തിരുവനന്തപുരം/ യുഎസ്: ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ സ്കൂളിൽ 1990ൽ 10-ാം ക്ലാസ് പൂർത്തിയാക്കിയവർ 35 വർഷത്തിന് ശേഷം ഒത്തുചേർന്നു. ‘ബ്ലാക്ക് ആൻഡ് ബ്ലാക്ക്’ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ് അറുപതിലധികം പേരാണ് സെപ്റ്റംബർ 13ന് പൂർവ വിദ്യാർഥി സംഗമത്തിനായി തിരുവനന്തപുരത്ത് ഒത്തുചേർന്നത്. പലർക്കും 1990ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ‘ചട്ടമ്പീസ് @35’ എന്നു പേരിട്ട പരിപാടിയിൽ യുഎസ്, മധ്യേഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഹപാഠികൾ പങ്കെടുത്തു. പേരൂർക്കടയിലെ ബ്ലൂ കാസിൽ ഹോട്ടലിലായിരുന്നു രാവിലെയുള്ള പരിപാടികൾ ശേഷം വൈകിട്ട് കോവളത്തെ ആദിശക്തി റിസോർട്ടിൽ വീണ്ടും ഒത്തുകൂടി. ഡിജെ ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു. ഇതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളും വിദ്യാർഥി കൂട്ടായ്മ നടത്തുന്നുണ്ട്. ഡി.എസ്.ബിനുലാൽ, രാമചന്ദ്രൻ, ലഫ്റ്റനന്റ് നോബിൾ വർഗീസ് (ന്യൂയോർക്ക് – ന്യൂജേഴ്സി പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ടമെന്റ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം…
Category: AMERICA
ഗാസയിൽ ഇസ്രായേൽ നടത്തിയത് വംശഹത്യയെന്ന് ബെർണി സാൻഡേഴ്സ്
വെർമോണ്ട്:.ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ് ബുധനാഴ്ച പറഞ്ഞു, നിഗമനത്തെ “ഒഴിവാക്കാനാവാത്തത്” എന്ന് വിളിക്കുകയും ഈ പദം ഉപയോഗിക്കുന്ന ആദ്യത്തെ യുഎസ് സെനറ്ററായി മാറുകയും ചെയ്തു. “കഴിഞ്ഞ രണ്ട് വർഷമായി, ഇസ്രായേൽ ഹമാസിനെതിരെ സ്വയം പ്രതിരോധിച്ചിട്ടില്ല,” സാൻഡേഴ്സ് എഴുതി. “പകരം, അത് മുഴുവൻ പലസ്തീൻ ജനതയ്ക്കെതിരെയും ഒരു പൂർണ്ണമായ യുദ്ധം നടത്തിയിട്ടുണ്ട്.” സാൻഡേഴ്സ് മരണസംഖ്യ ഉദ്ധരിച്ചു: 2.2 ദശലക്ഷം ജനസംഖ്യയിൽ കുറഞ്ഞത് 65,000 പലസ്തീനികൾ കൊല്ലപ്പെടുകയും 164,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇസ്രായേലി സൈനിക ഡാറ്റാബേസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കൊല്ലപ്പെട്ടവരിൽ 83% പേരും സാധാരണക്കാരാണെന്നാണ്. പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പലസ്തീനികളെ “മനുഷ്യമൃഗങ്ങൾ” എന്ന് വിളിച്ചതും ധനമന്ത്രി ബെസലെൽ സ്മോട്രിച്ച് “ഗാസ പൂർണ്ണമായും നശിപ്പിക്കപ്പെടും” എന്ന് പ്രതിജ്ഞയെടുത്തതും ഉദ്ധരിച്ച്, ഉദ്ദേശ്യശുദ്ധിയുടെ തെളിവായി ഇസ്രായേലി ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. “അമേരിക്കക്കാർ എന്ന നിലയിൽ,…
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം : വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥി
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ ശ്രീകണ്ഠൻ എം.പി പങ്കെടുക്കുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് അറിയിച്ചു. . 2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ വെച്ചാണ് അന്താരാഷ്ട്ര മാധ്യമസമ്മേളനം അരങ്ങേറുന്നത്. 2019 മുതൽ പാലക്കാട് നിന്ന് ലോകസഭ അംഗം ആയ വി. കെ ശ്രീകണ്ഠൻ ഒറ്റപ്പാലം എൻഎസ്എസിൽ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. . 2012 മുതൽ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊർണൂരിലെയും ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ…
കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു
കൊളംബസ് (ഒഹായോ): സെപ്റ്റംബര്‍ 14 ന് (ഞായറാഴ്ച) 2 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാദർ എബി തമ്പി പ്രധാന കാര്‍മികത്വം വഹിച്ചു. മുത്തുക്കുടകളും രൂപങ്ങളുമായീ നടന്ന പ്രദക്ഷിണത്തിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായീ .പരി. കന്യകാമറിയത്തോടു മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യത്തെ തിരുന്നാള്‍ സന്ദേശത്തിലൂടെ ഫാദർ അനീഷ് ഓര്‍മിപ്പിച്ചു. മിഷന് പ്രീസ്റ്റ് – ഇന്‍-ചാര്‍ജ് ഫാ.നിബി കണ്ണായി, ഫാ.ആന്റണി, ഫാദർ ജിൻസ് കുപ്പക്കര എന്നിവർ സഹകാര്മികരായും തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. കുർബാനക്ക് ശേഷം ലദീഞ് ചൊല്ലിയത് ഫാ. ജിൻസ് ആയിരുന്നു . ഫാദർ ആന്റണി ഉണ്ണിയപ്പം നേര്‍ച്ച വെഞ്ചിരിച്ചു . മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായി എട്ടാമിടതിലെ തിരുക്കര്മങ്ങളെ കുറിച്ച് ഓർമിപ്പിച്ചു ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് 58 പ്രസുദേന്തിമാരായിരുന്നു. പ്രീസ്റ്റ് – ഇന്‍-ചാര്‍ജ് ഫാ.നിബി കണ്ണായി, തിരുന്നാള്‍ കണ്വീനറുമാരായ…
വാറണ്ട് നൽകുന്നതിനിടെ പെൻസിൽവാനിയയിൽ 5 നിയമപാലകർക്ക് വെടിയേറ്റു മൂന്ന് മരണം, പ്രതിയും വെടിയേറ്റ് മരിച്ചു
പെൻസിൽവാനിയ:ബുധനാഴ്ച ഉച്ചകഴിഞ്ഞ് പെൻസിൽവാനിയയിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് നിയമപാലകർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, വെടിവച്ചയാളും മരിച്ചുവെന്ന് സംസ്ഥാന പോലീസ് കമ്മീഷണർ പറഞ്ഞു. ഉച്ചയ്ക്ക് 2:10 ന് നോർത്ത് കോഡോറസ് ടൗൺഷിപ്പിൽ നിന്നാണ് ആദ്യത്തെ 911 കോൾ വന്നതെന്ന് യോർക്ക് കൗണ്ടി ഓഫീസ് ഓഫ് എമർജൻസി മാനേജ്മെന്റിലെ ടെഡ് ചെക്ക് പറഞ്ഞു. പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ചെക്ക് പറഞ്ഞു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്ന് വെൽസ്പാൻ യോർക്ക് ആശുപത്രിയുടെ വക്താവ് പറഞ്ഞു, ഇരുവരുടെയും നില ഗുരുതരമാണ്. പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. യോർക്ക് കൗണ്ടിക്കും സംസ്ഥാനത്തിനും “ഒരു ദാരുണവും വിനാശകരവുമായ ദിവസം” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. “ഇത്തരത്തിലുള്ള അക്രമം ശരിയല്ല,” ഷാപ്പിറോ പറഞ്ഞു. “ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്.…
കേരള സർക്കാരിൻ്റെ വന്യജീവി സംരക്ഷണ നിയമഭേദഗതി ബിൽ: ചില വസ്തുതകൾ
കേരളത്തിൽ വന്യ ജീവി ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ആന, കടുവ, കരടി, പുലി തുടങ്ങി നിരവധി വന്യജീവി ആക്രമണങ്ങളുടെ ഫലമായി സാധാരണ ജനങ്ങളുടെ ജീവനും സ്വത്തുക്കളും അപകടത്തിലാണ്. കർഷകരുടെ ജീവിതം പ്രയാസകരമാകുകയും ചെയ്തിട്ടുണ്ട്. പല പ്രദേശങ്ങളിലും ജനങ്ങൾ രാത്രിയും പകലും വ്യത്യാസമില്ലാതെ പേടിയോടെ ജീവിക്കേണ്ട സാഹചര്യമാണിപ്പോൾ. ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാർ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്രനിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിൽ ഇപ്പോൾ ‘ആക്രമണോത്സുകങ്ങളായ വന്യമൃഗത്തെ കൊല്ലാനുള്ള വ്യവസ്ഥകൾ’ വ്യക്തമല്ല. കേന്ദ്രനിയമമായ വന്യജീവി സംരക്ഷണ നിയമം, 1972 (Wild Life Protection Act, 1972) പ്രകാരം വന്യമൃഗങ്ങളെ പരമാവധി സംരക്ഷിക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പോലും ആക്രമണോത്സുകങ്ങളായ വന്യമൃഗത്തെ കൊല്ലുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകളില്ലെന്നതാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രനിയമത്തിലെ പ്രധാന വകുപ്പുകൾ : വകുപ്പ് 9 –…
ട്രംപ് സ്വന്തം രാജ്യത്ത് ട്രോളുകള്‍ നേരിടുന്നു; ഫണ്ട് തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ സര്‍വ്വകലാശാല പുതിയ കേസ് ഫയൽ ചെയ്തു
ഡൊണാൾഡ് ട്രംപിന്റെ നയങ്ങളുടെ പേരിൽ മറ്റ് രാജ്യങ്ങളിൽ മാത്രമല്ല, അമേരിക്കയിലും വന്‍ വിമർശനങ്ങളാണ് നേരിടുന്നത്. ഭരണകൂടം അക്കാദമിക് സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നുവെന്ന് ആരോപിച്ച് കാലിഫോർണിയ സർവകലാശാലയിലെ ജീവനക്കാരും വിദ്യാർത്ഥികളും സംയുക്തമായി കേസ് ഫയൽ ചെയ്തു. കാലിഫോര്‍ണിയ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കാരണം ലോകമെമ്പാടു നിന്നും വന്‍ പ്രതിഷേധങ്ങളാണ് അദ്ദേഹം നേരിടുന്നത്. മറ്റ് രാജ്യങ്ങളിൽ മാത്രമല്ല, സ്വന്തം രാജ്യത്തു നിന്നും അദ്ദേഹം എതിർപ്പുകളും ട്രോളുകളും നേരിടുന്നു. സർക്കാർ ധനസഹായം തടഞ്ഞതിനെതിരെ കാലിഫോര്‍ണിയ സർവകലാശാല പ്രതിഷേധം ആരംഭിച്ചു. ട്രംപ് ഭരണകൂടം അക്കാദമിക് സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കാലിഫോർണിയ സർവകലാശാലയിലെ ജീവനക്കാരും വിദ്യാർത്ഥികളും മറ്റ് ജീവനക്കാരും ചേർന്ന് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ട്രംപ് ഭരണകൂടം കാലിഫോർണിയ സർവകലാശാലയ്ക്ക് 1.2 ബില്യൺ ഡോളർ പിഴ ചുമത്തുകയും ഗവേഷണ ധനസഹായം തടഞ്ഞുവയ്ക്കുകയും ചെയ്ത് ഏതാനും ആഴ്ചകൾക്ക് ശേഷമാണ്…
ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) ‘സേവന ദിനം’ ആയി ആചരിക്കും; സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനിന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാന്ധി സ്മൃതി സംഗമം തുടങ്ങി വിപുലമായ പരിപാടികൾ
ഐ ഒ സി (യു കെ): കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ‘സേവന ദിനം’ ആയി ആചരിക്കും. ശ്രമ ദാനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു മാലിന്യം നിറഞ്ഞ തെരുവുകൾ ശുചീകരിക്കും. രാവിലെ 10 മണി മുതൽ ബോൾട്ടൻ പ്ലേ പാർക്ക് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ യൂണിറ്റ് / റീജിയനുകളിൽ നിന്നുള്ള ഐ ഒ സി പ്രവർത്തകർ എന്നിവർ പങ്കെടുക്കും. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾക്ക് ചൊല്ലിക്കൊടുക്കും. രാജ്യ വ്യത്യാസമില്ലാതെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധവൽകരിച്ചുകൊണ്ട് ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങിൽ വച്ച് സംഘടിപ്പിക്കും. തദേശഭരണ സംവിദാനം, മലയാളി അസോസിയേഷൻ ഉൾപ്പടെയുള്ള വിവിധ സംഘടനകൾ, എൻ ജി…
