ഡാളസിൽ മാർത്തോമ്മാ യുവജന സഖ്യം കൺവെൻഷന്‍: വികാരി ജനറാൾ വെരി.റവ.കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും

ഡാളസ് : മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18 വെള്ളി മുതൽ 20 ഞായർ വരെ നടത്തപ്പെടുന്ന കൺവെൻഷന് മാർത്തോമ്മാ സഭയുടെ വികാരി ജനറാൾ ആയിരുന്ന വെരി.റവ.കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും. നിങ്ങളെത്തന്നെ വിശുദ്ധീകരിപ്പിൻ (Consecrate Yourselves) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ആരംഭിക്കും. ഞായറാഴ്ച ആരാധനക്കും, വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും ശേഷം സമാപിക്കും. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. നാളെ (വെള്ളി ) മുതൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.വൈ.അലക്സ്‌, സഹ വികാരി റവ.എബ്രഹാം തോമസ്, കൺവെൻഷൻ കൺവീനർ ജോ ഇട്ടി, യുവജന സഖ്യം ചുമതലക്കാർ എന്നിവർ അറിയിച്ചു.

അന്വേഷണാത്മക പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ മുൻ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരന് 28 വർഷം തടവ്

ലാസ് വെഗാസ് : രണ്ട് വർഷം മുമ്പ് ഓഫീസിലെ പെരുമാറ്റത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയ അന്വേഷണാത്മക പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ലാസ് വെഗാസ് ഏരിയയിലെ ഡെമോക്രാറ്റിക് പാർട്ടി മുൻ ഉദ്യോഗസ്ഥനെ ബുധനാഴ്ച നെവാഡ സ്റ്റേറ്റ് ജയിലിൽ കുറഞ്ഞത് 28 വർഷം തടവിന് ശിക്ഷിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിൽ റോബർട്ട് ടെല്ലെസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ഓഗസ്റ്റിൽ ജൂറി നിശ്ചയിച്ച ഏറ്റവും കുറഞ്ഞ 20 വർഷം മുതൽ ജീവപര്യന്തം വരെയുള്ള ശിക്ഷയിൽ എട്ട് വർഷം കൂടി ചേർക്കാൻ മാരകായുധം ഉപയോഗിച്ചതിന്  ജഡ്ജി ശിക്ഷ   വർധിപ്പിച്ചു. “ജഡ്ജിക്ക് പ്രതിയെ  കൂടുതൽ സമയം ശിക്ഷിക്കാൻ കഴിയില്ല,”  ഈ ശിക്ഷ സമൂഹത്തിൻ്റെ നീതിയെ പ്രതിനിധീകരിക്കുന്നു. “ജഡ്ജി അവന് പരമാവധി ശിക്ഷ കൊടുത്തുവെന്നും ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് വൂൾഫ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു 2022 സെപ്റ്റംബറിൽ ലാസ് വെഗാസ് റിവ്യൂ-ജേണൽ റിപ്പോർട്ടർ ജെഫ്…

നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ “ശക്തമായ തെളിവുകള്‍” ഇല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: കഴിഞ്ഞ വർഷം ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാരുടെ പങ്കുണ്ടെന്ന് ആരോപിച്ചപ്പോൾ തനിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും “ശക്തമായ തെളിവ്” ഉണ്ടായിരുന്നില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പൊതു അന്വേഷണത്തിന് മുമ്പാകെ സാക്ഷ്യപ്പെടുത്തിയ ട്രൂഡോ, ഇന്ത്യൻ നയതന്ത്രജ്ഞർ നരേന്ദ്ര മോദി സർക്കാരിനോട് വിയോജിപ്പുള്ള കാനഡക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അത് ഇന്ത്യൻ സർക്കാരിലെയും ലോറൻസ് ബിഷ്ണോയി ക്രിമിനൽ സംഘം പോലുള്ളവര്‍ക്ക് കൈമാറുകയും ചെയ്തതായി അവകാശപ്പെട്ടു. ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷൻ. ‘കാനഡയിൽ ഇന്ത്യൻ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിന് ഫൈവ് ഐസ് സഖ്യകക്ഷികളിൽ നിന്നും…

