ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു

ചിക്കാഗോ: സിറോ മലബാർ സഭയിലെ അമ്പതു നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു. തുടർന്ന് “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ” എന്ന ഗാനം ആലപിച്ചപ്പോൾ കാർമ്മികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട്…

2026 ലും ചരിത്ര നേട്ടവുമായി മഹിമ

ഹൂസ്റ്റൺ: 2012 മുതൽ തുടർച്ചയായി മിസോറി സിറ്റി ക്ലീൻ റെസ്റ്റോറൻറ് അവാർഡ് 2026 ലും കരസ്ഥമാക്കി മഹിമ ഇന്ത്യൻ ബിസ്ട്രോ (FM 1092 Murphy Road) ഉടമ സബി പൗലോസ്. സിറ്റി ഹാളിൽ കൂടിയ പൊതുയോഗത്തിൽ ഫുഡ് ഇൻസ്പെക്ടർ ക്രിസ് ജൊലിവെറ്റിൻറെയും മറ്റ് കൗൺസിലര്‍മാരുടേയും സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ നിന്ന് സബി അവാർഡ് സ്വീകരിച്ചു. പതിനഞ്ചാം തവണയും ക്ലീൻ റസ്റ്റോറൻറ് അവാർഡ് സ്വീകരിക്കുന്ന സബി പൗലോസിനെ മേയർ ഇലക്കാട്ട് അഭിനന്ദിച്ചു. 118 ഓളം റസ്റ്റോറന്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 100 സ്കോറും നേടിയ 5 പേരിൽ ഏക ഇന്ത്യക്കാരനും, മലയാളിയും ആണ് സബി. കാലത്തിനൊത്ത് രുചി വർണ്ണങ്ങളുടെ നിറക്കൂട്ടുകൾ മാറ്റിപ്പിടിച്ചു കൊണ്ടും, സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയും ആണ് വകഭേദങ്ങൾ ഒരുക്കുന്നത്. ചിക്കൻ നാണം കുണുങ്ങി, മണവാട്ടി ചിക്കൻ, ചിക്കൻ ഡിസ്ക്കോ പോർക്ക്,…

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു

ന്യൂയോർക്: നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച്  ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും  ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ  ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ  നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം  തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം  ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ  വിവിധ…

ഒബാമയ്ക്കെതിരെ ട്രം‌പിന്റെ വംശീയാധിക്ഷേപം: ട്രംപിന്റെ രാഷ്ട്രീയം ഒരു “കോമാളി ഷോ” ആണെന്ന് ഒബാമ

ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയത്തെ ഒരു കോമാളി പരിപാടിയായി വിശേഷിപ്പിച്ച ബരാക് ഒബാമ, അമേരിക്കൻ രാഷ്ട്രീയത്തിൽ മാന്യതയും മര്യാദയും കുറഞ്ഞുവരികയാണെന്ന് പറഞ്ഞു. സത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം ഡെമോക്രാറ്റുകളോട് അഭ്യർത്ഥിച്ചു. വാഷിംഗ്ടണ്‍: നിലവിലെ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള അമേരിക്കൻ രാഷ്ട്രീയത്തിന്റെ അധഃപതനത്തെ മുൻ പ്രസിഡന്റ് ബരാക് ഒബാമ നിശിതമായി വിമർശിച്ചു. ട്രംപിന്റെ രണ്ടാം ടേമിന് കീഴിലുള്ള അമേരിക്കൻ രാഷ്ട്രീയത്തെ ഒരു “കോമാളി ഷോ” എന്നാണ് ഒബാമ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത്, വൈറ്റ് ഹൗസിന്റെ സമീപകാല വാചാടോപങ്ങൾ മിക്ക അമേരിക്കക്കാരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ഒബാമ പറഞ്ഞു. ബ്രയാൻ ടൈലർ കോഹന്റെ “നോ ലൈ” പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, തന്നെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും അനുചിതമായി ചിത്രീകരിച്ച വിവാദ വീഡിയോയെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഒബാമ. സംഭവത്തിൽ ക്ഷമാപണം നടത്താൻ ട്രംപ് വിസമ്മതിച്ചതിനെക്കുറിച്ചും അത് ഒരു ജീവനക്കാരന്റെ പിഴവാണെന്നും…

ജനീവ ചർച്ചകൾക്ക് മുമ്പ് ഇറാനെ ആക്രമിക്കാന്‍ ട്രംപും നെതന്യാഹുവും രഹസ്യ കരാറിൽ എത്തിയതായി റിപ്പോര്‍ട്ട്

