ഹൂസ്റ്റണ്‍: ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ പരിസ്ഥിതിക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഒരു വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി സെൻറ്. തോമസ് മാർത്തോമാ പള്ളി പരിസരത്ത് നാരക തൈകൾ നട്ട് ഡി.സി. മഞ്ജുനാഥ് ( കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ,ഹൂസ്റ്റൺ) ഉദ്ഘാടനം നിർവഹിച്ചു. ഭാവി തലമുറയ്ക്കും ഇതുപോലെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രചോദനം നൽകി പ്രകൃതിയെ ഫലഫൂയിഷ്ടം ആക്കണമെന്നും സമ്മേളനത്തിൽ മഞ്ജുനാഥ് ആഹ്വാനം ചെയ്തു. റവ. സോനു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെരി. റവ. ഡോ. ചെറിയാൻ തോമസ്, റവ. റ്റി.കെ. ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇടവക വിശ്വാസികളെ കൂടാതെ ഭാരവാഹികളായ ജുനു സാം, ജതീഷ് വർഗീസ്, ഷെലിൻ ജോൺ എന്നിവരും പങ്കെടുത്തു. ക്രിസ് ചെറിയാൻ സ്വാഗതവും, വെരി. റവ. ഡോ. ചെറിയാൻ തോമസ് നന്ദിയും അർപ്പിച്ചു.
Category: AMERICA
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഉദ്ഘാടന ചടങ്ങ് ആഗസ്റ്റ് 2 വെള്ളിയാഴ്ച
ഹൂസ്റ്റൺ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ ആഗസ്റ്റ് 1 മുതൽ 4 വരെ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഉദ്ഘാടനവും മുഖ്യ ആകർഷണമായ ഉദ്ഘാടന ചടങ്ങും ആഗസ്റ്റ് 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഹൂസ്റ്റൺ ഫോർട്ട്ബെന്റ് എപ്പിസെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ ഇടവകകളുടെ വർണ്ണശബളമായ മാർച്ചു പാസ്ററ് അരങ്ങേറും. ഫെസ്റ്റിന്റെ രക്ഷാധികാരികളായ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ മാർച്ചു പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, മിസ്സൂറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളാവും. മാർച്ച് പാസ്റ്റിനെ തുടർന്ന് വേദിയിൽ…
സാമുവേല്‍ തോമസ് (ജോസുകുട്ടി) നിര്യാതനായി
ന്യൂജേഴ്സി: കടമ്പനാട് പുത്തന്‍വീട്ടില്‍ പരേതരായ കെ. ജി. തോമസിന്‍റെയും ചിന്നമ്മ തോമസിന്‍റെയും മകന്‍ സാമുവേല്‍ തോമസ് (ജോസുകുട്ടി – 68), ജുലൈ 25 ന് നിര്യാതനായി. ശവസംസ്കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍ ന്യജേഴ്സിയിലെ മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഭാര്യ ലിസി തോമസ് പന്തളം കുരമ്പാല ആലുംമൂട്ടില്‍ മുകുളുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജോയ് തോമസ്, ഏഞ്ചല തോമസ്. സഹോദരങ്ങള്‍: തോമസ് & പൊന്നമ്മ അലക്സാണ്ടര്‍, പരേതനായ ജോര്‍ജ് തോമസ് & ലീലാമ്മ, ജെയിംസ് & മേരി തോമസ്, സൂസമ്മ & കെ.ജി. തോമസ്, പരേതയായ മോളി മാത്യു & ഫാ. ഡോ. ബാബു കെ. മാത്യു, റോയ് തോമസ് (എല്ലാവരും യു.എസ്. എ.യില്‍).
കാനഡയില്‍ വാഹനാപകടത്തില്‍ രണ്ട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
ന്യൂ ബ്രണ്‍സ്‌വിക്ക് (കാനഡ): കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു . ജൂലൈ 27ന് രാത്രി 9.35ഓടെയാണ് സംഭവം. മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളും ഒരു ഡ്രൈവറും ഉൾപ്പെടെ നാല് പേരാണ് ദാരുണമായ അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഒരു ടയര്‍ ഊരിത്തെറിച്ചു പോയതിനെത്തുടർന്ന് വാഹനം ഹൈവേയിൽ നിന്ന് തെന്നിമാറിയതാണ് മാരകമായ അപകടത്തിലേക്ക് നയിച്ചത്. ലുധിയാനയിലെ മലൗദ് ഗ്രാമത്തിൽ നിന്നുള്ള രണ്ട് സഹോദരങ്ങളായ ഹർമൻ സോമൽ (23), നവ്‌ജോത് സോമൽ (19) എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍. ഹർമൻ മോൺക്‌ടണിലെ ഡേ കെയറിൽ ജോലി ചെയ്യുകയായിരുന്നു, നവ്‌ജോത് പഠന വിസയിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാനഡയിൽ എത്തിയത്. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സമാന സ്വദേശികളായ ഭൂപീന്ദർ സിംഗിന്റെയും സുചേത് കൗറിൻ്റെയും മകൾ രശ്ംദീപ് കൗർ (23) ആണ് മൂന്നാമത്തേത്. റോയൽ…
കൺവീനിയൻസ് സ്റ്റോറിൽ കവർച്ചയ്ക്കിടെ ക്ലാർക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
ചേമ്പേഴ്‌സ് കൗണ്ടി(ടെക്‌സാസ് )- ശനിയാഴ്ച ഒരു കൺവീനിയൻസ് സ്റ്റോറിൽ കവർച്ചയ്ക്കിടെ ക്ലാർക്കിനെ വെടിവെച്ച് കൊന്നുവെന്നാരോപിച്ച് പ്രതി ടോഡ് കാർട്ടറിനെ അറസ്റ്റ് ചെയ്ത് ബോണ്ടില്ലാതെ ചേംബേഴ്‌സ് കൗണ്ടി ജയിലിൽ തടവിലാക്കി. ജിന്നി ബാഗ്ബിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ ടോഡ് കാർട്ടറിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. രാവിലെ 9:25 ഓടെയാണ് സംഭവം നടന്നതെന്ന് ചേംബർസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ശനിയാഴ്ച കോവ് ഏരിയയിലെ 16160 ഈസ്റ്റ് IH-10 ഫ്രണ്ടേജ് റോഡിലുള്ള TimeMax കൺവീനിയൻസ് സ്റ്റോറിൽ കവർച്ചയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഡെപ്യൂട്ടികൾ സ്റ്റോറിൽ എത്തി, സ്റ്റോർ ക്ലാർക്കുമാരിൽ ഒരാളെ ബാഗ്ബി എന്ന് തിരിച്ചറിഞ്ഞു, വെടിയേറ്റതായി കണ്ടെത്തി.ഇഎംഎസും പ്രതിനിധികളും സിപിആർ നൽകി, ബാഗ്ബിയെ മെമ്മോറിയൽ ഹെർമനിലേക്ക് കൊണ്ടുപോയിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല കടയിൽ ഉണ്ടായിരുന്ന ഒരു ഉപഭോക്താവ് സംശയിക്കുന്നയാളുടെ വിവരണം ഡെപ്യൂട്ടിമാർക്ക് നൽകാൻ കഴിഞ്ഞു. സംശയാസ്പദമായ വാഹനം ഉടൻ തന്നെപോലീസ് കണ്ടെത്തുകയും ഒരു ചെറിയ വാഹനം പിന്തുടരുകയും വാഹനത്തിൻ്റെ…
നമുക്ക് കോടതി വരാന്തകളില്‍ രാപാര്‍ക്കാം (ലേഖനം): രാജു മൈലപ്ര
ഞാനൊരു സാധാരണ മനുഷ്യനാണ്. ന്യൂയോര്‍ക്ക് സിറ്റിക്കുവേണ്ടി പത്തുമുപ്പത് കൊല്ലം വിടുപണി ചെയ്തതിനുള്ള പെന്‍ഷനും, അമേരിക്കന്‍ സര്‍ക്കാർ മുടങ്ങാതെ നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമാണ് വരുമാന മാര്‍ഗം. പലവിധ രോഗങ്ങള്‍ വിടാതെ പിടികൂടിയതിനാല്‍ ആരോഗ്യസ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. ആരെങ്കിലും നല്ലൊരു തള്ളു തന്നാല്‍ തീരാവുന്നതേയുള്ളൂ ‘ഈ മനോഹര തീരത്തെ’ എന്റെ ജീവിതം. താളുകള്‍ ദ്രവിച്ചു തുടങ്ങിയ, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള, ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്നു എന്റെ വിദ്യാഭ്യാസ യോഗ്യത. പേരിനു മുന്നിലും പിന്നിലും തൂക്കിയിട്ടുകൊണ്ട് നടക്കുവാന്‍ പറ്റിയ ഒരു ‘വാഴക്കുല’ ഡോക്ടറേറ്റെങ്കിലും കരസ്ഥമാക്കുവാനുള്ള കാശൊന്നും കൈയ്യിലില്ല. പിന്നെ, ഒരു വിധത്തില്‍ അങ്ങിനെ തട്ടീം മുട്ടീം അങ്ങു കഴിഞ്ഞുപോകുന്നു. അങ്ങിനെ ‘പോകുന്നടത്തോളം പോകട്ടെ’ എന്നൊരു ഒഴുക്കന്‍ മട്ടില്‍ ജീവിച്ചുപോന്ന എന്റെ മുന്നില്‍ ‘ഫൊക്കാന ഇലക്‌ഷന്‍’ എന്ന ആപ്പിളുമായി സാത്താന്‍ പ്രത്യക്ഷപ്പെടുന്നു. ഒരു കാര്യവുമില്ലാതെ ഞാനതില്‍ കയറിപ്പിടിച്ചു. “വേലിയില്‍ ഇരുന്ന…
വ്യോമിംഗിൽ വിമാനാപകടം; നെൽസൺസ് ഗോസ്പൽ ബാൻഡിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: വ്യോമിംഗ് സ്റ്റേറ്റിലെ ഒരു വിദൂര പ്രദേശത്ത് വെള്ളിയാഴ്ച നടന്ന വിമാനാപകടത്തില്‍ ഗോസ്പൽ മ്യൂസിക് ഹാൾ ഓഫ് ഫെയിമിലെ അംഗങ്ങളായ നെലോൺസിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. ഒരു സംഗീത പരിപാടിക്കായി അലാസ്കയിലേക്ക് പോകുകയായിരുന്ന സംഘത്തിന്റെ സ്വകാര്യ ജെറ്റ് ആണ് തകര്‍ന്നത്. ഇടിയുടെ ആഘാതത്തിൽ കാട്ടുതീ പടർന്നു. അപകടത്തെ തുടർന്ന് വനത്തിലും തീ പടർന്നിട്ടുണ്ട്. വടക്കുകിഴക്കൻ വ്യോമിംഗിലെ വിദൂര വനമേഖലയിലാണ് ഈ വിമാനം തകർന്നതെന്നാണ് റിപ്പോർട്ട്. വ്യോമിംഗിലെ ഗില്ലറ്റ് നഗരത്തിൻ്റെ വടക്കൻ ഭാഗത്താണ് ഈ വിമാനം അപകടത്തിൽപ്പെട്ടത്. ഇരകളില്‍ ജേസൺ നെലോൺ ക്ലാർക്ക്, കെല്ലി നെലോൺ ക്ലാർക്ക്, അവരുടെ മകൾ ആംബർ നെലോൺ കിസ്‌ലർ എന്നിവരും ഉൾപ്പെടുന്നു. ആംബറിൻ്റെ ഭർത്താവ് നഥാൻ കിസ്‌ലർ, കുടുംബത്തിൻ്റെ സഹായി മെലോഡി ഹോഡ്ജസ്, പൈലറ്റ് ലാറി ഹെയ്‌നി, ഭാര്യ മെലിസ എന്നിവരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ജോർജിയയുടെ…
റോച്ചസ്റ്റര്‍ മേപ്പിള്‍വുഡ് പാർക്കിൽ വെടിവെപ്പ്; രണ്ടു പേര്‍ മരിച്ചു, 5 പേർക്ക് പരിക്ക്
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ റോച്ചസ്റ്ററില്‍ മേപ്പിൾവുഡ് പാർക്കിൽ ഞായറാഴ്ച നടന്ന കൂട്ട വെടിവയ്പ്പിൽ ഒരു സിറ്റി ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 6:20 ഓടെ ബ്രിഡ്ജ് വ്യൂ ഡ്രൈവിലെ മേപ്പിൾവുഡ് പാർക്കിൽ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി 7 പേർക്ക് വെടിയേറ്റ് പരിക്കേറ്റതായും നിരവധി ആളുകൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതായും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വെടിവയ്പിൽ 20 വയസ്സുള്ള യുവാവ് മരിച്ചതായി പോലീസ് പറഞ്ഞു. അതേ സമയം ഒരാളുടെ നില ഗുരുതരവും അഞ്ച് പേർക്ക് നിസാര പരിക്കുകളുമുണ്ട്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഡിയോകൾ നൽകണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു വെടിവെപ്പിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ അറിയില്ലെന്ന് പോലീസ് ഓഫീസർ ക്യാപ്റ്റൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. നിലവിൽ കസ്റ്റഡിയിൽ സംശയിക്കുന്നവരൊന്നുമില്ലെന്നും സംഭവത്തിൻ്റെ വീഡിയോ കൈവശമുള്ളവര്‍ വീഡിയോകൾ നേരിട്ട്…
കമലാ ഹാരിസിനെ പിന്തുണച്ചു ഒബാമയും മിഷേലും
വാഷിംഗ്ടൺ, ഡിസി: മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ജൂലൈ 26 ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ അംഗീകരിച്ചു. “ഈ ആഴ്ച ആദ്യം മിഷേലും ഞാനും ഞങ്ങളുടെ സുഹൃത്ത് കമലാ ഹാരിസിനെ വിളിച്ചു. അവർ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഒരു മികച്ച പ്രസിഡൻ്റാകുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും അവർക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും ഞങ്ങൾ പറഞ്ഞു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ നിർണായക നിമിഷത്തിൽ, നവംബറിൽ അവർ വിജയിക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ പോകുന്നു. നിങ്ങൾ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സംഭാഷണത്തിൻ്റെ വീഡിയോ പങ്കിടുന്നതിനിടയിൽ ബരാക് ഒബാമ പോസ്റ്റ് ചെയ്തു. വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിലൂടെയും ഓവൽ ഓഫീസിലും അവരെ എത്തിക്കാൻ ഞങ്ങളാലാവുന്നതു “എല്ലാം ചെയ്യും”.ഫോൺ കോളിനിടെ, ഒബാമകൾ ഹാരിസിനോട് പറഞ്ഞു, “ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ഇത് ചരിത്രപരമായിരിക്കുമെന്നും മിഷേൽ…
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ 72 പ്രസുദേന്തിമാരില്‍ ഏററവും പ്രായം കുറഞ്ഞവന്‍ ശ്രദ്ധേയനായി
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 19-ാം തീയതി വെള്ളിയാഴ്ച തിരുനാള്‍ കൊടി കയററുകയും ജൂലൈ 28-ാം തീയതി ഞായറാഴ്ച ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ വിശുദ്ധ ബലിയോടുകൂടി 10 ദിവസം നീണ്ടുനിന്ന 2024 ലെ ഇടവക തിരുനാള്‍ സമാപനം കുറിച്ചു. തിരുനാളിന്റെ ആദ്യ ദിവസമായ ജൂലൈ 19-ാം തീയതി വെള്ളിയാഴ്ച ഷിക്കാഗോ രൂപത വികാർ ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെ രൂപതയുടെ പേരില്‍ അനുമോദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുര്‍ബാന പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് 72 പ്രസുദേന്തിമാര്‍ ഏറെറടുത്തു നടത്തുന്ന തിരുനാളായാതു കൊണ്ട് തന്നെ എഴുപത്തിരണ്ടു പേരെ പ്രതിനിധാനം ചെയ്യുന്ന ബൈബിള്‍ വചനം പങ്കുവയ്ക്കുകയുണ്ടായി. തിരുനാള്‍ ദിനമായ ജൂലൈ 28-ാം തീയതി ഞായറാഴ്ച ജോയി…