കൂനം പ്ലാക്കൽ പോൾസൺ (75)അന്തരിച്ചു

ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75 )തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്. അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത് ഭാര്യ :ലീല മക്കൾ :ഡേവിഡ് (ഫ്ലോറിഡ), തോംസൺ(കാനഡ) മരുമക്കൾ: ജോയ്സ്, ബ്ലെസ്സി സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ

കുറുനാഴി കൊണ്ട് കടൽജലം അളക്കുന്ന കുശവന്റെ ശാസ്ത്രമോ ബിഗ്ബാംഗ് ? (ലേഖനം): ജയൻ വർഗീസ്

ആടും തേക്കും മാഞ്ചിയവും വിറ്റഴിഞ്ഞ കേരളത്തിലെ മണ്ണിൽ അതിവേഗം വിറ്റഴിയുന്ന ഒരു പുതിയ ഉൽപ്പന്നമാണ്സ്വതന്ത്ര ചിന്ത എന്ന പേരിലറിയപ്പെടുന്ന തികച്ചും സ്വതന്ത്രമല്ലാത്ത ചിന്ത. യാതൊരു പുത്തൻ ചിന്തയുംരൂപപ്പെടുന്നത് നിലവിലുള്ള ചിന്തകളുടെ പഴയ ഉറയുരിഞ്ഞ്‌ പുതുക്കാം പ്രാപിക്കുമ്പോളാണ് എന്നത് കൊണ്ട്തന്നെ സ്വതന്ത്ര ചിന്ത എന്ന പേരിനു പകരം നവീന ചിന്ത എന്നാക്കിയിരുന്നെങ്കിൽ അത് കൂടുതൽലോജിക്കലായി അനുഭവപ്പെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഭരണ വൈകല്യങ്ങളും പ്രകൃതി ദുരന്തങ്ങളും ധാർമ്മിക അപചയങ്ങളും കൊണ്ട് വീർപ്പു മുട്ടിക്കഴിയുന്ന ഒരു അനാഥകൂട്ടമാണ് കേരളത്തിലെ ജനത എന്നത് കൊണ്ട് കൂടിയാവാം ഏതിലാണ്‌രക്ഷ എന്ന ആകുലതയോടെഎവിടെയും ജനം ഓടിക്കൂടുന്നത് എന്ന് വിലയിരുത്താവുന്നതാണ്. പുതിയ രക്ഷകനായി ലോകത്താകമാനവും ശാസ്ത്രം അവതരിച്ചു കഴിഞ്ഞ വർത്തമാനാവസ്ഥയിൽ ആ പേരിൽ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന എന്തും എളുപ്പം വിറ്റഴിക്കാനാവുന്നു എന്നതിനാലാവണം ഇക്കൂട്ടരുടെ കൂടെ ജനംആർത്തു വിളിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ വേഷം കെട്ടിയിറങ്ങിയിട്ടുള്ള പലപ്രമുഖരും…

അരുതരുത് (കവിത): ജയൻ വർഗീസ്

(അണ്വായുധ ഭീഷണിയിൽ അടിപിണയാനൊരുങ്ങുന്ന ആഗോള മനുഷ്യ രാശിക്ക് വേണ്ടി ഒരുവാത്മീകിത്തേങ്ങൽ) അരുത് കാട്ടാളന്മാരെ അതി തീവ്ര ഞാണിൽ നിന്നും അയക്കല്ലേ ശരമെന്റെ- യിണയുറങ്ങുന്നു ! ഒരുമര കൊമ്പിൽ ഞങ്ങൾ ഒരുമിച്ചു കൂടും കൂട്ടി പ്രണയ മർമ്മരങ്ങളിൽ ചേർന്നിരിക്കുമ്പോൾ, ഇടനെഞ്ചു പിളരുവാൻ ഇടയുള്ള യാഗ്നേയാസ്ത്രം മതി മതി, വിട്ടയക്കുവാൻ ക്രൂരനാവല്ലേ ? ! വിരിയുവാൻ വിതുമ്പുന്ന യരുമകൾ ചൂടും പറ്റി മൃദുചുണ്ട് തോടിൽ നിന്നും നിർഗ്ഗമിക്കുമ്പോൾ, അകലത്തെ യാകാശത്തിൽ മഴ പെയ്യാൻ തുടി താളം മുകിലിന്റെ യാശംസകൾ കൂട്ടിലെത്തുമ്പോൾ, ഒരു വേള പക്ഷിക്കുഞ്ഞിൻ ചിറകിന്റെ നിഴൽ പറ്റി പുലരികൾ വിരിയുവാൻ കാത്തു നിൽക്കുമ്പോൾ, കറുകപ്പുൽ വേരിൽ തൂങ്ങി മഴത്തുള്ളി പ്രപഞ്ചത്തിൻ തനിഛായ പകർത്തുന്നു സ്വനഗ്രാഹികൾ ! ഇനിയില്ല യിതു പോലെ കനവുകൾ തുടിക്കുന്ന നെബുലകൾ മണ്ണായ്ത്തീരാൻ കാത്തു നില്പില്ലാ ! അതുകൊണ്ടു വേട്ടക്കാരേ, അരുത് ! അതി വില്ലിൽ…

