ഫാമിലി & യൂത്ത് കോൺഫറൻസ് സുവനീർ റിലീസിന് തയ്യാർ

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കുന്ന സുവനീര്‍ ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലാങ്കസ്റ്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ 6 മാസമായി ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ സുവനീര്‍ കമ്മിറ്റിയുടെയും ഫൈനാന്‍സ് കമ്മിറ്റിയുടെയും കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് സുവനീര്‍ എന്ന് ചീഫ് എഡിറ്റര്‍ ദീപ്തി മാത്യു പറഞ്ഞു. സുവനീറിലേക്ക് ലേഖനങ്ങളും ക്രിയാത്മകമായ ആവിഷ്‌കാരങ്ങളും സംഭാവന ചെയ്ത വികാരിമാരുടെയും സഭാംഗങ്ങളുടെയും പരസ്യങ്ങളിലൂടെ പിന്തുണച്ച വ്യക്തികളുടെയും ബിസിനസ്സുകളുടെയും പിന്തുണ ദീപ്തി നന്ദിയോടെ സ്മരിക്കുന്നു. സുവനീര്‍ കമ്മിറ്റി അംഗങ്ങളും ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങളും ഭദ്രാസനത്തിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിച്ച് സുവനീറിന്റെ പ്രചാരണത്തിനും ലേഖനങ്ങളും പരസ്യങ്ങളും ശേഖരിക്കാനും എത്തിയിരുന്നു. സുവനീര്‍ ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും വിജയകരമാക്കാന്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പിന്തുണയും പ്രോത്സാഹനവും അമൂല്യമായിരുന്നെന്ന് ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍…

കാണാതായ രണ്ട് അഗ്നിശമന സേനാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

ജോർജിയ: കഴിഞ്ഞ മാസം അവസാനം കാണാതായ ജോർജിയയിലെ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ടെന്നസിയിൽ നൂറുകണക്കിന് മൈലുകൾ അകലെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. റെയ്ഗൻ ആൻഡേഴ്സണും ചാൻഡലർ കുഹ്ബാന്ദറും കോക്കെ കൗണ്ടി ടെന്നസിയിൽ നിന്നും ആൻഡേഴ്സൻ്റെ വാഹനത്തോടൊപ്പം കണ്ടെത്തിയതായി ജോർജിയയിലെ ഹിൻസ്‌വില്ലെ പോലീസ് ജൂലൈ 1 ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോക്ക് കൗണ്ടി ഷെരീഫിൻ്റെ ഓഫീസിലേക്കോ ടെന്നസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കോ പോലീസ് ചോദ്യങ്ങൾ നിർദ്ദേശിച്ചു. ടിബിഐയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെന്ന് ഷെരീഫിൻ്റെ ഓഫീസിലെ ഒരു പ്രതിനിധി ചൊവ്വാഴ്ച ഉച്ചയ്ക്ക് പറഞ്ഞു. “ഞായറാഴ്ച രാവിലെ കോസ്‌ബിയിലെ ഹോളോ റോഡിൽ വാഹനത്തിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ടിബിഐ ഏജൻ്റുമാർ കോക്ക് കൗണ്ടി ഷെരീഫിൻ്റെ ഓഫീസിനൊപ്പം പ്രവർത്തിക്കുന്നു,” സ്റ്റേറ്റ് ഏജൻസി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മൃതദേഹങ്ങൾ…

വേള്‍ഡ് മലയാളി ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലായ് 29 മുതല്‍

ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടന്‍ ഒരുങ്ങുന്നു. ജൂലായ് 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും. ബിസിനസ്സില്‍ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസ്സുകളില്‍ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം. ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പുരസ്‌കാരവിതരണ ചടങ്ങാണ് മറ്റൊരു ആകര്‍ഷണീയത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ്സ്…

