കോട്ടയം ക്ലബ്ബിന്റെ വാർഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

ഹൂസ്റ്റൺ: കേരളത്തിൻറെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിൻറെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പോയ വർഷത്തെ വാർഷീക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്. മാത്യു കുര്യാക്കോസിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാവര്ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ഷിബു കെ മാണി വാർഷീക റിപ്പോർട്ടും ട്രഷറർ അജി കോര വാർഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി. ഇന്റേണൽ ഓഡിറ്റർ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും തുടർന്ന് ജനറൽ ബോഡി വാർഷീക റിപ്പോർട്ടും കണക്കും ഐക്യകണ്ടേന പാസ്സാക്കുകയും ചെയ്തു. അതിനുശേഷം 2026ലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞടുപ്പ് നടന്നു.…

പെട്ടികളിൽ കുത്തി നിറച്ച ബാലറ്റു യുഗം (ലേഖനം): ജയശങ്കർ പിള്ള

നാനാത്വത്തിൽ ഏകത്വം, തെരഞ്ഞെടുപ്പിലൂടെ ഉള്ള ജനാധിപത്യ വ്യവസ്ഥ ഇതൊക്കെയാണല്ലോ ഒരു രാജ്യത്തിന്റെ സൗന്ദര്യം. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഈ വോട്ടിങ് പ്രക്രിയയെ സുതാര്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിയ്ക്കുന്നു. കാരണം ഭാരതം ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമായതിനാൽ തെറ്റ് കുറ്റങ്ങൾ കൂടാതെ കഴിവതും വേഗത്തിൽ പ്രക്രിയകൾ പൂർത്തിയാക്കി ഭരണാധിപന്മാരെ തെരഞ്ഞെടുക്കുക എന്നത് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കു ആവശ്യമാണ്, ബാലറ്റ് പേപ്പറുകൾ മാറി ആധുനിക വോട്ടിങ് യന്ത്രം വന്നതോടെ വോട്ടിങ് ക്രമേക്കേടുകൾ ഒരു പരിധിവരെ ഇല്ലാതെയാക്കി. പക്ഷെ കുറച്ചു കാലങ്ങൾ ആയി കേൾക്കുന്ന ഒന്നാണ് അധികാരം നഷ്ടപ്പെട്ടവരുടെ വിലാപം. ബാലറ്റിലേയ്ക്ക് തിരികെ പോണം,വോട്ടു ചോരി എന്നൊക്കെ. പക്ഷെ ഒന്ന് ചിന്തിയ്ക്കൂ.. !!!!. അതിശയം എന്ന് പറയട്ടെ ഭൂരിപക്ഷം കിട്ടിയാൽ ഈ പരാതികൾ ഒന്നും ഇല്ല കേട്ടോ …!! എല്ലാം സുഭദ്രം …!! ഇനി ഒരു വസ്തുത പറയാം, അതാണ് യാഥാർഥ്യവും.…

അമേരിക്കൻ യുദ്ധക്കപ്പല്‍ എബ്രഹാം ലിങ്കണിന് നേരെ മിസൈലുകൾ പ്രയോഗിച്ചെന്ന ഇറാന്റെ അവകാശവാദം യു എസ് സൈന്യം തള്ളിക്കളഞ്ഞു

നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായുള്ള ഇറാന്‍ സൈന്യത്തിന്റെ അവകാശവാദം തെറ്റാണെന്ന് യുഎസ് സൈന്യം. യുഎസ്-ഇസ്രായേൽ സംയുക്ത ഓപ്പറേഷനിൽ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മറ്റേതൊരു ആക്രമണവും നടത്താത്ത ഒരു ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി. ഇന്ന്, തങ്ങളുടെ സൈന്യം യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. തങ്ങളുടെ സുപ്രീം നേതാവ് ഖമേനിയുടെ വധത്തിനുള്ള വ്യക്തമായ പ്രതികരണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു യുഎസ് വിമാനവാഹിനിക്കപ്പലിനെതിരെയുള്ള ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്. എന്നാല്‍, യുഎസ് സൈന്യം ഈ അവകാശവാദം നിരസിച്ചു. നാല് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിലൂടെ “അമേരിക്കൻ-സയണിസ്റ്റ് ശത്രു”വിനെതിരായ പോരാട്ടം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഒരു…

അക്ഷരമുറ്റത്തേക്ക്‌ സ്വാഗതം: ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക ഇന്റര്‍നാഷണല്‍ ഇന്‍‌‌ക് മലയാളം അക്കാദമി ഉദ്ഘാടനം സമുജ്ജലമായി

