ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ഈ വര്‍ഷത്തെ പ്രഥമ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹഡ്സണ്‍ മലയാളി അസ്സോസിയേഷന്‍ (HUDMA) ഭാരവാഹികള്‍ അറിയിച്ചു. പേള്‍റിവറിലുള്ള പേള്‍ റിവര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഓഗസ്റ്റ് 24-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഓണാഘോഷങ്ങള്‍ അരങ്ങേറുക. 11 മണി മുതല്‍ സിത്താര്‍ പാലസ്, കറി ആന്റ് സ്പൈസസ് എന്നീ റസ്റ്റോറന്റുകള്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിക്കും. ആയിരത്തോളം പേരെയാണ് സദ്യക്ക് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണി മുതല്‍ ഹഡ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. 2:00 മണിക്ക് മഹാബലിയുടെ വരവേല്‍പ്. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 3:00 മണിക്ക് ‘സാധക’ എന്റര്‍ടൈന്‍മെന്റ്സ് നേതൃത്വം നല്‍കുന്ന, ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ‘ഒരു നറു പുഷ്പമായ്’ ഗാനമേള ആരംഭിക്കും. പ്രശസ്ത ഗായകരായ പണ്ഡിറ്റ്…
Category: AMERICA
ഹാരിസ്-വാൾസ് കാമ്പെയ്‌നെ പിന്തുണച്ചു ടോക്ക് ഷോ അവതാരക ഓപ്ര വിൻഫ്രി
ചിക്കാഗോ :ബുധനാഴ്ച രാത്രി ഹാരിസ്-വാൾസ് കാമ്പെയ്‌നെ പിന്തുണച്ചുകൊണ്ട് മാധ്യമ മുതലാളിയും സ്വാധീനമുള്ള ടോക്ക് ഷോ അവതാരകയുമായ ഓപ്ര വിൻഫ്രി ഇടിമുഴക്കമുള്ള പ്രസംഗം നടത്തി.”ഞങ്ങൾ ഇപ്പോൾ വളരെ ആവേശത്തിലാണ് , ഇവിടെ നിന്ന് പോയി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, ഞങ്ങൾ ചെയ്യാൻ പോകുന്നത് കമലാ ഹാരിസിനെ അമേരിക്കയുടെ അടുത്ത പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയാണ്,” അവർ പറഞ്ഞു. മുൻകാലങ്ങളിൽ, നിർണായക തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് പിന്നിൽ അണിനിരന്ന് വിൻഫ്രി രാഷ്ട്രീയവും സാമൂഹികവുമായ മൂലധനം ഉപയോഗിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ട് – “ഓപ്ര ഇഫക്റ്റ്” എന്ന് ഉചിതമായി രൂപപ്പെടുത്തിയ ഒരു പ്രതിഭാസമായിരുന്നു നേരത്തെ ബാരാക് ഒബാമയും, ഹിലരി ക്ലിന്റണും കമലയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ‘ഈ പുതിയ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ദശലഷക്കണക്കിന് ആളുകളെക്കുറിച്ച് എപ്പോഴും കരുതലുള്ള, നമ്മുടെ രോഗികളെ പരിചരിക്കുന്ന, നമ്മുടെ തെരുവുകളെ ശുദ്ധമാക്കുന്ന എപ്പോഴും ഉണർന്നിരക്കുന്ന, ഒരു പ്രസിഡന്റിനെയാണ് ഞങ്ങൾക്ക് ആവശ്യം.…
മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി നിര്യാതനായി
ഡാളസ്: ഐ.പി.സി റ്റാബർനാക്കിൾ സഭാംഗം മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ – 75) നിര്യാതനായി. ഭാര്യ : അമ്മിണി ജോർജ് . മക്കൾ : ജിമ്മി ജോർജ് (ന്യൂയോർക്ക്), ജിബി ജോർജ് (ഡാളസ്), ജോബി ജോർജ് (ഡാളസ്). മരുമക്കൾ : സിജി ജോർജ് (ന്യൂയോർക്ക്), സോഫി ജോർജ് (ഡാളസ്), നിഷ ജോർജ് (ഡാളസ്). സംസ്കാരം പിന്നീട്.
ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാർ
ഡാളസ് :ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരുവരും തുല്യ ഗോളുകൾ നേടിയതിനെ തുടർന്ന് നടന്ന ഷൂട്ട് ഔട്ടിൽ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്. ആഗസ്റ് 17ശനിയാഴ്ച മെസ്‌കീറ്റ് ഇൻഡോർ സോക്കർ സ്റ്റേഡിയത്തിൽ രാവിലെ 8 നു ആരംഭിച്ചു രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളിൽ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത് വിജയികൾക്ക് ജോസഫ് ചാണ്ടി എവർറോളിങ് ട്രോഫി പ്രസിഡന്റ് പ്രദീപനാഗനൂലിൽ ,ഷിജു അബ്രഹാം എന്നിവർ കൈമാറി . അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര ,,ദീപക് മഠത്തിൽ ,സുബി ഫിലിപ്പ് ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേത്രത്വം നൽകി .
ഓണം വരുന്നേ, പൊന്നോണം! (കവിത): ജോൺ ഇളമത
ഓണം വരുന്നേ പൊന്നോണം. തുമ്പപ്പൂ മണമുള്ള പൊന്നോണം! ഓണം വരുന്നേ…… തുമ്പികൾ പാറിപ്പറന്നു. തൂവാനത്തുമ്പികൾ തുള്ളികളിച്ചങ്ങും തിരുവാതിര മേള മാടി. ഓണം വരുന്നേ…… കൈതകൾ പൂത്ത വരമ്പത്തു ചാടി മാക്കാച്ചിത്തവളകൾ പാടി. ഓണം വരുന്നേ, പൊന്നോണം.! ഓണം വരുന്നേ…… കോലോത്തെ തമ്പുരാട്ടി. കോടിയുടുത്തു മാവേലി തമ്പുരാനെ വരവേറ്റ ഇടാനായി ഓണം വരുന്നേ……. മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു. മൂവാണ്ടന് മാവിന്റെ കൊമ്പത്തിരുന്ന് ഓലവാലൻ കിളിയാടി. ഓണം വരുന്നേ…… പച്ച വിരിച്ച പാടങ്ങളിലൊക്കെ പക്ഷികൾ പറന്നു പാടി ഓണം വരുന്നേ പൊന്നോണം! ഓണം വരുന്നേ……
ത്രിവർണ്ണ പതാകയിൽ മുങ്ങി ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് അവിസ്മരണീയമായി
ന്യൂയോർക്ക്: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് – ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസോയിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി. ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിൽ 268 – ലാങ്‌ഡെയിൽ സ്ട്രീറ്റിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച പരേഡ് ലിറ്റിൽ നെക്ക് പാർക്ക്വേയിൽ ക്രമീകരിച്ചിരുന്ന സ്റ്റേജിലേക്ക് എത്തുമ്പോൾ ആ പരിസരപ്രദേശം മുഴുവൻ ഇന്ത്യൻ ത്രിവർണ്ണ പതാകയും അമേരിക്കൻ പതാകയുമേന്തിയ രാജ്യസ്നേഹികളാൽ നിബിഢമായി. “ഭാരത് മാതാ കീ ജയ്” വിളിയുടെ തരംഗങ്ങളാൽ ഫ്ലോറൽ പാർക്ക് അന്തരീക്ഷം ശബ്ദ മുഖരിതമായി. വിവിധ സംഘടനകളുടെ ബാനറുകൾ വഹിച്ച പ്രവർത്തകരും ഇന്ത്യൻ പതാകയാൽ അതിമനോഹരമായി അലങ്കരിതമായ ഫ്ളോട്ടുകളും ഹിൽസൈഡ് വീഥിയിലൂടെ മന്ദം മന്ദം നീങ്ങിയപ്പോൾ പ്രാദേശികരായ ജനങ്ങളും ധാരാളം ഇന്ത്യൻ ജനതയും റോഡിനു ഇരുവശവുമായി അണിനിരന്ന് അഭിവാദ്യം അർപ്പിച്ചത് നയന മനോഹരമായി.…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 30 മുതൽ അറ്റ്‌ലാന്റയില്‍; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ
ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 – മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്‌ലാന്റയില്‍ വെച്ച് നടത്തപ്പെടും. 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കൺവൻഷൻ നടക്കും. അനുഗ്രഹീത പ്രാസംഗികനും സുപ്രസിദ്ധ ഉണർവ് പ്രഭാഷകനുമായ പാസ്റ്റർ കെ.ജെ തോമസ് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും. സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്‌ലാന്റാ ഐ.പി.സി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) രാവിലെ 8.30 ന് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. പൊതുയോഗം ദിവസവും വൈകിട്ട് 6.30…
സെന്റ് അൽഫോൻസാ ഇടവകയിൽ ഐപിഎസ്എഫ് ജേതാക്കളെ ആദരിച്ചു
കൊപ്പേൽ: ഹൂസ്റ്റണിൽ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവലിൽ ഓവറോൾ ചാമ്പ്യരായ കൊപ്പേൽ സെന്റ് അൽഫോൻസാ ടീമംഗങ്ങളെ ഇടവകയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്‌സാസ് ഒക്കലഹോമ റീജനിലെ എട്ട് പാരീഷുകൾ പങ്കെടുത്തു സമാപിച്ച കായിക മേളയിലാണ് കൊപ്പേൽ. സെന്റ് അൽഫോൻസാ ടീം വിജയതിലകമണിഞ്ഞത്. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവരുടെ അധ്യക്ഷതയിൽ കൊപ്പേൽ, സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ പ്രത്യേക അനുമോദനയോഗം സംഘടിപ്പിച്ചു. മത്സരാർഥികളും ഇടവക സമൂഹവും യോഗത്തിൽ പങ്കുചേർന്നു. കായികതാരങ്ങൾക്കു നേതൃത്വം നൽകിയ IPSF പാരീഷ് കോർഡിനേറ്റേഴ്‌സ് പോൾ സെബാസ്റ്റ്യൻ, കെന്റ് ചേന്നാട്, അസിസ്റ്റന്റ് കോർഡിനേറ്റേഴ്‌സ് ബോബി സഖറിയ, ഷെന്നി ചാക്കോ തുടങ്ങിയവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്തു. ഇടവകയുടെ സ്നേഹാദരങ്ങളോടെ ജേതാക്കൾ ട്രോഫികൾ ഏറ്റുവാങ്ങി. ചടങ്ങിൽ പോൾ…
ഡിഎൻസിയിൽ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
ഷിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്‍ വേദിയില്‍ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ കമലാ ഹാരിസിന് ആവേശകരമായ അംഗീകാരം നൽകി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “കമല വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവയ്ക്കാൻ തയ്യാറായതില്‍ എനിക്ക് സന്തോഷമുണ്ട്, അതോടൊപ്പം പ്രതീക്ഷയുമുണ്ട്,” അടുത്ത യു എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാനുള്ള കമലാ ഹാരിസിൻ്റെ സാധ്യതയെക്കുറിച്ച് ഒബാമ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഒബാമ കൺവെൻഷനെ അഭിസംബോധന ചെയ്ത് “അതെ, അവര്‍ക്ക് അതിന് കഴിയും” എന്ന് പറഞ്ഞയുടനെ ജനക്കൂട്ടം ആവേശഭരിതരായി ഹാരിസിന് പിന്തുണ അറിയിച്ചു. ഹാരിസ്-വാൾസ് ഭരണകൂടത്തിൻ്റെ പരിവർത്തന സാധ്യതകളെ ഒബാമ ഉയർത്തിക്കാട്ടി. “ഹാരിസ്-വാൾസ് ഭരണകൂടത്തിന് പുരോഗതിയെ തടസ്സപ്പെടുത്തുന്ന ചില പഴയ സംവാദങ്ങളെ മറികടക്കാൻ നമ്മളെ സഹായിക്കാനാകും. കമലയും ടിമ്മും മനസ്സു വെച്ചാല്‍ നമുക്കെല്ലാവർക്കും അതിന്റെ ഫലം കിട്ടും. ഒരേ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ വേതനം ലഭിക്കുമ്പോൾ എല്ലാ കുടുംബങ്ങൾക്കും…
എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്
ഡാളസ്: മലയാള സാഹിത്യത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎൽഎസ്) ഭരണസമിതി, ആഗസ്റ്റ് 17 നു ഗാർലൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തെക്കേമുറിയുടെ അകാലവിയോഗത്തിൽ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ വായിച്ചു. മനോഹരങ്ങളായ നിരവധി കവിതകളും എബ്രഹാം തെക്കേമുറി രചിച്ചിട്ടുണ്ട്. ഗ്രീൻകാർഡ്, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണക്കുരിശ് എന്നീ നോവലുകൾ ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെഎൽഎസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ് , സെക്രട്ടറി, വിവിധ ലാന കൺവൻഷനുകളുടെ ചെയർമാൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യം ആയിരുന്നു. കേരള സാഹിത്യ…
