2024-ലെ ആദ്യത്തെ വെസ്റ്റ് നൈൽ മരണം ഡാലസ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തു

ഡാലസ്: കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഈ വർഷം വെസ്റ്റ് നൈൽ വൈറസിൽ നിന്നുള്ള ആദ്യത്തെ മനുഷ്യ മരണം റിപ്പോർട്ട് ചെയ്തു നോർത്ത് ഡാളസിലെ 75230 പിൻ കോഡിൽ നിന്നുള്ള അജ്ഞാതയായ ഒരു സ്ത്രീ കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് ഡിസീസ് ബാധിച്ച് മരിച്ചതായി കൗണ്ടി അറിയിച്ചു. “ഈ നഷ്ടത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്,” ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു. “ഈ ഹൃദയഭേദകമായ ദുരന്തം കൊതുകുകടിയിൽ നിന്ന് സംരക്ഷിക്കേണ്ടതിൻ്റെ നിർണായക പ്രാധാന്യത്തിന് അടിവരയിടുന്നു. നോർത്ത് ടെക്‌സാസിൽ കൊതുകിൻ്റെ പ്രവർത്തനം തുടരുന്നതിനാൽ ഈ സീസണിൽ കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ മനുഷ്യ കേസാണിത്. ഇതിൽ നാലെണ്ണം ഇപ്പോഴും സജീവമാണ്. കൊതുകിൻ്റെ പ്രവർത്തനവും പോസിറ്റീവ് കൊതുക് കുളങ്ങളുടെ എണ്ണവും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഗണ്യമായി ഉയർന്നതായി ഹുവാങ് പറഞ്ഞു. ആളുകൾ കീടനാശിനികൾ ഉപയോഗിക്കാനും…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡോ. യു.പി.ആർ.മേനോനു ഊഷ്മള സ്വീകരണം നൽകി

ഗാർലാൻഡ് (ഡാളസ് ):ഉക്രയിനിൽ റഷ്യൻ അധിനിവാസത്തിന്റെ ആരംഭത്തിൽ  ഉക്രയിനിലെ ഇന്ത്യൻ സമൂഹത്തിനു പ്രത്യേകിച്ച് ഇന്ത്യൻ നിന്നുമുള്ള മെഡിക്കൽ വിദ്യാർഥികൾക്കു അത്താണിയായി മാറിയ  ഇന്ത്യയിലും  വിദേശത്തും  ഓർത്തോപീഡിക് സർജനായി  പ്രവാസി മലയാളികളുടെ അഭിമാനമായ .ഡോ. യു.പി.ആർ.മേനോനു പത്നി നതാലിയ  മേനോനു    ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഊഷ്മള സ്വീകരണം നൽകി.ഡാളസ്സിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നതായിരുന്നു  ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ്റെ (ഐപിഎംഎ) പ്രസിഡൻ്റായി പ്രവർത്തിക്കുന്ന യു.പി.ആർ.മേനോൻ ആഗസ്റ്റ് 6 ചൊവാഴ്ച  വൈകീട്ട് 7 നു മെസ്‌ക്വിറ്റ “കറി ലീഫ്” റെസ്റ്റോറന്റിൽ ചേർന്ന യോഗം വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണക്കു മുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ഒരു നിമിഷം മൗന പ്രാര്ഥനക്കുശേഷമാണ്  ആരംഭിച്ചത്.പ്രസിഡന്റ് സണ്ണി മാളിയേക്കൽ   അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിജു വി ജോർജ് സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് സണ്ണി മാളിയേക്കൽ നടത്തിയ…

ഉമ്മൻചാണ്ടി യൂത്ത് ഐക്കൺ അവാർഡ്’ ഷാലു പുന്നൂസിന്

ചങ്ങനാശ്ശേരി: ഓഗസ്റ്റ് 12, ദേശീയ യുവജന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവാക്കളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് വേണ്ടി ചങ്ങനാശ്ശേരി യുവജന വേദിയുടെ നേതൃത്വത്തിൽ നൽകുന്ന വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദേശ മലയാളിയും ചങ്ങനാശ്ശേരി സ്വദേശിയുമായ ഷാലു പുന്നൂസിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ‘ഉമ്മൻചാണ്ടി യൂത്ത് ഐക്കൺ അവാർഡ്’ സമ്മാനിക്കും 50 ,0001 (അൻപതിനായിരത്തിയൊന്ന്) രൂപയും ശിൽപവും ആണ് അവാർഡ് ഓൺലൈൻ മാധ്യമ രംഗത്തെ മികവ് കണക്കിലെടുത്ത് ഫോക്കസ് ടിവി ഓൺലൈൻ ചാനലിന് ‘മാധ്യമ അവാർഡ്’ നൽകും ഫോക്കസ് ന്യൂസ് ടിവി ഉടമയും, നമീബിയ ട്രേഡ് കമ്മീഷണറുമായ രമേശ് കുമാർ അവാർഡ് ഏറ്റുവാങ്ങും. കായിക രംഗത്തെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ചങ്ങനാശേരി ദ്രോണ ഫുട്ബോൾ അക്കാദമിക്ക് ‘സ്പോർട്സ് എക്സലൻസ് അവാർഡ്’ നൽകും. അക്കാദമിക്കു വേണ്ടി…