ഇറാനെതിരായ ആക്രമണത്തിന് നെതന്യാഹുവിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ജനീവ ചർച്ചകൾക്ക് മുന്നോടിയായി, മേഖലയിൽ സൈനിക തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുകയും രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ വിന്യസിക്കുകയും ചെയ്തു. വാഷിംഗ്ടന്‍: അമേരിക്കയും ഇറാനും തമ്മിൽ ആണവ ചർച്ചകൾ പുരോഗമിക്കവേ, രണ്ടാം ഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിൽ എത്തി. എന്നാൽ, തിരശ്ശീലയ്ക്ക് പിന്നില്‍ ട്രം‌പും നെതന്യാഹുവും രഹസ്യമായി പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബറിൽ ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടന്ന അവരുടെ കൂടിക്കാഴ്ചയിൽ, യുഎസും ഇറാനും തമ്മിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ പിന്തുണയ്ക്കുമെന്ന് ട്രംപ് നെതന്യാഹുവിനോട് വ്യക്തമായി പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ ഇറാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് എങ്ങനെ ഇസ്രായേലിനെ സഹായിക്കാൻ കഴിയും എന്നതിനെക്കുറിച്ച് യുഎസ് സൈന്യത്തിലും രഹസ്യാന്വേഷണ ഏജൻസികളിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു. യുഎസ് നേരിട്ട്…

ആറ് ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കാലിഫോർണിയയിൽ കണ്ടെത്തി

കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 9 മുതൽ കാണാതായ 22 കാരനായ കാലിഫോർണിയ സർവകലാശാല വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയ: കർണാടക സ്വദേശിയായ 22 വയസ്സുള്ള സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം കണ്ടെത്തി. സാകേത് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു സാകേത്. സാകേതിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഞായറാഴ്ച അറിയിച്ചു. ഫെബ്രുവരി 9 മുതൽ സാകേതിനെ കാണാനില്ലായിരുന്നു. “കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഈ വളരെ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുകയും മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നതുൾപ്പെടെ…

പ്രവാസി മലയാളികൾക്ക് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം

കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല 2026-ൽ പ്രത്യേക ക്രമീകരണങ്ങൾ ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ കെ.എച്ച്.എൻ.എ ജോയിന്റ് ട്രഷറർ ശ്രീ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 9:45-ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2:15-ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും…

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

ഷിക്കാഗോ  അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി ആശുപത്രി കിടക്കയിൽ ഇരുന്ന് പോരാടിയ 16-കാരി ഒഫീലിയ ടോറസ് അന്തരിച്ചു. അപൂർവവും മാരകവുമായ ‘ആൽവിയോളർ റാബ്ഡോമിയോസാർക്കോമ’ എന്ന കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. 2025 ഒക്ടോബറിൽ ഒഫീലിയയുടെ പിതാവ് റൂബൻ ടോറസ് മാൽഡൊണാഡോയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് നാലാം ഘട്ട കാൻസറിനോട് പോരാടുകയായിരുന്നു ഒഫീലിയ. തന്റെ പിതാവിനെ വിട്ടയക്കണമെന്നും കുടിയേറ്റ കുടുംബങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒഫീലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. മകളുടെ അവസ്ഥ പരിഗണിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി റൂബനെ ജാമ്യത്തിൽ വിട്ടയച്ചു. കഠിനാധ്വാനിയായ തന്റെ പിതാവ് കുടുംബത്തിന് തണലാണെന്നും അദ്ദേഹം കൂടെയുണ്ടാകേണ്ടത് തന്റെ ചികിത്സയ്ക്ക് അത്യാവശ്യമാണെന്നും ഒഫീലിയ ലോകത്തോട് വിളിച്ചുപറഞ്ഞു. ഒഫീലിയ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ്, അവളുടെ പിതാവിനെ നാടുകടത്താനുള്ള…

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു

ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു. 2026 തൃശൂർ പൂരം മെയ്‌ 9ന് ഹൂസ്റ്റനിൽ അതിഗംഭീരമായി നടത്തുന്നതിന് ഫെബ്രുവരി 6ന് സ്റ്റാഫോർഡിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു. ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷൻ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വർഷത്തേക്കാൾ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്സിബിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാൻഡിന്റെ മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും. പൂരത്തിനോട് അനുഭന്തിച്ചു US മുഴുവനുമായി ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഡാലസ്, ഓസ്റ്റീൻ, സാൻ അന്റോണിയോ മുതലായ സ്ഥാലങ്ങളിൽ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്. പൂരം വിളംബര സമ്മേളനത്തിൽ  പല പ്രമുഖ സങ്കടനകളുടെ നേതാക്കൾ തങ്ങളുടെ സപ്പോർട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡണ്ട്‌ ധനിഷ സാം, സെക്രട്ടറി…

രഞ്ജിത് എസ് പിള്ള കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റു

കണക്ടിക്കട്ട്: Malayalee Association of North American Hindus (മന്ത്ര – MANTRA) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ശ്രീ രഞ്ജിത് എസ് പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്. സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്. പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ പ്രമുഖ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു. കൂടാതെ Fairfield County മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് Stratford Hindu Temple-ൽ നടക്കുന്ന ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. ഇരുപത് വർഷത്തിലധികം ഐ.ടി. മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും…