വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരല്ലാത്ത ഭാര്യമാർക്കും അമേരിക്കൻ പൗരന്മാരുടെ കുട്ടികൾക്കും പൗരത്വത്തിനുള്ള പാത വാഗ്ദാനം ചെയ്തുകൊണ്ട് പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച സുപ്രധാന പ്രഖ്യാപനം നടത്തി. ഏകദേശം അരലക്ഷത്തോളം യുഎസ് പൗരന്മാരെ, അതില്‍ ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ ജീവിതപങ്കാളികളെ, സംരക്ഷിക്കുന്ന നടപടിയാണിത്. “ഈ നടപടി ഏകദേശം അര ദശലക്ഷം യുഎസ് പൗരന്മാരെയും, മാതാപിതാക്കൾ ഒരു യുഎസ് പൗരനെ വിവാഹം കഴിച്ച 21 വയസ്സിന് താഴെയുള്ള ഏകദേശം 50,000 പൗരന്മാരല്ലാത്ത കുട്ടികളെയും സംരക്ഷിക്കും,” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. പൗരന്മാരല്ലാത്ത ഇണകളും കുട്ടികളുമുള്ള യുഎസ് പൗരന്മാർക്ക് അവരുടെ കുടുംബങ്ങളെ ഒരുമിച്ച് നിർത്താൻ കഴിയുന്ന നടപടി ഉറപ്പാക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ബൈഡൻ നിർദ്ദേശം നൽകി. ഈ പുതിയ നടപടിക്രമം ചില പൗരന്മാരല്ലാത്ത ഭാര്യാഭർത്താക്കന്മാർക്കും കുട്ടികൾക്കും രാജ്യം വിടാതെ തന്നെ നിയമാനുസൃതമായ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഈ…
Category: AMERICA
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഖാർഗെയോട് ഐ ഓ സി
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ഒരു ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർ ജോർജ് ഏബ്രഹാം ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോട് അഭ്യർത്ഥിച്ചു . ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് കൂടുതൽ ആവശ്യമാണ്. ഇക്കാര്യത്തിൽ സാങ്കേതികമായി വിദഗ്ധ ഉപദേശം നൽകാൻ ഇന്ത്യയിലും വിദേശത്തും ഒട്ടേറെപ്പേരുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും പേപ്പർ ബാലറ്റ് കൊണ്ടുവരാൻ കോൺഗ്രസ് പാർട്ടി ഊർജിതമായ ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു 32 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഐ ഓ സി പ്രവർത്തകരുടെ അന്താരാഷ്ട്ര സമ്മേളനം വിളിച്ചു കൂട്ടണമെന്നും അദ്ദേഹം ഖാർഗെയോട് അഭ്യർത്ഥിച്ചു. പ്രവർത്തകരുടെ ആത്മവീര്യം ഉയർത്താനും ഭാവിയിൽ ആഗോള സ്വാധീനം വർധിപ്പിക്കാനും അത് സഹായിക്കും. ഇതിനകം തന്നെ ഐഒസിക്ക് കേരള ചാപ്റ്ററുകൾ ഉള്ള യുഎസ്, യുകെ തുടങ്ങിയ വികസിത…
പി.സി.എൻ.എ.കെ കോൺഫറന്‍സ്: ഉപവാസ പ്രാർത്ഥനകൾക്ക് ഇന്ന് തുടക്കം
ഹൂസ്റ്റൺ: ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ദേശീയ കോൺഫറൻസായ പി.സി.എൻ.എ.കെ യുടെ വിജയകരമായ നടത്തിപ്പിനും, അനുഗ്രഹത്തിനു വേണ്ടിയും 19 ബുധൻ മുതൽ 29 ശനി വരെ ഹൂസ്റ്റൺ പട്ടണത്തിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ വെച്ച് ഉപവാസ പ്രാർത്ഥനകൾ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് ഏഴു മുതൽ 9 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ മാത്യു ജോൺ, കെ. സി തോമസ്, ജെയിംസ് മുളവന, ഷിജു വർഗീസ്, ഫിന്നി വർഗീസ്, സാം കുമരകം തുടങ്ങിയവർ പ്രസംഗിക്കും. 19ന് ശാരോൺ ഫെലോഷിപ്പ് സഭയിലും 20 മുതൽ 22 വരെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ സഭയിലും 23 ന് സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലും, 24ന് ഹൂസ്റ്റൺ ചർച്ച്…
ഇരട്ട പരത്വത്തിനുള്ള തോമസ് ടി ഉമ്മൻ്റെ ആഹ്വാനത്തിന് പ്രവാസി സംഘടനകളുടെ പിന്തുണ
ന്യൂയോർക്ക്: ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും പൗരന്മാർക്ക് ചുരുക്കം നിയന്ത്രണങ്ങൾക്ക് വിധേയമായി അമേരിക്കയിൽ ഇരട്ട പൗരത്വമുണ്ട്. എന്നാൽ ഇന്ത്യാക്കാർക്ക് മാത്രം അതില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പരത്വം ലഭിക്കണമെന്ന ആവശ്യവുമായി തോമസ് ടി. ഉമ്മൻ രംഗത്തു വരുന്നത്. ഇതിനായി അദ്ദേഹം കേന്ദ്ര സര്ക്കാരിന് പലവട്ടം നിവേദനങ്ങൾ നൽകി. ഇപ്പോൾ മറ്റ് പ്രവാസി സംഘടനകളും ഈ ആവശ്യത്തെ പിന്തുണക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫോമാ നേതാവും സാമൂഹ്യ പ്രവർത്തകനുമായ തോമസ് ടി ഉമ്മൻ അറിയിച്ചു . കേന്ദ്ര സർക്കാർ പ്രവാസികൾക്ക് ഇരട്ട പൗരത്വം നൽകുന്നതിനെപ്പറ്റി പഠനങ്ങൾ തുടങ്ങിയിട്ട് കാലങ്ങളായി . ഈ അടുത്ത കാലത്തായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ഈ വിഷയത്തോട് അനുഭാവപൂർണ്ണമായ നയമാണ് സ്വീകരിക്കുന്നത്. ഇത് എല്ലാ പ്രവാസികൾക്കും ആശയ്ക്ക് വക നൽകുന്നു. ഭരണഘടനാ ഭേദഗതി ആവശ്യമുള്ള കാര്യമാണ് ഇതെങ്കിലും ഇതിനു അംഗീകാരം…
ഹാൾ ഓഫ് ഫാമർ വില്ലി മെയ്സ് അന്തരിച്ചു
കാലിഫോർണിയ: ജയൻ്റ്സ് ഇതിഹാസം ‘സേ ഹേ കിഡ്,’ 24 തവണ ഓൾ സ്റ്റാർ,മേജർ ലീഗ് ബേസ്ബോളിൽ (MLB) ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ വില്ലി മെയ്സ് 93-ൽ അന്തരിച്ചു.. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സമാധാനപരമായി അന്തരിച്ചതായി സാൻ ഫ്രാൻസിസ്കോ ജയൻ്റ്സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. അലബാമയിലെ വെസ്റ്റ്ഫീൽഡിൽ ജനിച്ച മെയ്‌സ് ഒരു ഓൾറൗണ്ട് അത്‌ലറ്റായിരുന്നു. 1948-ൽ നീഗ്രോ അമേരിക്കൻ ലീഗിലെ ബർമിംഗ്ഹാം ബ്ലാക്ക് ബാരൺസിൽ ചേർന്നു, 1950-ൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടുമ്പോൾ ജയൻ്റ്‌സ് ഒപ്പിടുന്നതുവരെ അവരോടൊപ്പം കളിച്ചു. ജയൻ്റ്‌സിനൊപ്പം മേജർ ലീഗ് ബേസ്‌ബോളിൽ (MLB) അരങ്ങേറ്റം കുറിച്ച അദ്ദേഹം ഈ വർഷത്തെ റൂക്കി ഓഫ് ദി ഇയർ നേടി. 1951-ൽ 20 ഹോം റണ്ണുകൾ അടിച്ചതിന് ശേഷം ജയൻ്റ്സിനെ 14 വർഷത്തിനുള്ളിൽ അവരുടെ ആദ്യ പെനൻ്റ് നേടാൻ സഹായിക്കുന്നതിന് അവാർഡ്. 1954-ൽ അദ്ദേഹം NL…
എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി മൂന്നു വർഷ കാലാവധി സ്തുത്യർഹമായി പൂർത്തിയാക്കി അജിത് കൊച്ചൂസ്