വാഷിംഗ്ടണ്‍: പ്രവാസലോകത്തെ പുതിയ തലമുറയ്ക്ക്‌ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും അമൃത്‌ പകര്‍ന്നു നല്‍കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക ഇന്റര്‍നാഷണല്‍ ഇന്‍‌ക് തുടക്കം കുറിച്ച ‘മലയാളം അക്കാദമി’ ഉദ്ഘാടന യോഗം ചരിത്ര സംഭവമായി മാറി. 2026 ഫെബ്രുവരി 28 ശനിയാഴ്ച നടന്ന ഈ വെര്‍ച്വല്‍ സംഗമം, പ്രവാസി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായം രേഖപ്പെടുത്തപ്പെട്ടു. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാള ഭാഷാ സ്നേഹികളും ഒരൊറ്റ വിരല്‍ത്തുമ്പില്‍ കോര്‍ത്തിണക്കപ്പെട്ടപ്പോള്‍, അത്‌ പ്രവാസി ലോകത്തെ ഭാഷാസ്‌നേഹത്തിന്റെ വലിയൊരു വിളംബരമായി മാറി. പ്രൗഢഗംഭീരമായ തുടക്കം ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്കും ഇന്ത്യന്‍ സമയം രാത്രി 8:30 നും സൂം (Zoom) പ്ലാറ്റ്ഫോമില്‍ ആരംഭിച്ച മീറ്റിംഗില്‍ 150-ല്‍ പരം…

കുരങ്ങും പൂമാലയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ! തികഞ്ഞ ജിജ്ഞാസയോടുടനെയതാഹാരം തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം! തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ! ഒന്നുമില്ലതിലെന്ന വാസ്തവമറിഞ്ഞപ്പോൾ വന്നതിനരിശവും, കടുത്ത വൈരാഗ്യവും! ഉടനെ മടിക്കാതാ പൂമാല കൂച്ചിക്കൂട്ടി ഊക്കോടെ യെറിഞ്ഞെന്റെ നേർക്കതു പകയോടെ! ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്കു ഉള്ളതു നശിപ്പിപ്പാൻ മാത്രമേയറിയുള്ളൂ! കേമമായിരുന്നോരാ പൂമാല നിമിഷത്തിൽ കേവലമൊരു വാഴനാരാക്കി മാറ്റീയവൻ! സ്വപ്നത്തിൽ പോലും നിനച്ചില്ല ഞാൻ അവനതി- സുന്ദരമാമാ മാല നൂലാക്കി മാറ്റും ക്ഷിപ്രം! അജ്ഞതയ്ക്കളവില്ലാ തുഴലുന്നവർ സ്വയം അഹഭംഭാവിപ്പൂ തങ്ങൾ അറിവാളികളായി! അവർക്കു സദ്ബുദ്ധിയും വേദവും ചൊല്ലിക്കൊടു- ത്തവരെ ഉദ്ധരിപ്പാൻ ഉദ്യമിപ്പതു മൗഢ്യം!

ട്രംപിന്റെ വിലക്ക് വകവയ്ക്കാതെ യുഎസ് സൈന്യം ക്ലൗഡ് AI ഉപയോഗിച്ച് ഇറാനില്‍ ആക്രമണം നടത്തുന്നു

ഇറാനെതിരായ ആക്രമണത്തിൽ മിഡിൽ ഈസ്റ്റിലെ യുഎസ് സെൻട്രൽ കമാൻഡ് ക്ലൗഡ് AI ഉപയോഗിച്ചതായി ഒരു റിപ്പോർട്ട് പറയുന്നു. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും, കൃത്യമായ ശത്രു ലക്ഷ്യങ്ങൾ തിരിച്ചറിയുന്നതിനും, സാധ്യതയുള്ള യുദ്ധസാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിനും യുഎസ് സൈന്യം ഈ AI ഉപകരണം ഉപയോഗിച്ചു. കൂടാതെ, വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ വളരെ സെൻസിറ്റീവും രഹസ്യവുമായ യുഎസ് സൈനിക നടപടിയിലും ഈ AI സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആന്ത്രോപിക്കിന്റെ കൃത്രിമ ബുദ്ധി ഉപകരണമായ ക്ലൗഡ് AI ഈ ഓപ്പറേഷനിൽ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് നിരോധിച്ചതാണ്. എന്നാല്‍, മണിക്കൂറുകൾക്കുള്ളിൽ എങ്ങനെ യുഎസ് സൈന്യത്തിന് ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ഡാരിയോ അമോദി നയിക്കുന്ന സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന AI…

ഖമേനിയുടെ മരണത്തിന് ഇസ്രായേലിനോടും അമേരിക്കയോടും പ്രതികാരം ചെയ്യും: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ഖമേനിയുടെ കൊലപാതകത്തിൽ പ്രതികരിക്കേണ്ടത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയമപരമായ അവകാശവും കടമയുമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം പുതിയ വഴിത്തിരിവിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ്, ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് മേഖലയിലെ സംഘർഷം രൂക്ഷമാകുന്നു. ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇതിനെ ഗുരുതരമായ കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കുകയും പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം ഇറാനെ മാത്രമല്ല, ലോക രാഷ്ട്രീയത്തെയും ഊർജ്ജ വിപണികളെയും പിടിച്ചുകുലുക്കി. ഖമേനിയുടെ കൊലപാതകത്തിൽ പ്രതികരിക്കേണ്ടത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയമപരമായ അവകാശവും കടമയുമാണെന്ന് സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു. മുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഷിയ സമൂഹത്തിനെതിരെയുള്ള തുറന്ന യുദ്ധമാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. വരും ദിവസങ്ങളിൽ ഇറാൻ ശക്തമായ പ്രതികരണം നടത്തിയേക്കുമെന്ന്…