ഡോ. കെ.കെ ഉസ്മാൻ (84) നിര്യാതനായി

എടവനക്കാട് കിഴക്കേവീട്ടിൽ കാദർ ഹാജി മകൻ ഡോ. ഉസ്മാൻ നിര്യാതനായി. ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ് ടീം ലീഡർ ഇസമീറ ഉസ്മാന്റെ പിതാവാണ്. 1939-ൽ വൈപ്പിൻ പ്രദേശത്തെ എടവനക്കാടാണ് ഉസ്മാൻ ജനിച്ചത്. ഇന്ത്യയിലെ പ്രശസ്തമായ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിലെ ഡിട്രോയ്റ്റ് മെഡിക്കൽ സെൻ്ററിൽ നിന്ന് പോസ്റ്റ് ഗ്രാജ്വേഷൻ എടുത്തു. വൈകാതെ ഉദരരോഗ വിഭാഗത്തിൽ സ്പെഷലൈസ് ചെയ്ത്, അലോപ്പതി ചികിൽസാ മേഖലയിൽ ജനകീയ സേവനമുഖമായി മാറി. അമേരിക്കയിലും കാനഡയിലും ആതുര ശുശ്രൂഷാ രംഗത്ത് വർഷങ്ങൾ ചെലവിട്ട ഡോ. ഉസ്മാൻ, രണ്ടു പതിറ്റാണ്ടിനു ശേഷം നാട്ടിൽ മടങ്ങിയെത്തി. അലോപ്പതി ചികിത്സയിൽ സജീവമായിരിക്കെത്തന്നെ മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. എറണാങ്കുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന “ഫോറം ഫോർ ഫെയ്ത്ത് ആൻ്റ് ഫ്രറ്റേണിറ്റി”യുടെ ജീവാത്മാക്കളിൽ പ്രമുഖനാണ് അദ്ദേഹം.

ഗാസയിലെ മാനുഷിക സാഹചര്യം 30 ദിവസത്തിനകം മെച്ചപ്പെടുത്തണമെന്ന് ഇസ്രയേലിനോട് അമേരിക്ക

വാഷിംഗ്ടൺ : അടുത്ത 30 ദിവസത്തിനകം ഗാസയിലെ മാനുഷിക സ്ഥിതി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിന് അയച്ച കത്തിൽ യുഎസ് സ്റ്റേറ്റ് ആൻഡ് ഡിഫൻസ് സെക്രട്ടറിമാർ കഴിഞ്ഞയാഴ്ച ഒപ്പിട്ടതായി ജോ ബൈഡൻ ഭരണകൂടം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിൽ, സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറിനും അയച്ച കത്ത് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചേർന്ന് ഒപ്പിട്ടതായി സ്ഥിരീകരിച്ചു. കത്തിന്റെ ഉദ്ദേശ്യം “ഗാസയിലേക്ക് എത്തിക്കുന്ന മാനുഷിക സഹായത്തിൻ്റെ തോത് സംബന്ധിച്ച് ഞങ്ങളുടെ ആശങ്കകൾ വ്യക്തമാക്കാനാണെന്ന്” മില്ലർ പറഞ്ഞു. CNN-ൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗസ്സക്കാർക്ക് കൂടുതൽ മാനുഷിക സഹായം ലഭ്യമാക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടാൽ, വിദേശ സൈനിക സഹായത്തെ നിയന്ത്രിക്കുന്ന യുഎസ് നിയമങ്ങൾ ഇസ്രായേല്‍ ലംഘിച്ചതായി കണക്കാക്കുമെന്ന് കത്തിൽ മുന്നറിയിപ്പ്…

ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി; കാനഡയിലെ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം നിഷേധിച്ചു

ഒട്ടാവ: ഇന്ത്യൻ ഏജൻ്റുമാരെ രാജ്യത്തെ ക്രിമിനൽ സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന കാനഡയുടെ അവകാശവാദങ്ങൾ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെയും ഔദ്യോഗിക വൃത്തങ്ങൾ തള്ളിക്കളഞ്ഞു. സിഖ് തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഈ ആരോപണങ്ങൾ. തിങ്കളാഴ്ച ഇന്ത്യ ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ഒട്ടാവയിൽ നിന്ന് ഹൈക്കമ്മീഷണറെ പിൻവലിക്കുകയും ചെയ്തതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായി. നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ത്യൻ പ്രതിനിധി ഉൾപ്പെട്ട കാനഡയുടെ അവകാശവാദത്തെ തുടർന്നാണ് ഈ നീക്കം. നിജ്ജാർ കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് വിശ്വസനീയമായ തെളിവുകൾ നൽകിയെന്ന കനേഡിയൻ ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങളും ഇന്ത്യ തള്ളി. “എല്ലാ കനേഡിയൻ ഉദ്യോഗസ്ഥരുടെയും കേന്ദ്ര അവകാശവാദം, വിശ്വസനീയമായ തെളിവുകൾ ഇന്ത്യയ്ക്ക് മുന്നിൽ ഹാജരാക്കിയിട്ടുണ്ട് എന്നതാണ്. ഇത് അവരുടെ ചാർജ് ഡി അഫയേഴ്സ് സ്റ്റുവർട്ട് വീലറും മാധ്യമങ്ങളോട്…

ഡോ. എം.എസ്.ടി നമ്പൂതിരിയുടെ വിയോഗം: കേരളാ ലിറ്റററി സൊസൈറ്റിയുടെ അനുശോചനം

ഡാളസ്: അമേരിക്കയിലെ മലയാള സാഹിത്യത്തിലെ  ഉന്നതവ്യക്തിത്വമായിരുന്ന ഡോ. എം.എസ്.ടി നമ്പൂതിരിയുടെ നിര്യാണത്തിൽ കേരളാ ലിറ്റററി സൊസൈറ്റി ഡാലസ്സിന്റെ പ്രവത്തകസമിതിയും അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. ‌ അദ്ദേഹത്തിൻ്റെ വിയോഗം മലയാളി സമൂഹത്തിലും അദ്ദേഹത്തിൻ്റെ ജീവിതം സ്പർശിച്ച അനേകരുടെ ഹൃദയങ്ങളിലും അഗാധമായ ശൂന്യത അവശേഷിപ്പിക്കുന്നു എന്നത്‌ സ്മരണീയം. കേരള ലിറ്റററി സൊസൈറ്റിയുടെയും യു.എസ്.എ.യിലെ വിവിധ സാഹിത്യ സംഘടനകളുടെയും മുൻകാല പ്രസിഡന്റ് ആയിരുന്ന ഡോ. നമ്പൂതിരി, മലയാള സാഹിത്യത്തിൻറെയും സംസ്‌കാരത്തിൻറെയും ഉന്നമനത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. മലയാള സാഹിത്യത്തോടുള്ള തന്റെ അഭിനിവേശവും പ്രതിബദ്ധതയും കൊണ്ട്, അദ്ദേഹം നമ്മുടെ സമൂഹത്തിലെ എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ചു. സാഹിത്യ സൃഷ്ടികൾക്ക് പുറമേ, ഡാളസ് മോണിംഗ് ന്യൂസ് ദിനപ്പത്രത്തിലെ ‘ലെറ്റർ ടു ദി എഡിറ്റർ’ എന്ന കോളത്തിൽ, സമകാലിക സംഭവങ്ങളെ വിമർശിക്കുന്ന സ്ഥിരം പംക്തി എം.എസ്.ടി. കൈകാര്യം ചെയ്തിരുന്നു.ഡോ. നമ്പൂതിരിയുടെ കൃതികൾ മനുഷ്യൻറെ വികാരങ്ങളെയും അനുഭവങ്ങളെയും…