കൊപ്പേൽ / ടെക്‌സാസ് : സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും വർണ്ണാഭവുമായി. ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘നല്ലിടയൻ’ എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി മാറി. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും (St. Vincent DePaul Society) ലീജിയൻ ഓഫ് മേരിയും (Legion of Mary) സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേർന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്. ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പിന്നണിയിൽ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടർ), സജേഷ് അഗസ്റ്റിൻ (റെക്കോർഡിംഗ് & മിക്സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്കറിയ ജേക്കബ് (സംഗീതം) എന്നിവർ പ്രവർത്തിച്ചു. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോസഫ് കുര്യൻ (സാജു കാര്യമ്പുഴ) എന്നിവരായിരുന്നു നാടകത്തിന്റെ കോർഡിനേറ്റർമാർ.…
Category: AMERICA
ഒർലാൻഡോയിലെ ലേക്ക് ഇയോളയിൽ 12 അരയന്നങ്ങൾ ചത്ത നിലയിൽ; പക്ഷിപ്പനി ഭീതി
ഒർലാൻഡോ:അമേരിക്കയിലെ ഒർലാൻഡോയിലുള്ള ലേക്ക് ഇയോള പാർക്കിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12 അരയന്നങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശത്ത് പക്ഷിപ്പനി (Bird Flu) പടരുന്നുണ്ടോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷവും ഈ തടാകത്തിൽ അരയന്നങ്ങൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. ഇത്തവണയും സമാനമായ രീതിയിൽ പക്ഷിപ്പനി തന്നെയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂ. പ്രതിരോധ നടപടികളുടെ ഭാഗമായി പാർക്കിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കാൻ നഗരസഭ നിർദ്ദേശം നൽകി. പക്ഷികൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി പക്ഷികൾക്ക് തീറ്റ നൽകുന്ന യന്ത്രങ്ങൾ താൽക്കാലികമായി നീക്കം ചെയ്തു. ചത്ത പക്ഷികളെ വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. അവധി ദിവസങ്ങളായതിനാൽ വെറ്ററിനറി വിദഗ്ധരുടെ സേവനം ലഭിക്കാൻ താമസം നേരിട്ടതാണ് പരിശോധന വൈകാൻ കാരണമായത്. 1922 മുതൽ ഒർലാൻഡോയുടെ അടയാളമായ ഈ അരയന്നങ്ങളുടെ കൂട്ടമരണത്തിൽ പരിസ്ഥിതി പ്രവർത്തകരും…
ഏലിയാമ്മ വർഗീസ് (89) നിര്യാതയായി
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ നിവാസിയും പരേതനായ കെ സി വര്‍ഗീസിന്റെ ഭാര്യയുമായ ഏലിയാമ്മ വർഗീസ് (89) ഡിസംബർ 28-ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഹ്യൂസ്റ്റനില്‍ നിര്യാതയായി. കേരളത്തിൽ മലയിൽ കൊല്ലാട് ആണ് സ്വദേശം. മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ. കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത്. ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്. സംസ്കാര ശുശ്രൂഷകൾ 2026 ജനുവരി 2-ന് രാവിലെ 8:30ന് ഹ്യൂസ്റ്റന്‍ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ (Viewing & Funeral Services 01/02/2026 8:30 AM Onwards, Trinity Marthoma Church, 5810 Almeda Genoa Rd, Houston, TX 77048). South Park Funeral Home and Cemetery Address: 1310 N Main St, Pearland, TX 77581 For…
സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കൊപ്പേല്‍ ഫാമിലി ഡേ ആഘോഷിച്ചു
ഡാളസ് : ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് അമേരിക്കയിലെ കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഫാമിലി ഡേ ആഘോഷിച്ചു. നവജാത ശിശുക്കളുടെ മാതാപിതാക്കളേയും ഇരുപത്തഞ്ചും അന്‍പതും വര്‍ഷം വിവാഹ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതിമാരേയും പ്രത്യേകം സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി. അന്‍പതു വര്‍ഷക്കാലം ഒരുമിച്ചു ജീവിക്കുവാന്‍ കഴിയുന്നത് ഒരു അപൂര്‍വ്വ ഭാഗ്യമാണ്. ഓരോ വാര്‍ഡിന്റേയും നിയന്ത്രണത്തില്‍ കോര്‍ത്തിണക്കിയ വിവിധ കലാപരിപാടികള്‍ ഹ്യദ്യവും ആസ്വാദ്യകരവുമായിരുന്നു. ക്ലാസിക്കും സെമിക്ലാസിക്കും അല്ലാത്തതുമായ ന്യത്തങ്ങള്‍, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവതരിപ്പിക്കുകയുണ്ടായി. മുതിര്‍ന്നവരുടെ ഗണത്തില്‍ വിമന്‍സ് ഫോറം അവതരിപ്പിച്ച ന്യത്തം മനോഹരമായിരുന്നു. മികച്ച സന്ദേശങ്ങള്‍ നല്‍കിയ ഏതാനും ചെറു ഡ്രാമകള്‍ അവതരണ മികവും കലാ നൈപുണ്യവും കൊണ്ടു വേറിട്ടു നിന്നു. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, സാജു കരിമ്പുഴ കോര്‍ഡിനേറ്റ് ചെയ്ത് ജോജോ ആലൂക്ക രചനയും സംവിധാനവും നിര്‍വ്വഹിച്ച് സെയിന്റ് വിന്‍സന്റ് ഡി പോള്‍ സംഘടനയും ലീജന്‍…
അഭയനയത്തിൽ (Asylum) കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ; ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കാം
വാഷിംഗ്ടൺ: അമേരിക്കയിലെ അഭയ (Asylum) നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അഭയാർത്ഥികളെ യുഎസിൽ താമസിപ്പിക്കുന്നതിന് പകരം മറ്റു മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റാനാണ് പുതിയ നീക്കം. ഉഗാണ്ട, ഹോണ്ടുറാസ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ധാരണയിലെത്തിയിട്ടുണ്ട്. അഭയാർത്ഥികൾക്ക് ഈ രാജ്യങ്ങളിൽ സംരക്ഷണം തേടാം. മുമ്പ് ആ രാജ്യങ്ങളുമായി ബന്ധമില്ലാത്തവരെപ്പോലും അവിടേക്ക് അയക്കാൻ കോടതികളോട് ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെട്ടു. ഹിയറിംഗുകൾ ഇല്ലാതെ തന്നെ അഭയ അപേക്ഷകൾ തള്ളാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി. നവംബർ മാസത്തിൽ മാത്രം അയ്യായിരത്തോളം അപേക്ഷകൾ ഇത്തരത്തിൽ തള്ളാൻ നീക്കം നടന്നു. രാഷ്ട്രീയ പീഡനം ആരോപിച്ച് സിഖ് വിഘടനവാദി ഗ്രൂപ്പുകളുടെ പിന്തുണയോടെ അഭയം തേടുന്ന ഇന്ത്യക്കാർക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. പഞ്ചാബിൽ ഇത്തരത്തിലുള്ള പീഡനങ്ങൾ നടക്കുന്നില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ക്രിമിനൽ കേസുകൾ നേരിടുന്നവർ വിദേശത്ത് അഭയം…
സന്ദർശക വിസയിൽ അമേരിക്കയിൽ പോയി വിവാഹം കഴിക്കാമോ? ’90 ദിവസത്തെ നിയമം’ ശ്രദ്ധിക്കുക
