ഉക്രെയ്ന് 425 മില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഉക്രെയ്‌നിനായി ഏകദേശം 425 മില്യൺ ഡോളർ വിലമതിക്കുന്ന സൈനിക സഹായ പാക്കേജ് പ്രഖ്യാപനം വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കി. 2024-ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തര കൊറിയൻ സൈനികരെ മുൻനിരയിലേക്ക് അടുപ്പിച്ചുകൊണ്ട് റഷ്യ സൈനിക ശ്രമങ്ങൾ പുരോഗമിക്കുന്ന നിർണായക സമയത്താണ് ഈ പ്രഖ്യാപനം. റഷ്യയിൽ നിന്നുള്ള തുടർച്ചയായ ആക്രമണത്തെ അഭിമുഖീകരിക്കുന്ന ഉക്രെയ്നിൻ്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഏറ്റവും പുതിയ സൈനിക പിന്തുണ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പാക്കേജിൽ സുപ്രധാന എയർ ഡിഫൻസ് ഇൻ്റർസെപ്റ്ററുകൾ, റോക്കറ്റ് സംവിധാനങ്ങൾക്കുള്ള യുദ്ധോപകരണങ്ങൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ ഉൾപ്പെടുന്നു. റഷ്യയുടെ ക്രൂരമായ സംഘട്ടനങ്ങൾക്കിടയിൽ പരമാധികാരം നിലനിർത്താനുള്ള ഉക്രെയ്‌നിൻ്റെ നിരന്തരമായ പോരാട്ടത്തിൽ പിന്തുണയ്‌ക്കാനാണ് ഈ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്. പുതിയ സഹായ പാക്കേജിൻ്റെ പ്രധാന ഘടകങ്ങൾ വ്യോമ, കര മുന്നണികളിൽ ഫലപ്രദമായി യുദ്ധത്തിൽ ഏർപ്പെടാനുള്ള ഉക്രെയ്നിൻ്റെ കഴിവ്…

ഇന്ത്യന്‍ – അമേരിക്കന്‍ സേനകളുടെ സംയുക്ത സൈനികാഭ്യാസം ‘വജ്ര പ്രഹാർ’ ഐഡഹോയില്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യ – അമേരിക്കൻ സേനകൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ ‘വജ്ര പ്രഹാർ’ 15-ാമത് എഡിഷൻ ഐഡഹോയിലെ ഓർച്ചാർഡ് കോംബാറ്റ് ട്രെയിനിംഗ് സെൻ്ററിൽ നടക്കും. നവംബർ 2 മുതൽ നവംബർ 22 വരെ നടക്കുന്ന ഈ അഭ്യാസത്തിൽ ഇന്ത്യൻ ആർമിയുടെയും യുഎസ് ആർമിയുടെയും പ്രത്യേക സേനകൾ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുക, സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, പ്രത്യേക പ്രവർത്തന തന്ത്രങ്ങൾ കൈമാറുക എന്നിവയാണ് സംയുക്ത സൈനികാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം. എയർ കൺട്രോൾ പോലുള്ള അഭ്യാസങ്ങൾ ഉൾപ്പെടുന്ന ഈ സംയുക്ത അഭ്യാസം, ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും പൊതുവായ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അവരുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഈ കാലയളവിൽ, പ്രത്യേക ഓപ്പറേഷനുകളിൽ തീവ്രവാദ വിരുദ്ധ തന്ത്രങ്ങളും വ്യോമയാന ദൗത്യങ്ങളും, ഉയർന്ന ഉയരത്തിൽ നിന്ന് സൈനികരെ ഇറക്കുക, വെള്ളത്തിലൂടെയുള്ള നുഴഞ്ഞുകയറ്റം, വിദൂര…

നവംബർ 3 ഞായര്‍ യു എസ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ3 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. മാര്‍ച്ച് 10 ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു  ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെച്ചിരുന്നത്. ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും  വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും,  തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ…

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടർമാര്‍ നേരിടുന്ന ഏറ്റവും വലിയ അഞ്ച് വെല്ലുവിളികൾ

വാഷിംഗ്ടണ്‍: നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന അമേരിക്കൻ പൗരന്മാർക്ക് വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാണ്. പ്രതിസന്ധിക്ക് ഒരു നയ രൂപരേഖയോ പ്രതിവിധിയോ നൽകാൻ രണ്ട് സ്ഥാനാർത്ഥികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുവരും മത്സരിച്ചാണ് പ്രചാരണ വേദികളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നയരൂപീകരണത്തില്‍ ഇരുവരും വ്യക്തമായ രൂപരേഖ നല്‍കിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ചില പ്രശ്നങ്ങൾ: സാമ്പത്തികം പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് യുഎസ് രജിസ്റ്റർ ചെയ്ത വോട്ടർമാർ പറയുന്ന 22 വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സമ്പദ്‌വ്യവസ്ഥയാണ്. ഭൂരിപക്ഷം വോട്ടർമാരും (52%), സ്ഥാനാർത്ഥികളുടെ നിലപാടുകൾ തങ്ങളുടെ വോട്ടിനെ സ്വാധീനിക്കാന്‍ “അതിപ്രധാനമാണെന്ന്” പറയുന്ന ഒരേയൊരു വിഷയമാണിത്. മറ്റൊരു 38% വോട്ടർമാർ സമ്പദ്‌വ്യവസ്ഥയെ “വളരെ പ്രധാനം” എന്ന് വിലയിരുത്തുന്നു, അതായത് 10 വോട്ടർമാരിൽ ഒമ്പത് പേർക്ക് ഈ പ്രശ്നം ഒരു പ്രധാന ഘടകമാണ്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കമലാ ഹാരിസിനേക്കാൾ മികച്ച കഴിവുള്ള ഡൊണാൾഡ്…