കണക്ടിക്കട്ട് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
കണക്ടിക്കട്ട്: കണക്ടിക്കട്ടിലെ സ്ട്രാറ്റ് ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിയേറ്റ മലയാളികളെ കോർത്തിണക്കി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ട്രംബുൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം പ്രൗഢ ഗംഭീരമായും അതിവിപുലമായും ആഘോഷിച്ചു. ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകൾക്കും അപ്പുറമായി മലയാളി എന്ന പരിഗണനയിൽ മാത്രം മലയാളികളുടെ സംസ്കാരവും പാരമ്പര്യവും സാഹോദര്യവും പൈതൃകവും പരിപോഷിപ്പിക്കുവാനും നിലനിർത്തുവാനുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സംഘടന ഈ വർഷത്തെ ഓണാഘോഷവും തനതായ ശൈലിയിൽ അതിമനോഹരമായി തന്നെയാണ് കൊണ്ടാടിയത്. അത്തപ്പൂക്കളവും, നിലവിളക്കും, ചെണ്ടമേളവും, മാവേലി തമ്പുരാൻറെ എഴുന്നെള്ളത്തും, ഡാൻസും, പാട്ടും, ആട്ടവും, തിരുവാതിരയും, ഓണസദ്യയുമൊക്കെയായി ഈ വർഷത്തെ ഓണം അടിപൊളിയായി ആഘോഷിക്കുവാൻ സാധിച്ചതിലുള്ള സംതൃപ്തിയിലാണ് ആഘോഷക്കമ്മറ്റിക്കാർ. സംഘടനയിലെ അംഗങ്ങൾ തന്നെ അവതരിപ്പിച്ച നൃത്ത-നൃത്യ-നാട്ട്യ-ഗാന പരിപാടികൾ അതി മനോഹരമായി. സംഘടനാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഡാൻസുകളും പാട്ടുകളും കാണികളെ അത്യധികം സന്തോഷിപ്പിച്ചു.…
ഹിന്ദു കുടിയേറ്റക്കാർ സഹിഷ്ണുതയുള്ളവര്‍; മുസ്ലീം കുടിയേറ്റക്കാര്‍ ആക്രമണകാരികളും ക്രിമിനൽ മാനസികാവസ്ഥയുള്ളവരും: കുടിയേറ്റ വിരുദ്ധ നേതാവ് ടോമി റോബിൻസൺ
ലണ്ടന്‍: ബ്രിട്ടനിലെ വലതുപക്ഷ നേതാവും വിവാദ പ്രവർത്തകനുമായ ടോമി റോബിൻസൺ തന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ അതിശയകരമെന്നു പറയട്ടെ, അതേ റോബിൻസൺ ഇന്ത്യൻ സമൂഹത്തെ, പ്രത്യേകിച്ച് ഹിന്ദുക്കളെ, തന്റെ സഖ്യകക്ഷികളായി കണക്കാക്കുന്നു. സമീപ വർഷങ്ങളിൽ, അദ്ദേഹം ഹിന്ദുക്കളെ പരസ്യമായി പ്രശംസിക്കുക മാത്രമല്ല, ആവശ്യമെങ്കിൽ അവർക്കുവേണ്ടി തെരുവിലിറങ്ങുന്നതിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും അവകാശപ്പെട്ടു. ഹിന്ദു കുടിയേറ്റക്കാർ മറ്റ് സമുദായങ്ങളിൽ നിന്ന് വ്യത്യസ്തരാണെന്ന് റോബിൻസൺ ആവർത്തിച്ച് ഊന്നിപ്പറയുന്നു. ഹിന്ദുക്കൾ ബ്രിട്ടീഷ് സമൂഹത്തിൽ എളുപ്പത്തിൽ ഇടപഴകുമെന്നും ഒരു തരത്തിലുള്ള ഭീഷണിയും ഉയർത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതിനു വിപരീതമായി, മുസ്ലീം കുടിയേറ്റക്കാരെ അദ്ദേഹം പലപ്പോഴും ‘ആക്രമണകാരികൾ’ എന്നും ‘ക്രിമിനൽ മാനസികാവസ്ഥ’ ഉള്ളവർ എന്നും വിശേഷിപ്പിക്കുന്നു. 2022-ൽ ലെസ്റ്ററിൽ നടന്ന ഹിന്ദു-മുസ്ലീം സംഘർഷങ്ങൾക്ക് ശേഷം, റോബിൻസൺ ഹിന്ദുക്കളെ പിന്തുണച്ചു, സ്ഥിതി കൂടുതൽ വഷളായാൽ, നൂറുകണക്കിന് ആളുകളെ…