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്നും ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൻ്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കൽ, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തെ നേരിടുകയാണ് ജൂൺ ആദ്യം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറുകളും നേരിട്ട സ്റ്റാർലൈനർ, സുനിത ‘സുനി’ വില്യംസ്, ബുച്ച് വിൽമോർ എന്നിവരുൾപ്പെടെയുള്ള ബഹിരാകാശയാത്രികരെ വീട്ടിലെത്തിക്കാൻ സുരക്ഷിതമാകുമെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ച് സൂചന നൽകി. സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ പരമാവധി ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് നാസ പരിഗണിക്കുന്നുണ്ടെന്നും ചക്രവാളത്തിൽ സ്ഥിരമായ തിരിച്ചുവരവ് തീയതിയില്ലെന്നും ജൂൺ 30 ന് സ്റ്റിച്ച് പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു, “ഞങ്ങൾ വീട്ടിലേക്ക് വരാനുള്ള തിരക്കിലല്ല.”…

ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാതോലിക്കാ ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീമതി ലതാ മാക്കിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ചും ലതാ മാക്കിൽ വിശദമായി സംസാരിച്ചു . ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന് ശ്രീമതി ലതാ മാക്കിൽ പറഞ്ഞു.ഇടവകയുടെ ഐക്യത്തിനും കെട്ടുറപ്പിനും, ഇടവക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചക്കും മാതാവിനോട് മാധ്യസ്ഥം വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ലീജിയൻ ഓഫ് മേരി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു തന്റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.…

ക്രൈസ്തവ ഐക്യത്തിന്റെ വിളംബരമായി ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം; ഇന്ത്യയിലെ മതപീഡനത്തിൽ ദുഃഖം

ന്യൂയോർക്ക്: ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഭിന്നതകൾക്കിടയിലും ക്രിസ്തുവിൽ തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകിയും സേവനരംഗത്തെ ക്രൈസ്തവ സംഭാവനകൾ വിളംബരം ചെയ്തും മൂന്നാമത് ഇന്ത്യൻ ക്രിസ്ത്യൻ ദിനം (യേശു ഭക്തി ദിവസ്) ആഘോഷിച്ചു. മൂന്നു വര്ഷം മുൻപ് ന്യു യോർക്കിൽ മാത്രമായിരുന്നു ആഘോഷങ്ങളെങ്കിൽ ഇന്നത് അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ആഘോഷം സംഘടിപ്പിച്ച ഫിയക്കൊന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിയ്ക്ക) പ്രസിഡന്റ് കോശി ജോർജ് ചൂണ്ടിക്കാട്ടുകയും ചെയ്തു. സഭാവിഭാഗം നോക്കാതെ വിവിധ ചർച്ചകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സഭാസമൂഹങ്ങളുടെ കൊയർ ഹൃദയാവർജ്ജകമായി. ഇന്ത്യയിലെ പീഡനങ്ങളിൽ നിരാശരാകാതെ സേവനരംഗത്ത് നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സാക്ഷ്യം അഭംഗുരം തുടരുന്നതിൽ പ്രാസംഗികർ സംതൃപ്തി രേഖപ്പെടുത്തി. തിന്മയുടെ ആശയങ്ങൾ ശക്തിപ്പെടുമ്പോഴും സ്നേഹത്തിലൂടെ പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ മാതൃകയും അവർ എടുത്തു…

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന് ന്യൂയോര്‍ക്ക് റീജിയന്റെ ഉറച്ച പിന്തുണ

ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിന് പിന്തുണയുമായി ന്യൂയോര്‍ക്ക് റീജിയനിലെ സംഘടനാ പ്രതിനിധികള്‍ ശക്തമായി മുന്നോട്ട് വന്നു. ജൂണ്‍ 27-ന് ന്യൂയോര്‍ക്കിലെ കേരളാ കിച്ചണില്‍ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത വിവിധ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒന്നടങ്കം ലീലാ മാരേട്ടിന് പിന്തുണ പ്രഖ്യാപിച്ചു. ഫൊക്കാനയില്‍ അനേക വര്‍ഷം വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച് സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ ലീലാ മാരേട്ട് എന്തുകൊണ്ടും സംഘടനയെ നയിക്കുന്നതിന് പ്രാപ്തയാണെന്നും യോഗത്തില്‍ ഓരോരുത്തരും അഭിപ്രായപ്പെട്ടു. ലീലാ മാരേട്ടിന്റെ ഇതര സംഘടനകളിലും പ്രസ്ഥാനങ്ങളിലുമുള്ള പ്രവര്‍ത്തന പരിചയവും നേതൃപാടവവും ഫൊക്കാനയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്ന് യോഗം വിലയിരുത്തി. സംഘടനയെ അറിയുന്നവര്‍ക്ക് മാത്രമേ സംഘടനയെ വളര്‍ത്താനും പുലര്‍ത്താനും കഴിയൂ. സംഘടനയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലീലയ്ക്ക് ലഭിച്ചിട്ടുള്ള അനുഭവ സമ്പത്ത് ഫൊക്കാനയുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കിലെ ഏറ്റവും…

ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു

ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984 ല്‍ അദേഹം അമേരിക്കയിലേത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി. പരേതരായ കെ. കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും ജയ്‌സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്. സഹോദരങ്ങള്‍: കോശി ജേക്കബ്(ന്യയോര്‍ക്ക്), മാത്യൂ ജേക്കബ്(ഹ്യൂസ്റ്റന്‍), ഫിലിപ്പ് ബേക്കബ്(ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ്(അറ്റ്‌ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റന്‍),ഏലിയാമ്മ കുര്യന്‍ (നൂയോര്‍ക്ക്). ജൂലൈ 5, വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വ്വീസ്. ജൂലൈ 6ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റു ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമേന…

മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു ചുമതലയേറ്റു

ന്യൂയോർക് : മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ.ഈശോ മാത്യു (64) 2024 ജൂലൈ 1 ചുമതലയേറ്റു.  ഇതോടൊപ്പം നിരണം-മാരാമൺ ഭദ്രാസനത്തിൻ്റെ വികാരി ജനറലായി അദ്ദേഹം തുടരും.സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു വിരമിച്ചതിനെ തുടർന്നാണിത്. ടി.ഇ.മാത്യുവിന്റെയും റേച്ചലിന്റെയും മകനാണ്. 1985 മേയ് 29 നു ശെമ്മാശ പട്ടവും 15 ന് വൈദിക പട്ടവും സ്വീകരിച്ചു. സഭാ കൗൺസിൽ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റർ, : തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇന്സ്റ്റിറ്റ്യുട്ട് പ്രിൻസിപ്പൽ, സഭയുടെ സോഷ്യോ പൊളിറ്റി ക്കൽ കമ്മിഷൻ കൺവീനർ, വൈദിക തിര ഞ്ഞെടുപ്പ് കമ്മിറ്റി എന്നി നിലകളിൽ പ്രവർത്തിച്ചു .മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ സുവർണജൂബിലി പദ്ധതികളായ “അഭയം” ഭവന പദ്ധതി, “ലക്ഷ്യ” വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവയുടെ കൺവീനറായും അദ്ദേഹം ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചു. വിവിധ ഇടവകകളിൽ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ അറ്റ്ലാന്റായിൽ; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 – മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ വെച്ച് നടത്തപ്പെടും. സുപ്രസിദ്ധ ഉണർവ് പ്രഭാഷകനും അനുഗ്രഹീത പ്രാസംഗികനുമായ പാസ്റ്റർ കെ.ജെ തോമസ് (കേരളം) മുഖ്യ പ്രഭാഷണം നടത്തും. 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കൺവൻഷൻ നടത്തപ്പെടും. സമാപന ദിവസമായ സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്ലാന്റാ ഐ.പി.സി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) വെച്ച് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടത്തപ്പെടും. റീജിയൻ ക്വയർ പ്രെയ്സ് ആന്റ്…