“പണി” എട്ടിന്റെ പണിയാക്കി മാറ്റിയ ജോജു ജോർജിന്റെ മാന്ത്രികസ്പർശം: സിനിമാ റിവ്യൂ

ഗു ണ്ടാവിളയാട്ടവും മാഫിയതേർ വാഴ്ചയും ബോംബെ അധോലോകത്തിൽ അഴിഞ്ഞാടുന്നത് , മലയാളികൾ പല സിനിമകളിലൂടെ ആസ്വദിച്ചിട്ടുള്ളതാണ്. എന്നാൽ തൃശൂർ ഗഡികൾ, സ്വരാജ് റൗണ്ടിന് ചുറ്റും ചെണ്ടമേളവും പുലിക്കളിയും കാവടിയും ഇടക്കിടയ്ക്ക് വെടിക്കെട്ടും തകർത്തടിക്കുന്നതിനിടയിൽ, എട്ടിന്റെ പണിയുമായി ഒരു ക്രൈം ത്രില്ലർ സുഗമമായി അരങ്ങേറ്റിയ സിനിമയാണ് “പണി”. ക്രിമിനൽ ചായ്‌വുള്ള രണ്ട് ചെറുപ്പക്കാർ ഒരു ദമ്പതികളുടെ സമാധാനപരമായ ദാമ്പത്യജീവിതം അപ്രതീക്ഷിതമായി തടസ്സപ്പെടുത്തുമ്പോൾ, പ്രതികാരത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ആൾക്കൂട്ട ജീവിതങ്ങളെ തകിടം മറിക്കുന്ന കുറെ സംഭവങ്ങൾ പിന്തുടരുന്നത് തീയേറ്ററിനുള്ളിൽ കാണികളെ ശ്വാസമടക്കി ഇരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരു പെണ്ണിനെ, അതും ഒരു കുടുംബിനിയെ തൊടാനും പിടിക്കാനുമുള്ള ഡോൺ എന്ന ഞരമ്പുരോഗിയുടെ ചൊറിച്ചിൽ, നിരവധി ഗുണ്ടാകളെ വകവരുത്തുന്നതിൽ വരെ കലാശിക്കുന്ന കുശാഗ്രബുദ്ധി തന്മയത്വമായി കൈകാര്യം ചെയ്തിരിക്കുന്നു. പോലീസിന്റെ സ്ഥിരം വലവീശൽ തന്ത്രങ്ങൾ ഒരു വശത്ത് നടക്കുന്നുവെങ്കിലും, ഇന്നത്തെ തലമുറയുടെ ഒളിപ്പോരിന്റെ സമവാക്യങ്ങളിൽ എത്തിപ്പെടാൻ…

സൗത്ത് കരോലിനയിൽ സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിൻറെ വധശിക്ഷ നടപ്പാക്കി

സൗത്ത് കരോലിന:1999-ൽ ഒരു കൺവീനിയൻസ് സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിന്റെ  വധശിക്ഷ സൗത്ത് കരോലിനയിൽ  നവംബര് 1നു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിൻ്റെ വിചാരണയിൽ നിന്നുള്ള ജഡ്ജിയും, മുൻ ജയിൽ ഡയറക്ടർ, പാസ്റ്റർമാരും അദ്ദേഹത്തിൻ്റെ കുടുംബവും ഉൾപ്പെട്ട കക്ഷികൾ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലും അംഗീകരിച്ചില്ല. 2001-ലാണ്  മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത് മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു തുടങ്ങിയതോടെ മൂർ കണ്ണുകൾ അടച്ചു, തല സീലിംഗിലേക്ക് ചൂണ്ടി. മൂർ അടുത്ത മിനിറ്റിൽ കൂർക്കം വലി പോലെയുള്ള ദീർഘനിശ്വാസങ്ങൾ എടുത്തു. പിന്നീട് 6:04 വരെ ആഴം കുറഞ്ഞ ശ്വാസം എടുത്തു, ശ്വാസം നിലച്ചു. മൂർ അസ്വാസ്ഥ്യത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.59 കാരനായ മൂറിന്റെ മരണം  വൈകുന്നേരം 6:24 നു സ്ഥിരീകരിച്ചു 1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയതിന് മൂർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, രണ്ട്…