ഇസ്രായേൽ-ഇറാൻ യുദ്ധം: ഇസ്രായേലിൽ 8 പേർ കൊല്ലപ്പെട്ടു, ഇറാൻ ദുബായിലും അബുദാബിയിലും പുതിയ സ്ഫോടനങ്ങൾ നടത്തി

ദോഹ (ഖത്തര്‍): ഇസ്രായേൽ-ഇറാൻ യുദ്ധം തത്സമയം: ഇറാനിയൻ മാധ്യമങ്ങൾ ഞായറാഴ്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചു. സർക്കാർ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച ഖമേനിയുടെ മരണം പ്രഖ്യാപിച്ചു. ശനിയാഴ്ച യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചു, ആഴ്ചകളായി സംഘർഷത്തിന്റെ വക്കിലെത്തിയ മിഡിൽ ഈസ്റ്റിലെ സൈനിക സംഘർഷങ്ങൾ വർദ്ധിച്ചു. “എപ്പിക് ഫ്യൂറി” എന്ന രഹസ്യനാമത്തിൽ യുഎസ് നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനിൽ ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇസ്രായേൽ പറഞ്ഞു. ഇറാന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങൾ കേട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൻ സൈനിക നടപടി സ്ഥിരീകരിച്ചു. യുഎസ് നേതൃത്വത്തിലുള്ള ആക്രമണങ്ങൾക്ക് “ഉചിതമായ” മറുപടി നൽകുമെന്ന് ടെഹ്‌റാൻ പ്രതിജ്ഞയെടുക്കുകയും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളമുള്ള…

“ഇറാനികൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരം…”: ഖമേനിയുടെ മരണം സ്ഥിരീകരിച്ച് ട്രം‌പ്

ഇറാന്റെ പരമോന്നത നേതാവ് ഖമേനി മരിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു. ഇറാനിയൻ ജനതയ്ക്ക് അവരുടെ രാജ്യം വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് ട്രംപ് ഇതിനെ വിശേഷിപ്പിച്ചു. വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി മരിച്ചുവെന്ന് ട്രൂത്ത് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനികൾക്ക് തങ്ങളുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് വിശേഷിപ്പിക്കുകയും സൈനിക നടപടി തുടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. “ചരിത്രത്തിലെ ഏറ്റവും ദുഷ്ടന്മാരിൽ ഒരാളായ ഖമേനി മരിച്ചു,” ട്രംപ് എഴുതി, ഇറാനിയൻ ജനതയ്ക്കും അമേരിക്കക്കാർക്കും ഖമേനിയുടെ നേതൃത്വത്തിൽ കഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞ മറ്റുള്ളവർക്കും നീതി ലഭിച്ചു. ഇറാനിയൻ നേതാവിന് ഞങ്ങളുടെ ഇന്റലിജൻസ്, വളരെ നൂതനമായ ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു, ഇസ്രായേലുമായി സഹകരിച്ചാണ്…

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് നവനേതൃത്വം

ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ  മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ  2025-ലെ ചെയര്‍മാന്‍ ബിനു മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച്  2026-ലെ ഭരണ സമിതി  ലെനോ സ്കറിയ (ചെയര്‍മാന്‍), ജോബി ജോര്‍ജ്ജ് (ജനറല്‍ സെക്രട്ടറി), രാജന്‍ സാമുവല്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ അധികാരമേറ്റു. മുന്‍ ചെയര്‍മാന്‍ ബിനു മാത്യു പുതിയ ചെയര്‍മാന്‍ ലെനോ സ്കറിയക്ക് അധികാരം കൈമാറി, തുടര്‍ന്ന് മുന്‍ ജനറല്‍ സെക്രട്ടറി സാജന്‍ വറുഗീസ് പുതിയ സെക്രട്ടറി ജോബി ജോര്‍ജ്ജിനും,  മുന്‍ ട്രഷറര്‍ ജോര്‍ജ്ജ് ഓലിക്കല്‍  രാജന്‍ സാമുവലിനും അധികാരം കൈമാറുകയുണ്ടായി. 2026 ലേയ്ക്കുള്ള  ട്രൈസ്സ്റ്റേറ്റ്  കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ലെനോ സ്കറിയ കേരളഫോറത്തിലെ സജീവപ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. കേരളാഫോറം ഓണാഘോഷ ചെയര്‍മാന്‍, പമ്പ മലയാളി അസോസ്സിയേഷന്‍ കമ്മറ്റി മെമ്പര്‍, സെന്‍റ് ജോര്‍ജ്ജ്…