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ (എൻ.യു.എം.സി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു. 2021-ൽ നാസ്സോ കൗണ്ടി എക്സിക്യൂട്ടീവ് ആയിരുന്ന ലോറ കുറാൻ അജിത്തിന്റെ പ്രഗൽഭ്യവും സമൂഹത്തിലെ അംഗീകാരവും കണക്കിലെടുത്താണ് എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ വംശജന് ഇത്തരം ഒരു പദവി ലഭിക്കുന്നത്. ഇത് തികച്ചും ഒരു പൊളിറ്റിക്കൽ നിയമനമാണെങ്കിലും മലയാളീ സമൂഹത്തിൽ നിന്നും ഇതുവരെ ആർക്കും ലഭിക്കാത്ത പദവിയും അംഗീകാരവുമായിരുന്നു അന്ന് അജിത്തിനെ തേടിയെത്തിയത്. 2021-ൽ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു നാസ്സോ കൗണ്ടി ഭരണം. 2021 നവംബർ 2-ന് നടന്ന തെരഞ്ഞെടുപ്പിൽ ലോറ കുറാനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ബ്രൂസ്…
ഗഗ് ഓർഡറിനെതിരായ ട്രംപിൻ്റെ അപ്പീൽ ന്യൂയോർക്ക് സുപ്രീം കോടതി തള്ളി
ന്യൂയോർക്ക് – മാൻഹട്ടൻ ക്രിമിനൽ വിചാരണയിൽ ചുമത്തിയ ഗാഗ് ഉത്തരവിനെതിരെ ഡൊണാൾഡ് ട്രംപിൻ്റെ അപ്പീൽ ന്യൂയോർക്കിലെ പരമോന്നത കോടതി ചൊവ്വാഴ്ച തള്ളി, ശിക്ഷിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ എടുത്തു കളയാനുള്ള മുൻ പ്രസിഡൻ്റിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി. “ഗണ്യമായ ഭരണഘടനാപരമായ ചോദ്യങ്ങളൊന്നും നേരിട്ട് ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ” ട്രംപിൻ്റെ അപ്പീൽ നിരസിച്ചതായി അപ്പീൽ കോടതി എഴുതി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് പറഞ്ഞു ട്രംപിൻ്റെ ക്രിമിനൽ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച ജഡ്ജി ജസ്റ്റിസ് ജുവാൻ മെർച്ചൻ ഏർപ്പെടുത്തിയ ഗാഗ് ഓർഡർ, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഒഴികെയുള്ള സാക്ഷികളെയും കോടതി ജീവനക്കാരെയും പ്രോസിക്യൂട്ടർമാരെയും പരസ്യമായി ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞു. വിചാരണയ്ക്കിടെ, മെർച്ചൻ ട്രംപിനെ രണ്ട് തവണ ക്രിമിനൽ അവഹേളനത്തിന് വിധേയമാക്കി, ഗാഗ് ഓർഡർ ലംഘിച്ചതിന് ആകെ $10,000 പിഴ ചുമത്തി. മെയ് അവസാനത്തിൽ, ഒരു പോൺ താരത്തിന് പണം നൽകിയത്…
സിനി ജോണ്‍ സ്ട്രസ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി
ഡാളസ്: യു.ടി സൗത്ത് വെസ്‌റ്റേണ്‍ ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നവരുടെ കഴിവും വൈദഗ്ധ്യവും കണക്കിലെടുത്ത് സഹപ്രവര്‍ത്തകരുടെ നോമിനേഷനില്‍ കൂടി എല്ലാ ക്വാര്‍ട്ടറിലും ആറു പേരെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് കൊടുക്കുന്ന അവാര്‍ഡിനെയാണ് സ്ട്രസ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് എന്നു വിളിക്കുന്നത്. ഈ ക്വാര്‍ട്ടറില്‍ യു.