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വിജയകരമായി സമാപിച്ചു

ചിക്കാഗോ: ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ, മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വിജയകരമായി സമാപിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്ന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒമ്പത് പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്. ചിക്കാഗോ രൂപതയുടെ ആദ്യ എപ്പാര്‍ക്കിയല്‍ അസംബ്ലി 2008-ലാണ് നടന്നത്. 2001-ല്‍ സ്ഥാപിതമായ, ഇന്‍ഡ്യയ്ക്ക് പുറത്ത് രൂപീകരിക്കുന്ന ആദ്യ സീറോ മലബാര്‍ രൂപതയായ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി 2026-ല്‍ ആഘോഷിക്കാന്‍ പോകുകയാണ്. അതിനു മുന്നോടിയായി, ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ച്ചയുടെ, അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കേണ്ട അദ്ധ്യാത്മികവും, ഭൗതികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപതയുടെ വിവിധ മേഖലയില്‍ സേവനം ചെയ്യുന്നവരില്‍ നിന്നും ആരായുന്നതിനു വേണ്ടിയാണ് നാലു ദിവസം നീണ്ടു…

ഒഐസിസി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. രാജ്യത്തെ…

ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ ന്യൂജെഴ്സിയില്‍ പ്രവർത്തനമാരംഭിച്ചു

ന്യൂജെഴ്‌സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജെഴ്സി സിറ്റിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ന്യൂജെഴ്സി സ്റ്റേറ്റ് സെനറ്റർ രാജ് മുഖർജി, ജേഴ്‌സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എന്നിവരുൾപ്പെടെയുള്ള ന്യൂജേഴ്‌സിയിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേരള ആയുർവേദ ചികിത്സകൾ ന്യൂജേഴ്‌സിയിലേക്ക് കൊണ്ടുവരുന്നതിലുള്ള ശാന്തിഗ്രാമിൻ്റെ പങ്കിനെ സെനറ്റർ മുഖർജി അഭിനന്ദിച്ചു. ആയുർവേദത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമർപ്പണത്തിന് ശാന്തിഗ്രാമിൻ്റെ സ്ഥാപകനും പ്രസിഡൻ്റും സിഇഒയുമായ ഡോ. ഗോപിനാഥൻ നായരെ അംഗീകരിക്കുന്ന സംസ്ഥാന സെനറ്റിൻ്റെയും അസംബ്ളിയുടെയും സംയുക്ത പ്രമേയം അദ്ദേഹം വായിച്ചു. മേയർ സ്റ്റീവൻ എം. ഫുലോപ്പും കൗൺസിൽ അംഗങ്ങളും ഇൻസ്പെക്ടർ ഉസ്മാനി ഗനിയും പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു. ശാന്തിഗ്രാമിന് സിറ്റിയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത ഉപഭോക്താക്കൾ ശാന്തിഗ്രാമിൻ്റെ ചികിത്സകളിൽ നിന്ന് അവർക്കുണ്ടായ നേട്ടങ്ങളും…

പാസഡീന മലയാളി അസ്സോസ്സിയേഷന്‍ 2024 വര്‍ഷിക ആഘോഷം വര്‍ണശബളമായി

ഹൂസ്റ്റണ്‍: പാസഡീന മലയാളി അസ്സോസ്സിയേഷന്‍ 2024 വര്‍ഷിക ആഘോഷം ഒക്ടോബര്‍ 26ന്‌ ശനിയാഴ്ച, അതിമനോഹരവും വര്‍ണശബളമായി ട്രിനിറ്റി മര്‍ത്തോമാ ചര്‍ച്ച്‌ ആഡിറ്റോറിയത്തില്‍ വച്ചു നടത്തി. ബബിത റിച്ചാര്‍ഡ്‌ ആലപിച്ച പ്രാത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ജഡ്ജ്‌ സുരേന്ദ്രൻ പട്ടേല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജോണ്‍ ജോസഫ്‌ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ പ്രസിഡന്‍റ്‌ തോമസ്‌ ഉമ്മന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. അസോസിയേഷന്‍ നടത്തിയ ചാരിറ്റി അടക്കമുള്ള എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്തവര്‍ക്ക്‌ അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി റിച്ചാര്‍ഡ്‌ സ്‌ക്കറിയ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പിക്നിക്കിനോടനുബന്ധിച്ച്‌ നടത്തിയ കായിക പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം മുഖ്യാതിഥി ജഡ്ജ്‌ സുരേന്ദ്രന്‍ പട്ടേല്‍ വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേനേറ്ററും അസോസ്സിയേഷന്‍ ആസ്ഥാന കലാകാരന്‍ എന്നറിയപ്പെടുന്ന ജോമോന്‍ ജേക്കബ്‌ ആണ്‌ കലാപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. ഡാന്‍സ്‌,…