസിയേഷന് ശക്തമായ നവനേതൃത്വം
ഹൂസ്റ്റൺ : 1980കളിൽ ആരംഭിച്ച് നാളിതുവരെ 350ൽ പരം സാധു കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകി മുന്നേറുന്ന ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളിലൊന്നായ പാസഡീന മലയാളി അസോസിയേഷൻ (PMA) ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട പിക്നിക്കിനോനുബന്ധിച്ച് 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി റിച്ചാർഡ്സ് സ്കറിയ ജേക്കബും വൈസ് പ്രസിഡന്റായി ഈശോ എബ്രഹാമും സെക്രട്ടറിയായി ജോമോൻ ജേക്കബും ട്രഷററായി വിൽസൺ ജോണും ഓഡിറ്റർമാരായി രാജൻ ജോണും റോബിൻ ഫെറിയും സ്പോർട്സ് കോർഡിനേറ്റർ ആയി ബ്രൂണോ കോർറേയയും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്കുട്ടിവ് അംഗങ്ങളായി തോമസ് ഉമ്മൻ, ജോൺ ജോസഫ് കൂടത്തിനാലിൽ , ജേക്കബ് ഫിലിപ്പ്, ആന്റണി റെസ്റ്റം, ഫെലിക്സ് കാരിക്കൽ, ജോഷി വർഗീസ്, ബിജോ ചാക്കോ, ജോമി ജോം എന്നിവരെ തിരഞ്ഞെടുത്തു. ഈ വർഷത്തെ വാർഷിക പരിപാടി നവംബർ 8 ശനിയാഴ്ച വൈകുന്നേരം ട്രിനിറ്റി മാർ തോമ ചർച്ച് ഹാളിൽ…
കൃത്രിമ ഇലയിലും കൃത്രിമം!
ഹൂസ്റ്റൺ: കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത പേപ്പർ ഇലകളിലും കൃത്രിമം.! ഹൂസ്റ്റണിലെ ഒരു സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ ഓണസദ്യ വിളമ്പുന്നതിനിടയിലാണ് ഇലയിലെ കൃത്രിമം കണ്ടെത്തിയത്. വാഴയിലയിൽ ഓണം ഉണ്ടു ശീലിച്ച മലയാളിക്ക്, വാഴയില ഇല്ലെങ്കിലും അതേ ആകൃതിയിലുള്ള പേപ്പർ ഇലയിൽ സദ്യ കഴിച്ച് ഓണത്തിൻറെ ഓർമ്മകൾ അയവിറക്കാനാണ് സ്വദേശത്തു നിന്ന് ഇത്തരം ഇലകൾ എത്തിച്ചത്. എന്നാൽ കെട്ടുകണക്കിന് വന്ന പേപ്പർ ഇലകൾ പലതും കീറിപ്പോയതും സെല്ലോ ടേപ്പ് ഒട്ടിച്ച് കീറൽ മാറ്റാൻ ശ്രമിച്ചിരിക്കുന്നതുമാണ് ശ്രദ്ധയിൽപ്പെട്ടത്. എന്തിലും, ഏതിലും പച്ച വെള്ളത്തിൽ പോലും മായം ചേർത്ത് ശീലിച്ച നമ്മൾ ഇനി എന്നാണാവോ ഇതിൽ നിന്നും മോചനം നേടുന്നത്?
നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി അമിത് ക്ഷത്രിയയെ നിയമിച്ചു
വാഷിംഗ്ടൺ ഡിസി — അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ 20 വർഷം പ്രവർത്തിച്ച പരിചയസമ്പന്നനായ അമിത് ക്ഷത്രിയയെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. നാസയിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് പദവിയാണിത്. സെപ്റ്റംബർ 4-ന് ആക്ടിങ് അഡ്മിനിസ്ട്രേറ്ററായ ഷോൺ പി. ഡഫി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതിനു മുൻപ് വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള എക്സ്പ്ലൊറേഷൻ സിസ്റ്റംസ് ഡെവലപ്‌മെന്റ് മിഷൻ ഡയറക്ടറേറ്റിന്റെ ഭാഗമായ മൂൺ ടു മാർസ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഇൻചാർജ് ആയിരുന്നു ക്ഷത്രിയ. ഈ സ്ഥാനത്തിരുന്ന്, ആർട്ടെമിസ് കാമ്പയിന്റെ ഭാഗമായി ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾക്കായി അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. മനുഷ്യരാശിയുടെ ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യത്തിന് വഴിയൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ പര്യവേക്ഷണത്തോടുള്ള നാസയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നിയമനമെന്ന് ഡഫി പ്രശംസിച്ചു. “അമേരിക്കൻ നേതൃത്വത്തെ ബഹിരാകാശത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാസയിൽ രണ്ട് പതിറ്റാണ്ടിലേറെയായി…
പെന്റഗണിന്റെ പേര് ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ’ എന്ന് മാറ്റാൻ എക്‌സിക്യൂട്ടീവ് ഓർഡർ ഉടൻ
വാഷിംഗ്‌ടൺ ഡി സി :ഡോണൾഡ് ട്രംപ് പ്രതിരോധ വകുപ്പിന്റെ (Department of Defense) പേര് ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ’ (Department of War) എന്ന് മാറ്റുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓർഡർ ഉടൻ പുറത്തിറക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും (Pete Hegseth) അടുത്തിടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25-ന് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്: “നമ്മളിതിനെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ് എന്നാണ് വിളിക്കുന്നത്, പക്ഷേ നമ്മൾ ഇതിന്റെ പേര് മാറ്റാൻ പോകുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇത് ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എനിക്ക് തോന്നുന്നത് അതാണ് ഇതിന് ഏറ്റവും അനുയോജ്യമായ പേര് എന്നാണ്. ഡിഫൻസ് അതിന്റെ ഒരു ഭാഗം മാത്രമാണ്.” പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഫോർട്ട് ബെന്നിംഗിൽ (Fort Benning) വെച്ച്…
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 6-ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ച് നടക്കും. വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (IPMA) ഉക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകും കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും. നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും. പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ചില പ്രത്യേക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഇവയെല്ലാം ഒത്തുചേർന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിക്കും ഓണാഘോഷമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ്…