ടി സൗത്ത് വെസ്‌റ്റേണ്‍ ആശുപത്രിയില്‍ വയനാട് സ്വദേശിനിയായ സിനി ജോണ്‍ ഈ അവാര്‍ഡിന് അര്‍ഹയായി. മൂന്നു കാര്യങ്ങള്‍ ആണ് ഈ അവാര്‍ഡ് കൊടുക്കുന്നതിനായി പരിഗണിക്കുന്നത്. ഒന്നാമത് അവരുടെജോലിയിലുള്ള മികവും വൈദഗ്ധ്യവും പ്രകടിപ്പിക്കുക. രണ്ടാമത് അടുത്ത തലമുറക്ക് ഇവര്‍ ഒരു റോള്‍ മോഡല്‍ ആയിരിക്കുക. മൂന്നാമത് ഗുണകരമായ രീതിയിലുള്ള സമൂഹ്യസേവനം ചെയ്യുക. അവാര്‍ഡിന് അര്‍ഹരായവരെ മെയ് 17 ന് ജോനാഥന്‍ എഫ്രോണ്‍ എം.ഡി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോര്‍ ഹെല്‍ത്ത് സിസ്റ്റം അഫയേഴ്സ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. സിനി തന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍…
ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം നടത്തിയ പ്രതിക്കു 40 ദിവസത്തെ തടവ്
പ്ലാനോ ( ടെക്സാസ്): നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ പ്രകോപനമില്ലാതെ വംശീയ ആക്രമണം നടത്തിയ കേസിൽ എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതിച്ചു..ജൂൺ 14 ന് മൂന്ന് ആക്രമണ കേസുകളിലും ഒരു തീവ്രവാദ ഭീഷണി ഉയർത്തിയതിനും എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതം നടത്തി കോളിൻ കൗണ്ടി ജയിലിൽ 40 ദിവസത്തെ തടവിന് കോടതി അപ്ടണിനെ വിധിച്ചു, ജൂലൈ 19 മുതൽ വാരാന്ത്യങ്ങളിൽ ജോലി ചെയ്യാൻ അവരെ അനുവദിച്ചിട്ടുണ്ട് .ഹാജരാകുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ വൈകി ഹാജരാകുകയോ ചെയ്താൽ, തുടർച്ചയായി മുഴുവൻ സമയവും സേവനമനുഷ്ഠികേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. . സ്‌മാർട്ട്‌ഫോൺ വീഡിയോയിൽ റെക്കോർഡ് ചെയ്‌ത വിദ്വേഷ കുറ്റകൃത്യം, 2022 ഓഗസ്റ്റ് 24-ന് ഇവിടുത്തെ സിക്‌സ്റ്റി വൈൻസ് റെസ്റ്റോറൻ്റിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്താണ് നടന്നത്. നാല് ഇന്ത്യൻ അമേരിക്കൻ സുഹൃത്തുക്കൾ പാർക്കിംഗ് ലോട്ടിലൂടെ നടക്കുകയും ഭക്ഷണം കഴിഞ്ഞ് സംസാരിക്കുകയും…
വെൽനെസ് ശില്പശാല ജൂൺ 22 ശനിയാഴ്ച ന്യൂയോർക്കിൽ
ന്യൂയോര്‍ക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ-വ്യക്തി ജീവിതങ്ങളിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം എങ്ങനെ നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല ന്യൂയോർക്കിൽ നടത്തപ്പെടുന്നു. ന്യൂ യോർക്കിലുള്ള സെൻറ് ജോൺസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (90-37 213th St, Queens Village, NY 11428) ജൂൺ 22-നു ശനിയാഴ്ച്ച രാവിലെ 9:00 മുതൽ ഉച്ചക്ക് 1.00 വരെയാണ് ശിൽപശാല. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉത്‌ഘാടനം നിർവ്വഹിക്കും ഈ മേഖലയിലെ വിദഗ്ദ്ധരായ റവ. ഡോ. പ്രമോദ് സക്കറിയ, ശ്രീമതി. സൂസൻ തോമസ്, എന്നിവർ ഈ ശില്പശാലക്കു നേതൃത്വം നൽകും. 13 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ…