ഫൊക്കാന അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു

ഫൊക്കാന അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു. ഫൊക്കാനയ്‌ക്കും മലയാള സാഹിത്യത്തിനും വേണ്ടിയുളള പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ‘ഫൊക്കാന സേവന’ പുരസ്‌കാരം നല്‍കി ആദരിച്ചത്. 2022ല്‍ ഫൊക്കാന പ്രസിഡണ്ട്‌ ജോര്‍ജ്ജി വര്‍ഗ്ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും അവാര്‍ഡ്‌ കമ്മിറ്റി കോഡിനേറ്റര്‍ ഫിലിപ്പ്‌ ഫിലിപ്പോസും ചെയര്‍മാന്‍ ബെന്നി കുര്യനും കൂടി പ്രഖ്യാപിച്ചതായിരുന്നു ഈ പുരസ്‌കാരം. കോവിഡാനന്തര കാലത്തെ യാത്രാ ക്ലേശത്താല്‍ നാട്ടിലായിപ്പോയ അബ്‌ദുൾ 2024ലാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. Washington DC യില്‍ നടന്ന സമ്മേളനത്തിലെ ഒരു പ്രത്യേക ചടങ്ങില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡണ്ട്‌ സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും തോമസ്‌ തോമസും ചേര്‍ന്നു പുരസ്‌കാരം സമ്മാനിച്ചപ്പോള്‍, അബ്‌ദുളിന്റെ സുഹൃത്തുക്കള്‍ അതിനു സാക്ഷിയായി. അബ്‌ദുള്‍ 2002 മുതല്‍ ഫൊക്കാനക്കും, അവിടെ നടക്കുന്ന സാഹിത്യ സമ്മേളനങ്ങള്‍ക്കും നല്‍കിയ സംഭാവനകളെ സജിമോന്‍ ആന്റണി പ്രത്യേകം പരാമര്‍ശിച്ചു. ഫൊക്കാനയുടെ പല ഉപ കമ്മിറ്റികളിലും സജീവമായിരുന്ന…

വിശ്വാസത്തിന്റെ പതാക ഉയർന്നു; റോക്ക് ലാൻഡ് ഇടവകയുടെ അഭിമാനമായി കൊടിമരം ആശീർവദിച്ചു

ന്യൂയോര്‍ക്ക്: ഭാരതീയ പാരമ്പര്യത്തിന്റെയും സീറോ മലബാർ സഭയുടെയും അഭിമാനം ഉയർത്തി റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്‍സിലുള്ള ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിന്റെ കൊടിമരം ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വെഞ്ചരിച്ചു. ഇതേ തുടര്‍ന്ന് ഈമാസം 16,17,18 തീയതികളില്‍ നടക്കുന്ന വി. കന്യകാമറിയത്തിന്റെ സ്വര്ഗാരോഹണ തിരുന്നാളിന് കൊടിയേറ്റവും നടന്നു. സ്വര്‍ണ്ണ നിറത്തിലുള്ള കൊടിമരം സൂര്യ പ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് കാണാന്‍ മനോഹരമായിരുന്നു. പള്ളിയുടെ വിശാലമായ മുന്‍ ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് കൊടിമരം. കൊടിമരം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരിയായിരുന്ന ഫാ. റാഫേല്‍ അമ്പാടന്‍, ഇപ്പോഴത്തെ വികാരി ഫാ. സ്റ്റീഫന്‍ കണിപ്പള്ളില്‍ എന്നിവരുടെ സഹകാര്‍മികത്വത്തില്‍ ബിഷപ്പ് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു ഇടവകയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കൊടിമരം വെഞ്ചരിപ്പ്. കൊടിമരം നമ്മുടെ വിശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബിഷപ്പ് വിശദീകരിച്ചു. ഹൈന്ദവാചാരപ്രകാരം ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നു. പിന്നീടത്…

സാംസണ്‍ പച്ചികരക്കും ജോയ് ഫിലിപ്പിനും സഹപ്രവര്‍ത്തകര്‍ നല്‍കിയ റിട്ടയര്‍മെന്റ് പാര്‍ട്ടി ഉജ്വലമായി

ഡാളസ്: പോസ്റ്റ് ഓഫീസ് ജീവനക്കാരായ സാംസണ്‍ പച്ചികരക്കും ജോയ് ഫിലിപ്പിനും സഹപ്രവര്‍ത്തകര്‍ ആഗസ്റ്റ് നാലാം തീയതി ഞായറാഴ്ച കാരോള്‍ട്ടണിലുള്ള ഇന്‍ഡ്യന്‍ ക്രീക്ക് ക്ലബ് ഹൗസില്‍ വച്ച് ഊഷ്മളമായ റിട്ടയര്‍മെന്റ് പാര്‍ട്ടി നല്‍കി. ക്ലബ് ഹൗസിന്റെ കവാടത്തില്‍ വച്ചു തന്നെ 30 വര്‍ഷം പൂര്‍ത്തിയാക്കിയ സാംസണിന് സോഫിയ ജേക്കബും 26 വര്‍ഷം പൂര്‍ത്തിയാക്കിയ ജോയിക്ക് ബിജലി ബാബുവും പൂച്ചെണ്ടു നല്‍കി ആദരിച്ചു. പരിശൂദ്ധന്മാവിന്റെ ഗാനമാലാപിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കമിട്ടു. പിന്നീട് ഓരോ സഹപ്രവര്‍ത്തകരും തങ്ങളുടെ ജോലിയില്‍ ഇവരുമായി പങ്കിട്ട നല്ല നിമിഷങ്ങള്‍ പങ്കു വച്ചത് വളരെയധികം ഹ്യദ്യവും വൈകാരിമായ തലത്തില്‍ എത്തിച്ച ഒരു അനുഭവമായിരുന്നു”വയനാടിലെ പ്രക്യതി ക്ഷോഭത്തില്‍ കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളെ അനുശോചനം അറിയിച്ച് കൊണ്ട് അവരുടെ ദു:ഖത്തില്‍ പങ്കു ചേരുകയും .അവര്‍ക്കു വേണ്ടി ഒരു നിമിഷം എഴുന്നേറ്റു നിന്നു മൗനമായി പ്രാര്‍ത്ഥിക്കുവാനും ഈ കൂട്ടായ്മ മറന്നില്ല.…

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്: മിനസോട്ട ഗവര്‍ണ്ണര്‍ ടിം വാള്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ് തിരഞ്ഞെടുത്തു

വാഷിംഗ്ടണ്‍: അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസ് മിനസോട്ട ഗവർണർ ടിം വാൾസിനെ വരാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസും അവരുടെ വൈസ് പ്രസിഡന്റ് മത്സരാർത്ഥി വാൾസും നവംബർ 5 ന് റിപ്പബ്ലിക്കൻമാരായ ഡൊണാൾഡ് ട്രംപിനും ജെഡി വാൻസിനും എതിരെ മത്സരിക്കും. 60-കാരനായ യുഎസ് ആർമി നാഷണൽ ഗാർഡ് വെറ്ററനും മുൻ അദ്ധ്യാപകനുമായ വാൾസ്, 2006 ലെ യുഎസ് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ചായ്‌വുള്ള ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ മിനസോട്ട ഗവർണറാകുന്നതിന് മുമ്പ് അദ്ദേഹം 12 വർഷം സേവനമനുഷ്ഠിച്ചു. സൗജന്യ സ്‌കൂൾ ഭക്ഷണം, കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ, ഇടത്തരക്കാർക്ക് നികുതിയിളവ്, മിനസോട്ടയിലെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി മുതലായവ വാൾസ് നടപ്പിലാക്കിയ പദ്ധതികളാണ്. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതിന് തൊട്ടുപിന്നാലെ…

ഇറാഖ് താവളത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍: തിങ്കളാഴ്ച ഇറാഖിലെ ഒരു താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒന്നിലധികം യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, ഇസ്രായേലിനെതിരെ ഇറാൻ്റെ പ്രത്യാക്രമണത്തെച്ചൊല്ലി ഇതിനകം തന്നെ പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചതായി അധികൃതർ പറഞ്ഞു. പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസാദ് താവളത്തെ ലക്ഷ്യം വച്ചുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ റോക്കറ്റ് ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പിനെതിരെ അമേരിക്കൻ സൈനികരും യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിലെ ഉദ്യോഗസ്ഥരും ആതിഥേയത്വം വഹിക്കുന്നു. യുഎസിനും സഖ്യസേനയ്ക്കുമെതിരെ ഇന്ന് സംശയാസ്പദമായ റോക്കറ്റ് ആക്രമണം നടന്നതായി യുഎസ് പ്രതിരോധ വക്താവ് പറഞ്ഞു. നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക സൂചന. ഉദ്യോഗസ്ഥർ ആക്രമണത്തിന് ശേഷമുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ അപ്‌ഡേറ്റുകൾ നൽകുമെന്നും വക്താവ് കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരെ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ചതായി വൈറ്റ് ഹൗസ്…

ഫോമ തിരഞ്ഞെടുപ്പ്: ഡാളസ് മലയാളി അസോസിയേഷന്റെ പിന്തുണ ബേബി മണക്കുന്നേല്‍ ടീമിന്

ഡാളസ്: ആഗസ്റ്റ് 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പൂണ്ടക്കാനയില്‍ വച്ചു നടക്കുന്ന ഫോമയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള നേതൃത്വ തിരഞ്ഞെടുപ്പില്‍ ടെക്‌സസില്‍ നിന്നും ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്ന ബേബി മണക്കുന്നേലിനും അദേഹത്തിന്റെ ടീമിനും ഡാലസ് മലയാളി അസോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ചിക്കാഗോ, കാലിഫോര്‍ണിയ ടെക്‌സസ് തുടങ്ങിയ റീജിയണുകളിലെ വിവിധ അസോസിയേഷനുകളുടെ സഹകരണവും സപ്പോര്‍ട്ടും നേടിയ ബേബി മണക്കേുന്നേല്‍ കഴിഞ്ഞ നാലു ദശകങ്ങളായി അമേരിക്കന്‍ സാമൂഹ്യസാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തെ പ്രമൂഖ വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികള്‍ക്കായി റിട്ടയര്‍മെന്റ് ഹോമുകള്‍, മെഡിക്കല്‍ സഹായപദ്ധതികള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍, കേരളവും അമേരിക്കന്‍ മലയാളികളും തമ്മില്‍ വിവിധ തലങ്ങളിലുള്ള സഹകരണങ്ങള്‍ തുടങ്ങിയവഅദേഹത്തിന്റെ സ്വപ്നപദ്ധതികളുടെ ഭാഗമാണ്. ഹ്യസ്റ്റന്‍ അപ്നബസാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫോമാ സ്ഥാപക പ്രസിന്റ് ശശിധരന്‍ നായര്‍, സ്ഥാപക ട്രഷററാര്‍ എന്‍.കെ. മാത്യു, മാത്യൂ മുണ്ടയ്ക്കല്‍, സൈമണ്‍…

അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെൻ്റ് യുണൈറ്റഡ് സമ്മേളനം വൻ വിജയം; നിയമ നിർവ്വഹണ മേഖലയിലുള്ളവരെ ആദരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെൻ്റ് യുണൈറ്റഡ് (AMLEU), ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനം വൻവിജയമായി. പോലീസ് സേനയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കുകയും പുതിയ അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തിൽ രാജ്യത്തെ ഏറ്റവും വലിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ രണ്ടാമത്തെ കമാൻഡർ ആയ ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്ട്ന്റിൽ (NYPD) നിന്നുള്ള ഫസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ടാനിയ കിൻസെല്ല മുഖ്യ അതിഥിയായി പങ്കെടുത്തു. മികച്ച സേവനം കാഴ്ചവച്ച NYPD ഫോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ്റെ കമാൻഡിംഗ് ഓഫീസർ ഇൻസ്പെക്ടർ രോഹൻ ഗ്രിഫിത്ത് , മലയാളി ഡെപ്യൂട്ടി ഇൻസ്പെക്ടർ ഷിബു മധു എന്നിവരെ ചടങ്ങിൽ ആദരിച്ചു. റിച്ച്മണ്ട് കൗണ്ടി ക്രിമിനൽ കോർട്ടിൽ സുപ്പീരിയർ ജഡ്ജായി പ്രൊമോഷൻ ലഭിച്ച ജഡ്ജ് ബിജു കോശിയേയും, 2015 ൽ ആദ്യ സൗത്ത് ഏഷ്യൻ വനിതയായി നിയമനം ലഭിച്ച ജഡ്ജ് രാജ രാജേശ്വരിയേയും…