വാഷിംഗ്‌ടൺ ഡി സി :യുഎസ് സന്ദർശക വിസയിൽ എത്തുന്നവർക്ക് അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിനും നിയമപരമായ തടസ്സമില്ല. എന്നാൽ, ഇതിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ’90 ദിവസത്തെ നിയമത്തെ’ക്കുറിച്ച് (90-day rule) ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിൽ എത്തിയ ആദ്യ 90 ദിവസത്തിനുള്ളിൽ വിവാഹം കഴിക്കുകയും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുകയും ചെയ്താൽ, അത് ‘വിസ തട്ടിപ്പായി’ (Visa fraud) കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്. സന്ദർശന വിസയുടെ ദുരുപയോഗമായി ഇതിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിലയിരുത്തിയേക്കാം. ആദ്യ 90 ദിവസത്തിനുള്ളിലെ വിവാഹം ഗ്രീൻ കാർഡ് അപേക്ഷ നിരസിക്കപ്പെടുന്നതിനും ഭാവിയിൽ അമേരിക്കയിലേക്കുള്ള പ്രവേശനം തടയുന്നതിനും കാരണമായേക്കാം. 90 ദിവസത്തെ സന്ദർശന കാലയളവിനുശേഷം വിവാഹം കഴിക്കുകയും, തുടർന്ന് സാഹചര്യങ്ങൾ മാറിയതിനാലാണ് അവിടെ തുടരാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാണ്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ…
തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥിനികൾ കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ചു
കാലിഫോർണിയയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുകയായിരുന്നു രണ്ടു പേരും. കാലിഫോര്‍ണിയ: കാലിഫോർണിയയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥിനികൾ മരിച്ചു. തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥിനികളും അമേരിക്കയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവരാണെന്നും, പഠനം പൂർത്തിയാക്കിയ ശേഷം അവർ ജോലി അന്വേഷിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരിച്ച വിദ്യാർത്ഥിനികൾ 24 വയസ്സുള്ള പുല്ലഖണ്ഡം മേഘ്‌ന റാണി, 24 വയസ്സുള്ള കഡിയാല ഭാവന എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ ഗാർല മണ്ഡലിൽ നിന്നാണ്. നല്ല സുഹൃത്തുക്കളുമായിരുന്നു. ഒരുമിച്ച് പഠിച്ച് മാസ്റ്റേഴ്‌സ് പൂർത്തിയാക്കിയ ശേഷം, ജോലി അന്വേഷിക്കുകയായിരുന്നു. മേഘ്‌നയും ഭാവനയും ചില സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാലിഫോർണിയയിലേക്ക് മടങ്ങുമ്പോൾ അവരുടെ കാർ അപകടത്തിൽപ്പെട്ടു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന്റെ കാരണം…
ന്യൂ ജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു; മറ്റൊരു പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു
എൻസ്ട്രോം എഫ്-28എ ഹെലികോപ്റ്ററും എൻസ്ട്രോം 280സി ഹെലികോപ്റ്ററും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടസമയത്ത് ഓരോ വിമാനത്തിലും പൈലറ്റുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യൂജെഴ്സി: ഞായറാഴ്ച തെക്കൻ ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അറ്റ്ലാന്റിക് കൗണ്ടിയിലെ ഒരു ചെറിയ വിമാനത്താവളമായ ഹാമണ്ടൺ മുനിസിപ്പൽ വിമാനത്താവളത്തിന് മുകളിലാണ് സംഭവം (പ്രാദേശിക സമയം ഏകദേശം 11:25 ന്) നടന്നത്. വിമാനത്താവളത്തിന് സമീപം അപകടം ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അടിയന്തര സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി ഹാമണ്ടൻ പോലീസ് മേധാവി കെവിൻ ഫ്രിയൽ പറഞ്ഞു. ഒരു ഹെലികോപ്റ്റർ വേഗത്തിൽ കറങ്ങി നിലത്ത് ഇടിച്ചു വീഴുന്നത് സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ കാണാം. പോലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയപ്പോൾ ഒരു ഹെലിക്കോപ്റ്റര്‍ അഗ്നിക്കിരയാകുന്നത് കണ്ടതായും തീ നിയന്ത്രണവിധേയമാക്കാൻ അവർ വേഗത്തിൽ പ്രവർത്തിച്ചതായും ഫ്രിയേൽ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
ആദ്യത്തേയും അവസാനത്തേയും മുത്തം (ചെറുകഥ): ലാലി ജോസഫ്
ആ മരണ വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം, അറിയാമായിരുന്നു അവളുടെ മരണം വളരെ അടുത്തു കഴിഞ്ഞു എന്നുള്ളത്. എന്നിരുന്നാലും അവള്‍ പോയി എന്നറിഞ്ഞപ്പോള്‍ തോന്നുന്ന വികാരം മറ്റൊന്നായിരുന്നു. വര്‍ഷങ്ങള്‍ ഒന്നും രണ്ടുമല്ല. നീണ്ട അറുപതു വര്‍ഷം ഞങ്ങള്‍ സുഹ്യുത്തുക്കളായിരുന്നു. അവളുടെ ജീവിതത്തിലൂടെയൊഴുകിയ സന്തോഷത്തിന്‍റേയും ദു:ഖത്തിന്‍റേയും നിമിഷങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കു വച്ചിരുന്നു. അവള്‍ ഒറ്റക്കായിരുന്നുവെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും സത്യമാകില്ല. കൂട്ടുകുടുംബമായതിനാല്‍ വീട് എപ്പോഴും ആളുകളാല്‍ നിറഞ്ഞിരുന്നു. അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി അവള്‍ക്ക് ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു.അവള്‍ അതെല്ലാം പരാതിയില്ലാതെ ചെയ്തു തീര്‍ത്തിരുന്നു, ചുരുങ്ങിയ ഒഴിവു സമയങ്ങളില്‍ അവളുടെ ഏക കൂട്ടുകാരി ഏകാന്തത തന്നെയിരുന്നു. ജീവിതത്തിലെ കൂട്ടുകാരനെ കാണാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പാടത്തേക്കോ അല്ലെങ്കില്‍ റബ്ബര്‍ വെട്ടാനോ പോകുന്ന തിരക്കുകളായിരുന്നു എല്ലായിപ്പോഴും. അതെല്ലാം ഒരു പരാതിയുമില്ലാതെ വേദന പങ്കു വയ്ക്കാനോ അന്ന് അവള്‍ക്ക് ആരുമുണ്ടായിരുന്നില്ല…
ബെലാറസിൽ റഷ്യ ഹൈപ്പർസോണിക് മിസൈലുകൾ വിന്യസിക്കുന്നു
ഉപഗ്രഹ ചിത്രങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ, കിഴക്കൻ ബെലാറസിൽ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് രണ്ട് അമേരിക്കൻ ഗവേഷകർ അവകാശപ്പെട്ടു. റഷ്യ ഈ മിസൈലുകൾ വിന്യസിച്ചാൽ, യൂറോപ്പിൽ റഷ്യയുടെ മിസൈൽ ആക്രമണ ശേഷി മുമ്പത്തേക്കാൾ ശക്തമാകും. പഴയ വ്യോമതാവളങ്ങളിലേക്ക് ആണവ പോർമുനകൾ വഹിക്കാൻ ഈ മിസൈലുകൾക്ക് കഴിയും. ഗവേഷകർ പറയുന്നതനുസരിച്ച്, ബെലാറഷ്യൻ നഗരമായ ക്രിച്ചേവിലെ ഒരു മുൻ വ്യോമതാവളത്തിന് സമീപം മൊബൈൽ ഒറെഷ്നിക് മിസൈൽ ലോഞ്ചറുകൾ വിന്യസിക്കും. റഷ്യൻ തലസ്ഥാനമായ മിൻസ്കിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ കിഴക്കും മോസ്കോയിൽ നിന്ന് ഏകദേശം 480 കിലോമീറ്റർ തെക്ക് പടിഞ്ഞാറുമായാണ് ക്രിച്ചേവ് സ്ഥിതി ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെയും സിഎൻഎ റിസർച്ച് ആൻഡ് അനാലിസിസ് ഓർഗനൈസേഷന്റെയും സഹായത്തോടെ ഗവേഷകർ ഒരു വാണിജ്യ ഉപഗ്രഹ കമ്പനിയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനം നടത്തിയത്.…
